ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 ❤❤❤ [ശങ്കർ പി ഇളയിടം] 113

ഞാൻ പുറത്തേക്കിറങ്ങി അത് രണ്ടെണ്ണം വാങ്ങിച്ചു..
അത് പ്ലാസ്റ്റിക് കവർ ചെയ്ത പ്ലേറ്റിൽ ആണ് തന്നത് സ്പൂണും ഉണ്ട്..
ഞാൻ കാറിനകത്തു കയറി  അത് അവൾക്ക് കൊടുക്കാൻ നീട്ടി…
അവൾ വലതു കൈ ഉയർത്തി എന്റെ നേരെ കാട്ടി..
അവളുടെ വലതു കൈയ്യിൽ മെഹന്ദി ഇട്ടിരുന്നു..ഓ.
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അവളെ നോക്കി..
അവൾ ആ ഫുഡ്‌ പാക്കിന്റെ മൂടി ഓപ്പൺ ചെയ്യാൻ എന്നോട് ആഗ്യം കാട്ടി., ഞാൻ അത് പോലെ ചെയ്തു.. ഞാൻ അത് പൊളിച്ചു സ്പൂണിൽ കോരി കഴിക്കാൻ തുടങ്ങിയതും അവൾ വായും പൊളിച്ച്  എന്റെ അടുത്തേക്ക് വന്നു.. പിന്നെ അത് മുഴുവനും അവൾക്ക് കൊടുക്കേണ്ടി വന്നു.. രണ്ടാമത്തെ പായ്ക്കും അകത്താക്കിയ ശേഷമാണ് അവളുടെ വിശപ്പ് അടങ്ങിയത്…
ആ ടാക്സി കാശ് അവൾ കൊടുത്തതോടെ എനിക്ക് കഴിക്കാൻ കിട്ടാത്തതിന്റെ ദേഷ്യം കെട്ടടങ്ങി.

പിറ്റേ ദിവസം അവളുടെ കാറിൽ വച്ചാണ് അത്  സംഭവിച്ചത്..
ങേ എന്ത് സംഭവിച്ചു? മഹേഷ്‌ ആകാംക്ഷ അടക്കാനായില്ല!!!

ഞാൻ ഓടി വന്ന് കാറിൽ കയറി പെട്ടെന്ന് കാറിന്റെ ഗ്ലാസ്സ് ഉയർത്തി,എന്റെ എതിർപ്പ് വക വെയ്ക്കാതെ ഞാനിട്ടിരുന്ന കോട്ടിന്റെ ബട്ടൻസ് അവൾ അഴിച്ചു.. പിന്നെ ബനിയൻ അഴിക്കാൻ അവൾ ആവശ്യപ്പെട്ടു..
നില്ല് നില്ല്…. അവളിത് എന്തിനുള്ള പുറപ്പാടാ?
ഫസ്റ്റ് ഡേ തന്നെ ഫുൾ നേക്കട്ട് ആയിട്ട് കാണാനൊന്നും പറ്റൂല്ല…
അതിന് അന്ന് ഫസ്റ്റ് ഡേ അല്ല മഹേഷേ മൂന്നാം ദിവസം ആയിരുന്നു..
ഒന്നായാലും മൂന്ന് ആയാലും നീ അത്രയും  ചീപ്പവാൻ പാടില്ലാരുന്നു..
ഓ.. എന്ന്.. എടാ മഹേഷേ നീ  ഓവർ ഇമാജിൻ ചെയ്തത് എന്റെ തെറ്റല്ല..നിനക്ക് ക്ലാരിഫൈ വരണമെങ്കിൽ ഇതിന് മുന്നേ നടന്ന സംഭവം കേൾക്കണം…
മൂന്നാം ദിവസം  ഞങ്ങൾ പതിവുപോലെ ചുറ്റിക്കറങ്ങാൻ ഇറങ്ങി അവൾ ഒരു ജീൻസും ടി ഷർട്ടും പിന്നെ തലയിൽ ഒരു സ്കാർഫ്‌  കെട്ടിയിട്ടുണ്ട്.. ഞാൻ പാന്റും പിന്നെ ഒരു കോട്ടും അടിയിൽ ബനിയനും ഇട്ടിട്ടുണ്ട്..
അല്ല ആദീ നിന്റെ കഥയിൽ നായകന്റെയും നായികയുടെയും കറങ്ങളും  പ്രണയവും മാത്രമേ ഉള്ളോ? ഫൈറ്റ് ഒന്നുമില്ലേ?
ഉണ്ടല്ലോ? ഞാൻ അതാണ് പറയാൻ പോകുന്നത്..
അന്ന് ഞങ്ങൾ ജുഹു ബീച്ച് കാണുവാൻ ആണ് പ്ലാൻ ചെയ്തത്… കാർ ബീച്ചിൽ നിന്ന് കുറച്ചു ദൂരെ ആണ് പാർക്ക് ചെയ്തത്.. ഞങ്ങൾ കാറിൽ നിന്നിറങ്ങി നടന്നു.. അന്ധേരി തെരുവ് ഒക്കെ കഴിഞ്ഞു വേണം ബീച്ചിൽ എത്താൻ., ദൗർഭാഗ്യമെന്നു പറയട്ടെ പെട്ടെന്ന് രണ്ട് മൂന്ന് പേര്  കൈയ്യിൽ ആയുധവുമായി  വന്ന് ഞങ്ങളെ വളഞ്ഞു മീര പേടിച്ച് എന്റെ പിറകെ ഒളിച്ചു .. ചെയിൻ, ഘടി നിഘാലോ..
എനിക്ക് ആദ്യം കാര്യം മനസിലായില്ല ഞാൻ മീരയോട് കാറിൽ പോയിരിക്കാൻ ഞാൻ പറഞ്ഞു..അവൾ കാറിനടുത്തേക്ക് ഓടി
പെട്ടെന്ന് മോഹൻ അങ്കിൾ പറഞ്ഞത് മനസ്സിൽ ഓർത്തു..
ഞാൻ ചെയിനും വാച്ചും ഊരി കൊടുക്കില്ലെന്നു മനസ്സിലായതോടെ അവർ ബലം പ്രയോഗിച്ചു അത് ഊരുവാൻ ശ്രമിച്ചു..
രണ്ടുപേർ എന്റെ കൈയ്യിൽ പിടിച്ചു മറ്റവൻ ഊരിഎടുത്തു ഞാൻ എതിർക്കാൻ നോക്കിയതും മൂന്ന് പേരും ഓടുവാൻ തുടങ്ങി..
ഞാൻ അവരെ പിന്തുടർന്നു..ഞാൻ അവരുടെ താവളത്തിലേക്കെത്തി
പക്ഷെ..
നില്ല് നില്ല് ബാക്കി ഞാൻ പറയാം.. മഹേഷ്‌ പിന്നെയും എന്റെ കഥയെ തടസ്സപ്പെടുത്തി..
ആ പറ കേൾക്കട്ടെ .
അളിയൻ അവന്മാരെ അടിച്ചിട്ട് ആ ചെയ്‌നും വാച്ചും മേടിക്കാൻ അല്ലെ പോയത്..?

9 Comments

  1. Waiting for next part

  2. ഇതിൻ്റെ അടുത്ത് പാർട്ട് വന്നിട്ട് delete aayallo

    1. ശങ്കർ പി ഇളയിടം

      അഡ്മിൻ റിമൂവ് ആക്കി

  3. Powliye?❤️❤️?

  4. ???? നന്നായിട്ടുണ്ട് .. അപ്പൊ അടുത്ത പാർട്ട് പോന്നോട്ടെ ???

  5. ശങ്കരഭക്തൻ

    ഇടക്ക് മറ്റേ പാർട്ട്‌ വന്നത് കൊണ്ട് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു… പിന്നെ വീണ്ടും 2nd പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ ആണ് അവൻ എന്തിനാ മുംബൈ പോയെ എന്നൊക്കെ ഓർമ വന്നത്… എന്തായാലും കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…. സ്നേഹം ❤️

  6. എന്തോ എവിടെയോ ഒരു ഒരു മിസ്സിംഗ് പോലെ…

    ഈ തിരിച്ചും മറിച്ചും ഒക്കെ കഥ പറയുന്നൊണ്ടായിരിക്കും….

    എന്തായലും കൊള്ളാം നന്നാവുന്നുണ്ട്…

    ഇനി പെട്ടന്ന് വരുമല്ലോ അടുത്ത പാർട്ട് അത്രേം സന്തോഷം

    ♥️♥️♥️♥️♥️

  7. MRIDUL K APPUKKUTTAN

    2nd

Comments are closed.