എന്റെ മാത്രം ചങ്കത്തി 2 [കുക്കു] 52

എന്റെ മാത്രം ചങ്കത്തി 2

Ente Mathram Changathi Part 2 | Author : Kukku

Previous Part

 

ആദ്യമേ ഒരു കാര്യം പറയട്ടെ. ഇതൊരു പ്രണയ കഥയല്ല. സൗഹൃദത്തിന്റെ, കറകളഞ്ഞ ഒരു ആത്മബന്ധത്തിന്റെ കഥ ആണ്.ഒരു പക്ഷെ എന്നെ പോലെ പലരുടെയും ലൈഫ്..പ്രേണയത്തേക്കാൾ മനോഹരവും സന്തോഷം നിറഞ്ഞതും ആണ് സൗഹൃദം എന്നും,അതു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരിക്കലും അവസാനിക്കില്ല എന്നു പറയാതെ പറഞ്ഞതും അനുഭവിച്ചറിഞ്ഞതും എന്റെ കുഞ്ഞാവയിലൂടെ ആണ്. ബാക്കി ഒക്കെ കഥയിലൂടെ മനസിൽ ആക്കിക്കോട്ടോ??. നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി. ഇനിയുമത് പ്രതീക്ഷിച്ചുകൊണ്ട് നമ്മക്ക് തുടങ്ങാം അല്ലേ..

ഭ്രാന്തമായി സഞ്ചരിക്കുന്ന മനസ്സ്,ഇതുവരെ കണ്ട സ്വപ്നങ്ങൾ ഒക്കെ തകർന്നടിയുന്ന വേദന എന്താ എന്നു ഒരിക്കൽ കൂടി അറിയിച്ചു തന്നു. നെഞ്ചിൽ എന്തോ കുത്തി ഇറക്കിയ പോലെ??.എങ്ങനെയോ വണ്ടിയുടെ അടുത്തെത്തി. വണ്ടി എടുത്തു.ജീവിതം കൈവിട്ടു പോയി എന്നൊരു തോന്നൽ,ആ തോന്നൽ ആക്സിലേറ്റർ കൂട്ടിക്കൊണ്ടിരുന്നു.

 

ഉള്ളിൽ ഇരുന്നു നമ്മുടെ കൂടപ്പിറപ്പ് നമ്മളെ ആശ്വസിപ്പിക്കുന്നുണ്ട്. മനസ്സ് പറയുന്നത് തലയിൽ കേറാത്തത് ആണോ എന്തോ,കണ്ണിൽ ഒക്കെ ഇരുട്ടുകയറിയ അവസ്ഥ.ഏതോ ഒരു വണ്ടിക്കാരന്റെ തെറി വിളി എന്നെ സൊബോധത്തിൽ എത്തിച്ചു.അങ്ങനെ അല്ലെകിൽ വീട്ടുകാരുടെ പ്രാർത്ഥനാ. ഒരുപക്ഷേ ഇത് രണ്ടും. ഒരുവിധം വണ്ടി സൈഡ് ആക്കി കുറെ നേരം ഇരുന്നു ഞാൻ വണ്ടിയിൽ. മനസിലെ സങ്കടം കണ്ണീരു അയി പുറത്തു വരാൻ തുടങ്ങി.

 

തടയാൻ നോക്കിയില്ല ഞാൻ,ഒന്നും ഇല്ലെകിലും ആരും കാണാതെ കരഞ്ഞു തീരട്ടെ.വണ്ടി എടുത്തു പോവാൻ പറ്റുന്ന അവസ്ഥ അല്ലാതെ ഇരുന്നത് കൊണ്ട് ഫ്രണ്ടിനെ വിളിച്ചു. അവൻ ബിസി ആണത്രേ. അല്ലെകിലും അതു അങ്ങനെ അല്ലേ വരൂ. എല്ലാരോടും ദേഷ്യം തോന്നി ആ ദേഷ്യം വണ്ടി സ്റ്റാർട്ട് ചെയ്യിപ്പിച്ചു. കുറെ പേരുടെ തെറി വിളിയും കെട്ട് ഒരുവിധം ഞാൻ ഹോട്ടൽ റൂമിൽ എത്തി. അവിടെ ചെന്നു കേറിയടൈം സൂപ്പർ ആയിരുന്നു.

പിക്ക് ചെയ്യാൻ വിളിച്ചവനും വേറെ ഫ്രണ്ട്സും കൂടെ ഇരുന്ന് കമ്പനി കൂടുന്നു.ഒരു വളിച്ച ചിരിയും ഫിറ്റ് ചെയിതു ഒരു ബിയർ എൻ നൻപൻ എനിക്ക് തന്നു.ആ ദേഷ്യം തീർത്തത് ആ കുപ്പി വാങ്ങി എറിഞ്ഞു പൊട്ടിച്ചു ആയിരുന്നു. എല്ലാരേയും വായിൽ തോന്നിയ ചീത്തയും പറഞ്ഞു അവിടന്നും ഇറങ്ങി.മനസും ശരീരവും തള്ളരുന്ന പോലെ. കുറെ നേരം ടെറസിൽ പോയി ഇരുന്നു. അപ്പൊ എന്നെ തിരഞ്ഞു വരുന്നുണ്ട് എൻ നൻപൻ.

14 Comments

    1. Thank youuuuuuuuu

  1. ഖുറേഷി അബ്രഹാം

    ഈ ലോകത്ത് ഒട്ടു മിക്ക കാര്യങ്ങൾക്കും ഒരു പരിധി ഉണ്ട്. എന്നാൽ ചിലതിന് പരിധികളും പരിമിതികളും ഇല്ല അതിൽ പെട്ട ഒന്നാണ് സൗഹൃദം എന്നു പറയുന്നത്. സൗഹൃദത്തെ ഒരിക്കലും നേരാവണ്ണം നിർവചിക്കാൻ ആവില്ല.

    കഥ നല്ല ഫ്ലോയിൽ തന്നെ പോകുന്നുണ്ട്. ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. കുക്കു ബ്രോ

    നന്നായിട്ടുണ്ട്, ജീവിതം അങ്ങനെ ആണ് നമ്മൾ ഒരുപാട് സ്വപ്നം കാണുന്നത് ആഗ്രഹിക്കുന്നത് ഒന്നും തരില്ല കിട്ടുന്നത് വച്ചു അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥ വരുന്നവരും വിരളം അല്ല എങ്കിലും അതിനെ ഇഷ്ടപെടുവാ
    പ്രണയം തോന്നിയ ഉള്ള പ്രശ്നം ആണ് ഫ്രണ്ട്‌സ് അകലും അല്ലെ നമ്മൾ അകറ്റും അറിഞ്ഞോ അറിയാതയോ
    ഇഷ്ടം നഷ്ടപ്പെടുമ്പോൾ അതിലും വേദന ആണ് one side ആണേൽ പോലും നമ്മുടെ സ്വപ്നം അല്ലെ തകർന്ന് അടിഞ്ഞത് അതിന്റെ വേദന നല്ലോണം കാണും മുന്നിൽ കാണുന്നവരോട് ആ ദേഷ്യം തീർക്കും മൂഡ് ഓഫ്‌ ആയിരിക്കും മറക്കാൻ ഒഴിഞ്ഞു മാറാൻ നോക്കും എങ്കിലും സാധിക്കില്ല

    അങ്ങനെ ചെയ്യാത്തതും നന്നായി അവളുടെ ഭാഗത്തു തെറ്റില്ലല്ലോ ഈ പ്രണയം അവൾ അറിഞ്ഞു പോലുമില്ലല്ലോ അപ്പൊ മിണ്ടിയത് നന്നായിരുന്നു

    നന്നായിട്ടുണ്ട് ബ്രോ തുടരൂ

    By
    അജയ്

    1. കുക്കു

      താങ്ക്സ് ബ്രോ.സ്വപ്നങ്ങൾ തകർന്നു വീഴുന്നത് വേദനയുളവാക്കും എങ്കിലും ചിലപ്പോൾ നല്ലതിനും ആവും.

  3. കഥ ഇനിയും തുടരട്ടെ, എഴുത്ത് ഭംഗി ആയി പോകുന്നുണ്ട്…

    1. കുക്കു

      താങ്ക്യൂ. തീർച്ചയായും തുടരും

  4. ജോനാസ്

    നന്നായിട്ടുണ്ട്

    1. കുക്കു

      ???

  5. ഇനിയും ഉണ്ടല്ലോ എന്താണ് പറഞ്ഞത് എന്ന് പറയുന്നില്ല കഥയിൽ

    1. കുക്കു

      പറയാലോ.??ടൈം ഉണ്ടല്ലോ

  6. പോരട്ടെ…

    നല്ല കഥ ???

    1. കുക്കു

      താങ്ക്സ് ബ്രോ

Comments are closed.