എന്റെ പെണ്ണുകാണൽ ❤️[ലേഖ] 248

“ഞാൻ എന്ത് പറയാനാ അച്ഛാ അതൊക്കെ നിങ്ങൾ തീരുമാനിക്ക് ”

ബ്രോക്കർ അച്ഛനെ ഒന്ന് നോക്കി കണ്ടോ അവൻ സ്ത്രീധനം വേണ്ടാ എന്ന് പറഞ്ഞില്ലാ എന്ന മട്ടിൽ

അച്ഛൻ അതു കുറച്ചു വിഷമം ഉണ്ടാക്കി പുള്ളി എന്നേ വിഷമത്തോടെ നോക്കിയപ്പോൾ ഞാൻ ബാക്കി പറഞ്ഞത്

“എനിക്ക് മാളൂനെ ഇഷ്ടമായി, മാളൂനും ഇഷ്ടമായെങ്കിൽ ബാക്കി കാര്യങ്ങൾ മുതിർന്നവർ തീരുമാനിക്കു എന്നാ ഞാൻ പറഞ്ഞത്
പിന്നെ സ്ത്രീധനം ആയിട്ട് എനിക്ക് മാളൂന്റെ ഉത്തരവാദിത്തങ്ങൾ മാത്രം ഇങ്ങു തന്നാൽ മതി അതു ഞാൻ നോക്കി നടത്തിക്കോളാം. അങ്കിൾ മാളുനോട് സംസാരിച്ചു അറിയിക്കു. മാളൂന്റെ സമ്മതം കൂടി ഉണ്ടേൽ നമുക്ക് ഇത് മുന്നോട്ടു പൊകാം ഇതാണ് എനിക്ക് പറയാൻ ഉള്ളത് ”

അച്ഛൻ എന്റെ കൈയ്യിൽ അമർത്തി പിടിച്ചു സന്തോഷത്തോടെ ഒന്നു നോക്കി. എന്നിട്ട് ബ്രോക്കറെ അഭിമാനത്തോടെ ഒന്നു നോക്കി “കണ്ടോടോ എന്റെ മോൻ, ഞാൻ വളർത്തിയതാ അവനെ അവനു കാശിനോടോ പണത്തോടോ ആർത്തി വരില്ലാ ” എന്നൊരു ഭാവത്തോടെ.

പാവം ബ്രോക്കർ നൈസ് ആയി പ്ലിങ്ങി ഇരിക്കുന്നു. ഇപ്പോൾ ഒക്കെ സ്ത്രീധനത്തിന്റെ ഒരു ശതമാനം ആണലോ അവരുടെ ബ്രോക്കർ ഫീ ആയി അവർ തീരുമാനിക്കുന്നത്. പാവം അതിന്റെ വിഷമം കാണും.

അയാൾക് ഒരു ബ്രോക്കർ ഫീ അച്ഛൻ കൊടുക്കും അതു എന്നേ തൂകി വിറ്റതിന്റെ ശതമാനകണക്കിൽ വേണ്ടാ അയാൾ ചെയ്യുന്ന ജോലിയുടെ കൂലി ആയി മതി.

ഞങ്ങൾ ഇറങ്ങുന്നു എന്ന് പറഞ്ഞു ഇറങ്ങിയപ്പോൾ മാളൂന്റെ അച്ഛൻ എന്റെ കൈ ചേർത്ത് പിടിച്ചു കുലുക്കി . അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി നൈസ് ആയി ഒളികണ്ണിട്ടു നോക്കിയിട്ടും മാളൂനെ എവിടേം കണ്ടില്ല. ആഹ് പോട്ടെ സംഭവം ഓക്കേ ആണേൽ ഇനിയും കാണാല്ലോ അലെൽ വിടാം

അച്ഛൻ എന്നേ ചേർത്ത്‌ പിടിച്ചു നടന്നു. ചെമ്പൻ ഡ്രൈവിംഗ് സീറ്റിൽ കേറി ബ്രോക്കർ അവന്റെ കൂടെ മുൻപിൽ കേറി. അച്ഛൻ പുറകിൽ കേറി.

കൂടെ കേറുന്നതിനു മുൻപ് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ജനലഴികളിൽ കൂടെ കണ്ട വാലിട്ട് രണ്ടു കണ്ണുകളിൽ ഒരു തിളക്കം.

അതിൽ എനിക്കുള്ള സമ്മതവും ഒരു പൊടിക്ക് പ്രണയവും ഞാൻ അങ്ങ് വായിച്ചെടുത്തു……………..

ലേഖ ✍?

73 Comments

  1. കഥ കിടുക്കി ??? നല്ല ഉഗ്രൻ പെണ്ണ് കാണൽ.. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് നല്ല ഒരു കൊട്ടുകൂടി കൊടുത്തുല്ലേ.. അത് എനിക്ക് ഇഷ്ടായി…

    ???

  2. അറിവില്ലാത്തവൻ

    കൊള്ളാം ഇന്നാണ് വായിച്ചത് ???

  3. ഹൊ ലേഖേ….

    നല്ലൊരു അനുഭവമായി തോന്നി.ലാളിത്യമുള്ള ഭാഷയിൽ കോർത്ത പൂമാല പോലെ ഭംഗിയുള്ള കഥ. മാളവിക എന്ന മാളു അല്പനിമിഷമാണെങ്കിലും പൊളിച്ചു.
    all the best Lekha
    സ്നേഹം
    ഭീം♥️

  4. കുട്ടപ്പൻ

    ആഹാ അടിപൊളി. ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. നല്ല ശൈലി. ഒഴുക്കിൽ വായിച്ചു.
    സ്നേഹം ❤️

    1. Thanks Kuttappa ?.

  5. Vaayikkatte varam.epo thirakaanutto

    1. Ok Bro ?.

  6. Simply superb!!

    1. Thanks Sujith Bro?.

  7. Apurathu ezhuthunna lekha aano ethu.njn evide kooduthal kayaraarilla athaaa

    1. Alla Bheem bro,Njan ivide matre ezhuthiyatullu

  8. കഥ നല്ല രസം ഉണ്ട്..അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ പ്ലിങ്ങി ഇരിക്കുന്ന ബ്രോക്കർ മാമൻ..ഹോ…കലക്കി..

    1. ???
      Istayo chetta ?
      ??

      1. ഇഷ്ടായോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടോ..

        1. ?? Its always a happy moment when i get a comment from well known writers like you>

          naalamathe kadha aanu comedy koodi ittapol kooduthal aalkar support cheyyunund…
          Parunodu koodi parayane vaayikkan??

          1. ഞാൻ ഒരു കഥ കൂടെ വായിച്ചിരുന്നു ഒരു കൊലപാതക൦
            അവിടെ കമന്റും ഇട്ടിരുന്നു
            പിന്നെ വേറെ ഒന്നും കൊണ്ടല്ല
            വായന ഒക്കെ കുറവാ
            ഒരു തോന്നൽ തോന്നിയ വായിക്കും ന്നെ ഉള്ളു
            അതാ …എല്ലാ കഥകളിലും കാണാത്തതു
            സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ

          2. Thanks chetta ???

  9. Superb.

    Ethitte backii ondo

    1. Bakki ezhuthan ullath undo bro ithil<
      ithoru short story .oru message oke ayitu vaayikan ulath
      Kadha ishtayathil sandhosham Vector Bro??

Comments are closed.