Fallen Star 2
Author : illusion wich | Previous Part
ഇതിന്റ ആദ്യ പാർട്ടിന് പിന്തുണ തന്ന എല്ലാർക്കും ഒരുപാട് നന്ദി ഒരുപാട് love❤? ആ സ്നേഹവും സപ്പോർട്ടും ഉണ്ടാവും എന്ന വിശ്വാസത്തിൽ അടുത്ത part ഇടുകയാണ്, ഇത്തവണ ഇത്തിരി മാജിക്കും, മിസ്റ്ററിയും ത്രില്ലെറും ഒക്കെ കൂടി കുത്തി കേറ്റുന്നുണ്ട് എത്രത്തോളം നന്നാവും എന്ന് അറിയില്ല കുറ്റവും കുറവുകളും പറഞ്ഞു തന്ന് ഈ എളിയ കലാകാരിയെ സപ്പോർട്ട് ചെയ്യുക ? പറ്റുവാച്ചാ ആ ❤ സിംബൽ ഒന്ന് ഞെക്കി ചുവപ്പിക്കുക.
Without further ado let’s begin
? Fallen Star ?
എത്രനേരം അങ്ങനെ ബോധം ഇല്ലാതെ കിടന്നു എന്ന് എനിക്ക് അറിയില്ല. എപ്പോഴോ കണ്ണിലെ ഇരുട്ട് മാറിയപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു. ശരീരത്തിന് ഒക്കെ വല്ലാത്ത ഭാരം. തല ഉയർത്താൻ പറ്റുന്നില്ല. ഞാൻ കണ്ണ് വെട്ടിച്ചു ചുറ്റും നോക്കി. ഹോസ്പിറ്റലിൽ ആണ് എന്റെ അരികിൽ ട്രിപ്പ് നോക്കി കൊണ്ട് ഒരു നേഴ്സ് നിൽക്കുന്നു. അപ്പൊ അപ്പൊ ഞാൻ രക്ഷപെട്ടോ. എന്റെ ഞെരുക്കം കേട്ടിട്ട് ആവും നേഴ്സ് എന്നെ നോക്കി..
” ഹാ താൻ ഉണർന്നോ?? ” അവർ എന്നോട് ചോദിച്ചു. അതിന് ശേഷം എന്തോ ഓർത്തിട്ട് എന്നോണം വേഗത്തിൽ റൂമിന്റെ പുറത്തേക്ക് ഓടി.
ഞാൻ അപ്പോഴും അമ്പരപ്പിൽ നിന്ന് വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. ഞാൻ എങ്ങനെ രക്ഷപെട്ടു?? അത്രേം ആഴത്തിലേക്ക് വീണ എന്നെ ആരാണ് രക്ഷിച്ചത്. ഞാൻ എന്നോട് തന്നെ ചോദിച്ചു. ശരീരത്തിന്റെ ഭാരം ഒരുത്തിരി കുറഞത് കൊണ്ട് ഞാൻ എഴുന്നേറ്റ് ബെഡിൽ ചാരി ഇരുന്നു. ഞാൻ എന്റെ അടിവയറ്റിൽ ആ വാൾ കയറിയ ഭാഗത്തു പതിയെ തൊട്ടു നോക്കി. അത്ഭുതം അവിടെ ബന്റായിഡോ മുറിവോ ഒന്നും തന്നെ ഇല്ല. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഹോസ്പിറ്റലിൽ രോഗികൾ ഒക്കെ ഇടുന്ന ഷർട്ടും പാന്റും ആണ് എന്റെ വേഷം, ഞാൻ വേഗം എന്റെ ഷർട്ട് ഉയർത്തി വയറു പരിശോധിച്ചു. ഇല്ല, അവിടെ മുറിവ് പോയിട്ട് ഒരു പാട് പോലും ഇല്ല.
” eh guhm ” ആരോ മുരഡ് അനക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ തല വെട്ടിച്ചു നോക്കിയത്. ഡോർ ന്റെ അവിടെ നേരത്തെ ഇവിടെ നിന്ന് പോയ നേഴ്സും ഒരു ഡോക്ടറും ഉണ്ടായിരുന്നു, ഒപ്പം ഒരു 25 വയസ്സിന്റെ അടുത്ത് പ്രായം വരുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനും. അയാൾ ചമ്മിയ മുഖഭാവത്തിൽ എന്നേ നോക്കാതെ സൈഡിലേക്ക് നോക്കി നിൽക്കുകയാണ്. ഡോക്ടർ ആണേൽ എന്നോട് കണ്ണ് കൊണ്ട് എന്തൊക്കയോ കാണിക്കുന്നുണ്ട് എനിക്ക് ആണേൽ ഒന്നും മനസ്സിലാവുന്നില്ല.
അന്നേരം ആണ് ഞാൻ എന്നെ ശ്രദ്ധിച്ചത്, ഞാൻ ഒരു കൈ കൊണ്ട് എന്റെ ഷർട്ട് വയർ വരെ പൊക്കി പിടിച്ചു കൊണ്ട് നിൽക്കുകയാണ്. ഞാൻ ചമ്മി പെട്ടന്ന് തന്നെ ഷർട്ട് താഴ്ത്തി. പിന്നെ അവരെ നോക്കി ചമ്മിയ ചിരി ചിരിച്ചു. ഡോക്ടറിന്റേം നേഴ്സിന്റേം മുഖത്ത് എന്നെ കളിയാക്കുന്ന ഭാവം ആണ്. എന്നാൽ അയാളുടെ മുഖത്ത് നാണവും ചമ്മലും ഒക്കെ ആണ്. ഡോക്ടർ എന്റെ അടുത്ത് വന്ന് എന്റെ കൈ ഒക്കെ ചെക്ക് ചെയ്തു.
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്