ഇതൾ [Vinu Vineesh] 64

Views : 4617

“ദേ, ടിവി കാണുന്നു.”

“വേറെ ആരെങ്കിലും വിളിച്ചിരുന്നോ?”

“ഇല്ലാ,”

“എല്ലാവരും ഒരുമിച്ച് കൂടണമെന്ന് ഇന്നലെ ഗ്രൂപ്പിൽ പറഞ്ഞിരുന്നു. ”

“ഇല്ലാ, ഞാൻ ഇല്ലാ.”

“കൃഷ്ണേ, വർഷം ഇത്ര കഴിഞ്ഞിട്ടും നീ ആ ഓർമ്മകളുമായി ഇപ്പോഴും കഴിയുകയാണോ?

“ഏയ്, എന്തോ എനിക്ക് എല്ലാവരെയും ഫേസ് ചെയ്യാൻ… നീ ഫ്രീ ആണെങ്കിൽ ഇങ്ങോട്ട് വാ, കുറേ ആയി നിന്നെ കണ്ടിട്ട്.”

“ഓക്കെ, വൈകിട്ട് വിളിക്കാം.”

സ്നേഹ ഫോൺവച്ചതും ഞാൻ ഫോണിലെ ഗാലറി തുറന്ന് ഞങ്ങളുടെ പഴയ ഫോട്ടോസ് എടുത്തുനോക്കി.
ഓർമ്മകളിൽ വസന്തം ചൊരിയുന്ന നിമിഷങ്ങൾ.

സ്നേഹ, ശിൽപ, ഞാൻ.
പത്താം തരം കഴിഞ്ഞപ്പോൾ ഹയർസ്റ്റഡിസിന് ഞങ്ങൾ മൂന്നുപേരുമായിരുന്നു ഒരുമിച്ച്. പഠനത്തിലും, മറ്റു വിഷയങ്ങളിലും എല്ലാം ഞങ്ങൾ വലിയ സാന്നിധ്യം അറിയിച്ചിരുന്നു.

സ്ക്രീൻ സ്ക്രോൾ ചെയ്തപ്പോൾ അടുത്ത ഫോട്ടോ ഒരു വാർത്തയായിരുന്നു.
“പ്ലസ് ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.”

എന്റെ മനസിനെ താളം തെറ്റിച്ച വാർത്ത.

അന്ന് ക്ലാസിലുണ്ടായിരുന്ന സന്ദീപ് എന്ന പയ്യൻ എന്നെ ഇഷ്ടമാണെന്നു പറഞ്ഞത് സ്നേഹയുടെയും, ശില്പയുടെയും സാന്നിധ്യത്തിൽ ആയിരുന്നു. മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേക എനിക്കുണ്ടെന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. എന്നെയും ശ്രദ്ധിക്കാൻ ആളുണ്ടെന്ന് തോന്നിയ നിമിഷം. അവന്റെ സ്നേഹവും പരിചരണവും എനിക്ക് ഏറെ ആശ്വാസകരമായിരുന്നു. സ്നേഹയും ശില്പയും എന്റെ ഈ പ്രണയത്തെ അംഗീകരിച്ചു. എന്റെ വിഷമങ്ങളും സന്തോഷങ്ങളും ഞാൻ സന്ദീപുമായി പങ്കുവച്ചു. ഞാൻ കണ്ടതിൽ വച്ച് പക്വതയുള്ള പയ്യൻ.

“സന്ദീപ്, നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ഞാൻ ഈ ഭൂമിയിലുണ്ടാകില്ല.”
ഒരുദിവസം ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടവേളയിൽ അവന്റെ അരികിൽ ചെന്നിരുന്നുകൊണ്ട് ഞാൻ പറഞ്ഞു.

“കൃഷ്ണേ, എന്റെ ഉയിരും ഉടലും നീയല്ലേ? മറ്റെന്തൊക്കെ ഉപേക്ഷിച്ചാലും എന്റെ ഒരു കൈയിൽ നിന്റെ വലതുകൈ ഉണ്ടാകും. സത്യം. ”

സന്ദീപിന്റെ ആ വാക്കുകൾ എനിക്ക് ഒരുപാട് ആശ്വാസം നൽകി. ഭാവി ജീവിതം, കുഞ്ഞുങ്ങൾ, വീട് അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ ഞങ്ങൾ ഒരുമിച്ച് നെയ്തുകൂട്ടി. പരീക്ഷ കഴിഞ്ഞ ഒന്നര മാസം അവനെ കാണാതെ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമായിരുന്നു. പ്രീഡിഗ്രി രണ്ടാം വർഷത്തേക്ക് കടന്ന ആദ്യ ദിവസം കോളേജിൽ എത്തിയ എന്റെ കണ്ണുകൾ തിരഞ്ഞത് സന്ദീപിനെയായിരുന്നു. പക്ഷെ കണ്ടില്ല.!

“എന്തുപറ്റിയതാകും?”
ഞാൻ സ്വയം ചോദിച്ചു. പക്ഷെ മറുപടിയില്ല.
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചിട്ട് അവൻ എവിടെപ്പോയി?”
ചോദ്യങ്ങൾ ആവർത്തിച്ച് വന്നപ്പോൾ ഞാൻ മറ്റുകൂട്ടുകാരോട് തിരക്കിയപ്പോൾ
വരും എന്ന് മറുപടി കിട്ടി.

Recent Stories

The Author

kadhakal.com

2 Comments

  1. എന്ത് കഥയാടോ ഇത്. ആത്മഗതം എഴുതി അയച്ചതാണോ.

    ഇതൊക്കെ എന്തിനാണ് പ്രസ്‌ദ്ധീകരിക്കുന്നത്

  2. Eanthu kadhayaado ethu…ethinu aathmagatham eannu parayaam.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com