എന്ന് നിന്‍റെ ഷാനു [Shaan Wky] 24

ഞാൻ തന്നെ കാത്ത് നിൽക്കുകയായിരുന്നു.നീ ഇന്നലെ എവിടെ ആയിരുന്നു…

എന്താ ഞാൻ നിങ്ങളോട് ആരോടും പറയാതെ പെട്ടന്ന് മുങ്ങിയെന്നു കരുതിയോ…

ഹേയ് അതല്ല ഇന്നലെ കാണാത്തതു കൊണ്ട് ചോദിച്ചതാടോ…

അതോ അത് ഞാൻ പിന്നെ പറയാം…

അപ്പോഴേക്കും സ്കൂളിൽ എത്തിയിരുന്നു. അവൾ ഗ്രീഷ്മയെ കണ്ടതും നേരെ അവളുടെ ഒപ്പം ക്ലാസ്സിലേക്ക് നടന്നു. അതിന് മുൻപ് അവൾ തിരിഞ്ഞു നിന്ന് എന്നെ നോക്കി പറഞ്ഞു.

ഷാനെ ഉച്ചക്ക് നിന്നെ ഒന്ന് കാണണം…

ഞാൻ ആ കാണാം എന്നും പറഞ്ഞ് ക്ലാസ്സിലേക്ക് കയറി.ബെല്ലടിച്ചു ക്ലാസ്സ് തുടങ്ങി. പക്ഷെ എന്റെ മനസ്സ് നിറയെ അവൾക്ക് എന്തായിരിക്കും എന്നോട് പറയാനുള്ളത് എന്ന ചിന്തയായിരുന്നു. സമയം കടന്നുപോയി. ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള ബെല്ലടിച്ചു…..
__________________÷÷÷___________________

ഗ്രീഷ്മ…നീ ഷാനിനെ കണ്ടോ….

ഇല്ല..ഉച്ചക്ക് നമ്മൾ ഒരുമിച്ചല്ലെ ഭക്ഷണം കഴിക്കാൻ ഇരുന്നത്…

അതെ അവൻ പാത്രം കഴുകി വരാം എന്ന് പറഞ്ഞിട്ട് പോയതാ പിന്നെ അവനെ കാണാനില്ല. ഞാൻ എല്ലായിടത്തും നോക്കി എവിടെയും കാണാനില്ലല്ലോ….

അവൻ ഇവിടെ എവിടെങ്കിലും കാണും. നീ നോക്ക് എനിക്ക് ഇത്തിരി പണിയുണ്ട്….

മ്മടെ അച്ചായനെയും ശംഭുവിനെയും ആരെയും കാണാനില്ലല്ലോ…

അപ്പൊ അവർ എല്ലാവരും കൂടി എവിടെയെങ്കിലും പോയിട്ടുണ്ടാവും….

എന്നാലും അവർ നമ്മളോടൊന്നും മിണ്ടാതെ എവിടേക്കു പോയി….

അല്ല റൈഹു നിന്റെ കയ്യിൽ എന്താ….

ഹേയ് ഒന്നുമില്ല..

പിന്നെ നിന്റെ കയ്യിൽ എന്താ ഒരു കവർ.

അത്…. അത്….. ഒരു ബുക്കാണ്….

ഹോ ഷാനിന് ഉള്ളതാവുമല്ലെ…

മ്മ് അല്ല…. എന്ന ശെരി ഞാൻ പോട്ടെ. എനിക്ക് ലൈബ്രറിയിൽ ഒന്ന് പോണം…

ഉം.. ഉം… ചെല്ല്….

ഈ ചെക്കൻ ഇത് എവിടെ പോയി കിടക്കാണ്. ഞാൻ അവനോട് പറഞ്ഞതാ ഉച്ചക്ക് കാണണമെന്ന്.ഇനി ഇപ്പൊ അവനെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല.പോകുമ്പോൾ കാണാം….
__________________±±±____________________

ഏകദേശം ക്ലാസ്സ്‌ തുടങ്ങാറായപ്പോഴാണ് ഞങ്ങൾ സ്കൂളിൽ എത്തിയത്. അതുകൊണ്ട് തന്നെ അവളെ കാണാൻ സാധിച്ചതുമില്ല. സ്കൂൾ വിട്ട് ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് പോയതെങ്കിലും അവൾ എന്നോട് മിണ്ടിയതുമില്ല.എല്ലാവരും ഉള്ളത് കൊണ്ടാവാം അവൾ എന്നോട് ഒന്നും മിണ്ടാത്തത് നാളെ എന്താ കാര്യം അന്വേഷിക്കാം എന്നും ഞാനും കരുതി….

ടാ അച്ചായാ നീ ഇവരെക്കൊണ്ട് എവിടെക്കാ പോയത് ഉച്ചക്ക് നിങ്ങളെ ആരെയും കണ്ടില്ലല്ലോ…

ഗ്രീഷ്മ അത് പിന്നെ ഞങ്ങൾ ടൗൺ വരെ പോയതാ…

എന്തിന്…. നിങ്ങളെ റൈഹാ എവിടെയെല്ലാം തിരഞ്ഞു….

അത് ഒരു അത്യാവശ്യമുണ്ടായിരുന്നു….

എന്ത് അത്യാവശ്യം. ഗ്രീഷ്മ അവരോട് ഒന്നും ചോദിക്കാൻ നിക്കണ്ട. അവർക്കു പോകുമ്പോൾ എന്താ പറഞ്ഞിട്ട് പോയാല്..

എന്താ റൈഹാ അവർക്ക് ഇത്ര അത്യാവശ്യം എന്ന് നമ്മുക്കും അറിയണ്ടേ…

ഗ്രീഷ്മ അത് നാളെ സ്കൂളിൽ വരുമ്പോൾ അറിയാം ഇപ്പൊ ഒന്ന് ക്ഷമി….

ഷാനെ നീ മിണ്ടണ്ട. നിന്നോട് ഞാൻ രാവിലെ എന്തെങ്കിലും പറഞ്ഞിരുന്നോ….

ഹാ…റൈഹാ അത് പിന്നെ അത്രക്ക് അത്യാവശ്യം ആയതുകൊണ്ടാണ്…

എന്ത് അത്യാവശ്യം നിനക്ക് ഇപ്പൊ എന്നേക്കാൾ അത്യാവശ്യം മറ്റു പലതുമാണ്..

അതല്ല… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…

എനിക്ക് ഒന്നും കേൾക്കണ്ട. നിന്റെ അത്യാവശ്യങ്ങളെല്ലാം കഴിഞ്ഞിട്ട് വാ അപ്പൊ എനിക്ക് സൗകര്യം ഉണ്ടങ്കിൽ പറയാം…

എന്താ നിനക്ക് പറയാനുള്ളത്… ഇപ്പൊ പറഞ്ഞോ….

എനിക്ക് ഇപ്പൊ പറയാൻ സൗകര്യം ഇല്ലെങ്കിലോ…

റൈഹാ പ്ലീസ്….

ഞാൻ പോവാ എനിക്ക് ഇപ്പോ സമയമില്ല….

ഗ്രീഷ്മ അവളോട് ഒന്ന് പറയടി…

ഞാൻ എന്ത് പറയാനാ. നിങ്ങൾ തമ്മിലുള്ളത് നിങ്ങൾ തന്നെ തീർത്തോ…

അവൾ ദേഷ്യപ്പെട്ട് പോയി. ഇനി നാളെ എന്ത് പറഞ്ഞ് അവളെ സമാധാനിപ്പിക്കും…

ഈ അച്ചായനാണ് ഇതിനെല്ലാം കാരണം. അവനോട് ഞാൻ പറഞ്ഞതാ നാളെ ചെയ്യാമെന്ന്. അവൻ സമ്മതിച്ചില്ല.ഇപ്പൊ എന്തായി. ഇനി എന്തുണ്ടാകുമെന്നു നാളെ കൊണ്ടറിയാം അല്ല കണ്ടറിയാം.ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും കടയിൽ പോട്ടെ….
____________________×××__________________

പിറ്റേ ദിവസം രാവിലെ പതിവ് പോലെ അവളെയും കാത്ത് ഞാൻ നിന്നു.അവൾ വന്നെങ്കിലും എന്നോട് ഒന്നും മിണ്ടാൻ നിൽക്കാതെ അവൾ നടന്നു….

റൈഹാ ഒന്ന് നിക്കടോ.നിന്റെ ദേഷ്യം ഇതുവരെ മാറീല്ലെ….

ഷാനു നീ എന്നോട് മിണ്ടാൻ വരണ്ട. നിന്നോട് ഞാൻ പറഞ്ഞതല്ലെ ഉച്ചക്ക് കാണണമെന്ന് നിന്നെ ഞാൻ എവിടെയെല്ലാം തിരക്കി നടന്നെന്നറിയോ ഒരു വാക്ക് പറഞ്ഞില്ലല്ലോ നീ പോകുമ്പോൾ…

അതിന് ഞാൻ സോറി പറഞ്ഞില്ലെ. നിന്നോട് പറയാൻ കഴിഞ്ഞില്ല പെട്ടന്ന് പോയി വരാം എന്ന് കരുതി പോയതാ പക്ഷെ പറ്റിയില്ല. അല്ല എന്താ നിനക്ക് പറയാനുള്ളത്….

ഷാനു ഇനി നമ്മുടെ ഇടയിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഉള്ളൂ.അതിന് മുൻപ് അവസാനമായി എനിക്ക് വേണ്ടി ഇനിയുള്ള ജീവിതത്തിൽ ഓർക്കാൻ നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് നമ്മുക്ക് പിരിയണം….

അപ്പൊ നമ്മൾ പിരിയുകയാണല്ലെ. നീ പറഞ്ഞപോലെ ഓർക്കാൻ നല്ല ഓർമ്മകൾ സമ്മാനിക്കണം. നിനക്ക് എന്നെ ഓർക്കാൻ എന്താണ് ഞാൻ ചെയ്യേണ്ടത് പറ റൈഹാ…
നീ എന്നും വേദനിക്കുന്ന ഓർമ്മയായി എന്റെ മനസ്സിൽ ഉണ്ടാകും…

ഞാൻ നിന്നോട് പറഞ്ഞതല്ലെ നമ്മൾ ഒരിക്കലും ഒന്നാകില്ലെന്ന്. പിന്നെയും പിന്നെയും നീയല്ലെ എന്നെ….

എന്നെ ബാക്കി പറ….

ഞാൻ നിന്നോട് എന്താ പറയേണ്ടത് ഷാനു. എനിക്ക് ഒന്നും അറിയില്ല….

എനിക്ക് വേണ്ടി കാത്തിരിക്കാനൊന്നും ഞാൻ നിന്നോട് പറയില്ല. പക്ഷെ നീയുണ്ടങ്കിലെ എന്റെ ജീവിതത്തിന് ഒരർത്ഥമുണ്ടാകൂ…

നീ പറയുന്നതിനൊന്നും എന്റെ കയ്യിൽ ഉത്തരമില്ല ഷാനു….

നിനക്ക് ഇപ്പൊ ഒന്നും അറിയില്ല. ഒരു നാൾ നീ അറിയും ഈ ഷാനു നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നെന്ന്.

ഷാനു നിന്റെ സ്നേഹം ഞാൻ തിരിച്ചറിയാതെ അല്ല. നമ്മുടെ പ്രായം അവസ്ഥ അതെല്ലാം നീ ഒന്ന് ആലോചിച്ചു നോക്ക്. ഈ പ്രായത്തിൽ നിനക്ക് എന്നെ കൊണ്ടുപോകാൻ പറ്റോ. നിനക്ക് വേണ്ടി രണ്ടോ മൂന്നോ കൊല്ലം ഞാൻ കാത്തിരിക്കാം. അപ്പോഴും നിനക്ക് ഉറപ്പുണ്ടോ നമ്മൾ ഒന്നാകുമെന്ന്.ഷാനു നമ്മുക്ക് പോകാം ഇപ്പൊ തന്നെ സമയം വൈകി. നമ്മുക്ക് പിന്നെ സംസാരിക്കാം…

സംസാരിച്ചു ഞങ്ങൾ സ്കൂളിൽ എത്തി ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് കയറി…

ശെരിയാണ് അവൾ എത്ര കാലം എന്ന് വെച്ചാണ് എനിക്ക് വേണ്ടി കാത്തിരിക്കാ.ഇന്നോ നാളെയോ എന്ന് പറയും പോലെ എപ്പോ വേണമെങ്കിലും ഞാൻ ഇവിടെ നിന്നും പോകും. പിന്നെ എന്ന് തിരികെ വരും എന്നറിയാതെ അവളോട് ഞാൻ എങ്ങനെ എനിക്ക് വേണ്ടി കാത്തിരിക്കാൻ പറയും…

ടാ ഷാനെ….

1 Comment

Comments are closed.