ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 ❤❤❤ [ശങ്കർ പി ഇളയിടം] 113

Views : 9180

അത്കൊണ്ട് ഇനി നടക്കുന്നത് നീ കുറച്ചു മാറിനിന്ന് കണ്ടോ…

ഞാൻ മുൻപോട്ട് ഓടി എന്റെ ചെകിട്ടത്ത് അടിച്ചവനിട്ട് ഒന്ന് കൊടുത്തു..മറ്റൊരുത്തന്റെ മുകുകിനും കൊടുത്തു ഒന്ന്…

ഗണേഷ് ഒന്ന് പുറകോട്ടു മാറി ഞാൻ ഓടി അവന്റെ അടുത്ത് ചെന്ന് ചെവിയിൽ പറഞ്ഞു..

ഗണേഷേ ഞാൻ പണ്ട് നിന്റെ കൈയ്യിൽ നിന്ന് അടി മേടിച്ചോണ്ട് പോയ പഴയ ആദിയല്ല ഇത് ഇവിടെ വച്ച് നിർത്തിയാൽ നിനക്ക് പിള്ളേരുടെ മുന്നിൽ നാണംകെടാതെ രക്ഷപെടാം.. അതല്ല അടിക്കാനാണെങ്കിൽ ഞാൻ റെഡി..

ഞാൻ എന്റെ ഷർട്ട്‌ ഊരി…

ഗണേഷ് എന്നെ സൂക്ഷിച്ചു നോക്കി ഞാൻ അവന്റെ കണ്ണിൽ തന്നെ നോക്കി നിന്നു..

അവൻ കൂട്ടുകാരെയും കൊണ്ട് അവിടന്ന് പോയി…

മഹേഷ്‌ ഓടി വന്നു ചോദിച്ചു നീ എന്ത് അടിയാടാ അടിച്ചത് നീ കരോട്ടയൊക്കെ എപ്പോ പഠിച്ചു?

അവന്റെ ചെവിയിൽ എന്താ നീ പറഞ്ഞത്?

ഗണേഷ് ഈ കോളേജിലെ പുലിയാണെന്ന് എല്ലാവർക്കും അറിയാം.. നിനക്ക് ഇപ്പോൾ അടിക്കാൻ പേടിയില്ലേ?

ടാ മഹേഷേ സിംഹത്തിന്റെ മടയിൽ പോയി വന്നവന് പുലിയെ പേടിക്കേണ്ട ആവശ്യമില്ല..

ഞാൻ പോയി പടിക്കെട്ടിൽ ഇരുന്നു.. മഹേഷ്‌ എന്റെയടുത്ത് വന്നിരുന്നു..

അളിയാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.?ഞാൻ പല തവണ ചോദിച്ചു നീ ഒഴിഞ്ഞു മാറി ഇനി പറ്റില്ല..

എന്താ?

നീയിപ്പോ പഴയ ആദിയേ അല്ല,തിരിച്ചു വന്നത് മുതൽ ആകെ ഒരു വ്യത്യാസം നിനക്കെന്തൊക്കെയോ പറ്റിയിട്ടുണ്ട്.. നിന്നെ ഞാൻ കുറെ അന്വേഷിച്ചു ഫോണിൽ വിളിച്ചു കിട്ടുന്നില്ല, വീട്ടിൽ ചെന്നു പക്ഷെ നിന്റെ അമ്മ പറഞ്ഞത് നീ എല്ലാരേയും ഉപേക്ഷിച്ചു നാട് വിട്ടെന്നാണ് പിന്നെ കുറെ കരഞ്ഞു…

അത് കാണാൻ പറ്റാത്തത് കൊണ്ട് പിന്നെ ഞാനവിടെ നിന്നില്ല…

സസ്‌പെൻഷനിൽ ആയ ഒന്നര മാസം നീ എവിടാരുന്നു..

നീയരോടും പറയില്ലെങ്കിൽ ഞാൻ ഒരു സത്യം പറയാം…

ഞാൻ പോയത് മുംബൈലേക്കാണ്…

ങേ.. മുംബൈയ്ക്കോ?

അതെ…

നീയെന്താ കളി പറയുവാണോ?

ശരി ദാ നോക്ക് ഞാൻ എന്റെ പേഴ്സിൽ നിന്ന് ട്രെയിൻ ടിക്കറ്റ് എടുത്ത് അവനെ കാണിച്ചു..

അതിൽ Tvm to മുംബൈ എന്നെഴുതിയത് അവൻ വായിച്ചു.. ഉം ശരിയാണല്ലോ!! എന്നാലും എന്നോട്പോലും ഒരു വാക്ക് നീ പറഞ്ഞില്ലല്ലോ..

അത് പോട്ടെ.. നീ പോയ കാരണം പറ…

എന്റെ ചിന്തകൾ മാസങ്ങൾ പുറകോട്ടു പോയി..

 

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം -ഭാഗം 2

Recent Stories

The Author

ശങ്കർ പി ഇളയിടം

12 Comments

  1. പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്💖💖💖💖💖💖💖

  3. Onnum parayanilla..adipoli..adutha partinu waiting…….

    1. ശങ്കർ പി ഇളയിടം

      👍താക്സ്

  4. കഥയ്ക്ക് ട്വിസ്റ്റ്‌ ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
    അടുത്ത ഭാഗവും വരട്ടെ…
    ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks ❤❤

    2. ശങ്കർ പി ഇളയിടം

      Thanks

  5. 💕💕

  6. ശങ്കരഭക്തൻ

    ❤️

  7. രാഹുൽ പിവി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com