? Fallen Star ? 2 [illusion witch] 959

പിന്നിലേക്ക് വളഞ്ഞു നിൽക്കുന്ന ഒറ്റകൊമ്പും മാത്രമെ പുറത്തു കാണാൻ ഉള്ളു.

 

 

 

” aaaaa” പെട്ടന്ന് ഒരു അലർച്ചയോടെ അയാൾ മുന്നോട്ടു കുതിച്ചു, ഒപ്പം അയാളുടെ പിന്നിൽ ഉള്ള സൈന്യവും, ഞാനും ഒട്ടും താമസിച്ചില്ല, ഞാനും എന്റെ പടയാളികളും അവരുടെ നേരെ പാഞ്ഞു. രണ്ടു കൂട്ടരും ഏറ്റു മുട്ടി. നിമിഷ നേരം കൊണ്ട് അവിടെ ലോഹങ്ങൾ കൂട്ടിമുട്ടന്ന ശബ്ദങ്ങളും അലർച്ച കളും മുഴങ്ങി. പല വർണ്ണത്തിൽ ഉള്ള ചോരകൾ കൊണ്ട് അവിടെ ചിത്രങ്ങൾ രചിച്ചു.

 

 

എന്നെ ലക്ഷ്യം വെച്ചായിരുന്നു അയാൾ വന്നത്. അയാളുടെ കയ്യിൽ ഇരുന്ന ആ വലിയ വാൾ എന്റെ കഴുത്ത് നോക്കി വീശി. ആ വാളിനും അയാളുടെ ഓരോ മൂവ്നും ഒരു സ്റ്റാർവാക്കർ ആയ എന്റെ കണ്ണിന് കാണാൻ പറ്റുന്നതിലും വേഗത ഉണ്ടായിരുന്നു, അയാളുടെ കാലുകൾ നിലത്ത് കുത്തുമ്പോൾ കല്ലുകൾ പിളർന്നു, അത്രക്ക് ശക്തി അയാൾക്ക് ഉണ്ടായിരുന്നു. പക്ഷെ എന്നെ ഏറ്റവും അമ്പരപ്പിച്ചത്, അയാളുടെ ഓരോ വെട്ടും അനായാസം ഞാൻ തടുത്തു. ഒരുനിമിഷത്തിൽ നൂറിൽ ഏറെ തവണ ഞങ്ങൾ വാൾ വീശി. അത്രക്ക് വേഗത ഉണ്ടായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. വേഗതയിലും ശക്തിയിലും ഞങ്ങളിൽ ആരാണ് മുന്നിൽ നിൽക്കുന്നത് എന്ന് പറയാൻ പറ്റുന്നില്ല, രണ്ടുപേരും തുല്യ ശക്തർ. ഇഞ്ചോടിഞ്ച് പോരാട്ടം എന്നൊക്ക പറയില്ലേ.

 

 

പരസപരം കടിച്ചു കീറാൻ നിൽക്കുന്ന ചെന്നായകളെ പോലെ ഞങ്ങൾ പോരാടിച്ചു. അയാളെ കൊല്ലാൻ ഉള്ള പക, ദേഷ്യം, വാശി ഒക്കെ എന്നിൽ കുമിഞ്ഞു കൂടുന്നത് ഞാൻ അറിഞ്ഞു… അങ്ങനെ യുദ്ധം കൊടുമ്പിരി കൊണ്ട് പോവുമ്പോൾ എന്റെ കാഴ്ച പിന്നെയും മങ്ങി.

 

 

പിന്നെ കാഴ്ച തെളിയുമ്പോൾ ഞാൻ കണ്ടത് ഒരുപാട് നക്ഷത്രങ്ങളും രണ്ടു ചന്ദ്രന്മാരും ഉള്ള, കറുപ്പും ചുവപ്പും നിറം കലർന്ന വളരെ സുന്ദരമായ ഒരു ആകാശം ആണ്. ഇളം നീല പൂക്കൾ ഉള്ള ഒരു പൂന്തോട്ടത്തിന്റെ നടുക്ക് ആരുടെയോ മടിയിൽ തലചായ്ച്ച് ആകാശം നോക്കി കിടക്കുകയാണ് ഞാൻ. ഞാൻ തല ഉയർത്തി അർഥനഗ്നനായ അയാളുടെ മുഖത്തേക്ക് നോക്കി. ചുവന്ന കൃഷ്ണമണികളും ഒറ്റ കൊമ്പും ഉള്ള അതി മനോഹരനായ ഒരു ചെറുപ്പക്കാരൻ. അത്ര സൗന്ദര്യമുള്ള വേറെ ആരെയും ഞാൻ ഇതേ വരെ കണ്ടിട്ടില്ല. ഞാൻ കണ്ണ് എടുക്കാതെ അയാളെ തന്നെ നോക്കി നിന്നു. അത് അയാൾ തന്നെ ആയിരുന്നു, ഒരല്പം മുമ്പ് പരസ്പരം കൊല്ലാനുള്ള വാശിയിൽ എന്നോട് പോരടിച്ച അതേ ആൾ. അല്പം മുമ്പ് വരെ എന്നിൽ പകയും  വിദ്വേഷവും ആയിരുന്നു എങ്കിൽ ഇപ്പൊ വല്ലാത്ത ഒരു ആർദ്രത ആണ്. ഇയാളുടെ മടിയിൽ ഇങ്ങനെ യുഗങ്ങളോളം

90 Comments

  1. Super….

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. വിച്ച്,

    വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
    തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?

  4. നന്നായിട്ടുണ്ട്
    Interesting

  5. Next part eppo varum???

  6. ?????????????

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?

      1. Ennu varum????

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ്‌ കിട്ടി അത് ഒന്ന് വർക്ക്‌ ഔട്ട്‌ ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

Comments are closed.