എന്ന് നിന്‍റെ ഷാനു [Shaan Wky] 24

ഞങ്ങളെ കൊണ്ട് ഇത്രയൊക്കെ പറ്റൂ….

നീ വർത്താനം പറഞ്ഞ് നിൽക്കാതെ കൊണ്ടുപോയി കൊടുക്കുന്നുണ്ടോ. ഇപ്പോ ബെല്ല് അടിക്കും പിന്നെ ഒന്നും നടക്കില്ല.

ഡാ ഷാനു ഇതാ അവളുടെ കൂട്ടുകാരി ഗ്രീഷ്മ വരുന്നു അവൾ കാണണ്ട വേഗം കൊണ്ടയി കൊടുക്ക്‌….

അത് സാരമില്ല അവൾ വരട്ടെ. അവൾ വന്നാൽ അവളുടെ കയ്യിൽ കൊടുത്തയക്കാം റൈഹാക്ക് കൊടുക്കാൻ പറഞ്ഞിട്ട്….

ഗ്രീഷ്മ ഞങ്ങളുടെ അടുത്ത് എത്തി. ഞാൻ അവളെ തടഞ്ഞു നിർത്തി എന്നിട്ട് പറഞ്ഞു.

ഗ്രീഷ്മ ഒന്ന് നിന്നെ…

അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി. സാധാരണ ക്ലാസ്സിലെ എല്ലാ പെൺകുട്ടികൾ ആരും എന്നോട് സംസാരിക്കാൻ നിൽക്കാറില്ല. പക്ഷെ ഇവൾ അങ്ങനെ അല്ലാട്ടോ. എന്നും എന്തെങ്കിലുമൊക്കെ കോനിഷ്ട്ട് ചോദ്യവുമായി ഞങ്ങളുടെ അടുത്ത് വരും. അവൾക്ക് എന്നെ അറിയാം ഞങ്ങൾ ഒരുമിച്ചല്ല പഠിച്ചതെങ്കിലും വീട് അടുത്തായിരുന്നു. ഇടക്ക് എന്റെ താത്തയെ ചോദിച്ച് വരും അവർ തമ്മിൽ നല്ല കൂട്ടാണ്.

അങ്ങനെ ഞാൻ കാര്യം പറഞ്ഞു. അവൾ കേട്ടപാതി കേൾക്കാത്തപാതി മറുപടിയും പറഞ്ഞു.

പറ്റില്ല. കാര്യം അവൾ എന്റെ കൂട്ടുകാരിയൊക്കെ തന്നെ. പക്ഷെ നിങ്ങടെ കാര്യം പറഞ്ഞാൽ അവൾ എന്നെ തിന്നാൻ വരും. ആ നിങ്ങൾ തന്ന ഗിഫ്റ്റുമായി ഞാൻ അവളുടെ മുന്നിൽ ചെന്നാൽ അവൾ എപ്പോ എന്നെ കൊന്നെന്നു ചോദിച്ചാ മതി. മോനെ എനിക്ക് കുറച്ച് കാലം കൂടി ജീവിച്ചിരിക്കണമെന്നു ആഗ്രഹമുണ്ട് അതുകൊണ്ട് പാവം എന്നെ വിട്ടേക്ക്…

പ്ലീസ് ഗ്രീഷ്മ നീ ഒന്ന് കൊടുത്തു നോക്ക് ചിലപ്പോൾ അവൾ വാങ്ങും…

അതെ വാങ്ങും. പക്ഷെ വാങ്ങിക്കുന്നത് ഞാനായിരിക്കും എന്ന് മാത്രം.എന്റെ പൊന്നു ഷാനു നീ എന്നെ ജീവിക്കാൻ സമ്മതിക്കില്ലെ…

ടാ ഷാനു അവളോട്‌ പോയി പണിനോക്കാൻ പറ.നീ പോയി കൊടുക്ക്‌ അവൾ വാങ്ങും..

നീ പോടാ മാക്രി. അത് മ്മടെ ചങ്കിനെ അവൾക്ക് മാത്രം വിളിക്കാനുള്ള പേരാണ് ബാക്കി ആരും വിളിക്കില്ല.ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിലേക്ക് അവൾ കടന്നു വന്നു…

ടീ ഗ്രീഷ്മ നീ പോരുന്നുണ്ടോ..

എവിടേക്ക്….

നീ ഇവിടെ കത്തിയടിച്ചു നിക്കാ ഞാൻ പറഞ്ഞതല്ലെ ഉച്ചക്ക് ശേഷം ലൈബ്രറിയിലേക്ക് പോകണം എന്ന്

ഓ അവിടേക്കോ എന്നാ വാ പൂവാ….

അവരുടെ സംസാരത്തിനിടയിൽ അവരും കൈകൊണ്ടും കണ്ണുകൊണ്ടും ആങ്ങ്യ ഭാക്ഷയിൽ എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു.. ടാ ഗിഫ്റ്റ് കൊടുക്കടാ എന്നും പറഞ്ഞ്. ഞാനാണെങ്കിൽ അവളെ കണ്ടതും അത് പിന്നിലേക്ക് മാറ്റി പിടിച്ചു. അവർ രണ്ട് പേരും ലൈബ്രറിയിലേക്ക് പോയി. പോകുന്നതിനിടയിൽ ഗ്രീഷ്മ എന്നെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്നെ ആക്കി ചിരിച്ചതാണെന്ന്. അവർ പോയി കഴിഞ്ഞതും ഇടിയുടെയും അടിയിടെയും പൊടിപൂരമായിരുന്നു അവിടെ. അങ്ങനെ ഒരുവിധത്തിൽ അവരിൽ നിന്നും രക്ഷപെട്ടു എന്ന് പറഞ്ഞാ മതി.

ടാ പൊട്ടാ ഷാനു ഇത്രയും നല്ല ചാൻസ് ഇനി കിട്ടോ അവൾ നിന്റെ അടുത്ത് വന്ന് നിന്നിട്ടും നിനക്ക് അത് കൊടുക്കാൻ കഴിഞ്ഞില്ല പിന്നെ എങ്ങനെ കൊടുക്കാനാണ് നീ. ഇനി എന്താണെങ്കിൽ നീ തന്നെ ചെയ്യ്….

എന്നു പറഞ്ഞായിരുന്നു അവരുടെ ഇടി.ബെല്ലടിക്കാൻ ഇനി പത്തു മിനിറ്റ് കൂടിയെ ഉള്ളൂ അതിനിടയിൽ എന്തേങ്കിലും ചെയ്യണം. എല്ലാവരും വന്നാൽ പിന്നെ ഒന്നും നടക്കില്ല. അതിനിടയിലാണ് മ്മടെ ചങ്ക് ഒരു കാര്യം പറഞ്ഞത്….

ടാ ഷാനു നീ ഒരു കാര്യം ചെയ്യ്…

ഉം… എന്താ…. ?

എന്തായാലും ഇപ്പോ ക്ലാസ്സിൽ ആരും ഇല്ല. നീ ആ ഗിഫ്റ്റ് അവളുടെ ബാഗിൽ വെക്ക്…

എന്നിട്ട്…. ?

അപ്പോ അവൾ അത് എടുക്കില്ലെ….

എടുത്തിട്ട്….?

എടുത്തിട്ടെന്താ അവൾ വീട്ടിലേക്ക് കൊണ്ടവും…

അല്ല അവൾ ആര് തന്നത് എന്ന് കരുതിയാ അവൾ അത് കൊണ്ടുപോകുന്നത്. ?

അത് അവൾ എടുത്തു കളഞ്ഞില്ലെങ്കിൽ നമ്മുക്ക് അവളോട്‌ പറയാം നീ വെച്ചതാണെന്ന്…

ഹോ എന്തൊരു ബുദ്ധി.മനുഷ്യൻ ഉച്ചക്ക് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ പട്ടിണി കിടന്ന് വാങ്ങിയ ഗിഫ്റ്റാണ് അനാഥ പ്രേതം പോലെ കിടക്കുന്നത്….

അല്ലടാ ഷാനു അവൻ പറഞ്ഞതിലും കാര്യമുണ്ട്. നീ ആ ഗിഫ്റ്റ് അവളുടെ ബാഗിൽ വെച്ചു കൊടുക്ക്‌ നിന്റെ പേര് എഴുതിയിട്ട്.അവൾ എന്താ ചെയ്യാ എന്ന് നോക്കാലോ….

അവൾ ഒന്നും ചെയ്യില്ല ഇവന്റെ പേര് കണ്ടാൽ അവൾ അതെടുത്തു പുറത്തേക്കെറിയും അത്ര തന്നെ…

ചങ്കിൽ കൊള്ളുന്ന വർത്താനം പറയാതെടാ ദുഷ്ട്ടാ…

ടാ ഷാനു ഇതാ അവൾ വരുന്നു.നീ അത് അവളുടെ ബാഗിൽ വെക്ക് ബാക്കി നമ്മുക്ക് പിന്നെ നോക്കാം….

ഞാൻ അത് അവൾ വരുന്നതിന് മുൻപ് അവളുടെ ബാഗിൽ വെച്ചു. അപ്പോഴേക്കും ബെല്ലടിച്ചു കുട്ടികളെല്ലാം ക്ലാസ്സിൽ കയറി. അവൾ എന്നെ നോക്കി ഒന്ന് ഇളിച്ച്‌ അവളുടെ സ്ഥലത്ത് പോയിരുന്നു.ഞങ്ങൾ അഞ്ചു പേരും അവളെ തന്നെ നോക്കി ഇരുന്നു. അവളാണെങ്കിൽ ടീച്ചർ ക്ലാസ്സിൽ വരാത്തതുകൊണ്ട് ലൈബ്രറിയിൽ നിന്നും കൊണ്ട് വന്ന പുസ്തകമെടുത്തു വായിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ഗ്രീഷ്മയെ നോക്കി അവളാണെങ്കിൽ അവിടെ ഭയങ്കര കത്തിയടിയായിരുന്നു. ഒടുവിൽ എനിക്ക് ദേഷ്യം വന്നപ്പോൾ അവിടെ കിടന്നിരുന്ന ചോക്കിന്റെ കഷ്ണം കൊണ്ട് അവളെ മണ്ടക്കിട്ടു ഒന്നെറിഞ്ഞു. ഏറു കിട്ടിയതാണെങ്കിലോ മറ്റവളുടെ മണ്ടക്കും.പടച്ചോനെ പണി പാളീന്ന തോന്നുന്നത്. അവൾ നാല് ഭാഗത്തേക്കും നോക്കി. ഭാഗ്യം അവൾ എറിഞ്ഞത് ആരെന്നു കണ്ടില്ല. ഞാനാണെങ്കിൽ ഒന്നും അറിയാത്ത പോലെ ഇരുന്നു. അങ്ങനെ സ്കൂൾ വിടാനുള്ള സമയമായി. ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ അവൾക്ക് വേണ്ടി വാങ്ങിച്ച ഗിഫ്റ്റും വെറുതെ ആയി അവൾ അത് കണ്ടില്ല. വീട്ടിൽ പോകുന്ന തിരക്കിൽ കിട്ടിയ പുസ്തകങ്ങളെല്ലാം ബാഗിൽ വാരി വെച്ചു അവൾ പോയി.ഞങ്ങളും വീട്ടിലേക്കു പോയി. പോകുന്ന വഴിയിൽ ഗ്രീഷ്മയെ കണ്ടു….

ടീ പോത്തേ നീ ക്ലാസ്സിൽ എന്തെടുക്കുകയായിരുന്നു എത്ര നേരം നിന്നെ ഞാൻ വിളിച്ചു….

ഉം എന്തിന്….

ഞാൻ നിന്നോട് പറഞ്ഞില്ലെ.റൈഹാക്ക് ഒരു ഗിഫ്റ്റ് കൊടുക്കാൻ അത് ഞാൻ അവളുടെ ബാഗിൽ വെച്ചിട്ടുണ്ടെന്നു പറയാൻ വേണ്ടി. നീയാണെങ്കിൽ അവിടെ ഒടുക്കത്തെ കത്തിയടിയും…

അടിപൊളി അത് കണ്ടാൽ അവൾ തന്നെ എടുത്തു അടുപ്പിൽ ഇട്ടോളും….

അതിന് അവൾക്ക് അറിയില്ലല്ലോ അത് ആരാ വെച്ചതെന്ന്….

ഉം… നന്നായി

അവൾ അത് കണ്ടാൽ നാളെ നിന്നോട് വല്ലതും ചോദിക്കാണെങ്കിൽ നീ പറയണം ഞാൻ വെച്ചതാണെന്ന്….

അവൾ എന്നോട് ഒന്നും ചോദിക്കേം പറയൊന്നുമില്ല.അവൾ തന്നെ അതെടുത്തു കളഞ്ഞോളും…

എന്റെ പടച്ചോനെ ഇന്ന് പട്ടിണി കിടന്നത് വെറുതെയായോ…..

എന്റെ പടച്ചോനെ ഇന്ന് പട്ടിണി കിടന്നത് വെറുതെ ആയോ…

ഹാ അന്നോടാരാ ഈ ആവശ്യമില്ലാത്ത പണിക്ക് നിക്കാൻ പറഞ്ഞത്…

അത് പിന്നെ….

1 Comment

Comments are closed.