ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2
Erupatham Noottandinte Pranayam Part 2
Author : Shankar P Elayidam [ Previous Part ]
അവളുമാർ പോയോ? ഞാൻ മഹേഷിനോട് ചോദിച്ചു? ഉം അവൻ ഒന്ന് മൂളുക മാത്രം ചെയ്തു ..
നീ ഇത് ഇത്ര നേരമായി ഒരു ചായ മേടിക്കാൻ പോയിട്ട്…എവിടാരുന്നു?
എടാ അത് ഇവിടൊരു ആക്‌സിഡന്റ് കേസ് വന്നു ബ്ലഡ് ഒക്കെ കൊടുക്കേണ്ടി വന്നു… ങേ.. എന്നിട്ട് നീ ബ്ലഡ് കൊടുത്തോ?
ഇല്ല എന്റെ ബ്ലഡ് ചേരില്ല….
ഓ അവിടെ വല്ല കൊള്ളാവുന്ന പെൺപിള്ളേരും വന്നു കാണും വായ്നോക്കാൻ…. എന്തുവാടെ പോയി ചാവടാ നാറീ…
അത് പിന്നെ എന്റെ സ്വഭാവം ഇങ്ങനെ ആയിപ്പോയിയളിയാ ….
അന്ന് തന്നെ ഡോക്ടറോട് പറഞ്ഞ് ഡിസ്ചാർജ് മേടിച്ചു ഞങ്ങൾ ആശുപത്രിയിൽ നിന്ന് പോയി..
രണ്ട് ദിവസം വീട്ടിൽ വിശ്രമം.. ഞാൻ കോളേജിൽ പോകുവാൻ ശ്രമം നടത്തിയെങ്കിലും അമ്മ വിട്ടില്ല…
വീട്ടിൽ അച്ഛനും കൂടപ്പിറന്ന സഹോദരിക്കും ഇല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് അമ്മയ്ക്കുണ്ട്… ഈ ലോകത്തിൽ ഞാൻ ആരെയെങ്കിലും വക വയ്ക്കുന്നുണ്ടെങ്കിൽ ആ ഒരൊറ്റ സ്നേഹത്തിനു മുന്നിലാണ്…
ഹും..രണ്ട് ദിവസം ബെഡ് റെസ്റ്റ്..അമ്മയോട് ആരാവും പറഞ്ഞത് .ആ മഹേഷിന്റെ പണി ആവും അവനെ എന്റെ കൈയ്യിൽ കിട്ടും…
രണ്ട് ദിവസം കഴിഞ്ഞു ബെഡ് റെസ്റ്റും കഴിഞ്ഞു ഞാൻ കോളേജിൽ പോകുവാൻ തയ്യാറെടുത്തു..
മോനെ ബൈക്ക് നീ ഓടിക്കണ്ട ആ മഹേഷ് ഓടിക്കട്ടെ അമ്മയുടെ ഓർഡർ എത്തി..
ഓ അവൻ തന്നെയാ ഓടിക്കുന്നേ പോരെ…
മഹേഷ് വന്നു ഞാൻ ബൈക്കിന്റ പിറകിൽ കയറി നേരെ കോളേജിലേക്ക്…
ഞാനും മഹേഷും ഗ്രൗണ്ടിൽ ഇരുന്നു സംസാരിക്കുകയായിരുന്നു.. വിഷയം അഭിരാമി തന്നെ…
നീയെന്താ അദീ ആ അഭിരാമിയെ മൈൻഡ് ചെയ്യാത്തെ?
അവളുടെ പേര് നീ മിണ്ടരുത്!!!! ഞാൻ ദേഷ്യ ഭാവത്തിൽ അവനോടു പറഞ്ഞു..
അവൾക്ക് നിന്നോട് ഇഷ്ടം ആണ് അതാണ് നിന്നെ പിറകെ നടന്ന് ശല്യപ്പെടുത്തുന്നത്…
പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്???????
Onnum parayanilla..adipoli..adutha partinu waiting…….
?താക്സ്
കഥയ്ക്ക് ട്വിസ്റ്റ് ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
അടുത്ത ഭാഗവും വരട്ടെ…
ആശംസകൾ…
Thanks ❤❤
Thanks
??
❤️
❤
❤️
1st