അതും പറഞ്ഞ് അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. അത് കണ്ട് ഞാൻ പറഞ്ഞു…
ഹോ എനിക്കൊന്നും വേണ്ടാ നിന്റെ താങ്ക്സ് താൻ പോകുമ്പോൾ കൂടെ കൊണ്ടുപോയിക്കോ. പറയുന്നത് ഇത്തിരി ആത്മാർത്ഥയോട് കൂടി പറഞ്ഞാൽ കേൾക്കാൻ ഇത്തിരികൂടി സുഖമുണ്ടാവും…
ഓ ശെരി….
അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു…
ഗ്രീഷ്മേ എന്തൂട്ട് സാധനമാ നിന്റെ കൂട്ടുക്കാരി…
അതൊരു പാവാടാ.ഈ ദേഷ്യം ഉണ്ടന്നെ ഉള്ളൂ…
ഉം… പാവം. ഉറങ്ങുമ്പോഴായിരിക്കും.ശെരി ഞാൻ പോട്ടെ.നാളെ ക്ലാസ്സിൽ കാണാം…
ഉം…..
പതിവ് പോലെ അങ്ങിനെ കടയിൽ പോയി വന്നു. കിടക്കാൻ വേണ്ടി ഒരുങ്ങുമ്പോഴാണ് ആ ഉണ്ടക്കണ്ണിയുടെ ഓർമ്മ വന്നത്. പടച്ചോനെ ഇന്നും എന്റെ ഉറക്കം കളയാനാണോ പേരുപടി. ഈ പെണ്ണ് ഉറങ്ങാനും സമ്മയിക്കൂല്ല.അങ്ങനെ ഓരോന്നും ആലോച്ചിച്ച് കിടന്നു
————/-/-/-/-/-/-/-/-/-/-/-/-/-/-/-/-/————-
ഞാൻ എന്തിനാ അവനെ കാണുമ്പോൾ ദേഷ്യപ്പെടുന്നത്. അതിന് മാത്രം അവൻ എന്ത് തെറ്റാണ് ചെയ്തത് എന്നോട്.ഇന്ന് ഞാൻ അവനെ എന്തൊക്കെ പറഞ്ഞു എന്നിട്ടും അവൻ എന്റെ സൈക്കിള് ശെരിയാക്കി കൊടുന്നു എന്നിട്ടും ഞാൻ ദേഷ്യപെട്ടിട്ടാണ് ഞാൻ സംസാരിച്ചത് ഒരു സോറി പോലും ഞാൻ പറഞ്ഞില്ല. എന്താ ഞാൻ അവനോട് മാത്രം ഇങ്ങനെ പെരുമാറുന്നത്. എന്റെ സ്വഭാവത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. എന്നും കരുതും ഇനി അവനെ കാണുമ്പോൾ നല്ല രീതിയിൽ സംസാരിക്കണം ദേഷ്യപ്പെടരുത് എന്നൊക്കെ പക്ഷെ അവനെ കാണുമ്പോൾ തുടങ്ങും എവിടിന്നാ ദേഷ്യം വരുന്നതെന്ന് അറിയില്ല. എന്തായാലും നാളെ അവനെ കാണുമ്പോൾ ഒരു സോറി പറഞ്ഞേക്കാം.ഓരോന്നും ആലോചിച്ച് കിടന്നപ്പോഴാണ് ബർത്തടയ്ക്ക് അവൻ തന്ന ഗിഫ്റ്റ് ഓർമ്മ വന്നത്. പക്ഷെ അപ്പോഴത്തെ ദേഷ്യത്തിന് അത് റൂമിന്റെ സെൻസൈഡിന്റെ മുകളിലേക്കാണ് ഇട്ടത് ഇനി അതെടുക്കണമെങ്കിൽ കട്ടിന്റെ മുകളിൽ കസാര ഇട്ടു കയറി നിൽക്കണം എന്തായാലും ഈ പാതിരാത്രിക്ക് നടക്കൂല എന്തായാലും നേരം വെളുക്കട്ടെ. ഇനിയിപ്പോ ഈ പാതിരാത്രിക്ക് കയറി കെട്ടി മറഞ്ഞു വീണ് വീട്ടുകാർക്ക് അതൊരു പണിയാക്കണ്ട….
:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-
#നേരം_വെളുത്തു
പതിവ് പോലെ ഞാൻ സ്കൂളിൽ എത്തി…
ടാ ഇച്ചായോ ബെല്ലടിച്ചല്ലോ അവളെ കാണാനില്ലല്ലോ…
അവൾ വന്നോളും. അല്ല നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നീ സ്കൂളിൽ വരുന്നത് അവളെ കാണാൻ വേണ്ടിയാണെന്ന്….
അതെ.. അതിന് തന്നെയാണ് വരുന്നത്..
ഹോ പറഞ്ഞ് നാവെടുത്തില്ല ദാ വരുന്നു അവൾ…..
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
സമയം വൈകിയതുകൊണ്ട് വേഗം ക്ലാസ്സിലേക്ക് ഓടി കയറി…
എന്റെ പടച്ചോനെ അവനെ കാണുമ്പോൾ അവന്റെ മുഖത്ത് നോക്കി ഒന്ന് ചിരിക്കാൻ കഴിയണേ.അതും മനസ്സിൽ പറഞ്ഞ് നേരേ നോക്കിയത് അവന്റെ മുഖത്തേക്കായിരുന്നു. പക്ഷെ അവൻ എന്നെ കണ്ടതും മുഖം തിരിച്ച് അവന്റെ കൂട്ടുകാരോട് സംസാരിച്ചിരുന്നു. ഇവനെന്താ എന്നെ കണ്ടപ്പോൾ മുഖം തിരിച്ചത്. ചെക്കനോട് ഒന്ന് മിണ്ടാം എന്ന് കരുതിയപ്പോൾ അവന്റെ ഗമ കണ്ടില്ലെ ഇനി പോയി പണി നോക്ക്.അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാൻ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പക്ഷെ അവന് ഒരു മൈന്റും ഉണ്ടായിരുന്നില്ല. ഇവൻക്ക് എന്ത് പറ്റി ഇന്നലെ ഞാൻ പറഞ്ഞത് അവൻക്ക് ഇഷ്ട്ടായിട്ടുണ്ടാവില്ലേ. എന്ത് കുന്തായാലും കുഴപ്പമില്ല ഇനി അവൻ എന്റെ അടുത്തേക്ക് വരട്ടെ അപ്പോ അറിയും റൈഹാടെ തനി സ്വഭാവം.ഉച്ചവരെ അവന് ഒരു മാറ്റവും ഉണ്ടായില്ല….
::–:::—:::—-::::—–::::——::::::——::::::——-:::::::–
എന്റെ പടച്ചോനെ ഉച്ചവരെ കഴിയാൻ
പെട്ട പാട് ഇന്നലെ മനസ്സിൽ ഉറപ്പിച്ച് തീരുമാനിച്ചതാ ഇന്ന് അവളെ മൈന്റ് ചെയ്യില്ലെന്ന്. പക്ഷെ ഇത്ര അടുത്തുണ്ടായിട്ടും ഒന്ന് നോക്കാതെ ഇരിക്കാൻ എന്നെക്കൊണ്ടൊന്നും കഴിയൂല്ലാ….
ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള ടൈം ആയി. എല്ലാവരും ഭക്ഷണം കഴിക്കാൻ വേണ്ടി പുറത്തേക്ക് പോയി പിന്നെ ക്ലാസ്സിൽ ഞാനും എന്റെ കൂട്ടുകാരും പിന്നെ അവളും ഗ്രീഷ്മയും. ഞാൻ ഭക്ഷണം കഴിക്കാൻ വേണ്ടി അവളുടെ നേരേ ഓപ്പോസിറ്റ് ഇരുന്നു. അറിയാത്ത പോലെ അവളെ ഒന്ന് നോക്കി. ഇന്ന് എന്താണാവോ അവളുടെ മുഖത്ത് എന്തോ പ്രേത്യകത ഉള്ളത് പോലെ എനിക്ക് തോന്നി സാധാരണ ക്ലാസ്സിൽ വന്നാൽ മുഖവും വീർപ്പിച്ചു ഇരിക്കുന്ന ആളാ. ഇന്ന് ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ട്. എന്ത് പറ്റി ആവോ….
—————–===——————–===—————–
ഹോ ഇവനെന്തിനാ ഇപ്പോ ഇളിക്കുന്നത് ഇത്ര നേരം മസലും പിടിച്ച് ഇരിക്കായിരുന്നല്ലോ ഇപ്പോ എന്താ മസലെല്ലാം അലിഞ്ഞു പോയോ. ഇപ്പോ കണ്ടില്ലെ ഇളിക്കുന്നത്. ഇനി പോയി പണി നോക്കട്ടെ. ഇനി എന്റെ പട്ടി ചിരിക്കും അവന്റെ മുഖത്ത് നോക്കി….
ടീ റൈഹാ നീ എന്ത് ആലോചിച്ച ഇരിക്കുന്നത് നീ കഴിക്കുന്നില്ലെ…
അവൾ വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും തിരിച്ചു വന്നത്…
ടീ എന്താ നീ പറഞ്ഞത്…
നീ ഇത് എന്താ ആലോചിക്കുന്നത്…
ഹേയ് ഒന്നൂല്ലാ….
എന്ന കഴിക്ക്…
ഉം….
ഭക്ഷണം കഴിച്ച് ഞങ്ങൾ രണ്ട് പേരും പുറത്തേക്ക് ഇറങ്ങി.ഞാൻ നേരേ ലൈബ്രറിയിലേക്ക് പോയി. കൂടെ അവളെയും വിളിച്ചു….
ഗ്രീഷ്മ നീവരുന്നുണ്ടോ ലൈബ്രറിയിലേക്ക്..
ഞാനൊന്നും ഇല്ല എനിക്ക് വയ്യാ നിന്റെ പോലെ പുസ്തക പുഴു ആവാൻ ഞാൻ പൂവാ….
എന്ന നീ നടന്നോ ഞാൻ വരാം…
അതും പറഞ്ഞ് അവൾ പോയി ഞാൻ നേരേ ലൈബ്രറിയിലേക്കും. ഏതെങ്കിലും ഒരു പുസ്തകം വായിക്കാം എന്ന് കരുതി എടുത്തു. അപ്പോൾ ദാ വരുന്നു ലവന്മാര് അഞ്ചണ്ണം കൂടി ഇങ്ങോട്ട് ഇവന്മാര് ഒരു സ്ഥലത്തും ഇരിക്കാൻ സംമ്മയിക്കൂല്ലല്ലോ എന്റെ പടച്ചോനെ. അല്ലങ്കിൽ ഇതിന്റെ പടി ചവിട്ടാത്തവന്മാരാ എന്തിനാണാവോ ഇങ്ങോട്ട് എഴുന്നള്ളിയത്. ഇനി ഇവിടെ ഇരുന്നാൽ ശെരിയാവില്ല ഞാൻ പോട്ടെ. അപ്പോഴാണ് അവൻ എന്റെ മുന്നിൽ വന്നു നിന്നത്…
റൈഹാ….
എന്താടാ… ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ദാ കെടക്കണ്. ഇവനെ കാണുമ്പോൾ എവിടുന്നാണാവോ എനിക്ക് ദേഷ്യം വരുന്നത്….
ടാ ന്നോ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ആൺകുട്ടികളുടെ മുഖത്ത് നോക്കി ടാ പോടാ എന്ന് വിളിക്കരുതെന്ന് ഉണ്ടക്കണ്ണി…
ഹോ ഒരു ആൺകുട്ടി വന്നിരിക്കുന്നു. തന്റെ മടിയിൽ ഇരുത്തിയാണോ എനിക്ക് പേരിട്ടത് നീ എന്തിനാ എന്നെ ഉണ്ടക്കണ്ണി എന്ന് വിളിക്കുന്നത് എനിക്ക് എന്റെ വീട്ടുകാര് നല്ലൊരു പേരിട്ടിട്ടുണ്ട് അത് വിളിച്ചാൽ മതി.ഹാ ഞാനും വിട്ടുകൊടുക്കാൻ പോയില്ല….
അതിന് തന്റെ പേര് ഞങ്ങൾക്ക് പറഞ്ഞ് തന്നിട്ടുണ്ടോ….
പിന്നെ നേരെത്തെ വിളിച്ചത് ആരുടെ പേരാ…
അത് വഴീന്ന് കളഞ്ഞ് കിട്ടിയതാ. തന്നോട് പേര് ചോദിച്ചപ്പോൾ വലിയ ഗമയായിരുന്നല്ലോ. അപ്പോ ഞങ്ങൾ തനിക്ക് ഒരു പേരിട്ടു ഉണ്ടക്കണ്ണി എന്ന്…
എന്റെ പടച്ചോനെ ഇവൻ എന്റെ കയ്യീന്ന് വാങ്ങിക്കും. എനിക്ക് പേരിടാൻ നീ ആരാ എന്റെ ഉപ്പയും ഉമ്മയും ഒന്നല്ലല്ലോ.
ആണോ…
Siooper