റൈഹാ ഞാൻ നിന്റെ കൈയ്യിൽ പിടിച്ചത് ഇനി ഒരിക്കലും ഞാൻ നിന്നെ വിട്ട് പോകില്ല എന്നു പറയാൻ വേണ്ടിയാണ്. നീ എത്രത്തോളം എന്നിൽ നിന്ന് അകലാൻ ശ്രമിച്ചാലും ഞാൻ നിന്നിലേക്ക് അടുത്തുകൊണ്ടിരിക്കും എന്ന് നിന്നെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്….
ഷാനു എന്റെ വീട് എത്താനായി നീ പൊയ്ക്കോ ഇവിടുന്ന് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാ…
ഇല്ല ഞാൻ പോകില്ല ഞാൻ ഇവിടെ നിന്നോളാ നീ വീട്ടിൽ കയറിയിട്ട് ഞാൻ പോകാം….
ഉം ശെരി…..
അവൾ വീട്ടിലേക്ക് കയറുന്നത് വരെ ഞാൻ അവിടെ തന്നെ അവളെയും നോക്കി നിന്നു. അവൾ മനസ്സില്ല മനസ്സോടെ എന്നിൽ നിന്ന് നടന്നു നീങ്ങി. കുറച്ചെത്തിയപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി നടത്തം തുടർന്നു.ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തുന്നത് വരെ പല ചിന്തകളും മനസ്സിലേക്ക് ഓടിയെത്തി.വീട്ടിൽ എത്തിയത് അറിഞ്ഞില്ല. സമയം ഒരുപാട് ആയതുകൊണ്ട് ഉമ്മ എന്നെയും കാത്ത് പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു…..
എന്താ ഉമ്മ ഇവിടെ നിൽക്കുന്നത്…
ഞാൻ മോനെയും കാത്തു നിന്നതാ…
ഹോ…ഞാൻ ഒന്ന് കുളിച്ചിട്ട് വരാ…
നിക്ക് മോനെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..
എന്താ ഉമ്മാ… എന്തായാലും ഞാൻ ഒന്ന് കുളിക്കട്ടെ…
ഉം…..
_____________________+++_________________
കുളി കഴിഞ്ഞു വന്നു മേശപ്പുറത്തിരുന്ന ചായ കുടിക്കാൻ ഇരുന്നപ്പോഴാണ് ഉമ്മ പറഞ്ഞ കാര്യം ഓർമ്മ വന്നത്….
എന്താ ഉമ്മ.. പറയാനുള്ളത്….
ഉമ്മ എന്റെ അടുത്ത് വന്നിരുന്നു.കാര്യം പറയാൻ തുടങ്ങി….
മോനെ ഷാനു… നീ കടയുടെ കാര്യങ്ങൾ വല്ലതും അറിയുന്നുണ്ടോ…
എന്താ ഉമ്മ അങ്ങനെ ചോദിച്ചത്….
കടയിലെ കണക്കെല്ലാം നീ നോക്കിയോ. നിന്റെ ഉപ്പയുള്ള സമയത്ത് ഒരുപാട് പേര് സാധനങ്ങൾ കടമായി വാങ്ങി കൊണ്ട് പോയിട്ടുണ്ട്. എല്ലാ കണക്കും ഉപ്പാന്റെ കയ്യിലാണ്. ആരും വാങ്ങിയ സാധനത്തിന്റെ പൈസ കൊടുന്നു തരുന്നുമില്ല. കടയിലെ സാധനങ്ങളെല്ലാം തീർന്നുകൊണ്ടിരിക്കുന്നു. സാധനങ്ങൾ എടുക്കാൻ പൈസ എവിടുന്നാ….
അപ്പൊ നമ്മുടെ കടയിൽ നിൽക്കുന്ന കാദറിക്കാക്ക് അറിയില്ലേ. ആള് ഉപ്പ കട തുടങ്ങുമ്പോൾ തൊട്ട് ഉള്ള ആളല്ലെ.എന്നിട്ട് ആൾക്ക് ഒന്നും അറിയില്ല എന്നാണോ പറയുന്നത്…
കടയിലെ കണക്കും കാര്യങ്ങളെല്ലാം ഉപ്പയല്ലെ നോക്കികൊണ്ടിരുന്നത്. ആൾക്കറിയുന്ന കാര്യങ്ങളെല്ലാം ആള് പറഞ്ഞു തന്നിട്ടുണ്ട്….
ഇനിയിപ്പോ എന്താ നമ്മൾ ചെയ്യാ…
മോനെ ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ….
ഉം… എന്താ ഉമ്മ കാര്യം….
നമ്മുക്ക് ആ കട വിൽക്കാം എന്നിട്ട് നമ്മുടെ കടങ്ങളെല്ലാം വീട്ടി ബാക്കി എന്തെങ്കിലും ഉണ്ടങ്കിൽ…..
ഉണ്ടങ്കിൽ… എന്താ ഉമ്മ ഇങ്ങള് പറയുന്നത്. ആ കട ഉപ്പാന്റെ വിയർപ്പാണ് അത് വിക്കേ.ഞാൻ സമ്മതിക്കില്ല….
എനിക്ക് അറിയാം. നമ്മൾ ഇത്ര കാലം ജീവിച്ചത് ആ കട കൊണ്ടാണ്. നിനക്കറിയാലോ ഉപ്പാടെ സ്വഭാവം. ഒരാൾക്ക് ഒരഞ്ചു രൂപ കൊടുക്കാനുണ്ടങ്കിൽ അത് വീട്ടാതെ ഉറങ്ങില്ല. ആ ഉപ്പാക്ക് സഹിക്കോ ഇതെല്ലാം…
എന്നാലും ഉമ്മ അത് വേണോ….
ആ ഒരു വഴിയേ നമ്മുടെ മുന്നിൽ ഉള്ളൂ….
ആ കട കൊടുത്താൽ പിന്നെ നമ്മൾ എങ്ങനെ ജീവിക്കും….
അത് പിന്നെ നിന്റെ മാമ്മൻ
(ഉമ്മാടെ ആങ്ങള)ഒരു വിസ ശെരിയാക്കി തരാം എന്നു പറഞ്ഞിട്ടുണ്ട്…
ഞാൻ ഗൾഫിൽ പോവേ. നടന്നത് തന്നെ.എനിക്ക് പടിക്കണം. പത്താം ക്ലാസ്സ് പോലും ഇല്ലാതെ എനിക്ക് എന്തു ജോലി കിട്ടും…
പത്താം ക്ലാസ്സ് പരീക്ഷ തുടങ്ങാൻ ഇനി അധിക നാൾ ഇല്ലല്ലോ. അത് കഴിഞ്ഞിട്ട് നോക്കിയാൽ മതി…
എന്താണെങ്കിൽ ഉമ്മ തന്നെ ചെയ്യ്.എനിക്ക് ഒന്നും പറയാനില്ല….
അതും പറഞ്ഞ് ഞാൻ അവിടെ നിന്നും എഴുനേറ്റ് റൂമിലേക്ക് പോയി…
ഉമ്മ പറയുന്നത് പോലെ ഞാൻ ഗൾഫിൽ പോയാൽ എന്റെ റൈഹാ അവളെ എനിക്ക് നഷ്ടപ്പെടും.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിൽ ഒരാശ്വാസമായി അവളും എന്നോടൊപ്പം വേണം. പക്ഷെ ഈ ചെറിയ പ്രായത്തിൽ തോന്നുന്ന കൗതുകം പ്രണയം ഞാൻ എത്ര നാൾ കൊണ്ട് നടക്കും. എനിക്ക് വേണ്ടി അവൾ കാത്തിരിക്കോ. ചിന്തകൾ കരകവിഞ്ഞൊഴുകുന്ന പുഴയെ പോലെ ഒഴുകി നടക്കാൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ അന്നത്തെ ദിവസവും നേരം വെളുപ്പിച്ചു.പതിവ് പോലെ സ്കൂളിൽ എത്തി…..
പതിവ് പോലെ സ്കൂളിൽ എത്തി. സമയം ഒരുപാടായിട്ടും റൈഹാനെ കാണാനില്ല എന്ത് പറ്റി എന്ന് അറിയാതെ ഇരിക്കുമ്പോഴാണ് ഗ്രീഷ്മ വന്നത്.
ഷാനെ… ഇന്നലെ റൈഹാനെ വീട്ടിൽ കൊണ്ടാക്കാൻ പോയപ്പോൾ അവൾ വല്ലതും നിന്നോട് പറഞ്ഞോ…
ഇല്ല… എന്തേ…
അവൾ ഇന്ന് സ്കൂളിൽ വന്നിട്ടില്ല…
അത് ശെരി ഈ കാര്യം ഞാൻ തന്നോട് ചോദിക്കാൻ വേണ്ടി വരുവായിരുന്നു…
ഹാ നിന്നോടും അവൾ ഒന്നും പറഞ്ഞില്ലെ. പിന്നെ അവൾക്ക് എന്താ പറ്റിയത് പെട്ടന്ന്…
അറിയില്ല. ചിലപ്പോൾ വരുവായിരിക്കും…
ഹോ ഇനി ഇന്ന് വരുമെന്ന് പ്രതീക്ഷിക്കണ്ട …..
ഷാനെ…
എന്താ അച്ചായോ എവിടെ ആയിരുന്നു….
ടാ കൊല്ലപരീക്ഷ ആവാറായില്ലെ. ഇനി ഇതുപോലെ ഒരുമിച്ച് പഠിക്കാൻ ആർക്കൊക്കെ കഴിയും എന്നറിയില്ലല്ലോ അതിന് മുൻപ് നമ്മുടെ എല്ലാം ഓർമ്മയ്ക്കായി ക്ലാസ്സിൽ ഒരു സെന്റോഫ് നടത്തണം അതിന്റെ തിരക്കിലായിരുന്നു…
അത് അച്ചായൻ പറഞ്ഞപ്പോൾ മനസ്സിൽ സങ്കടം തോന്നി…
അല്ല ഷാനെ നിന്റെ ക്ലാസ്സിൽ നടത്തുന്നില്ലെ.ഇനി അതിക ദിവസമില്ല…
ഉം… നടത്തണം…. ശരി അച്ചായാ ക്ലാസ്സിൽ കയറാൻ സമയമായി…
അതും പറഞ്ഞ് ഞാൻ അവരുടെ അടുത്തു നിന്നും പിന്തിരിഞ്ഞു നടന്നു. മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. റൈഹാ.
അവളെ എനിക്ക് നഷ്ടപ്പെടാൻ പോകുന്നു. മൂന്ന് കൊല്ലത്തോളം മനസ്സിൽ കൊണ്ടുനടന്നിട്ട് പെട്ടന്നൊരുനാൾ നഷ്ട്ടപ്പെടുന്നു എന്തുചെയ്യണം എന്നറിയാതെ ഞാൻ നടന്നു. അന്നത്തെ ദിവസവും പതിവ് പോലെ കഴിഞ്ഞു. സ്കൂൾ വിട്ട് ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. ഒരു ദിവസം അവളെ കാണാതെയായപ്പോൾ ഒന്ന് മിണ്ടാതെയായപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു. അവളെ കാണാൻ വേണ്ടി വീടിന്റെ ഗെയ്റ്റിന്റെ മുന്നിൽ എത്തി പക്ഷെ ഗൈറ്റ് പൂട്ടിയിരിക്കയായിരുന്നു. എന്തായിരിക്കും അവൾക്ക് പറ്റിയത് എന്നറിയാതെ നിരാശയോടെയാണ് ഞാൻ മടങ്ങിയത്.നാളെ കാണാം എന്ന പ്രതീക്ഷയായിരുന്നു മനസ്സിൽ. അന്നത്തെ ദിവസം കടന്നു പോയി പിറ്റേ ദിവസം അവളെ കാണാൻ വേണ്ടി വഴിയിൽ അവളെയും കാത്ത് ഞാൻ നിന്നു.കുറച്ച് കഴിഞ്ഞപ്പോൾ അവൾ അവന്നു…
എന്താ ഷാനെ നീ ഇവിടെ നിക്കുന്നത്…..
Siooper