അല്ല പെണ്ണ്….
ആ രൂപത്തിൽ മാത്രമേ പെണ്ണൊള്ളൂ സ്വഭാവത്തിൽ ശെരിക്കും ആൺകുട്ടിയാ…
നിന്റെ സ്വഭാവ സർട്ടിഫിക്കേറ്റ് ഒന്നും വേണ്ടാ എനിക്ക്. നീ വഴീന്നു മാറി നിക്ക് എനിക്ക് പോണം…
നിനക്ക് എന്താ ഇതിലൂടെ മാത്രമേ പോകാൻ വഴിയുള്ളൂ വേണങ്കിൽ അതിലൂടെ പോയിക്കോ…
ഈ ദുഷ്ട്ടനെന്താ ഇങ്ങനെ. ഇനി ഇവിടെ നിന്നാ ശെരിയാവൂല്ല ഞാൻ പോട്ടെ.
പിന്നെ ഒന്നും മിണ്ടാതെ ഞാൻ വഴി മാറി നടന്നു.
———=======================————
ടാ ഷാനെ നിനക്ക് എന്താ അവളെ കാണുമ്പോൾ ഇത്ര ഇളക്കം.
വെറുതെ ഒരു രസം. അവളെ ചൂടാക്കാൻ വേണ്ടി. അവൾ ചൂടാവുമ്പോൾ മുഖം ചുവന്നു തുടിക്കുന്നത് കാണാൻ…
എന്നിട്ട് ഞങ്ങൾക്കൊന്നും കാണാനില്ലല്ലോ…
അതിന് ഉള്ളിൽ ഇത്തിരി മുഹബ്ബത്ത് വേണം അതുള്ളോർക്കെ കാണാൻ കഴിയൂ….
ആ എനിക്ക് കാണാൻ കഴിയുന്നുണ്ട്….
ആരെ മുഖത്ത്…
ഗ്രീഷ്മയുടെ മുഖത്ത്…
എങ്ങനെ….
അവൾക്ക് മ്മടെ ഇച്ചായനേ കാണുമ്പോൾ…
ഒന്ന് പോടാ അവൾ എന്റെ മുഖത്ത് ശെരിക്ക് പോലും നോക്കാറില്ല പിന്നല്ലെ മുഹബത്…
എന്നാ ഇനി അവൾ വരുമ്പോൾ അവളെ ഒന്ന് ശ്രദ്ധിച്ച് നോക്ക് അവൾ ആരെയാ നോക്കുന്നത്….
മോനെ വല്ലാതെ ഇളക്കാതെ വരാൻ നോക്ക് ബെല്ലടിച്ചു ക്ലാസ്സിൽ കേറാൻ നോക്ക്…
ഇച്ചായ അവൻ പറയുന്നത് ശെരിയാണോ. ഇനി ഞങ്ങൾ അറിയാതെ ഇടയിലൂടെ ലയിൻ വല്ലതും വലിക്കുന്നുണ്ടോ…
ഷാനെ നിനക്കും എന്നെ വിശ്വാസം ഇല്ലെ.നിങ്ങൾ വരുന്നുണ്ടോ ഞാൻ പൂവാ. നിങ്ങള് മുഹബത്തും കെട്ടിപിടിച്ചു ഇവിടെ ഇരുന്നോ….
ഹാ നിക്ക് ഇച്ചായോ ഞാൻ വെറുതെ പറഞ്ഞതല്ലെ….
അവനെ കളിയാക്കി നേരേ ക്ലാസ്സിലേക്ക് നടന്നു. അപ്പോ ദാ ഇരിക്കുന്നു ഉണ്ടക്കണ്ണി അവിടെ ഞങ്ങൾ വരുന്നത് കണ്ടിട്ട് അവൾക്ക് വലിയ മൈൻഡ് ഒന്നും ഇല്ല. അപ്പോഴും ഇച്ചായൻ നോക്കുന്നത് ഗ്രീഷ്മയുടെ മുഖത്തേക്കായിരുന്നു മുഹബ്ബത്ത് അവളുടെ മുഖത്ത് ഉണ്ടോ എന്നറിയാൻ. ഇനി വല്ല ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ എന്ന അവൾക്കും വലിയ മൈൻഡ് ഒന്നും ഇല്ല….
ഇച്ചായോ അധികം വായ നോക്കി വെള്ളം ഇറക്കണ്ട. ഞങ്ങൾ വെറുതെ പറഞ്ഞതാ.നിന്നൊക്കെ ഏത് പെണ്ണ് പ്രേമിക്കാനാടാ പോയിരുന്ന് വല്ലതും പഠിക്കാൻ നോക്കടാ…
ഉം… നിങ്ങള് നോക്കിക്കോ ഞാൻ ഉണ്ടല്ലോ ഐശ്വര്യാ റായ് പോലത്തെ കുട്ടിയെ കല്യാണം കഴിക്കും എന്നിട്ട് നിങ്ങളുടെ മുന്നിലേക്ക് ഒരു വരവുണ്ട് അപ്പോ ഇവിടൊക്കെ തന്നെ കാണണം…
എന്തിനാടാ ഐശ്വര്യ റായ് പോലത്തെ കുട്ടിയെ കല്യാണം കഴിക്കുന്നത് അവളെ തന്നെ കെട്ടിക്കോ
ഈശോയെ ഈ കുഞ്ഞാടിന്റെ ആഗ്രഹം നീ നിറവേറ്റി കൊടുക്കണമേ…
ആമേ….
ആമല്ലടാ മൊയല്… ടാ ഷാനേ എനിക്ക് ദേഷ്യം വരുന്നുണ്ട്….
സമയം ഒരുപാട് കഴിഞ്ഞു സ്കൂൾ വിട്ടു എല്ലാവരും വീട്ടിലേക്ക് പോയി. എനിക്ക് പിന്നെ നിൽക്കാൻ നേരമില്ലാത്തത് കൊണ്ട് പിന്നെ അവിടെ കറങ്ങാൻ നിന്നില്ല ഞാനും വീട്ടിലേക്ക് വിട്ടു. കടയിൽ പോയി.പതിവ് പോലെ കടയിൽ നിക്കുമ്പോഴാണ്. പെട്ടന്ന് പരിചയമുള്ള ഒരു മുഖം ശ്രദ്ധയിൽ പെട്ടത്….
പതിവ് പോലെ കടയിൽ നിൽക്കുമ്പോളാണ് പരിചയമുള്ള ഒരു മുഖം ശ്രദ്ധയിൽപ്പെട്ടത്….
ഈ ചെങ്ങായി എന്തിനാ ഇങ്ങോട്ട് കയറിവരുന്നത്.ഞാൻ ആളെ കണ്ടതും മെല്ലെ പിന്നിലോട്ട് പോയി. ആള് നേരെ വന്ന് ഉപ്പയുടെ അടുത്ത് വന്നിരുന്നു…
ആ ആന്റോ മാഷോ. എന്താ മാഷേ ഈ വഴിക്കൊക്കെ….
ഒന്നൂല്ലാ… ഈ വഴിക്ക് വന്നപ്പോ ഒന്ന് കയറിയതാണ്…
ന്റെ മോൻ ഷാനു നന്നായി പഠിക്കുന്നില്ലെ…
ഉം.. അവന്റെ കാര്യം കൂടി പറയാനാണ് ഞാൻ ഇങ്ങോട്ട് കയറിയത്…
ഈ മാഷിനെന്താ ഇനി എന്നെ പറ്റി കുറ്റം പറയാനുള്ളത്…
എന്താ മാഷേ അവൻ വല്ല കുരുത്തക്കേടും കാണിച്ചോ സ്കൂളിൽ….
ഹേയ് ഇല്ലാ…
ഹാവു രക്ഷപ്പെട്ടു.മാഷ് എട്ടിന്റെ പണി തന്നില്ല..
പിന്നെന്താ മാഷേ….
അവൻക്ക് കൊല്ല പരീക്ഷ തുടങ്ങാറായി. പടിപ്പിന്റെ കാര്യത്തിൽ അവൻ വളരെ പുറകോട്ടാണ്. അവൻ വീട്ടിൽ വന്നാൽ ഒരക്ഷരം പഠിക്കില്ല അതുപോലെ തന്നെ സ്കൂളിലും അവന്റെ കൂട്ടുകാർ എഴുതി കൊണ്ട് വരുന്നത് അതുപോലെ അവന്റെ ബുക്കിൽ പകർത്തും. പിന്നെ ചോദിച്ചാൽ ഒന്നും കിട്ടൂല്ലാ ഇങ്ങനെയാണെങ്കിൽ ഒരു കൊല്ലം കൂടി എട്ടാം ക്ലാസ്സിൽ തന്നെ ഇരിക്കാം….
എന്റെ പടച്ചോനെ പണി പാളി.ഈ മാഷ് ഇതെന്തു ഭാവിച്ചാ. ഞമ്മക്കിട്ടു ഇങ്ങനെ താങ്ങുന്നത്……
അതുപിന്നെ മാഷേ….
ഇങ്ങള് കിടന്നു ബുദ്ധിമുട്ടണ്ടാ. ഇനി അങ്ങോട്ട് നോക്കിയാൽ മതി ശെരിയായിക്കോളും. എന്ന ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ…..
ഓ ശെരി മാഷേ…. ഇനി ഞാൻ ശ്രദ്ധിച്ചോളാ…
പോണ പോക്ക് കണ്ടില്ലേ നിക്കിട്ട് എട്ടിന്റെ പണിയും തന്നിട്ട്. ന്റെ പടച്ചോനെ ഈ പോണ പോക്കില് ഇങ്ങേര് വല്ല പാണ്ടി ലോറിക്കും പണിയാക്കണെ…
ഡാ ഷാനു ഇയ്യ് ആ മാഷ് പറഞ്ഞതെല്ലാം കേട്ടല്ലോ. മര്യാദക്ക് പഠിച്ചോ ഇല്ലങ്കിൽ ഇതുപോലെ വല്ല പെട്ടി കടയും ഇട്ട് ജീവിക്കേണ്ടി വരും….
ഇല്ല ഉപ്പ ഞാൻ പഠിക്കുന്നുണ്ട്…
പിന്നെ ഒന്നും പറയാൻ നിന്നില്ല. പതിവ് പോലെ കട പൂട്ടി വീട്ടിൽ എത്തി. എന്തായാലും ഉപ്പാനോട് പറഞ്ഞതല്ലെ ഇനി ഉപ്പാക്ക് ഒന്നും തോന്നേണ്ട എന്ന് കരുതി ബുക്കും നിവർത്തി പഠിക്കാൻ ഇരുന്നു. പക്ഷെ ബുക്ക് നിവർത്തിയതെ ഓർമ്മയുള്ളൂ ഉറങ്ങിയത് അറിഞ്ഞില്ല.പിന്നെ നേരം വെളുത്തപ്പോൾ ഉമ്മ വന്ന് വാതിലിൽ തല്ലി പൊളിക്കുമ്പോളാണ് എണീറ്റത്…
——————————————————————-
പടച്ചോനെ ഇന്നും അവന്റെ തിരുമോന്ത കാണണ്ടേ. ഓന്റെ മോന്ത കണ്ടാൽ അപ്പൊ ദേഷ്യം വരും എനിക്ക്….
എന്താടി കണ്ണാടിയുടെ മുന്നിൽ നിന്ന് പിറു പിറക്കുന്നത്. കുറേ നേരമായല്ലോ….
ഒന്നൂല്ല താത്ത….
പിന്നെ ആരുടെ മോന്തയുടെ കാര്യാ നീ പറയുന്നത്….
അത് താത്ത എന്റെ ക്ലാസ്സിൽ ഒരുത്തനുണ്ട് ഓനെ കൊണ്ട് വല്ലാത്ത ശല്ല്യാ. ഓനെ കണ്ടാൽ തുടങ്ങും എനിക്ക് ദേഷ്യം വരാൻ. എന്നും എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കും….
ഹോ.അങ്ങനെയും ഒരു മൊതല് നിന്റെ ക്ലാസ്സിലുണ്ടോ എന്നിട്ട് നീ ഒന്നും പറയാറില്ലെ.നിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അവനെ നീ വെറുതെ വിടില്ലല്ലോ….
ഇത്ര നേരം ഞാൻ സംസാരിച്ചോണ്ടിരുന്നത് ന്റെ താത്താനോടാ. ഓളെ പേര് റിയ. ഓള് എന്നെക്കാൾ ഇത്തിരി മൊഞ്ചത്തിയാ. അതിന്റെ അഹങ്കാരം അത്യാവശ്യം ഉണ്ട്.ഓളെ കല്യാണമാണ് അടുത്ത മാസം അത് കാരണം എപ്പോഴും ഓളെ ചെക്കനോട് കിന്നാരം പറഞ്ഞിരിക്കലാണ് ഇപ്പോഴത്തെ പണി. ഇനിയുള്ളത് പിന്നെ പറയാം. സ്കൂളിൽ പോകാൻ സമയമായി. ബാക്കി സ്കൂളിൽ ചെന്നിട്ട്. ഓന്റെ മോന്ത കണ്ടാലെ ഇനി എന്തെങ്കിലും പറയാൻ പറ്റൂ ….
Siooper