ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 ❤❤❤ [ശങ്കർ പി ഇളയിടം] 114

 

മാസങ്ങൾക്ക് മുൻപ് കോളേജിലെ ഒരു ദിനം…

അത് വരെ അറിയാതെ സൂക്ഷിച്ച ഞങ്ങളുടെ പ്രണയം അപർണ്ണയുടെ ചേട്ടൻ അറിഞ്ഞു…

ഗ്രൗണ്ടിൽ ഇട്ട് അവനും കൂട്ടുകാരും ചേർന്ന് എന്നെ തല്ലുമ്പോൾ തിരിച്ചടിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.. ഒടുവിൽ ആരൊക്കെയോ ചേർന്ന് അവന്മാരെ പിടിച്ചുമാറ്റി…

അന്ന് കിട്ടിയ അടിയുടെ മുറിവുണങ്ങും മുൻപേ അടുത്ത തിരിച്ചടി കിട്ടി..

അന്ന് കോളേജ് ഹോസ്റ്റലിൽ ആണ്. എക്സാം നടക്കുന്ന ടൈമായിരുന്നു രാത്രിയിൽ ചോദ്യപേപ്പർ മോഷ്ടിക്കാൻ കൂട്ടുകാർ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു.. നേരത്തെ ഞാൻ പറഞ്ഞു വിലക്കിയതാണ് അപ്പോൾ അവന്മാർ പോകുന്നില്ല എന്നാണ് പറഞ്ഞത്.. പക്ഷെ ഞാൻ ഉറങ്ങിയപ്പോൾ അവന്മാർ മതിൽ ചാടി ഞാൻ അത് കണ്ടു എങ്ങനെയും അവൻമാരെ പിന്തിരിപ്പിക്കണം എന്ന ചിന്തയിൽ ഞാനവരെ പിന്തുടർന്നു…

നിർഭാഗ്യവാശാൽ സെക്യൂരിറ്റി അവിടെ എത്തുകയും അവന്മാർ ഓടി രക്ഷപ്പെടുകയും ചെയ്തു . .. പക്ഷെ ഞാൻ തെറ്റ് ഒന്നും ചെയ്തില്ലെന്ന ധാരണയിൽ ഓടിയില്ല..

സെക്യൂരിറ്റി എന്നെ കാണുകയും റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു.. തുടർന്ന് 2മാസത്തെ സസ്‌പെൻഷൻ…., യഥാർത്ഥത്തിൽ തെറ്റു ചെയ്തവർ മുന്നോട്ടു വരികയോ എന്നെ ആശ്വസിപ്പിക്കുകയോ പോലും ചെയ്തില്ല..

ഞാൻ മാനസികമായി തളർന്നു പിള്ളേരുടെ കളിയാക്കൽ പിന്നെ ഒന്ന് തിരിച്ചടിക്കാൻ പോലും ധൈര്യമില്ലാത്തവൻ എന്ന് കാരണം പറഞ്ഞ് അപർണ്ണയുടെ ബ്രേക്കപ്പ് കുറെ നാളുകൾ നീണ്ട പ്രണയബന്ധത്തിന് അവിടെ തിരശീല വീണു…

ആ നാളുകളിൽ എനിക്ക് ആശ്വാസമായി കൂടെ നിന്നത് ഈ മഹേഷ്‌ മാത്രമാണ്..

നിരാശയും വിഷമവും കൂടിയപ്പോൾ നാട് വിടാൻ തീരുമാനിച്ചു…. ജോലിയുടെ ഇന്റർവ്യൂവിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്…5000രൂപ കൈയ്യിൽ ഉണ്ട്

ഞാൻ നേരെ റെയിൽവേ സ്റ്റേഷനിൽ എത്തി..

സമയം രാത്രിയായി..

മനസ്സ് നിറയെ പലതരം ചിന്തകൾ കൊണ്ട് നിറഞ്ഞു..

എവിടേക്ക് പോകും സാധാരണ കേരളത്തിൽ നിന്ന് നാട് വിട്ട് എല്ലാരും പോകുന്നതായി സിനിമയിൽ ഒക്കെ മദ്രാസിലേക്ക് ആണല്ലോ…

മുംബൈ… എത്രയോ തവണ ഞാൻ സ്വപ്നങ്ങളിലൂടെ മുംബൈ നഗരത്തിലൂടെ സഞ്ചാരിച്ചിട്ടുണ്ട്…

ഞാൻ ലാലേട്ടന്റെ ആറാം തമ്പുരാനിലെ ഡൈലോഗിലൂടെ മുബൈയെ ഒന്ന് ഇമേജിൻ ചെയ്തു നോക്കി…

“മോഷ്ടാക്കളും ഗുണ്ടകളും കൊള്ളക്കാരും പിടിച്ചു പറിക്കാരൊക്കെയുള്ള ധാരാവി….

ഹോ.. അവിടെ എങ്ങാൻ എത്തിയാൽ തീർന്നു…!!! ഞാൻ ഒന്ന് നെടുവീർപ്പെട്ടു

ഞാൻ ഇൻഫർമേഷൻ സെന്ററിൽ പോയി ട്രെയിൻ സമയം തിരക്കി എന്നിട്ട്

നേരെ ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു…

12 Comments

  1. പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്???????

  3. Onnum parayanilla..adipoli..adutha partinu waiting…….

    1. ശങ്കർ പി ഇളയിടം

      ?താക്സ്

  4. കഥയ്ക്ക് ട്വിസ്റ്റ്‌ ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
    അടുത്ത ഭാഗവും വരട്ടെ…
    ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks ❤❤

    2. ശങ്കർ പി ഇളയിടം

      Thanks

  5. ശങ്കരഭക്തൻ

    ❤️

  6. രാഹുൽ പിവി

    ❤️

Comments are closed.