എന്ന് നിന്‍റെ ഷാനു [Shaan Wky] 24

Views : 39757

അത്‌ കേട്ടതും അവളുടെ അടുത്തിരിക്കുന്ന കുട്ടികൾ എല്ലാവരും കൂടി ചിരിച്ചു.അത്‌ കണ്ട് എനിക്ക് ദേഷ്യം വന്നു. അവളുടെ അടുത്തുണ്ടായിരുന്ന കോമ്പസ് കൊണ്ട് കയ്യിൽ ഒരു കുത്ത് കൊടുത്തു. അവളുടെ കയ്യിൽ നിന്നും ചോര വന്ന് അവൾ കരയാൻ തുടങ്ങി. അത് കണ്ട ഫസ്റ്റ് ലീഡർ ടീച്ചറോട് പറയാം എന്ന് അവളോട്‌ പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല. തല ഡസ്ക്കിൽ വെച്ച് കിടന്നു ഒരുപാട് നേരം കരഞ്ഞു. അവൾ കിടക്കുന്നത് കണ്ടുകൊണ്ടാണ് ഞങ്ങളുടെ കണക്ക് ടീച്ചർ ക്ലാസ്സിലേക്ക് വന്നത്. അവളോട്‌ കാര്യം തിരക്കി. അവൾ ഒന്നും മിണ്ടിയില്ല.ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞു

“ഷാനു അവളെ കോമ്പസ് കൊണ്ട് കുത്തി ഒരുപാട് ചോര വന്നു”

ടീച്ചർ എന്റെ അടുത്തേക്ക് തിരിഞ്ഞു..

“ഷാനു നീ അവളെ കോമ്പസ് കൊണ്ട് കുത്തിയോ ?

ഞാൻ എഴുന്നേറ്റ് നിന്നു…

അത് ടീച്ചറെ അവൾ…. ഞാൻ പറഞ്ഞു തീരുമ്പോഴേക്കും അവൾ പറഞ്ഞു….

ഇല്ല ടീച്ചറെ ഞാൻ ബാഗിൽ നിന്നും എടുക്കുമ്പോൾ അറിയാതെ എന്റെ കയ്യിൽ കൊണ്ടതാണ്.

അത് കേട്ട് ടീച്ചർ ചോദിച്ചു…

ഷാനു കുത്തുന്നത് വേറേ ആരേലും കണ്ടോ എന്ന്..

ആരും ഒന്നും മിണ്ടിയില്ല. ക്ലാസിലെ കുട്ടികൾക്ക് ഞങ്ങളെ പേടിയുള്ളതു കൊണ്ടായിരിക്കാം ഒന്നും മിണ്ടാഞ്ഞത്.

കുറച്ച് സമയത്തിന് ശേഷം ടീച്ചർ എന്നെ വിളിച്ചു….

ഷാനു താൻ പോയി ഓഫിസിൽ നിന്നും മുറിയിൽ പുരട്ടുന്ന മരുന്ന് വാങ്ങിട്ടു വാ…

ഞാൻ ശെരി എന്നും പറഞ്ഞു. ഓഫിസിൽ നിന്നും മരുന്ന് വാങ്ങി ടീച്ചറിൽ കൊടുത്തു.
ടീച്ചർ അത് എന്നോട് തന്നെ പുരട്ടി കൊടുക്കാൻ ആവശ്യപ്പെട്ടു എന്റെ കയ്യിൽ തന്നെ തന്നു. ഞാൻ മരുന്നുമായി അവളുടെ അടുത്തേക്ക് നീങ്ങി. പക്ഷെ അവൾ സമ്മതിച്ചില്ല. ഞാൻ അവളോട്‌ കൈ നീട്ടാൻ ആവശ്യപ്പെട്ടു. അവൾ സമ്മതിച്ചില്ല. അവൾ എന്നെ വീണ്ടും ദേഷ്യത്തോടെ നോക്കി എന്റെ കയ്യിൽ നിന്നും ആ മരുന്ന് പിടിച്ചു വാങ്ങി. അപ്പോഴും അവളുടെ കയ്യിൽ നിന്നും ചോര ഇറ്റുന്നുണ്ടായിരുന്നു.അവൾ അത്‌ ടൗവ്വൽ കൊണ്ട് തുടച്ചു. ആ മരുന്ന് പുരട്ടി. അപ്പോഴേക്കും അടുത്ത പിരീഡുനുള്ള ബെൽ അടിച്ചു.ടീച്ചർ ക്ലാസ്സിൽ നിന്നും പോകാൻ വേണ്ടി നിന്നപ്പോൾ പറഞ്ഞു. ഇഗ്ലീഷ് ടീച്ചർ ഇന്ന് ലീവ് ആണ്. സംസാരിക്കാതെ ഇരിക്കണം. സംസാരിക്കുന്നവരുടെ പേര് എഴുതി വെക്കാൻ ലീഡറോട് ആവശ്യപ്പെടുകയും ചെയ്ത് ടീച്ചർ ക്ലാസ്സിൽ നിന്നും പോയി. ഞങ്ങൾ പതിവ് പോലെ നോട്ട് ബുക്കിൽ സംസാരം തുടങ്ങി. ഇടയ്ക്കു ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ മുഖം വീർപ്പിച്ചു ആ ഉണ്ടക്കണ്ണും ചോന്നു തുടുത്തു ദേഷ്യത്തോടെ നിക്കുന്നുണ്ടായിരുന്നു. എനിക്കും തോന്നി ഞാൻ ചെയ്തത് ഇത്തിരി കൂടി പോയെന്നു അവൾക്ക് ഒരുപാട് വേദനിച്ചിട്ടുണ്ടാകുമെന്നും എനിക്ക് തോന്നി. ഞാൻ ഒരു ഏടിൽ സോറി എന്ന് എഴുതി അവളുടെ എറിഞ്ഞു. പക്ഷെ അവൾ അതെടുത്തു വായിച്ച് നോക്കിയില്ല. രണ്ട് മൂന്ന് വട്ടം അത് ആവർത്തിച്ചു. അവൾ ദേഷ്യത്തോടെ നോക്കുകയല്ലാതെ ഒരുവട്ടം പോലും അവൾ അതെടുത്തു വായിച്ച് നോക്കിയില്ല…..

ദേഷ്യത്തോടെ നോക്കിയതല്ലാതെ ഒരുവട്ടം പോലും അത് എടുത്തു വായിച്ചു നോക്കിയില്ല.

പതിവ് പോലെ ആ പിരിയിടും കഴിഞ്ഞു. ഞാൻ നേരേ അവളുടെ അടുത്തേക്ക് ചെന്നു.

താൻ എന്താ എന്നോട് ദേഷ്യത്തിലാണോ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കല്ലെ ഇങ്ങനെ കാണുമ്പോൾ തന്നെ കാണാൻ ഒരു ചന്തവും ഇല്ല.

അതിന് എന്റെ ചന്തം നിന്നെ കാണിക്കാൻ വേണ്ടിയല്ല ഞാൻ വരുന്നത് പഠിക്കാനാണ്. അവൾ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു.

ടോ സോറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാണ്.

ഇനിയും എന്നെ ശല്ല്യം ചെയ്താൽ ആദ്യം ടീച്ചറോട് പറയുന്നത് ഞാനായിരിക്കും. ഇപ്പോ ഞാൻ ഒന്നും പറയാഞ്ഞത് തന്നെ പേടിച്ചിട്ടൊന്നുമല്ല ഇന്നലെ വന്ന ഞാൻ സ്കൂളിൽ ഒരു പ്രശ്നം ഉണ്ടാക്കി എന്ന് എന്റെ ഉപ്പ അറിഞ്ഞാൽ അത് പ്രശ്നമാകും എന്ന് അറിയാവുന്നത് കൊണ്ടാണ്.

അതിന് ഞാൻ തന്നോട് സോറി പറഞ്ഞില്ലെ പിന്നെ എന്താ. ഇനിയെങ്കിലും ദേഷ്യം മാറ്റിക്കൂടെ.

ഞങ്ങളുടെ സംസാരത്തിനിടക്കാണ്. സ്കൂളിലെ പീയൂൺ ക്ലാസിലേക്ക് കയറി വന്നത്.

ആരാ ഈ ക്ലാസിൽ റൈഹാ എന്ന കുട്ടി.

ക്ലാസ്സിലെ എല്ലാ കുട്ടികളും പരസ്പരം മുഖത്തോട് മുഖം നോക്കി. അപ്പോഴാണ് അവൾ എഴുന്നേറ്റു നിന്ന് പറഞ്ഞത്. ഞാനാണ് റൈഹാ. എന്താ കാര്യം.

കുട്ടിയെ കാണാൻ തന്റെ ഉപ്പ വന്നിട്ടുണ്ട്.

എന്നെ കാണാനോ. എന്തിന്.

അറിയില്ല. കുട്ടി വേഗം ഓഫിസിലേക്ക് ചെല്ല്.

ഇന്ന് രാവിലെ വീട്ടിൽ നിന്നും വരുമ്പോൾ കണ്ടതാണല്ലോ ഉപ്പാനെ അപ്പോ ഒന്നും പറഞ്ഞില്ലല്ലോ ഇപ്പോ എന്തിനാ സ്കൂളിൽ വന്നത് അവൾ പിറുപിറുക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.

എന്താ പറ്റി. ?

അതൊക്കെ താൻ എന്തിനാ അറിയുന്നത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി തന്നു.

ഞാൻ വീണ്ടും ചോദിച്ചു തന്റെ പേര് റൈഹാ എന്നാണല്ലേ.

ഉം അറിഞ്ഞിട്ട് എന്ത് വേണം.

അതും പറഞ്ഞ് കയ്യിൽ കെട്ടിയ ടൗവ്വൽ അവൾ വേഗം അഴിച്ചു കയ്യിൽ പുരട്ടിയ മരുന്നും തുടച്ചു ഓഫിസിലേക്ക് നടന്നു.അവൾ പോകുന്നത് കണ്ട് മ്മടെ ജങ്ക് വന്നു ചോദിച്ചു എന്താടാ അവളോട്‌ പറഞ്ഞത്.

ഞാൻ ഹേയ് ഇന്നുമില്ല…

പിന്നെ അവൾ ദേഷ്യത്തിലാണല്ലോ നിന്നോട് സംസാരിച്ചത്.

അത് നിനക്ക് തോന്നിയതാവും. അവളുടെ കൈയ്യിൽ നിന്നും ചോര വന്നില്ലെ അത് എങ്ങനെയുണ്ടെന്നു ചോദിച്ചതാ…

ഒന്ന് പോടാ നീയാണ് അവളുടെ കയ്യിൽ കോമ്പസ് കൊണ്ട് കുത്തിയതെന്ന് ഞങ്ങൾക്ക് അറിയാം ആ നീയാണോ എന്താ പറ്റിയത് എന്ന് നോക്കാൻ പോകുന്നത്. ഈ പിരീഡ് കഴിയുന്നത് വരെ അവളെ തന്നെ നോക്കിയിരിക്കുന്നതും ഞങ്ങൾ ശ്രദ്ധിച്ചതാ. സാധാരണ ആ ഭാഗത്ത്‌ എന്ത് നടന്നാലും തിരിഞ്ഞു നോക്കാത്ത ആളാ ഇപ്പോ രണ്ട് ദിവസമായി അവിടുന്ന് കണ്ണെടുക്കുന്നില്ല. നിനക്ക് എന്തുപറ്റി….

നിനക്ക് വട്ടാണോ എനിക്ക് എന്ത് പറ്റാൻ.
വാ ബെല്ല് അടിച്ചു പോയി ഫുഡ് കഴിക്കാം.

ഉം… നടക്ക്.

അങ്ങനെ ഞങ്ങൾ അഞ്ചു പേരും ഫുഡ് കഴിച്ച് കറങ്ങി തിരിഞ്ഞു ക്ലാസ്സിൽ എത്തി. അപ്പോഴാണ് അവൾ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌ കണ്ടത്. അവൾ ഞങ്ങളെ കണ്ടതും പത്രം അടച്ചു വെച്ച്‌ പാത്രവുമായി പുറത്തേക്ക് നടന്നു. അവൾ വരുന്നത് കണ്ട് ഞാൻ അവളുടെ മുന്നിലേക്ക്‌ നിന്നു. അവൾ ദേഷ്യത്തോടെ ആ ഉണ്ടക്കണ്ണും തുറിപ്പിച്ചു എന്നെ നോക്കി പറഞ്ഞു..

വഴിയിൽ നിന്നു മാറി നിലക്ക്…

ഹാ തന്റെ ദേഷ്യം ഇതുവരെ മാറിയില്ലെ…

നിന്നോടല്ലെ മാറി നിൽക്കാൻ പറഞ്ഞത് എന്ന് പറഞ്ഞ് എന്നെ തള്ളി മാറ്റി അവൾ നടന്നു…

മോനെ ഷാനു നിന്റെ കളിയൊന്നും അവളോട്‌ നടക്കുമെന്ന് തോന്നുന്നില്ല. നീ അവളെ വല്ലാതെ ശല്ല്യം ചെയ്യണ്ട നിനക്ക് പണി കിട്ടും…

സെക്കന്റ് ലീഡറെ മോനെ നീ നിന്റെ കാര്യം നോക്ക് ഇതേപോലത്തെ ഒരുപാടെണ്ണത്തിനെ ഞാൻ കണ്ടതാ…

Recent Stories

The Author

kadhakal.com

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com