അത് അവിടെ നിക്കട്ടെ.നിന്നോട് കുറച്ച് ദിവസമായി ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് വിചാരിക്കുന്നു….
ഉം… എന്താ കാര്യം….
നിനക്ക് അവളോട് മാത്രമെന്താ ഇത്ര അടുപ്പം…
അതൊരു രസം…
ഇതിനു മുന്നേ ഈ രസവും സാമ്പാറൊന്നും മറ്റു പെൺകുട്ടികളോട് നിനക്ക് തോന്നിയിട്ടില്ലല്ലോ. ഇവൾക്ക് മാത്രമെന്താ ഇത്ര പ്രത്യേകത….
അത് പിന്നെ…
നീ കിടന്നുരുളാതെ കാര്യം പറയടാ ചെക്കാ. നിന്നെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നല്ലല്ലോ…
എന്താണാവോ എനിക്കറിയില്ല. ഞാൻ പൂവാ…
അവൾ ചോദിച്ചതിന് ഉത്തരം കൊടുക്കാതെ ഞാൻ അവളിൽ നിന്നും ഒഴിഞ്ഞു മാറി. സത്യത്തിൽ എനിക്ക് അതിന് ഒരു ഉത്തരം ഇല്ലായിരുന്നു എന്റെ കയ്യിൽ. ഓരോന്നും ആലോചിച്ച് വീട്ടിൽ എത്തിയത് അറിഞ്ഞില്ല സമയം ഒരുപാടായി സാധാരണ സ്കൂൾ വിട്ടു വന്നാൽ ഉപ്പയുടെ കടയിലേക്ക് പോകണം.
ആ എന്റെ ഉപ്പയെ കുറിച്ച് പറഞ്ഞില്ലല്ലോ.
എന്റെ ഉപ്പാക്ക് ഒരു ചെറിയ പലചരക്കുകടയാണ്. കുറച്ച് കാലം ഗൾഫിൽ ഡ്രൈവർ ആയിരുന്നു.ഒരു ചെറിയ ആക്‌സിഡന്റ് പറ്റി വന്നതാണ്. ഒരു കാലിന് സ്വാധീനം കുറവാണ്….
അപ്പോ ഇനി കാര്യത്തിലേക്ക് വരാം….
കടയിലെ ജോലിക്കാർ പോയാൽ പിന്നെ ഉപ്പ ഒറ്റക്കാണ് ഉപ്പാനെ സഹായിക്കാൻ വേണ്ടി ഞാൻ എന്നും പോകും പിന്നെ വൈകുന്നേരം കടയടച്ചിട്ടേ വീട്ടിൽ വരു.ഇപ്പോ തന്നെ സമയം വെഴുകി. ഞാൻ വേഗം കുളിച്ച് കടയിലേക്ക് പോയി.ഞാൻ അവിടെ എത്തുമ്പോഴേക്കും ജോലിക്കാരെല്ലാം പോയിരുന്നു. ഭാഗ്യത്തിന് ഉപ്പ ഒന്നും പറഞ്ഞില്ല സാധാരണ ഞാൻ അങ്ങനെ നേരം വൈകി വരാറില്ലെന്നു ഉപ്പാക്ക് അറിയാം അതുകൊണ്ടാവും ഉപ്പ ഒന്നും അറയാഞ്ഞത്. പതിവ് പോലെ കടയടച്ചു വീട്ടിൽ എത്തി.ഭക്ഷണം കഴിച്ച് കിടക്കാൻ ഒരുങ്ങി പക്ഷെ പതിവ് പോലെ ഉറക്കം വന്നില്ല.അവൾക്ക് കൊടുത്ത ഗിഫ്റ്റിനെ കുറിച്ചായിരുന്നു എന്റെ ആലോചന. അവൾ അത് കണ്ടു കാണുമോ. അവൾ അത് പൊട്ടിച്ചു നോക്കിയിട്ടുണ്ടാകുമോ. അത് കണ്ടപ്പോൾ അവൾ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക. അങ്ങനെ ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു മനസ്സിൽ. അവളെ കാണുവാനുള്ള ആഗ്രഹമായിന്നു മനസ്സ് നിറയെ. ഒരോ മിനിറ്റുകൾക്കും ഒരുപാട് ദെർഘ്യം ഉള്ളപോലെ തോന്നി. ഇരുന്നും കിടന്നും ഓരോന്ന് ആലോചിച്ച് നേരം വെളുപ്പിച്ചു. പതിവ് പോലെ മ്മടെ ചങ്കിനെയും കൂട്ടി സ്കൂളിൽ എത്തി.അവൾ വരുന്നതും കാത്ത് ക്ലാസ്സ് റൂമിൽ ഇരുന്നു. ഏകദേശം അസംബ്ലിക്ക് തൊട്ട് മുന്നേ അവൾ ക്ലാസ്സിൽ എത്തി അന്ന് വെള്ളിയാഴ്ച്ച ആയതുകൊണ്ട് അസംബ്ലി പുറത്തായിരുന്നു നേരേ ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോയി.അത് കഴിഞ്ഞ് ക്ലാസ്സിൽ എത്തി. പക്ഷെ അവൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടില്ല. സാധാരണ ആ ദേഷ്യത്തോടെയും ഉണ്ടക്കണ്ണും തുറിപ്പിച്ചുള്ള നോട്ടത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഇതെന്താണപ്പാ ആ ഗിഫ്റ്റ് കണ്ടിട്ടും അവൾക്ക് ഒരു മാറ്റവും ഇല്ലല്ലോ. ഇനി അവൾ അത് കണ്ടിട്ടുണ്ടാവില്ലേ ഹേയ് കാണാതിരിക്കാൻ വഴിയില്ല. “കാരണം” അവൾ എന്തായാലും അത്യാവശ്യം പഠിക്കുന്ന കുട്ടിയാണ് നമ്മളെ പോലെയല്ല. “നമ്മളെ പോലെ” എന്നല്ല എന്റെ പോലെയല്ല സ്കൂളിൽ നിന്ന് കൊണ്ടുപോകുന്ന ബാഗ് പിറ്റേ ദിവസം അതേപോലെ തിരിച്ചു കൊണ്ടവരുന്ന ആളൊന്നുമല്ല അതുകൊണ്ട് കാണാതിരിക്കാനുള്ള വഴിയില്ല കണ്ടിട്ടുണ്ടാവും. പിന്നെന്താ അവൾക്ക് ഒരു മാറ്റവും ഇല്ലാത്തത്. അങ്ങനെ ഒരുപാട് എന്തൊക്കെയോ ആലോചിച്ച് ഇരുന്ന് ആ പിരിയഡ് കഴിഞ്ഞത് അറിഞ്ഞില്ല. രണ്ടാമത്തെ പിരിയഡ് ഇഗ്ലിഷ് ആയിരുന്നു.ടീച്ചർ അന്നും ലീവായിരുന്നു അതുകൊണ്ട് അടുത്ത മാസം നടക്കുന്ന യുവജനോത്സവത്തിന് ഒപ്പന കളിക്ക് ഇവളും ഉള്ളത് കൊണ്ട് അവളും ഗ്രീക്ഷ്മയും കൂടി പ്രറ്റിക്സിന് പോയി. പണ്ടാരം ഈ ഇംഗ്ലീഷ് ടീച്ചറുടെ മോൾക്ക് പ്രസവിക്കാൻ കണ്ട സമയം വേറേ എത്ര ദിവസങ്ങൾ ഉണ്ടായിരുന്നു ഇന്നെന്നെ കണ്ടോള്ളൂ എന്ന് മനസ്സിൽ പറഞ്ഞ് ഇരിക്കുമ്പോഴാണ് അവന്മാരുടെ വരവ്…
ടാ അളിയാ എന്തായി അവൾ ഒന്നും പറഞ്ഞില്ലല്ലോ.ഇനി അവൾ അത് കണ്ടിട്ടുണ്ടാവില്ലേ…
പിന്നെ കാണാതെ എവിടെ പോകാൻ. അവൾക്ക് മനസ്സിലായിട്ടുണ്ടാവും അത് ഇവൻ വെച്ചതാണെന്ന് അവൾ അപ്പോ തന്നെ അതെടുത്ത് അടുപ്പിൽ കൊണ്ടായിട്ടിട്ടുണ്ടാവും…
നിങ്ങൾ ഒന്ന് മിണ്ടാതെ പോകുന്നുണ്ടോ.അല്ലങ്കിൽ തന്നെ മനുഷ്യന് പിരാന്ത് പിടിച്ചിരിക്കാ…
ഹേയ് ചങ്കേ നീ ചൂടാവല്ലേ എന്തിനും നമ്മുക്ക് വഴിയുണ്ടാക്കാം….
ആ വഴി പെരുവഴി ആകാതിരുന്നാൽ മതി….
എന്താ ഷാനെ നീ അങ്ങനെ പറയുന്നത്….
അങ്ങനെ ഉച്ചയായി എല്ലാവരും ഭക്ഷണം കഴിക്കാൻ പുറത്ത് പോയി. ഞാൻ മാത്രം പോയില്ല.
എന്തടാ ഷാനേ നീ ഫുഡ് കഴിക്കാൻ വരുന്നില്ലെ.അതോ ഇന്നും പട്ടിണി കിടക്കാൻ തന്നെ ആണോ പരിപാടി….
ഹേയ് അല്ല. എന്റെ ഉമ്മ പറഞ്ഞ് എന്നും പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാൽ എന്തേങ്കിലും അസുഖം പിടിക്കും എന്ന്. അതുകൊണ്ട് ഇന്ന് മുതൽ ഞാൻ വീട്ടിൽ നിന്നും കൊണ്ടുവരാൻ തീരുമാനിച്ചു. നിങ്ങൾ പോയി കഴിച്ചിട്ട് വാ ഞാൻ ഇവിടെ ഇരുന്ന് കഴിച്ചോളാം….
അപ്പോ ഞങ്ങൾക്ക് അസുഖം പിടിച്ചോട്ടെ എന്ന്….
എന്ന നാളെ മുതൽ നിങ്ങളും കൊണ്ട് പോരേ…
എന്തിന് നാളെ മുതലാക്കുന്നത് ഇന്ന് തൊട്ടേ ആയിക്കോട്ടെ…
പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. ഒരു ചോറും അഞ്ചു പേരും. ഇതെല്ലാം കണ്ടുകൊണ്ട് അവൾ അവിടെ ഇരിപ്പുണ്ടായിരുന്നു. അവൾ എന്നും ക്ലാസ്സിൽ ഇരുന്നായിരുന്നു ഭക്ഷണം കഴിക്കാറ്. അവൾ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാന്ന് അറിഞ്ഞുകൊണ്ടാണ് ഞാനും വീട്ടിൽ നിന്ന് കൊണ്ട് വരാന്ന് തീരുമാനിച്ചത്.അവളോടൊപ്പം ഇരുന്ന് കഴിക്കാലോ എന്ന് കരുതി. പക്ഷെ ലവന്മാര് ഇങ്ങനെ ഒരു പണി തരുമെന്ന് കരുതിയില്ല. ഞങ്ങളെ കണ്ടത് കൊണ്ടാണാവോ അവൾ പെട്ടെന്ന് അവിടെ നിന്നും എഴുന്നേറ്റു പോയി. കുറച്ച് സമയത്തിന് ശേഷം ഗ്രീഷ്മ മാത്രം തിരിച്ചു വന്നു. ഞാൻ അവളോട് ചോദിച്ചു….
എന്താടോ അവൾ എവിടെ പോയി. അവൾ എന്തേങ്കിലും പറഞ്ഞോ….
ഉം ഇന്നലെ അവൾ എനിക്ക് വിളിച്ചിരുന്നു. അവളുടെ കണക്ക് പുസ്തകം കാണാനില്ല എന്റെ കയ്യിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ. പിന്നെ ഒരു കാര്യം കൂടി ചോദിച്ചു….
എന്താ അത്….
നീ കൊടുത്ത ഗിഫ്റ്റിനെ കുറിച്ച്….
എന്നിട്ട് നീ എന്ത് പറഞ്ഞു….
ഞാൻ എന്ത് പറയാൻ നീ വെച്ചതാണെന്നു പറഞ്ഞു….
അപ്പോ അവൾ എന്താ പറഞ്ഞത്…
എന്ത് പറയാൻ അതെടുത്തു കളഞ്ഞെന്ന്…
അവൾ അതെടുത്ത് നോക്കിയില്ലേ…
ഇല്ല എന്നാ പറഞ്ഞത്. നീയല്ലെ കൊടുത്തത്….
ദുഷ്ട്ടത്തി…. ഒരു നേരം ഒന്നും കഴിക്കാതെ ഞാൻ വാങ്ങിയതാ അവൾക്കൊന്നു അത് തുറന്ന് നോക്കാമായിരുന്നു….
ഞാൻ പറഞ്ഞു ആ പാവം ആദ്യമായി വാങ്ങി തന്നതല്ലെ നിനക്ക് അത് കളയുന്നതിനു മുന്നേ ഒന്ന് തുറന്ന് നോക്കാമായിരുന്നില്ലേ എന്ന്….
എന്നിട്ടോ….
എന്താവാൻ ഞാൻ പറഞ്ഞ് തീർന്നതും അവൾ ഫോൺ വെച്ചു.ദാ അവൾ വരുന്നു ഞാൻ പൂവാ….
അതും പറഞ്ഞ് അവൾ പോയി.എന്തിനാ അവൾക്ക് എന്നോട് ഇത്ര ദേഷ്യം എന്ന് ആലോചിച്ച് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.അന്നത്തെ സംഭവത്തിന്റെ പേരിലാണെങ്കിൽ ഞാൻ അവളോട് സോറി പറഞ്ഞതാണ് പിന്നെ എന്താ ഇവൾ ഇങ്ങനെ.ഓരോന്നും ആലോചിച്ചു എന്റെ മനസ്സ് അലയാൻ തുടങ്ങി…
Siooper