മഹേഷ് എന്റെ കൈയ്യിൽ പിടിച്ചു വലിച്ചു..
അളിയാ പോയാലോ…
ഞാൻ നിനടുത്തുനിനന്ന് അങ്ങിയില്ല ..
ഗണേഷ് എന്റെ നോട്ടം കണ്ട് എന്നെ മുന്നോട്ടു തള്ളി അവന്റെ കൂടെ രണ്ട് പേരുണ്ടായിരുന്നു.. അതിലൊരുത്തൻ എന്റെ കവിളത്തു അടിച്ചു..
ഇത്രയും ആയപ്പോ മഹേഷ് പേടിച്ചു..
അവൻ പറഞ്ഞു ടാ നീ ജിമ്മിൽ പോയിട്ടൊന്നും ഒരു കാര്യവുമില്ല, ജിമ്മന്മാരെല്ലാം പൊട്ടന്മാരാ.. വേഗം എസ്‌കേപ്പ് ആകാം…
അപ്പോഴേക്കും കുറെ സ്റ്റുഡന്റസ് അവിടെ കൂടി
ഞാൻ മഹേഷിനെ പുറകോട്ട് വിളിച്ചു നിർത്തി പറഞ്ഞു.. അളിയാ മിക്കവാറും എല്ലാ പടത്തിലും കാണും ഹീറോയെ ചുറ്റിപ്പറ്റി നിൽക്കുന്ന നിന്നെപ്പോലെ ഒരു കൂട്ടുകാരൻ കാണാൻ ലുക്ക് ഉണ്ടെങ്കിലും മണ്ടത്തരം മാത്രമേ പറയൂ… കാണുന്നവർക്ക് ബോറടിക്കുന്നു ഒരു ചെയിഞ്ചിന് എന്തെങ്കിലും ഒന്ന് മാറ്റിപ്പറയെടെ… അത് കൊണ്ട്..
അത് കൊണ്ട് നീ എന്ത് ചെയ്യാൻ പോകുന്നു? അവൻ സംശയത്തോടെ എന്നെനോക്കി..
അത്കൊണ്ട് ഇനി നടക്കുന്നത് നീ കുറച്ചു മാറിനിന്ന് കണ്ടോ…
ഞാൻ മുൻപോട്ട് ഓടി എന്റെ ചെകിട്ടത്ത് അടിച്ചവനിട്ട് ഒന്ന് കൊടുത്തു..മറ്റൊരുത്തന്റെ മുകുകിനും കൊടുത്തു ഒന്ന്…
ഗണേഷ് ഒന്ന് പുറകോട്ടു മാറി ഞാൻ ഓടി അവന്റെ അടുത്ത് ചെന്ന് ചെവിയിൽ പറഞ്ഞു..
ഗണേഷേ ഞാൻ പണ്ട് നിന്റെ കൈയ്യിൽ നിന്ന് അടി മേടിച്ചോണ്ട് പോയ പഴയ ആദിയല്ല ഇത് ഇവിടെ വച്ച് നിർത്തിയാൽ നിനക്ക് പിള്ളേരുടെ മുന്നിൽ നാണംകെടാതെ രക്ഷപെടാം.. അതല്ല അടിക്കാനാണെങ്കിൽ ഞാൻ റെഡി..
ഞാൻ എന്റെ ഷർട്ട് ഊരി…
ഗണേഷ് എന്നെ സൂക്ഷിച്ചു നോക്കി ഞാൻ അവന്റെ കണ്ണിൽ തന്നെ നോക്കി നിന്നു..
അവൻ കൂട്ടുകാരെയും കൊണ്ട് അവിടന്ന് പോയി…
മഹേഷ് ഓടി വന്നു ചോദിച്ചു നീ എന്ത് അടിയാടാ അടിച്ചത് നീ കരോട്ടയൊക്കെ എപ്പോ പഠിച്ചു?
അവന്റെ ചെവിയിൽ എന്താ നീ പറഞ്ഞത്?
ഗണേഷ് ഈ കോളേജിലെ പുലിയാണെന്ന് എല്ലാവർക്കും അറിയാം.. നിനക്ക് ഇപ്പോൾ അടിക്കാൻ പേടിയില്ലേ?
ടാ മഹേഷേ സിംഹത്തിന്റെ മടയിൽ പോയി വന്നവന് പുലിയെ പേടിക്കേണ്ട ആവശ്യമില്ല..
ഞാൻ പോയി പടിക്കെട്ടിൽ ഇരുന്നു.. മഹേഷ് എന്റെയടുത്ത് വന്നിരുന്നു..
അളിയാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.?ഞാൻ പല തവണ ചോദിച്ചു നീ ഒഴിഞ്ഞു മാറി ഇനി പറ്റില്ല..
എന്താ?
നീയിപ്പോ പഴയ ആദിയേ അല്ല,തിരിച്ചു വന്നത് മുതൽ ആകെ ഒരു വ്യത്യാസം നിനക്കെന്തൊക്കെയോ പറ്റിയിട്ടുണ്ട്.. നിന്നെ ഞാൻ കുറെ അന്വേഷിച്ചു
പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്???????
Onnum parayanilla..adipoli..adutha partinu waiting…….
?താക്സ്
കഥയ്ക്ക് ട്വിസ്റ്റ് ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
അടുത്ത ഭാഗവും വരട്ടെ…
ആശംസകൾ…
Thanks ❤❤
Thanks
??
❤️
❤
❤️
1st