ക്ലാസ്സിനിടയിൽ ഓരോന്നും ചിന്തിച്ചിരിക്കുമ്പോഴാണ് ടീച്ചറ് ക്ലാസ്സിലേക്ക് വന്നത്….
പത്താം ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ വന്നിട്ടുണ്ട്. അത് വേഗം എഴുതിയെടുക്കാൻ ആവശ്യപ്പെട്ടു.
പത്താം ക്ലാസ്സ് പരീക്ഷയുടെ ടൈടേബിൾ വന്നിട്ടുണ്ട് അത് എഴുതിയെടുക്കാൻ ആവശ്യപ്പെട്ടു…
കൂടെ ടീച്ചറുടെ വക കുറച്ച് ഉപദേശവും.നന്നായി പഠിക്കാൻ….
അങ്ങനെ പരീക്ഷക്കുള്ള ദിനങ്ങളായിരുന്നു. സ്പെഷ്യൽ ക്ലാസ്സും എല്ലാമായി ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസ്സം റൈഹാ എന്റെ അടുക്കൽ വന്നു ഒരു കവർ നീട്ടി….
എന്താ ഇത്…..
ഷാനു.ഇനി പരീക്ഷയുടെ ദിനങ്ങളാണ്. ഇനി ഇതുപോലെ കണ്ടെന്നോ സംസാരിച്ചെന്നോ വരില്ല. ഇതിൽ എനിക്ക് വേണ്ടി അവസാനമായി എന്തെങ്കിലും എഴുതണം. നീ എന്നിൽ നിന്ന് അകന്നാലും എനിക്ക് നിന്നെ ഓർക്കാൻ വേണ്ടി….
എന്താ റൈഹാ ഇത് നിനക്ക് എന്നെ ഓർക്കാൻ വേണ്ടി ഇതിന്റെ ആവശ്യമുണ്ടോ.ഈ അക്ഷരങ്ങൾ കൊണ്ടാണോ എന്നെ നീ ഓർക്കുന്നത്. കുറച്ച് ദിവസ്സം കഴിഞ്ഞാൽ പതിവ് പോലെ എല്ലാവരും ഉപേക്ഷിക്കുന്ന ഈ വാക്കുകളോ ഞാൻ നിനക്ക് നേരെ നീട്ടിയ എന്റെ സ്നേഹം. എനിക്ക് ഇതിൽ എഴുതാൻ വാക്കുകളില്ല റൈഹാ…
അല്ല ഷാനു ഇതിൽ നിന്റെ വാക്കുകൾ മാത്രമേ കാണു. ഇത് എന്റെ മനസ്സാണ്. നീ ഇതിൽ എഴുതണം…
അവൾ അത് എന്റെ നേരെ നീട്ടി….
പരീക്ഷ കഴിഞ്ഞ് പോകുന്ന അന്ന് എനിക്ക് ഇത് തിരിച്ചു തരണം.ഇത് നിനക്ക് തരാൻ വേണ്ടിയാണ് അന്ന് നിന്നെ കാണണം എന്ന് ഞാൻ പറഞ്ഞത്….
പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു….
അന്നത്തെ ദിവസവും പതിവ് പോലെ കഴിഞ്ഞ് പോയി. പിറ്റേ ദിവസം രാവിലെ എല്ലാവരും സ്കൂളിൽ എത്തി അന്ന് ഞങ്ങളുടെ അവസാന ദിവസമായിരുന്നു. നാളെ മുതൽ പരീക്ഷക്കുള്ള സ്റ്റഡി ലീവ് ആരംഭിക്കുകയാണ്. രാവിലെ ക്ലാസ്സ് ആരംഭിക്കുന്നതിനു മുൻപ് ഞാൻ റൈഹാനെ കാണാൻ വേണ്ടി കാത്ത് നിന്നു….
റൈഹാ….
എന്താ ഷാനെ. ഇന്ന് നിന്നെ പതിവ് സ്ഥലത്തൊന്നും കണ്ടില്ലല്ലോ….
ഞാൻ നേരത്തെ പോന്നു…
പിന്നെ എന്താ ഇവിടെ….
നിന്നെ കാണാൻ വേണ്ടി കാത്ത് നിന്നതാ…
ഉം… എന്താ….
ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ലൈബ്രറിയുടെ അപ്പുറത്തുള്ള ഒഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് വരണം. അവിടെ അച്ചായനും ശംഭുവും എല്ലാവരും ഉണ്ടാവും…
എന്താ കാര്യം…
താൻ വാടോ കാര്യം അവിടെ വന്നിട്ട് പറയാം….
ഉം… ശെരി…..
അങ്ങനെ ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള ബെല്ലടിച്ചു. ഞങ്ങൾ ഭക്ഷണം കഴിച്ച് ഏഴ് പേരും കൂടി നേരെ ലൈബ്രറിയുടെ അടുത്തുള്ള ക്ലാസ്സ് മുറിയിലേക്ക് പോയി…
എന്താ ഷാനെ എല്ലാവരോടും ഇവിടെ വരാൻ പറഞ്ഞത്….
ഇനി നമ്മുടെ ഇടയിലെ അവസാന നിമിഷങ്ങളാണ് ഇനി ആരൊക്കെ ഒരുമിച്ച് ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ല. നമ്മൾ പിരിഞ്ഞാലും ഓർക്കാൻ കുറച്ച് നല്ല നിമിഷങ്ങൾ ഉണ്ടാകണം. അത് പറഞ്ഞ് തീരുമ്പോഴേക്കും അച്ചായാൻ ഒരു കവറുമായി വന്നു…
എന്താ അച്ചായാ ഇത്.
ഗ്രീഷ്മയുടേതായിരുന്നു ആ ചോദ്യം..
അച്ചായൻ ആ ചോദ്യത്തിന് മറുപടി കൊടുക്കാതെ ആ കവർ തുറന്നു….
അത് ഒരു കേക്ക് ആയിരുന്നു. അത് മുറിച്ച് ഞങ്ങൾ പരസ്പരം ആ നിമിഷം പങ്ക് വെച്ചു. ഇനിയൊരിക്കലും ആ പഴയ നിമിഷങ്ങൾ തിരികെ കിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു ആ സമയം….
ഷാനെ…
എന്താ അച്ചായാ….
നീ പത്താം ക്ലാസ്സിൽ എട്ടുനിലയിൽ പൊട്ടോ….
അതെന്താടാ നീ അങ്ങനെ ചോദിച്ചത്…
എനിക്ക് ഇവരെയൊന്നും വലിയ പ്രതീക്ഷയില്ല. എനിക്ക് നിന്നെ മാത്രേ വിശ്വാസം ഉള്ളൂ. നീ പൊട്ടിയാൽ എനിക്ക് ഒരു കൂട്ടാവും എന്ന് കരുതി ചോദിച്ചതാ…
ഹോ എന്റെ അച്ചായാ ഇപ്പോഴെങ്കിലും നിന്റെ ചളി ഒന്ന് നിർത്ത്…
എന്ന ഗ്രീഷ്മ നീ ആയാലും മതി…
അയ്യടാ. അത് നടന്നത് തന്നെ…
എന്നാലും നീ എന്നെ തന്നെ കൂട്ട് പിടിച്ചല്ലോ ദുഷ്ട്ടാ…
ഷാനെ നീ മ്മടെ ചങ്കല്ലെ. നീ ഉണ്ടങ്കിലേ ഒരു രസമുള്ളൂ…
അങ്ങനെ ഞങ്ങൾ കളിച്ചും ചിരിച്ചും സങ്കടങ്ങൾ ഉള്ളിലൊതുക്കി ആ നിമിഷം ആഘോഷമാക്കുമ്പോൾ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി റൈഹാ നിൽക്കുന്നുണ്ടായിരുന്നു….
എന്താ റൈഹാ നീ ഒന്നും മിണ്ടാത്തത്…
അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു. അവൾ ഗ്രീഷ്മയെ കെട്ടിപ്പിച്ചു കരയാൻ തുടങ്ങി…
റൈഹാ എന്താ ഇത്. നീ കരയുകയാണോ. നമ്മൊളൊക്കെ എവിടെ പോയാലും എന്നും എല്ലാവരും നമ്മുടെ മനസ്സിൽ ഉണ്ടാവും.
അത് പറയുമ്പോഴും അവളുടെ ശംബ്ദവും ഇടറുന്നുണ്ടായിരുന്നു.എപ്പോഴും ചളി മാത്രം പറയുന്ന അച്ചായന്റെ കണ്ണുകളും നിറയുന്നതും ഞാൻ കണ്ടു…
അല്ല അച്ചായാ നിനക്ക് ഇതെന്തു പറ്റി. സങ്കടം ഉള്ളിലൊതുക്കി ഞാൻ ചോദിച്ചു….
അല്ല നിങ്ങളൊക്കെ കരയുമ്പോൾ ഞാനും കരഞ്ഞില്ലെന്നു വേണ്ട. ഇത് അറിയാമായിരുന്നെങ്കിൽ ഞാൻ കുറച്ച് ഗ്ലിസറിൻ വാങ്ങി കൈപിടിച്ചേനെ. എനിക്കാണെങ്കിൽ കരഞ്ഞാൽ കണ്ണിൽ നിന്നും കണ്ണുനീർ വരില്ല.
അത് കേട്ടതും എല്ലാവരുടെയും മുഖത്ത് ചിരി പടർന്നു…
ഇനി നമ്മുക്ക് പരീക്ഷയുടെ അന്ന് കാണാം എന്ന് പറഞ്ഞ് അവിടെ നിന്നും പിരിഞ്ഞു…
ശെരിയാ ഉച്ചക്ക് ശേഷം എന്റെ ക്ലാസ്സിലും സെന്റോഫ് ഉണ്ട്. അവിടെ പോയി എന്തെങ്കിലും കാട്ടികൂട്ടണം. അച്ചായന്റെയായിരുന്നു കമന്റ്…..
കുറച്ച് സമയം കഴിഞ്ഞപ്പോൾ….
അച്ചായോ നീ ഷാനിനെ കണ്ടോ….
ആ… അവൻ ലൈബ്രറിയിൽ ഉണ്ടാവും എന്ന് പറഞ്ഞിരുന്നു. എന്തിനാ റൈഹാ…
ഹേയ് വെറുതെ..ഞാൻ അവിടെ പൊയി നോക്കട്ടെ…
അല്ല ഇവിടെ സെന്റോഫ് തുടങ്ങാനായി…
അത് സാരില്ല. ഞാൻ ഇപ്പൊ വരാം….
ഉം… ശെരി….
അല്ല ഷാനെ നീ എന്താ ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നത്. എല്ലാ ക്ലാസ്സിലും ഇന്ന് ഉച്ചക്ക് ശേഷം സന്റോഫ് അല്ലെ….
ഒന്നൂല്ലാ.. എന്തോ എനിക്ക് അതിലൊന്നും പങ്ക് കൊള്ളാൻ തോന്നിയില്ല….
എന്താ ഷാനെ നിനക്ക്…
റൈഹാ കുറച്ച് സമയം നീ എന്റെ അടുത്ത് ഒന്നിരിക്കോ….
ഷാനെ അത്…..
Siooper