കിടക്കാൻ എന്റെ മനസ്സ് വെമ്പുന്നു. എന്റെ നോട്ടം കണ്ടിട്ടാവും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അയാളുടെ കൈകൾ എന്റെ മുടിയെ പതിയെ തലോടി. അതിന്റെ സുഖത്തിൽ ഞാൻ പതിയെ കണ്ണുകൾ അടച്ചു.
പിന്നീട് ഞാൻ കണ്ണ് തുറക്കുമ്പോ ഒരു വലിയ ഹാളിൽ ആയിരുന്നു. എനിക്ക് ചുറ്റും നേരത്തെ യുദ്ധഭൂമിയിൽ കണ്ട ചിറകുകൾ ഉള്ള ആളുകൾ ഉണ്ടായിരുന്നു, വെള്ള വസ്ത്രം ധരിച്ചിരുന്ന അവരുടെ മിക്കവരുടേം മുഖത്തു എന്തോ ഒരു നിരാശ ആയിരുന്നു, എന്നാൽ ഇപ്പൊ എന്റെ മനസ്സ് നിറയെ സന്തോഷം ആണ്, ഏറെ ആഗ്രഹിച്ച ഒന്ന് തന്റെ കയ്യിൽ കിട്ടുമ്പോ ഉണ്ടാവുന്ന സന്തോഷം ഇല്ലേ ഒരു excitement ഇല്ലേ അത്.
പെട്ടന്ന് ആ ഹാളിന്റെ വാതിൽ മലർക്കേ തുറന്നു, കറുത്ത സൂട്ട് ധരിച് അതിലൂടെ അയാൾ കടന്നു വന്നു, ചുവന്ന കണ്ണുകൾ ഉള്ള ആ ഒറ്റകൊമ്പൻ. അയാളുടെ കയ്യിൽ ഒരു കെട്ട് നീല പൂക്കൾ ഉണ്ടായിരുന്നു, അയാളുടെ പുറകിൽ അന്ന് അയാളുടെ കൂടെ ഉണ്ടായിരുന്നവരും ഉണ്ടായിരുന്നു. എന്റെ ആളുകൾ അയാൾക്ക് വരാൻ വഴി മാറി കൊടുത്തു. അയാൾ എന്റെ അരികിലേക്ക് വന്നിട്ട് തന്റെ കയ്യിൽ ഇരുന്ന ആ പൂക്കൾ എനിക്ക് സമ്മാനിച്ചു. ഞാൻ നിറഞ്ഞ പുഞ്ചിരി കളോടെ അത് വാങ്ങി. പിന്നെ എന്റെ തൊട്ടു പുറകിൽ നിന്നിരുന്ന, പന്ത്രണ്ടു ചിറകുകൾ ഉള്ള സുന്ദരിയായ ഒരു യുവതിയുടെ കയ്യിലേക്ക് ആ പൂക്കൾ കൊടുത്തു. അവൾ മുഖത്ത് കഷ്ടപ്പെട്ട് ഒരു ചിരിവരുത്തിയിട്ട് ആ പൂക്കൾ വാങ്ങിച്ചു.
” പ്രിൻസസ് ” ഈ സമയം അയാൾ ഒരു മുട്ട് കുത്തി എന്റെ മുന്നിൽ ഇരുന്ന് തന്റെ കൈ എനിക്ക് നേരെ നീട്ടി മധുരമായി വിളിച്ചു. ആ ശബ്ദം…
ഞാൻ എന്റെ കൈ അയാളുടെ കയ്യിൽ വെച്ചു. അയാൾ എന്റെ കയ്യിൽ പതിയെ ഒന്ന് ചുംബിച്ചു, പിന്നെ പോക്കറ്റിൽ നിന്ന് ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു. അതേ ഇത് ഞങ്ങളുടെ വിവാഹ ദിനം ആണ്.
പെട്ടന്ന് ആണ് ആരോ അയാളുടെ പിന്നിൽ നിന്ന് കഴുത്തിൽ കൂടി ഒരു കയർ ഇട്ടു വലിച്ചത്. ഞങ്ങൾ രണ്ടുപേരും ഒന്ന് ഞെട്ടി, അത് ചെയ്തത് അദ്ദേഹത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ തന്നെയാണ്. ആ കയർ പൊട്ടിക്കാൻ അയാൾ ശ്രമിച്ചു അന്നേരം അതിൽ നിന്ന് കറുത്ത തീ പോലെ എന്തോ ഒന്ന് അയാളുടെ ദേഹത്തു പടർന്നു പിടിച്ചു വേദനിച്ചിട്ടേന്നോളം അയാൾ ഒച്ച വെച്ചു.
” ബ്ലാക്ക് ” എന്ന് അലറിക്കൊണ്ട് ഞാൻ അയാളുടെ അടുത്തേക്ക് പാഞ്ഞു. പെട്ടന്നാണ് എന്റെ നട്ടെല്ലിന്റെ ഭാഗത്ത് ഐസ് പോലെ തണുത്ത എന്തോ കൊണ്ടതായി തോന്നിയത്. ഞാൻ തിരിഞ്ഞു നോക്കി, ആ 12 ചിറകുകൾ ഉള്ളവൾ തന്റെ വാൾ എന്റെ നട്ടെല്ലിൽ കൂടി കയറ്റി ഇറക്കി. ഞാൻ ഒരു ഞെട്ടലോടെ
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്