നിനക്ക് കണ്ടു,ഇഷ്ടമായി കല്യാണം കഴിഞ്ഞതാ അവളുടെ എന്നു നീ അറിഞ്ഞിരുന്നില്ലല്ലോ. ഇനിയും ആ ഇഷ്ടം മനസ്സിൽ വച്ചുകൊണ്ട് നടക്കുന്നതാണ് തെറ്റ്. ഉള്ളിൽ ഇരിക്കുന്നവൻ സമാധാനം തരുന്നില്ല. എനിക്ക് അതിനു അങ്ങനെ ഇഷ്ടം ഒന്നും ഇല്ല സ്പോട്ടിൽ മറുപടിയും കൊടുത്തു. അല്ല പിന്നെ. എങ്കിൽ പോയി മിണ്ട ഡോ. അപ്പോഴേക്കും അവൾ എന്റെ അടുത്തേക്ക് വന്നിരുന്നു. എന്താ വിശേഷം പഠിച്ചുകഴിഞ്ഞോ എന്നൊക്കെ ചോദിച്ചുകൊണ്ട്. ഉത്തരം ഒരു പുഞ്ചിരിയിലൊതുക്കി. കുറേ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും എന്തോ ഒന്ന് ആ ബന്ധം നിലനിർത്തി. എനിക്കിപ്പോൾ അവളോട് അങ്ങനെ ഒരു ഇഷ്ടം ഒന്നുമില്ല. എന്നാലും എന്തോ ഒരു ആത്മബന്ധം.
സെക്കൻഡ് സെമസ്റ്റർ എക്സാം കഴിഞ്ഞതിനുശേഷം പ്രവാസ ലോകത്തേക്ക് ഞാൻ യാത്രതിരിച്ചു. കുറെ സ്വപ്നങ്ങളും അയി.എന്നാലും ഇടയ്ക്കൊക്കെ ഞാൻ വിളിച്ചിരുന്നു അവളെ. വിളിച്ചു കുറച്ചുനേരം സംസാരിക്കുബോൾ എന്തോ ഞാൻ ഹാപ്പിയാണ്. കൂടുതൽ നേരം ഒന്നും സംസാരിച്ചിരുന്നില്ല രണ്ടോ മൂന്നോ മിനിറ്റ്.അവൾ എപ്പോഴും ബിസി ആയിരിക്കും. പിന്നെ പിന്നെ ഒട്ടും കോൺടാക്ട് ചെയ്യാതെയും ആയി. അങ്ങനെ രണ്ടു വർഷത്തെ പ്രവാസജീവിതം കഴിഞ്ഞു ലീവിന് നാട്ടിലെത്തി.
പഴയ കോൺടാക്ട് ഒക്കെ തപ്പി നോക്കിയപ്പോൾ അവളുടെ നമ്പർ കണ്ടു. വിളിച്ചുനോക്കി. അപ്പോഴേക്കും രണ്ടു കുട്ടികളുടെ ഉമ്മയായിരിക്കുന്നു അവൾ. കുറച്ചു നേരം സംസാരിച്ചു. അതൊരു പുതിയ ബന്ധത്തിന്റെ തുടക്കമായിരുന്നു. കറകളഞ്ഞ സൗഹൃദത്തിന്റെ തുടക്കം.ചില സമയങ്ങളിൽ എന്റെ കുഞ്ഞാവ ആയും ചിലപ്പോൾ എന്നെ ശാസിക്കുന്ന ഉമ്മ ആയും ചില സമയങ്ങളിൽ എന്നോട് തല്ലുകൂടുന്ന എന്റെ കൂടപ്പിറപ്പായും ഉള്ള മാറ്റം
തുടരും…
Nice my dear
Thank youuuuuuuuu
ഈ ലോകത്ത് ഒട്ടു മിക്ക കാര്യങ്ങൾക്കും ഒരു പരിധി ഉണ്ട്. എന്നാൽ ചിലതിന് പരിധികളും പരിമിതികളും ഇല്ല അതിൽ പെട്ട ഒന്നാണ് സൗഹൃദം എന്നു പറയുന്നത്. സൗഹൃദത്തെ ഒരിക്കലും നേരാവണ്ണം നിർവചിക്കാൻ ആവില്ല.
കഥ നല്ല ഫ്ലോയിൽ തന്നെ പോകുന്നുണ്ട്. ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കുക്കു ബ്രോ
നന്നായിട്ടുണ്ട്, ജീവിതം അങ്ങനെ ആണ് നമ്മൾ ഒരുപാട് സ്വപ്നം കാണുന്നത് ആഗ്രഹിക്കുന്നത് ഒന്നും തരില്ല കിട്ടുന്നത് വച്ചു അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥ വരുന്നവരും വിരളം അല്ല എങ്കിലും അതിനെ ഇഷ്ടപെടുവാ
പ്രണയം തോന്നിയ ഉള്ള പ്രശ്നം ആണ് ഫ്രണ്ട്‌സ് അകലും അല്ലെ നമ്മൾ അകറ്റും അറിഞ്ഞോ അറിയാതയോ
ഇഷ്ടം നഷ്ടപ്പെടുമ്പോൾ അതിലും വേദന ആണ് one side ആണേൽ പോലും നമ്മുടെ സ്വപ്നം അല്ലെ തകർന്ന് അടിഞ്ഞത് അതിന്റെ വേദന നല്ലോണം കാണും മുന്നിൽ കാണുന്നവരോട് ആ ദേഷ്യം തീർക്കും മൂഡ് ഓഫ് ആയിരിക്കും മറക്കാൻ ഒഴിഞ്ഞു മാറാൻ നോക്കും എങ്കിലും സാധിക്കില്ല
അങ്ങനെ ചെയ്യാത്തതും നന്നായി അവളുടെ ഭാഗത്തു തെറ്റില്ലല്ലോ ഈ പ്രണയം അവൾ അറിഞ്ഞു പോലുമില്ലല്ലോ അപ്പൊ മിണ്ടിയത് നന്നായിരുന്നു
നന്നായിട്ടുണ്ട് ബ്രോ തുടരൂ
By
അജയ്
താങ്ക്സ് ബ്രോ.സ്വപ്നങ്ങൾ തകർന്നു വീഴുന്നത് വേദനയുളവാക്കും എങ്കിലും ചിലപ്പോൾ നല്ലതിനും ആവും.
????
കഥ ഇനിയും തുടരട്ടെ, എഴുത്ത് ഭംഗി ആയി പോകുന്നുണ്ട്…
താങ്ക്യൂ. തീർച്ചയായും തുടരും
നന്നായിട്ടുണ്ട്
???
ഇനിയും ഉണ്ടല്ലോ എന്താണ് പറഞ്ഞത് എന്ന് പറയുന്നില്ല കഥയിൽ
പറയാലോ.??ടൈം ഉണ്ടല്ലോ
പോരട്ടെ…
നല്ല കഥ ???
താങ്ക്സ് ബ്രോ