എന്റെ പെണ്ണുകാണൽ ❤️[ലേഖ] 248

“അല്ല പപ്പടവും പുട്ടും മോശം ആണെന്ന് ഇവിടെ ആരാ പറഞ്ഞത്, അത്ര വരുമോ പുട്ടും മുട്ടയും “പാവം അച്ഛൻ ചുമ്മാ ചൊറിയാൻ പോയി ഉള്ളത് വാങ്ങിച്ചു പത്തിമടക്കി വീണ്ടും പുട്ടടിയിലേക്ക് തിരിഞ്ഞു

ആഹഹാ പഴയ പാർട്ടി ഗുണ്ട ചെഗുവേര ശിവൻ… പത്തുപേര് വടിവാളും ആയി വന്നാലും നെഞ്ചും വിരിച്ചു നിന്ന് നേരിടുന്ന ആൾ ആണ് ഇവിടെ പെണ്ണുമ്പുള്ളയുടെ പപ്പടകുത്തിയുടെ മുൻപിൽ അടിയറവ് പറഞ്ഞു ഇരിക്കുന്നത്.

ഈശ്വരാ നാളെ എന്റെയും അവസ്ഥ ഇത് തന്നെ ആണോ…. എന്ന് ഓർത്തു ഞെട്ടിയതും കുടിച്ച ചായ മണ്ടയ്ക് കേറി ഞാൻ ചുമച്ചു പോയി…
“എന്തോന്നാടാ പതുകെ കുടി.. “അച്ഛൻ തലയിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“അല്ല അച്ഛാ, ഇപ്പോഴേ കല്യാണം ഒക്കെ വേണോ ജോലി കിട്ടിയിട്ടു വർഷം ഒന്നായതല്ലേ ഉള്ളു ”
ചുമ അടങ്ങിയപ്പോൾ ഞാൻ പതുകെ അച്ഛനോട് പറഞ്ഞു

“എടാ നിന്റെ തള്ള നിന്റെ ജാതകം നോക്കാൻ പോയപ്പോൾ ആ കണാരൻ കണിയാൻ ആണ് പറഞ്ഞത് നിനക്ക് ഇപ്പോൾ ആണ് പറ്റിയ സമയം എന്ന് ഇപ്പോൾ നടന്നില്ലേൽ പിന്നെ മുപ്പത്തിരണ്ട് കഴിഞ്ഞേ നല്ല സമയം ഉള്ളു എന്ന്…. ”

ആ അടിപൊളി കള്ള കണിയാൻ തേച്ചു. അമ്മ ആണേൽ ജാതകം ഒക്കെ അപ്പാടെ വിശ്വസിച്ചു നടക്കുന്ന ആളും. കല്യാണം എതിർപ് ഉണ്ടായിട്ടു അല്ല എന്നാലും ഒന്നു അടിച്ചുപൊളിച്ചു നടന്നിട്ടൊക്കെ മതി എന്ന് ഉണ്ടാരുന്നു.

ചന്ദ്രോത്സവത്തിൽ ശ്രീഹരി ഇന്ദുലേഖയെ അമ്പലത്തിൽ കാത്തു നിൽക്കുന്ന സീൻ നടക്കുന്നു ആഹാ സൂപ്പർ.
“ഒരാളെ പോലെ ഏഴുപേര് ഉണ്ടെന്നു പറയുന്നത് വെറുതെ ആണ് ഒരാളെ പോലെ ഒരാൾ മാത്രെ ഉള്ളു ” എന്ന് പറഞ്ഞു ലാലേട്ടൻ കുടയും പിടിച്ചു പോണ സീൻ കണ്ടപ്പോൾ കോളേജിലെ പ്രണയിനിയെ ഓർത്തു പോയി.
രണ്ടു വർഷം കണ്ണേ കരളേ പറഞ്ഞു പ്രേമിച്ചിട്ടു പെട്ടന്നു ഒരു ദിവസം ബന്ധത്തിൽ നിന്നൊരു ആലോചന വന്നു വീട്ടുകാർ അത് ഉറപ്പിച്ചു എന്നേ വെറുക്കരുത് എന്ന് ക്ലിഷേ നാടകം നടത്തി പോയവൾ. യൂറോപ്പ് ജോലി ഉള്ള ചെറുക്കന്റെ ആലോചന വന്ന ഉടനെ ഇവൾ ആണ് പെട്ടന്നു സമ്മതിച്ചത് എന്ന് അവളുടെ ഒരു കസിൻ ആയ ജൂനിയർ ചെക്കൻ പറഞ്ഞു അറിഞ്ഞപ്പോൾ തളർന്നു പോയി. പിന്നെ അതുപോലെ ഒരെണ്ണം തലയിൽ ആയില്ലലോ എന്ന് പറഞ്ഞു സമാധാനിപ്പിക്കാനും അതിൽ നിന്നും പെട്ടന്നു പുറത്ത് കൊണ്ട് വരാനും ചങ്ക് കൂട്ടുകാർ ഉണ്ടായത് കൊണ്ട് അവൾ അടിച്ച ക്ലിഷേയ്ക് മറുക്ലിഷേ ആയി കുടി വലി താടി വളർത്തൽ ഇത്യാദി ഐറ്റംസ് നടത്താൻ കഴിഞ്ഞില്ല

“ടാ തേച്ചോ….”

“ഞാൻ അല്ല അമ്മ അവളാ തേച്ചത് ”

“യവള്?, ടാ പൊട്ടാ അങ്ങോട്ട്‌ പോകുമ്പോൾ ഇടാൻ ഉള്ള ഷർട്ട്‌ തേച്ചോ എന്ന് ചോദിച്ചത് ”

ദൈവമെ പഴയ തേപ്പു കഥ ആലോചിച്ചു ഇരുന്നപ്പോൾ തന്നെ അമ്മ ഈ തേപ്പ് കൊണ്ട് വന്നപ്പോൾ മൊത്തം കൺഫ്യൂഷൻ ആയി പോയി.ഭാഗ്യം അച്ഛൻ ശ്രദ്ധിച്ചില്ല അലെൽ ഇപ്പോൾ എന്നെ എടുത്ത് ഉടുത്തേനേ

എന്തായാലും പെട്ടന്ന് കാപ്പിയും കുടിച്ചു,
പഴയ പുകഞ്ഞുകത്തുന്ന കൽക്കരിതേപ്പ്പെട്ടി ആയ എന്റെ പ്രണയിനിയെ ഓർത്തു ഞാൻ അമ്മ എടുത്ത് തന്ന ബ്ലൂ ഷർട്ട്‌ തേച്ചു കുട്ടപ്പനാക്കി അച്ഛന്റെ ഒരു മുണ്ട് അമ്മ എടുത്ത് വെച്ചതും ഇട്ടു ഞാൻ ഒരുങ്ങി നിന്നു.

73 Comments

  1. കഥ കിടുക്കി ??? നല്ല ഉഗ്രൻ പെണ്ണ് കാണൽ.. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് നല്ല ഒരു കൊട്ടുകൂടി കൊടുത്തുല്ലേ.. അത് എനിക്ക് ഇഷ്ടായി…

    ???

  2. അറിവില്ലാത്തവൻ

    കൊള്ളാം ഇന്നാണ് വായിച്ചത് ???

  3. ഹൊ ലേഖേ….

    നല്ലൊരു അനുഭവമായി തോന്നി.ലാളിത്യമുള്ള ഭാഷയിൽ കോർത്ത പൂമാല പോലെ ഭംഗിയുള്ള കഥ. മാളവിക എന്ന മാളു അല്പനിമിഷമാണെങ്കിലും പൊളിച്ചു.
    all the best Lekha
    സ്നേഹം
    ഭീം♥️

  4. കുട്ടപ്പൻ

    ആഹാ അടിപൊളി. ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. നല്ല ശൈലി. ഒഴുക്കിൽ വായിച്ചു.
    സ്നേഹം ❤️

    1. Thanks Kuttappa ?.

  5. Vaayikkatte varam.epo thirakaanutto

    1. Ok Bro ?.

  6. Simply superb!!

    1. Thanks Sujith Bro?.

  7. Apurathu ezhuthunna lekha aano ethu.njn evide kooduthal kayaraarilla athaaa

    1. Alla Bheem bro,Njan ivide matre ezhuthiyatullu

  8. കഥ നല്ല രസം ഉണ്ട്..അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ പ്ലിങ്ങി ഇരിക്കുന്ന ബ്രോക്കർ മാമൻ..ഹോ…കലക്കി..

    1. ???
      Istayo chetta ?
      ??

      1. ഇഷ്ടായോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടോ..

        1. ?? Its always a happy moment when i get a comment from well known writers like you>

          naalamathe kadha aanu comedy koodi ittapol kooduthal aalkar support cheyyunund…
          Parunodu koodi parayane vaayikkan??

          1. ഞാൻ ഒരു കഥ കൂടെ വായിച്ചിരുന്നു ഒരു കൊലപാതക൦
            അവിടെ കമന്റും ഇട്ടിരുന്നു
            പിന്നെ വേറെ ഒന്നും കൊണ്ടല്ല
            വായന ഒക്കെ കുറവാ
            ഒരു തോന്നൽ തോന്നിയ വായിക്കും ന്നെ ഉള്ളു
            അതാ …എല്ലാ കഥകളിലും കാണാത്തതു
            സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ

          2. Thanks chetta ???

  9. Superb.

    Ethitte backii ondo

    1. Bakki ezhuthan ullath undo bro ithil<
      ithoru short story .oru message oke ayitu vaayikan ulath
      Kadha ishtayathil sandhosham Vector Bro??

Comments are closed.