ട്രെയിൻ വരാൻ ടൈം ഒരുപാടുണ്ട് 8:30 അല്ലേ ആയുള്ളൂ 12:30 am ന് ആണ് ട്രെയിൻ.. ഞാൻ ജനറൽ കമ്പാർട്മെന്റ് ടിക്കറ്റ് എടുത്ത ശേഷം സെക്കന്റ് ഷോ പടത്തിന് പോകാൻ തീരുമാനിച്ചു…മൊബൈൽ ബെല്ലടിക്കുന്നു ഞാൻ ഫോൺ എടുത്തു നോക്കി വീട്ടിൽ നിന്ന് അമ്മ വിളിക്കുന്നു എവിടെ എന്നറിയാനുള്ള ആകാംക്ഷയിൽ വിളിക്കുന്നതാണ് പാവം… അച്ഛൻ അറിഞ്ഞോ ആവോ.. അച്ഛൻ ആർമിയിലാണ് ലീവിന് വന്നു പോയിട്ട് അധികം ദിവസമായിട്ടില്ല.. ഞാൻ ട്രെയിൻ വെയിറ്റ് ചെയ്തു നിൽക്കുന്ന കാര്യം അമ്മയെ അറിയിച്ചു..
ഞാൻ സ്റ്റേഷന് തൊട്ടടുത്തുള്ള ശ്രീകുമാർ തീയറ്ററിൽ പോയി സിനിമയ്ക്ക് കയറി “നമ്മൾ തമ്മിൽ” എന്ന പടമാണ് ഓടുന്നത് പ്രിത്വിരാജ് പോസ്റ്റർ കണ്ടിട്ടാണ് കയറിയത്.. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പടം ബോറായിതുടങ്ങി എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കാലം തെറ്റി വന്ന ഒരു ക്യാമ്പസ് പടം..
ഞാൻ നല്ല സുന്ദരമായി ഉറങ്ങി..11:50 ആയപ്പോൾ പടം തീർന്നു…
ഞാൻ നേരെ സ്റ്റേഷനിലേക്ക് നടന്നു.. സ്റ്റേഷനാകത്തെ കടയിൽ നിന്ന് തണുത്ത വാട്ടറും പിന്നെ സ്നാക്സും മറ്റും വാങ്ങി ബാഗിൽ നിറച്ചു…
കുറച്ചു കഴിഞ്ഞപ്പോൾ പ്ലാറ്റഫോം നമ്പർ 4ലേക്ക് നിസാമുദീൻ എക്സ്പ്രസ്സ് എത്തി.. ഞാൻ ജനറൽ കമ്പാർട്മെന്റ് സീറ്റിൽ സ്ഥലം പിടിച്ചു…ഞാൻ ബാഗ് മുകളിൽ വച്ചതിനു ശേഷം ജനൽ സൈഡിലുള്ള സീറ്റിലേക്കിരുന്നു..
പലതരം ചിന്തകളിലേക്ക് മനസ്സ് പോയി.. ഞാൻ മുബൈയിലേക്ക് പോകാൻ വലിയൊരു കാരണം വേറെ ഉണ്ട് എന്റെ അങ്കിളിന് മുംബൈ പോലീസിൽ ആണ് ജോലി അദ്ദേഹം ഫാമിലിയോടെ അവിടെ സെറ്റിൽഡ് ആണ് ..
കഴിഞ്ഞ തവണ വീട്ടിൽ വന്നപ്പോഴേ എന്നെ അവിടേക്ക് വിളിച്ചിരുന്നു ആ അഡ്രെസ്സ് വിത്ത് മൊബൈൽ നമ്പർ എന്റെ പേഴ്സിൽ ഉണ്ട്… ഞാൻ നമ്പറിൽ ഡയൽ ചെയ്തു…
മൂന്നു നാലു തവണ വിളിച്ചപ്പോ എടുത്തു. ഞാൻ മുബൈക്ക് വരാൻ നിൽക്കുവാണെന്ന് അറിഞ്ഞപ്പോൾ അങ്കിൾ എതിർത്തു.. മുബൈ ടെററിസ്റ്റ് അറ്റാക്ക് കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ.. സംസാരത്തിനിടയിൽ ട്രെയിൻ മുന്നോട്ടു നീങ്ങി…
ഒടുവിൽ സ്റ്റേഷനിൽ ഇറങ്ങിയിട്ട് വിളിക്കുവാൻ പറഞ്ഞു അങ്കിൾ ഫോൺ കട്ട് ആക്കി..ഞാൻ മൊബൈലിലെ ബാക്റ്ററി നോക്കി ഏകദേശം മട്ടമായി ഇനിയും ഓണാക്കി വച്ചിരുന്നാൽ അത്യാവശ്യ കാൾ ചെയ്യാൻ പറ്റില്യാ..ഞാൻ മൊബൈൽ സ്വിച്ചിട് ഓഫ് ആക്കി..
ഒന്നര ദിവസം എടുക്കും ട്രെയിൻ മുംബയിൽ എത്താൻ..ഞാൻ മുകളിലെത്തെ ബർത്തിൽ കയറി പിന്നെ ബാഗിൽ നിന്ന് ഒരു കഥാ ബുക്കെടുത്തു വായിച്ചു….
ട്രെയിൻ കുറെ സ്ഥലത്തിൽ പിടിച്ചിട്ടതിനാൽ പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് മുബൈ സ്റ്റേഷനിൽ എത്തിച്ചേർന്നത് .. ഞാൻ മുബൈൽ ഓൺ ആക്കി ടൈം നോക്കി 9:00pm ആയിരുന്നു .അവിടെ ഛത്രപതി ശിവജി ടെർമിനൽ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്… മുബൈയിൽ തീവ്രവാദികൾ ആക്രമണം നടത്തിയ പ്രധാന സ്ഥലത്തിൽ ഈ സ്റ്റേഷൻ ആണ് എന്ന് പത്രത്തിൽ വായിച്ചത് ഞാൻ ഓർത്തു.. ഈ സ്റ്റേഷന്റെ നാലുപാടും ഓടി നടന്നു അക്രമികൾ കണ്ണിൽ കണ്ടവരെയൊക്കെ വെടിവച്ചിട്ടിരുന്നു..
ഞാൻ ആങ്കിളിനെ വിളിച്ചു നോക്കി കിട്ടുന്നില്ല.. നോട്ട് റീച്ബിൾ..
ഞാൻ ആകെ പരിഭ്രാന്തിയിൽ ആയി..
ഞാൻ പേഴ്സിൽ നിന്ന് അഡ്രസ്സ് എഴുതിയ പേപ്പർ എടുത്ത് വായിച്ചു അതിൽ സ്ട്രീറ്റ് നമ്പർ കൂടാതെ നിയർ ഒരു ഹനുമാൻ ടെംപിൾ ഒരു കിലോമീറ്റർ ദൂരം എന്നിങ്ങനെ എഴുതിയിരുന്നു . ഞാൻ പുറത്തേക്കിറങ്ങി നടന്നു…. മൊബൈൽ പോക്കെറ്റിലും ബാഗ് പുറകിലുമായി തൂക്കി.. രാത്രി ഏറെയായിട്ടും റോഡിൽ നല്ല വെളിച്ചമുണ്ട് പക്ഷെ
ഭീകരക്രമണത്തിന്റെ ഭയപ്പാടിലാണ് ഈ നഗരമെന്നു തോന്നും വിധം വിജനമായിരുന്നു റോഡ് ഇടയ്ക്ക് ടാക്സിക്കാർ അരികിൽ കൊണ്ട് ചവിട്ടി “ടാക്ക്സി ചാഹിയേ? എന്ന് ചോദിച്ചു ഹിന്ദി അറിയില്ലെങ്കിലും ചോദ്യം മനസ്സിലായത് കൊണ്ട് ” നോ” എന്ന് പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു…
എത്ര ദൂരം നടന്നെന്ന് അറിയില്ല…
പെട്ടെന്ന് ആരോ ഹെല്പ് ഹെല്പ് എന്ന് വിളിക്കുന്ന ശബ്ദം കേട്ടു ഞാൻ ആ ഭാഗത്തേക്ക് നോക്കി…
(തുടരും )….
പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്???????
Onnum parayanilla..adipoli..adutha partinu waiting…….
?താക്സ്
കഥയ്ക്ക് ട്വിസ്റ്റ് ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
അടുത്ത ഭാഗവും വരട്ടെ…
ആശംസകൾ…
Thanks ❤❤
Thanks
??
❤️
❤
❤️
1st