അങ്കിൾ എന്നോട് ചോദിച്ചു,” എന്താ നിന്റെ ഭാവം? കോളേജിലെ കാര്യങ്ങൾ ഒക്കെ ഞാനറിഞ്ഞു…
നീ നിന്റെ അമ്മയെ കരയിപ്പിച്ചേ അടങ്ങൂ എന്നുണ്ടോ?
എന്നാണ് നീ തിരിച്ചു മടങ്ങുന്നത്?
അതല്ല നിനക്ക് അടുത്തെങ്ങും പോകാൻ താല്പര്യമില്ല എന്നാണേൽ എന്റെ കൂടെ നിന്നോ.. വെറുതെ എന്തിനാ വല്ലവരെയും ബുദ്ദിമുട്ടിക്കുന്നത്?
ഞാൻ പറഞ്ഞു ഞാൻ വന്നിട്ട് ഒരു ദിവസമല്ലേ ആയുള്ളൂ.., ഞാൻ ഒരു മാസം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ..
എനിക്ക് എവിടത്തെ പ്രധാന സ്ട്രീറ്റ് എല്ലാം കാണണം..
എടാ അതിന് ഇവിടത്തെ സ്ഥലമൊന്നും ഒറ്റയ്ക്ക് കാണാൻ പറ്റില്ല..
അതിന് ഞാൻ ഒറ്റയ്ക്കല്ല മാമാ എന്റെ കൂടെ മീരയുണ്ട്..
ഓ ബെസ്റ്റ്..പിന്നെ പോകുന്നതൊക്കെ കൊള്ളാം
ആ പെണ്ണിനേയും ചുറ്റിക്കറങ്ങുമ്പോൾ അധികം ആളില്ലാത്ത സ്ഥലത്തൂടെ നടക്കരുത്..
പിന്നെ കള്ളന്മാരും പിടിച്ചുപറിക്കാരും ഒരുപാടുള്ള ഏരിയ ആണ്.. കൂടെ ആ പെണ്ണുണ്ടെങ്കിൽ പൈസയോ മറ്റോ കള്ളന്മാർ കൊണ്ട് പോയാൽ ഏതിർക്കാൻ ശ്രമിക്കരുത്..
ശ്രമിച്ചാൽ കൂടെയുള്ളവർക്കാവും ആപത്ത് വരിക..
പോകുവാൻ നേരം അങ്കിൾ എനിക്കൊരു ഗോൾഡ് ചെയിനും കുറച്ചു രൂപയും തന്നു…
ഞങ്ങൾ യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി..
തനിക്കെന്തിനാ അങ്കിൾ ഗോൾഡ് ചെയിൻ തന്നത്?വണ്ടിയിൽ കയറുമ്പോൾ അവൾ എന്നോട് ചോദിച്ചു..
ഓ..അതോ ടുമോറൊ ഈസ് മൈ ബർത്ഡേ..
ഓ ആഡ്വാൻസ് വിഷസ്.. അവൾ കൈപിടിച്ച് കുലുക്കി..
ഞാൻ പുഞ്ചിരിയോടെ താങ്സ് പറഞ്ഞു .ഇനി നേരെ
ഗേറ്റ് വേ ഓഫ് ഇന്ത്യ
ടൈം വൈകുന്നേരം ആകുന്നു.,ഇന്നിനി പോകണോ?അവൾ സംശയത്തോടെ ചോദിച്ചു
ഉം പോണം!!ഞാൻ കട്ടായം പറഞ്ഞു
ഒകെ പോയേക്കാം..
കാർ പാർക്കിംഗ് ആക്കിയിട്ട് ഞങ്ങൾ പുറത്തേക്കിറങ്ങി. താജ് ഹോട്ടലിന്റെ അടുത്താണ് ഗേറ്റ് വേ ഓഫ് ഇന്ത്യ..
ഭീകരക്രമണത്തിൽ തകർന്ന ഹോട്ടൽ ആണ് അത്.. ഇപ്പോൾ അതിന്റെ രൂപം എങ്ങനെ ആവും
എന്നൊക്കെയുള്ള ചിന്തകൾ മനസ്സിൽ വന്നു.. ഞങ്ങൾ റോഡിലൂടെ നടന്നു ദൂരെ നിന്ന് ആ വലിയ ഹോട്ടലിന്റെ മുകളിലെത്തെ ദൃശ്യങ്ങൾ ഞാൻ കണ്ടു.. പഴയതിലും മനോഹരമായി ദിവസങ്ങൾക്കാം ഹോട്ടൽ പുനർ നിർമ്മാണം നടത്തിയതായി പത്രത്തിൽ വായിച്ചത് ഞാൻ ഓർത്തു ..
ഞാൻ അതിന്റ മനോഹാരിത ആസ്വദിച്ചങ്ങനെ നിൽക്കുമ്പോൾ മീര റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി..,
ഗേറ്റ് വേ ഓഫ് ഇന്ത്യ.. ഇന്ത്യയുടെ ഹൃദയഭാഗം …
അതിനു മുൻവശത്തായി പ്രാവുകൾ കൂട്ടത്തോടെ കുറുകിപ്പറക്കുന്നു മഞ്ഞു പെയ്യുന്ന നഗര വീഥിയിലെ സായാഹ്ന സമയം,അസ്തമയ സൂര്യന്റെ നിറങ്ങളെ വിഴുങ്ങാൻ നിൽക്കുന്ന ആകാശം..
ഞാൻ കൈകൾ വിടർത്തി തല മുകളിലേക്ക് ഉയർത്തി നിന്നു അപ്പോൾ പിറകിലൂടെ അവളോടി വന്നെന്നെ കെട്ടിപ്പിടിച്ചു..
”നിർത്ത് നിർത്ത്… ഏയ് ഇത് ശരിയാവില്ല..”
Waiting for next part
ഇതിൻ്റെ അടുത്ത് പാർട്ട് വന്നിട്ട് delete aayallo
അഡ്മിൻ റിമൂവ് ആക്കി
Powliye?❤️❤️?
???? നന്നായിട്ടുണ്ട് .. അപ്പൊ അടുത്ത പാർട്ട് പോന്നോട്ടെ ???
ഇടക്ക് മറ്റേ പാർട്ട് വന്നത് കൊണ്ട് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു… പിന്നെ വീണ്ടും 2nd പാർട്ട് വായിച്ചു കഴിഞ്ഞപ്പോൾ ആണ് അവൻ എന്തിനാ മുംബൈ പോയെ എന്നൊക്കെ ഓർമ വന്നത്… എന്തായാലും കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…. സ്നേഹം ❤️
എന്തോ എവിടെയോ ഒരു ഒരു മിസ്സിംഗ് പോലെ…
ഈ തിരിച്ചും മറിച്ചും ഒക്കെ കഥ പറയുന്നൊണ്ടായിരിക്കും….
എന്തായലും കൊള്ളാം നന്നാവുന്നുണ്ട്…
ഇനി പെട്ടന്ന് വരുമല്ലോ അടുത്ത പാർട്ട് അത്രേം സന്തോഷം
♥️♥️♥️♥️♥️
2nd
1st