ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 ❤❤❤ [ശങ്കർ പി ഇളയിടം] 113

ഞാൻ ഓളത്തിൽ അങ്ങനെ കഥ തുടരവേ മഹേഷ്‌ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തി..
എന്താ?ഞാൻ ചോദിച്ചു
ഇതെന്താ പരിചയപ്പെടും മുന്നേ പ്രേമമോ?
പറ്റില്ല ഇത് വിശ്വസിക്കാൻ പറ്റില്ല. അതും റൂൾസ് ഒക്കെ വച്ചിട്ട്?
റൂൾസ് ഒക്കെ എന്റെ ഒരു സൗകര്യത്തിന് വച്ചതല്ലേ മഹേഷേ.. ഈ പെണ്പിള്ളേരുടെ കോമെൺ സ്വഭാവം എന്താന്ന് വച്ചാൽ നമ്മൾ എത്ര അവരെ അവോയ്ഡ് ചെയ്യുന്നോ അത്രയും അവർ നമ്മളിലേക്ക് അടുക്കും, ഒരു ബൂമറാങ് പോലെ തിരിച്ചു വരും  ആ റൂൾസ് ഒക്കെ വച്ചത് ഞാൻ ഒരു വായ്നോക്കി അല്ലെന്ന് അവളെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ്., എന്തായാലും ഒരു മാസം ഞാൻ അവിടെ ഉണ്ട് അപ്പോൾ പിന്നെ എനിക്ക് ഒരു എന്റർടൈൻമെന്റ് വേണ്ടേ…?
സത്യത്തിൽ എന്താണ് സംഭവിച്ചത്? മഹേഷ്‌ ചോദിച്ചു
എന്നാൽ പറഞ്ഞേക്കാം
ഞാൻ കഥ തുടർന്നു..
ഞാൻ റോഡ് ക്രോസ്സ് ചെയ്യുവാനായി നിൽക്കുന്നു വണ്ടികളുടെ തിരക്ക് കാരണം ക്രോസ്സ് ചെയ്യാൻ പറ്റുന്നില്ല..,ഞാൻ മറു ഭാഗത്തേയ്ക്ക് ചാടണോ വേണ്ടയോ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ മീര എന്റടുത്തേക്ക് ഓടി എത്തി” കം വിത്ത്‌ മി ”എന്ന് പറഞ്ഞു  എന്റെ കൈയ്യിൽ പിടിച്ചു  റോഡ് ക്രോസ്സ് ചെയ്തു… റോഡിന്റെ മറുഭാഗത്ത് എത്തിയിട്ടും ഞാൻ അവളുടെ കൈ വിട്ടില്ല.. ഒന്നുകൂടി മുറുകെപിടിച്ചു നടന്നു ഒടുവിൽ അവൾ എന്റെ കൈ കുടഞ്ഞു മാറ്റി…
അപ്പൊ തൽപ്പര കക്ഷി അല്ല.. മഹേഷ്‌ ഇടയ്ക്ക് കയറിപറഞ്ഞു..
ഞാൻ പറഞ്ഞില്ലേ മഹേഷേ ആദ്യമൊന്നും പെണ്പിള്ളേര് മൈൻഡ് ചെയ്യില്ല പിന്നെ നമ്മള് തിരിഞ്ഞു നോക്കുന്നില്ലെന്നു കണ്ടാൽ പാഞ്ഞു വന്ന് ഒട്ടും…
എന്നിട്ട് ഒട്ടിയോ?
ഉവ്വ്..
അതെങ്ങനെ മനസ്സിലായി?
അത് പിറ്റേദിവസം., എന്റെ ബര്ത്ഡേ ആയിരുന്നു അന്ന് നമ്മൾ ഒരുമിച്ചു പുറത്തു പോയി കുറച്ചു ദൂരം അവളുടെ കാറിൽ പോയി പിന്നെ ആ കാർ സർവീസിന് കൊടുത്തു ഒരു ടാക്സിയിൽ ആണ് പോയത്  അന്ന് അവൾ എനിക്കൊരു കോസ്റ്റിലി ഗിഫ്റ്റ്  തന്നു.. ഒരു ഗോൾഡ് വാച്ച്..
മുപ്പത്തിനായിരം രൂപയോളം വിലയുണ്ട് എന്ന് അവൾ എന്നോട് പറഞ്ഞു അവൾ തന്നെ എനിക്ക് അത് കെട്ടിത്തന്നു …
സ്വാഭാവികം.. അച്ഛനെ രക്ഷിച്ചതിന്റെ ഒരു സമ്മാനം ആണെന്ന് കൂട്ടിയാൽ മതി.. ഇതിലെവിടെ ലൗവ്?നിങ്ങൾ എങ്ങനെ പ്രണയത്തിലായി..?
അതൊക്കെയുണ്ട്..അത് പറയും മുൻപ് നീ എനിക്കൊരു ഐസ്ക്രീം പറ.,വാ നമുക്ക് ക്യാന്റീനിൽ പോയിരുന്ന് ബാക്കി പറയാം..
ഞങ്ങൾ കാന്റീനിലേക്ക് നടന്നു…
അവൻ രണ്ട് ഐസ്ക്രീം ഓർഡർ ചെയ്തു..
അത് നുണഞ്ഞുകൊണ്ട് അവൻ ചോദിച്ചു..
പിന്നെയെന്തുണ്ടായി പറ അളിയാ..പെട്ടെന്ന് അവൾക്കെങ്ങനെ നിന്നോട് പ്രണയം വന്നു…?
അതോ..മസ്സാല പൂരി,മെഹന്ദി
ങേ ..അതെന്താ?
അത് ഞങ്ങൾ ആ ടാക്സിയിൽ പോയപ്പോൾ പെട്ടന്ന് എന്തോ കണ്ടിട്ട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു” ഭയ്യാ ഗാഡി രുക്കോ…”
ഐ ആം ഹഗ്രി..പെട്ടെന്ന് അവൾ പുറത്തേക്ക് ചൂണ്ടി എന്നോട് പറഞ്ഞു  ഐ നീഡ് ദാറ്റ്‌ ഒൺ..
ഞാൻ അങ്ങോട്ട്‌ നോക്കി അത് ഒരു ഉന്തുവണ്ടിയിൽ പോകുന്ന നോർത്ത് ഇന്ത്യൻ ഫുഡ്‌ ആണ്.. ഒരു പിടിത്തവും ഇല്ല.. ഞാൻ വീണ്ടും അവളെ നോക്കി..
മസ്സാല പുരി അവൾ പറഞ്ഞു

9 Comments

  1. Waiting for next part

  2. ഇതിൻ്റെ അടുത്ത് പാർട്ട് വന്നിട്ട് delete aayallo

    1. ശങ്കർ പി ഇളയിടം

      അഡ്മിൻ റിമൂവ് ആക്കി

  3. Powliye?❤️❤️?

  4. ???? നന്നായിട്ടുണ്ട് .. അപ്പൊ അടുത്ത പാർട്ട് പോന്നോട്ടെ ???

  5. ശങ്കരഭക്തൻ

    ഇടക്ക് മറ്റേ പാർട്ട്‌ വന്നത് കൊണ്ട് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു… പിന്നെ വീണ്ടും 2nd പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ ആണ് അവൻ എന്തിനാ മുംബൈ പോയെ എന്നൊക്കെ ഓർമ വന്നത്… എന്തായാലും കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…. സ്നേഹം ❤️

  6. എന്തോ എവിടെയോ ഒരു ഒരു മിസ്സിംഗ് പോലെ…

    ഈ തിരിച്ചും മറിച്ചും ഒക്കെ കഥ പറയുന്നൊണ്ടായിരിക്കും….

    എന്തായലും കൊള്ളാം നന്നാവുന്നുണ്ട്…

    ഇനി പെട്ടന്ന് വരുമല്ലോ അടുത്ത പാർട്ട് അത്രേം സന്തോഷം

    ♥️♥️♥️♥️♥️

  7. MRIDUL K APPUKKUTTAN

    2nd

Comments are closed.