എന്ന് നിന്‍റെ ഷാനു [Shaan Wky] 24

ഉം പണിയൊന്നും ഇവളുടെ അടുത്ത് നടക്കുമെന്ന് തോന്നുന്നില്ല. ഇത്‌ ആള് വേറെയാണെന്നു തോന്നുന്നു…

അല്ല ഷാനു നമ്മുടെ കൂടെ എത്രയോ പെൺകുട്ടികൾ ഒരുമിച്ചു പഠിച്ചതാ അവരോടൊന്നും നീ ഇത്‌ പോലെ സംസാരിക്കുന്നതും തല്ല് കൂടുന്നതൊന്നും ഞാൻ കണ്ടിട്ടില്ലല്ലോ. ഇവളോടെന്താ നിനക്ക് ഒരു പ്രത്യേകത.

അതിന് ഏതെങ്കിലും പെൺകുട്ടികൾ എന്നോട് വന്ന് സംസാരിക്കുന്നത് നീ കണ്ടിട്ടുണ്ടോ…

അതെങ്ങനെയാ ഏത് ക്ലാസ്സിൽ വന്നാലും നീ തല്ലോള്ളിത്തരമല്ലെ കാണിക്കൊള്ളൂ പിന്നെങ്ങനെ അവർ നിന്നോട് സംസാരിക്കാ എല്ലാവർക്കും നിന്നെ പേടിയല്ലെ. ആദ്യമായിട്ടാ ഇതുപോലെ ഒരു പെൺകുട്ടി സംസാരിക്കുന്നത് കാണുന്നത് അതും കട്ട കലിപ്പിൽ…

ഞങ്ങളുടെ സംസാരത്തിനടയിലാണ് അവൾ വീണ്ടും ക്ലാസ്സിലേക്ക് വന്നത്. ഞാൻ വീണ്ടും ചോദിച്ചു.

നേരത്തെ തന്റെ ഉപ്പ എന്തിനാ വന്നത്….

അതൊക്കെ നീ എന്തിനാ അറിയുന്നത്…

ടാ ഷാനു അവൾ രാവിലെ സ്കൂളിലേക്ക് വരുമ്പോൾ അവളെ ബാപ്പ അവളെ കണ്ടിട്ടുണ്ടാവില്ല അവളെ കാണാൻ വേണ്ടി വന്നതാകും….

അവൾ അവനെ ഒരു നോട്ടം നോക്കി. ന്റെ പടച്ചോനെ അവൻ നേരേ ഡസ്ക്കിന്റെ അടിയിലേക്ക് മറഞ്ഞിരുന്നു. വന്ന അന്ന് മുതൽ അവൾ ആരോടും സംസാരിക്കാറില്ല ക്ലാസ്സിൽ ടീച്ചർ ഇല്ലെങ്കിൽ വെറുതെ ഏതെങ്കിലും പുസ്തകങ്ങൾ എടുത്തു വായിച്ചിരിക്കും. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ഒടുവിൽ അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടി. പേര് ഗ്രീഷ്മ. ക്ലാസ്സിൽ ശെരിക്കും പറഞ്ഞാൽ രണ്ട് ബുദ്ധി ജീവികൾ ഇവരായിരുന്നു രണ്ട് ലീഡർമാരെക്കാളും എല്ലാറ്റിലും മാർക്കും ഇവർക്കായിയുന്നു.അത് കഴിഞ്ഞാൽ എല്ലാറ്റിലും ഒഴപ്പൻമാരാണെങ്കിലും
#ഫൈവ് കിങ്ങിലെ രണ്ട് പേരൊഴികെ

(അത് പിന്നെ പ്രത്യേകിച്ചു പറയണ്ട ആവശ്യം ഇല്ലല്ലോ ല്ലെ )

ബാക്കി മൂന്ന് പേരും അത്യാവശ്യം പഠിപ്പ്‌സ്റ്റുകളായിരുന്നു. അവർ ഉള്ള കാരണം ഞങ്ങളും വലിയ കൊഴപ്പമില്ലാതെ എല്ലാ വിഷയത്തിലും ജസ്റ്റ്‌ കടന്നു പോകും. അങ്ങനെ അരക്കൊല്ല പരീക്ഷ കഴിഞ്ഞു. അപ്പോഴും അവൾ ഞങ്ങളോട് മാത്രം കൂട്ട് കൂടിയില്ല. പക്ഷെ ഞാൻ അവളെ ഒരുപാട് വളക്കാൻ നോക്കി നടന്നില്ല അന്നത്തെ കോമ്പസ് കൊണ്ടുള്ള കുത്ത് ശെരിക്കും ഓളെ നെഞ്ചത്താണ് കുത്തിയത് എന്ന് തോന്നുന്നു എപ്പോ കണ്ടാലും ആ ഉണ്ടക്കണ്ണും വെച്ചുള്ള നോട്ടമാണ് അവളുടെ.അത് കാരണം ഞങ്ങൾ അഞ്ചു പേരോട് മാത്രം അവൾ ഒന്നും സംസാരിക്കാറില്ലായിരുന്നു. ഒരു ദിവസ്സം അവളുടെ ബർത്ഡേയ്ക്കു മിട്ടായുമായാണ് ക്ലാസ്സിൽ വന്നത്. അവൾ അത് എല്ലാവർക്കും പങ്ക് വെക്കുന്ന കൂട്ടത്തിൽ ഞങ്ങൾക്കും തന്നു അതും ഡസ്ക്കിന്റെ ഒരറ്റത്തു വെച്ചിട്ട് അവൾ പോയി. പക്ഷെ ഞങ്ങൾ ആരും എടുത്തില്ല. കുറേ നേരം അത്‌ അവിടെ തന്നെ ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ അവൾ വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു.

എന്താ മിട്ടായി എടുക്കാത്തത് ?

ശെരിക്കും പറഞ്ഞാൽ ചിരിക്കുന്ന മുഖവുമായി അന്നാണ് ആദ്യമായി അവൾ ഞങ്ങളോട് സംസാരിക്കുന്നത്. അന്ന് അവളുടെ മുഖത്ത്‌ എന്തോ പ്രത്യേകത തോന്നി.

ഞാൻ പറഞ്ഞു ഞങ്ങൾക്ക് വേണ്ടാ. താൻ എല്ലാവർക്കും ചിരിക്കുന്ന മുഖവുമായി മിട്ടായി കൊടുത്തു ഞങ്ങൾക്ക് മാത്രം അവിടെ വെച്ചിട്ട് പോയി…

സോറി പറഞ്ഞ് അവൾ അതെടുത്തു ഞങ്ങളുടെ കയ്യിൽ തന്നു. ഞങ്ങൾ അഞ്ചു പേരും അത് വാങ്ങി. അപ്പോഴേക്കും ഉച്ചക്ക് ഫുഡ് കഴിക്കാനുള്ള ബെൽ അടിച്ചു. അവൾ ഒന്നും മിണ്ടാതെ പോയി. ഞങ്ങൾ ഫുഡ് കഴിക്കാൻ പുറത്തേക്ക് ഇറങ്ങി. കൂടുതലും ഞങ്ങൾ ഹോട്ടലിൽ നിന്നായിരുന്നു ഉച്ച ഭക്ഷണം. വീട്ടിൽ എന്തേങ്കിലും കള്ളം പറഞ്ഞ് പൈസ വാങ്ങും (അന്ന് ചോറിന് ഇരുപത് രൂപയായിരുന്നു ) ഭക്ഷണം കഴിക്കാൻ വേണ്ടി പോയപ്പോഴാണ് ഹോട്ടലിന്റെ അടുത്ത് ഒരു ഫാൻസി ഷോപ്പ് കണ്ടത് അപ്പോ എനിക്ക് തോന്നി. ഇന്ന് അവളുടെ ബർത്തഡേ അല്ലെ അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കാം എന്ന്. ഞാൻ അവരോടു പറഞ്ഞു.

ടാ എനിക്ക് ഇന്ന് വിശപ്പില്ല നിങ്ങൾ പോയി കഴിച്ചോ എനിക്ക് വേണ്ടാ…

ആദ്യം അവർ സമ്മതിച്ചില്ല. നിനക്ക് വേണ്ടങ്കിൽ ഞങ്ങൾക്കും വേണ്ട എന്ന് പറഞ്ഞ് അവരും നിന്നു. പിന്നീട് ഒരുപാട് നിർബന്ധിച്ചപ്പോൾ അവർ കഴിക്കാൻ പോയി. അവർ വരുന്നതിനു മുൻപ് ഗിഫ്റ്റ് വാങ്ങി ക്ലാസ്സിൽ കൊണ്ട് വെക്കണം എന്ന് കരുതി വേഗം ഗിഫ്റ്റ് കടയിലേക്ക് ഓടി.അവിടെ തിരഞ്ഞു തിരഞ്ഞു അവസാനം ഒരു ഗിഫ്റ്റ് വാങ്ങിച്ചു. പക്ഷെ അതുമായി ഇറങ്ങിയത് അവരുടെ മുന്നിലേക്ക്‌ തന്നെയായിരുന്നു. അവർ എന്റെ കയ്യിലെ കവർ കണ്ട് എന്താ എന്ന് ചോദിച്ചു. ഞാൻ ഓരോന്നും പറഞ്ഞ് ഒഴിഞ്ഞു മാറാൻ നോക്കി അവർ വിട്ടില്ല. അവസാനം അവർ എന്റെ കയ്യിൽ നിന്നും ആ കവർ പിടിച്ചു വാങ്ങി തുറന്ന് നോക്കി.

ആർക്കാടാ ഈ ഗിഫ്റ്റ്…

അത് എന്റെ കൂട്ടുകാരനാ.അവൻക്ക് ആർക്കോ കൊടുക്കാൻ വേണ്ടി എന്നോട് വാങ്ങി കൊണ്ട് വരാൻ പറഞ്ഞതാ. അങ്ങനെ ഓരോന്നും പറഞ്ഞ് തടി തപ്പാൻ നോക്കി. പക്ഷെഅവരുണ്ടോ വിടുന്നു….

ആരാടാ ഞങ്ങൾ അറിയാത്ത ഒരു കൂട്ടുകാരൻ നിനക്ക്.

ഇവനെ നിങ്ങൾ അറിയില്ല….

മോനെ ഷാനു നീ വല്ലാതെ കിടന്നു ഉരുളണ്ട. ഇത്‌ റൈഹാക്ക് കൊടുക്കാനല്ലെ. നീ സത്യം പറഞ്ഞോ.

ഇനി വീണ ഇടത്തു കിടന്നു ഉരുണ്ടിട്ടു കാര്യമില്ലെന്നു മനസ്സിലായി. ഞാൻ സത്യം പറഞ്ഞു….

അതെ… അവൾക്ക് വേണ്ടി വാങ്ങിയതാ…

ഇതിനാണോ നീ വിശപ്പില്ലെന്നു പറഞ്ഞ് ആ പൈസ കൊണ്ട് ഈ ഗിഫ്റ്റ് വാങ്ങിയത്…

എന്റെ കയ്യിൽ വേറേ പൈസ ഉണ്ടായിരുന്നില്ല അതാ…

ഒരു വാക്ക് ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തരില്ലെ പൈസ…

ഞാൻ വിചാരിച്ചു നിങ്ങളുടെ കയ്യിലും ഉണ്ടാവില്ലെന്ന്.

എന്തായാലും നീ വാങ്ങിയതല്ലെ. നീ തന്നെ കൊണ്ട് കൊടുക്ക്‌.

അതുമായി ഞങ്ങൾ ക്ലാസ്സിലേക്ക് പോയി. അവൾ ക്ലാസ്സിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. അവളെ കണ്ടതും ഞാൻ ഒറ്റ നിൽപ്പ് അവിടെ തന്നെ നിന്നു.

അവളെ കണ്ടതും ഒറ്റ നിൽപ്പ് അവിടെ നിന്നു. അത് കണ്ടമ്മടെ ചെങ്ങായി മാര് ചോദിച്ചു…

ഇയ്യ്‌ എന്താ പെട്ടന്ന് നിന്നത്. കൊണ്ട് പോയി കൊടുക്ക്‌. ഇപ്പോ ഓള് മാത്രല്ലേ ഉള്ളൂ…

അവളെ ഇരിപ്പു കണ്ടിട്ട് അത്ര പന്തിയല്ല എന്തോ കാര്യമായി വായിക്കാണെന്നു തോന്നുന്നു. ഒരു കാര്യം ചെയ്യ് നീയ്യും വാ എന്റെ കൂടെ ഒരു ധൈര്യത്തിന്…

അയ്യോ മോനെ ഞാനില്ല എനിക്ക് വയ്യാ അല്ലെങ്കിൽ തന്നെ എന്നെ കാണുമ്പോൾ അവൾക്ക് ചെകുത്താന് കുരിശ് കണ്ടപോലെയാ.വെറുതെ എന്തിനാ അറിഞ്ഞു കൊണ്ട് അതിന്റെ മുന്നിൽ പോയി ചാടുന്നത്. ഞങ്ങൾ ഇവിടെ നിൽക്കാം നീ പോയി കൊടുക്ക്.

ഞാൻ ഒറ്റക്കോ….

അല്ല കൂടെ ഹെഡ് മാസ്റ്ററെയും ക്ലാസ്സ്‌ ടീച്ചറെയും വിളിച്ചോ…

ആഹ് നീ തമാശിക്കാണോ.

നീ ചെല്ല്………. ക്ലാസ്സ്‌ തുടങ്ങിയാൽ പിന്നെ കൊടുക്കാൻ പറ്റില്ല.

ഇന്ന് ഞാൻ അവളെന്നു എന്തെങ്കിലുമൊക്കെ വാങ്ങിച്ചു കൂട്ടും.

നീ ധൈര്യമായി ചെല്ലടാ. ഒന്നില്ലങ്കിലും #ഫൈവ്_കിങ്ങ് എന്ന് പറഞ്ഞാൽ ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും പേടിയല്ലെ പ്രത്യേകിച്ചു നിന്നെ ആ നീയാണോ ഒരു പെൺകുട്ടിയുടെ മുന്നിൽ മുട്ട് വിറച്ചു നിൽക്കുന്നത്….

ഒന്ന് പോടാ എനിക്ക് ആരെയും പേടിയൊന്നുമില്ല….

പിന്നെന്താ….

ഞാൻ കൊടുത്താൽ അവൾ വാങ്ങിയില്ലെങ്കിലോ…

നീ കൊടുക്കുന്നത് love ലെറ്റർ ഒന്നുമല്ലല്ലോ ഒരു ഗിഫ്റ്റ് അല്ലെ അതും അവളുടെ ബർത്തഡേക്ക്. നീ ധൈര്യമായി കൊടുത്തോ എന്തേങ്കിലും പ്രശ്നമുണ്ടായാൽ നീ പേടിക്കണ്ട ഞങ്ങൾ ഓടിക്കോണ്ട്….

അടിപൊളി… നല്ല കൂട്ടുകാര്….

1 Comment

Comments are closed.