ടാ ഷാനേ നീ ഇത് എന്തോന്നാ ആലോചിച്ചത് ഇരിക്കുന്നത് കൊറേ നേരമായല്ലോ…
മ്മടെ ഇച്ചായന്റെ വിളിയാണ് എന്റെ ചിന്തകളെ കീറിമുറിച്ചത്. ഇച്ചായൻ ഇന്ന് പറയുന്നത് മ്മടെ ഗ്രൂപ്പിലെ ഒരാളാണ് അവൻ ക്രിസ്ത്യാനി ആയത് കൊണ്ട് ഞങ്ങൾ വിളിക്കുന്ന പേരാണ് ഇച്ചായൻ…
അവൾ പോണെങ്കിൽ പോട്ടെ അവളല്ലെങ്കിൽ വേറൊരാൾ പോട്ടെ പുല്ല്…
ഇച്ചായോ ഇയ്യ് എന്തോന്നാ പറയുന്നത്.അവൻക്ക് അവളോട് മുടിഞ്ഞ പ്രേമാണ് അവന്റെ ചങ്കിൽ കൊല്ലുന്ന വർത്താനം പറയല്ലെ. നമ്മള് ഈ ക്ലാസ്സിൽ നിന്നും പോകുന്നതിന് മുൻപ് അവളെ കൊണ്ട് ഇവനെ ഇഷ്ട്ടാണെന്ന് പറയിപ്പിക്കും ഇല്ലങ്കിൽ പിന്നെ നമ്മള് ഇവന്റെ കൂട്ടുകാരാണെന്നു പറഞ്ഞിട്ട് എന്താ കാര്യം…
അതും പറഞ്ഞ് ഇരിക്കുമ്പോഴാണ് അവൾ ക്ലാസ്സിലേക്ക് കയറി വന്നത്. കൂടെ ടീച്ചറും. ഇന്ന് മൂന്ന് മണിക്ക് ശേഷം സ്റ്റാഫ് മീറ്റിംഗ് ഉള്ളത് കൊണ്ട് ഒരു മണിക്കൂർ മുൻപ് സ്കൂൾ വിടും എന്ന് ടീച്ചർ പറഞ്ഞ് സ്ഥലം കാലിയാക്കി. അപ്പോ എകദേശം രണ്ട് മണി കഴിഞ്ഞിരുന്നു. ഇനി ഏതാനം മിനിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ സ്കൂൾ വിടാൻ. ഇനി ക്ലാസ്സിലേക്ക് ടീച്ചർമാർ ആരും വരിലേന്നു അറിയാമായിരുന്നു. ക്ലാസ്സിൽ ആകെ ബഹളമായിരുന്നു. സാധാരണ ഞാനായിരുന്നു ഒരു ചാൻസ് കിട്ടിയാൽ അവിടെ ചളകൊളമാക്കുന്നത്. പക്ഷെ എന്തോ അന്ന് എന്റെ മനസ്സിന് ഒരു സുഖവും ഉണ്ടായിരുന്നില്ല. ആരെയും ശല്ല്യം ചെയ്യാതെ ഡസ്ക്കിൽ തല വെച്ചു കിടന്നു. ചോദിക്കുന്നവരോടെല്ലാം തല വേദനയാണെന്ന് പറഞ്ഞു. സ്കൂൾ വിടാനുള്ള ബെല്ല് അടിച്ചു. പതിവ് പോലെ എല്ലാവരും ക്ലാസ്സിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു. സ്കൂളിൽ നിന്നും ചുരുങ്ങിയത് അര മണിക്കൂറോളം നടക്കാനുള്ള ദൂരമുണ്ട് എന്റെ വീട്ടിലേക്ക് എന്നാലും ഞങ്ങൾ നടന്നിട്ടാണ് സ്കൂളിലേക്ക് വരുന്നതും പോകുന്നതും.അവൾ എന്നും ക്ലാസ്സിൽ വന്നിരുന്നത് സൈക്കിളിൽ ആയിരുന്നു. ഗ്രീഷ്മയും അവളും പകുതി വഴി വരെ ഒരുമിച്ചായിരിക്കും വരുന്നതും പോകുന്നതും. അന്നും പതിവ് പോലെ ഞങ്ങൾ നടന്നു പോകുമ്പോഴാണ് അവൾ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയത്. ഒന്ന് നോക്കി പോലുമില്ല. പകുതി എത്തിയപ്പോളുണ്ട് അവർ രണ്ട് പേരും വഴിയിൽ നിക്കുന്നത് കണ്ടത്. ഞാൻ കരുതി അവർ ഞങ്ങളെ കാത്ത് നിൽക്കുന്നതായിരിക്കുമെന്ന്. പക്ഷെ അവരുടെ അടുത്തെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. സൈക്കിളിന്റെ ടയർ പഞ്ചറായതാണ്. അവൾ എന്നെ കണ്ടതും തിരിഞ്ഞു നിന്നു.ഞാനും അറിയാത്ത പോലെ അവളുടെ മുന്നിലൂടെ നടന്നു പോയി. പക്ഷെ ഞാൻ കരുതിയത് അവൾ എന്നെ വിളിക്കുമെന്നാണ്. കുറച്ച് ദൂരം നടന്നപ്പോൾ ഗ്രീഷ്മ എന്നെ വിളിച്ചു….
ടാ ഷാനു….
ഉം എന്തേ…..
നിനക്ക് ഞങ്ങൾ ഇവിടെ നിൽക്കുന്നത് കാണാനില്ലേ….
കണ്ടു കാണാതിരിക്കാൻ ഞാൻ കണ്ണ് പൊട്ടാനൊന്നുമല്ല….
പിന്നെന്താ നീ ഒന്നും മിണ്ടാതെ കാണാത്ത പോലെ പോകുന്നത്….
അതെ ഇത്ര സമയം നമ്മൾ ഒരുമിച്ച് ഉണ്ടായിട്ടും നിങ്ങൾ ആരെങ്കിലും ഞങ്ങളെ മൈൻഡ് ചെയ്തിരുന്നോ. പിന്നെ എന്തിനാ പെരു വഴിയിൽ വെച്ചു ഞങ്ങൾ നിങ്ങളെ മൈൻഡ് ചെയ്യുന്നത്…
ആ അത് പൊളിച്ച്…. അതിനുള്ള മറുപടി മ്മടെ ചങ്ക് റഫീക്കാണ് പറഞ്ഞത്….
ടാ ഷാനു ഇവളുടെ സൈക്കിളിന്റെ ടയർ പഞ്ചറായി ഇത് എവിടെയാ ശെരിയാക്കാ.
എനിക്കറിയില്ല. അവളോട് ആ ഉണ്ടക്കണ്ണും വെച്ച് ആ ടയറിനെ ദേഷ്യത്തോടെ ഒന്ന് നോക്കാൻ പറ ചിലപ്പോൾ ആ ടയർ പേടിച്ച് താനേ ശെരിയായിക്കോളും…
ഞാൻ പറഞ്ഞത് കേട്ട് ആ തുറിച്ചു നോട്ടം എന്നെയാണ് നോക്കിയത്…
ടാ ഷാനു നീ തമാശ പറയാതെ കാര്യം പറയടാ…
ഗ്രീഷ്മ നീ വരുന്നുണ്ടോ ഞാൻ സൈക്കിൾ തള്ളി കൊണ്ടയിക്കൊണ്ട്. ഇവൻ മാരോട് ചോദിക്കുന്നതിനേക്കാൾ നല്ലത് അതാണ്….
ഷാനു ടാ അവളുടെ വീട്ടിലേക്ക് അത്യാവശ്യം ദൂരം നടക്കാനുണ്ട് നീ എന്തേങ്കിലും ചെയ്ത് അതൊന്ന് ശെരിയാക്കി കൊടുക്ക്….
കണ്ട ഗ്രീഷ്മ അവളുടെ അഹങ്കാരം. അവളോട് ആദ്യം മര്യാദക്ക് സംസാരിക്കാൻ പറ എന്ന ഞങ്ങൾ സഹായിക്കാം…
ടീ റൈഹാ നീ ഈ സമയത്ത് വാശി കാണിക്കാതെ അവരോട് ശെരിക്കും ഒന്ന് സംസാരിക്ക്…
അങ്ങനെ ഇപ്പോ ഇവന്മാരുടെ കാല് പിടിച്ചിട്ട് ഇപ്പോ എന്റെ സൈക്കിള് ശെരിയാക്കണ്ട….
റൈഹാ പ്ലീസ്. നീ പറയുന്നത് ഒന്ന് കേൾക്ക്….
വേണ്ടടി അവനോട് പോകാൻ പറ എന്റെ സൈക്കിള് നേരാക്കാൻ എനിക്കറിയാ ഇവന്റെ സഹായമൊന്നും വേണ്ടാ……
ഗ്രീഷ്മ നിന്റെ കൂട്ടുകാരിയോട് മര്യാദക്ക് സംസാരിക്കാൻ പറ. ആണുങ്ങളെ മുഖത്തു നോക്കി എടാ പോടാ എന്നൊക്കെ വിളിക്കുന്നത് ശെരിയല്ല….
നീ പോടാ…. നീയാരാ എന്നെ ശെരിയും തെറ്റും പഠിപ്പിക്കാൻ….
ടാ ഷാനുവേ കുട്ടി എട്ടാം ക്ലാസ്സിലാണ് പടിക്കുന്നതെങ്കിലും നാക്ക് M.A ക്കാണ് തോന്നുന്നു പഠിക്കുന്നത്. നീ ഇത്തിരി പാട്‌പെടും…
ഇച്ചായോ അതൊക്കെ നമ്മുക്ക് ശെരിയാക്കാന്നെ….
ശെരിയായാൽ കൊള്ളാം….
എന്റെ ഷാനു നിങ്ങൾ രണ്ട് പേരും എങ്ങനെ കീരീം പാമ്പും പോലെ എപ്പോഴും തല്ല് കൂടല്ലെ.എനിക്ക് വേണ്ടി നീ ആ സൈക്കിള് ഒന്ന് ശെരിയാക്കി ത്താ….
ഉം ശെരി…. നീ പറഞ്ഞത് കൊണ്ട് ഞാൻ ചെയ്യാം. നീ ഒരു കാര്യം ചെയ്യ് ഈ ഉണ്ടക്കണ്ണിയെയും കൂട്ടി നീ നിന്റെ വീട്ടിൽ പോയിക്കോ അപ്പോഴേക്കും ഞാൻ ഇത് ശെരിയാക്കി കൊണ്ട് വരാം…..
ഹാ… ശെരി….
ഇച്ചായോ എന്ന എടുക്കട വണ്ടി….
അയ്യടാ… എന്നെക്കൊണ്ടൊന്നും പറ്റൂല്ലാ…
റെഫീക്കേ….
എനിക്കും പറ്റൂല്ലാ….
എന്നോട് പറയണ്ട എനിക്ക് ലേഡി സൈക്കിള് തള്ളാൻ അറിയില്ല….
ഉം… ശെരി നിങ്ങളെല്ലാരും കൈ ഒഴിഞ്ഞ സ്ഥിതിക്ക് ഞാൻ തന്നെ തള്ളാം….
അതാ നല്ലത്… എന്നാ തള്ളിക്കോ. ആ പോട്ടെ വണ്ടി ഈ തല്ലി പൊളി വണ്ടി….
അങ്ങനെ വണ്ടിയുമായി കുറച്ച് അകലെയുള്ള കടയിലേക്ക് നടന്നു. കുറച്ച് സമയത്തിന് ശേഷം വണ്ടി ശെരിയാക്കി ഞങ്ങൾ വന്നു…
ഇന്ന നിന്റെ വണ്ടി….
അവൾ ഒന്നും മിണ്ടാതെ വണ്ടിയെടുത്തു പോയി….
കണ്ടാ സൈക്കിള് നേരാക്കി കൊടുത്ത് ഒരു നന്ദി വാക്ക് പോലും പറയാതെ പോകുന്നത്….
#ബാക്കി_തുടരും
ഞാൻ എന്നും എന്റെ കഥയല്ലേ നിങ്ങളോട് പറഞ്ഞിട്ടുള്ളൂ. അവളുടെ മനസ്സിൽ എന്താണ് ഉള്ളതെന്ന് നിങ്ങൾക്കും അറിയാൻ ആഗ്രഹമുണ്ടാവില്ലെ. കുറച്ച് പേര് എന്നോട് ചോദിച്ചു. ഇനി അടുത്ത പാർട്ട് മുതൽ അത് എന്താണെന്ന് നമ്മുക്ക് നോക്കാം. അത് ചിലപ്പോൾ എന്റെ ഊഹമായിരിക്കാം എന്തായാലും നിങ്ങൾ നോക്ക്……
കണ്ട സൈക്കിള് നേരാക്കികൊടുത്തിട്ട് ഒരു നന്ദി വാക്ക് പോലും പറയാതെ പോകുന്നത്.
ടീ റൈഹാ ഒന്ന് നിന്നെ.
ഉം… എന്താ….
നിനക്ക് അവനോട് എന്തേങ്കിലും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ….
അത് നീ തന്നെ പറഞ്ഞാ മതി…
പിന്നെ അവൻ നേരാക്കി തന്നത് എന്റെ സൈക്കിളാണല്ലോ.ഒരു താങ്ക്സ് പറഞ്ഞൂടെ അവനോട്….
ഉം…. ശരി….
താങ്ക്സ്…….
Siooper