അവരുടെ ശബ്ദം എനിക്ക് ചുറ്റും മുഴങ്ങി. ഞാൻ എന്റെ രണ്ടു ചെവിയും പൊത്തി, തേങ്ങികൊണ്ട് എന്റെ മുഖം എന്റെ കാൽമുട്ടിന്റെ ഉള്ളിൽ പൂഴ്ത്തി കുനിഞ്ഞിരുന്നു.
എത്ര നേരം ഞാൻ അങ്ങനെ ഇരുന്നു എന്ന് അറിയില്ല.
” പ്രിൻസസ് ” എപ്പഴോ ദൂരെ എവിടെയോ നിന്ന് ഞാൻ ഒരു വിളി കേട്ടു. അന്ന് ക്രാക്ക് ഗേറ്റിൽ വെച്ച് കേട്ട അതേ ശബ്ദം. ഞാൻ മുഖം ഉയർത്തി നോക്കി, എനിക്ക് ചുറ്റും ഇരുട്ട് അല്ലാതെ വേറെ ഒന്നും കാണാൻ ഇല്ല.
” പ്രിൻസസ് you are still naïve, കഴിഞ്ഞ കാലത്തിലെ തെറ്റുകൾ നീ വീണ്ടും ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു, നിനക്ക് ചുറ്റും ഉള്ള ആട്ടിൻ തോലിട്ട ചെന്നായിക്കളെ നീ തിരിച്ചറിയുന്നില്ല ” ഇരുട്ടിൽ നിന്ന് ആ ശബ്ദം വീണ്ടും കേട്ടു. ഞാൻ അത് കേട്ട ഭാഗത്തേക്ക് നോക്കി. പെട്ടന്ന് അവിടെ തീ പോലെ ജ്വലിക്കുന്ന രണ്ട് ചുവന്ന കണ്ണുകൾ തെളിഞ്ഞു. അത് കണ്ടു ഞാൻ ഭയന്നില്ല പകരം ഒരു തരം സുരക്ഷിതത്വം ആണ് ആ കണ്ണുകളിൽ നോക്കിയപ്പോ എനിക്ക് തോന്നിയത്.
” remember the past ” എന്റെ ചെവിയിൽ മന്ത്രിക്കും പോലെ ആ ശബ്ദം വീണ്ടും കേട്ടു. പെട്ടന്ന് എന്റെ കാഴ്ച്ച മങ്ങി. ഞാൻ എന്റെ കണ്ണുകൾ ഇറുക്കി അടച്ചു.
കണ്ണ് തുറക്കുമ്പോ ഞാൻ ഒരു യുദ്ധഭൂമിയിൽ ആണ്. എന്റെ ഇടവും വലവുമായി വെള്ളി പടച്ചട്ട അണിഞ്ഞ ആയിരങ്ങൾ അണിനിരന്നു നിൽക്കുന്നു. ആയുധങ്ങളും ആയി നിന്നിരുന്ന അവർക്ക് ഒക്കെ നല്ല തൂവെള്ള ചിറകുകൾ ഉണ്ടായിരുന്നു. കൂടുതൽ ആളുകൾക്കും രണ്ടു ചിറകുകൾ, ചിലർക്ക് നാല്, കുറച്ചു പേർക്ക് എട്ട്, ചുരുക്കം ചിലർക്ക് പന്ത്രണ്ടു ചിറകുകൾ. അവർ എനിക്ക് പുറകിൽ അക്ഷമരായി കാത്ത് നിൽക്കുകയാണ്.
ഞങളുടെ മുന്നിലും ഉണ്ട് ഒരു പട. കറുത്ത പടച്ചട്ടകൾ അണിഞ്ഞ കൊമ്പും വാലും ഉള്ള ആളുകൾ കൊണ്ട് നിറഞ്ഞ ഒരു വലിയ സൈന്യം. അതിനെ നയിക്കുന്നത് രാത്രി പോലെ കറുത്ത പടച്ചട്ട ധരിച്ച, കയ്യിൽ കറുപ്പും ഇളം നീല നിറവും ഉള്ള ലോങ്ങ് സോഡ് പിടിച്ച ഒരാൾ ആണ്. പടച്ചട്ടയോട് ചേർന്നുള്ള ഹെൽമെറ്റ് ഉള്ളത് കൊണ്ട് അയാളുടെ അതി മനോഹരമായ ചുവന്ന കൃഷ്ണമണികൾ ഉള്ള ആ കണ്ണും വലത്തേ നെറ്റിയിൽ നിന്ന് വളർന്ന് തലയുടെ
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്