അതിനിടയിലേക്കാണ് അച്ചായനും കയറി വന്നത്…
അച്ചായാ…
എന്താടാ ഷാനു നീ ഇങ്ങനെ. നിനക്ക് എന്ത് വന്നാലും ഞങ്ങളില്ലെ നീ എന്താ മാറിനിൽക്കുന്നത്…
അച്ചായ നിനക്കു അറിയാല്ലോ എന്നെ…
അറിയാവുന്നത് കൊണ്ടാണ് ഇത്രയും ദിവസ്സം ഞാൻ ഒന്നും പറയാഞ്ഞത്. ഇനി നീ ഒന്നും പറയണ്ട നമ്മൾ ഏഴ് പേരും കൂടി ഇവന്റെ ചേച്ചീടെ കല്യാണം അടിച്ചു പൊളിക്കും. ഇനി ഇതുപോലെ ഒരു ദിവസ്സം നമ്മൾക്ക് കിട്ടില്ല. ഇനി മൂന്ന് ദിവസ്സം അതിനുള്ളിൽ നിന്റെ എല്ലാ വിഷമങ്ങളും മാറ്റി ഞങ്ങളിൽ ഒരാളാകണം. Ok.
അതെ ഞാനും അതിന് ശ്രമിച്ചു കൊണ്ടിരിക്കയാണ്….
പതിവ് പോലെ ആ സ്കൂൾ ദിവസവും കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി വീട്ടിലേക്ക് നീങ്ങി. ശംഭുവിന്റെ ചേച്ചിയുടെ കല്യാണ ദിവസമെത്തി. അന്ന് ശംഭു ഒഴികെ ഞങ്ങൾ ആറുപേരും ആ ദിവസ്സം ഒരുമിച്ചായിരുന്നു. അവനെ ഞങ്ങൾ മനപ്പൂർവ്വം ഒഴിവാക്കിയതാണ് ചേച്ചിയുടെ കല്യാണമായതുകൊണ്ട്. ആ ദിവസ്സം ഞങ്ങളുടെ ഇടയിൽ മറക്കാനാവാത്ത ദിവസമായിരുന്നു….
ആ ദിവസ്സം ഞങ്ങളുടെ ഇടയിൽ മറക്കാനാവാത്ത ദിവസമായിരുന്നു….
കല്യാണത്തിന്റെ തിരക്കെല്ലാം കഴിഞ്ഞപ്പോൾ ഞങ്ങൾ അവനോടു യാത്ര പറഞ്ഞിറങ്ങി. സമയം ഒരുപാട് ആയതുകൊണ്ട് റൈഹാനെ ഒറ്റക്ക് വിടാൻ പറ്റില്ലായിരുന്നു…
ടാ ഷാനെ റൈഹാനെ നീ കൊണ്ടാക്കി കൊടുക്കോ സമയം ഒരുപാടായി…
അപ്പോ നീയോ….
എന്നെ മ്മടെ അച്ചായൻ ഇല്ലേ….
അയ്യടാ എനിക്കൊന്നും പറ്റില്ല.നീ ഒറ്റക്ക് പോയാമതി…
ഒരു കണക്കിന് അതാ നല്ലത് ആ ചളി കേൾക്കാതെ വീട്ടിൽ അങ്ങെത്താലോ….
ഹോ ഇനി അതിന് ഒരു തല്ല് വേണ്ട ഞാൻ ഒറ്റക്ക് പോയിക്കോളാ….
ഹേയ് അതൊന്നും പറ്റില്ല നിന്റെ ഉമ്മാട് പറഞ്ഞതാ മോളെ കൊണ്ടുപോയ പോലെ തിരിച്ചു വീട്ടിൽ എത്തിക്കാമെന്ന്. അവൻ അങ്ങനെയൊക്കെ പറയും ഞാൻ ഇവന്റെ കൂടെ തന്നെ പൊയിക്കൊണ്ട്. ഷാനെ നീ ഇവളെ കൊണ്ടാക്കി കൊടുക്ക്…
ഹോ ശെരി…
ഷാനു നേരെ വീട്ടിലേക്ക് തന്നെ പോണേ. ഇവളെ കൊണ്ട് നാടൊന്നും വിടല്ലേ….
എന്റെ അച്ചായാ നിന്റെ ചളി ഒന്ന് നിർത്ത്. എന്റെ ദൈവമേ വീട് എത്തുന്നത് വരെ ഈ സാധനത്തിനെ ഞാൻ തന്നെ സഹിക്കണ്ടേ…
അപ്പൊ ശെരി നാളെ സ്കൂളിൽ വെച്ച് കാണാം….
അങ്ങനെ റൈഹാനെ കൊണ്ടുവിടാൻ ഞാൻ അവളോടൊപ്പം നടന്നു. കുറച്ചു ദൂരമുണ്ട് അവളുടെ വീട്ടിലേക്ക് ഞങ്ങൾ ഒരു ഓട്ടോക്ക് വേണ്ടി കാത്തു നിന്നു. കുറച്ചു നേരം നിന്നിട്ടും ഒരു ഓട്ടോയും വന്നില്ല ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.
____________________++___________________
ടാ അച്ചായോ നമുക്കും അവരെ പോലെ നടന്നു പോയാലോ കുറച്ചു ദൂരമല്ലേയുള്ളൂ…
എന്നിട്ടെന്തിനാ… എന്നെക്കൊണ്ടൊന്നും വയ്യ നടക്കാൻ….
വാടാ അച്ചായോ….
ഉം.. ശെരി നടക്ക്…
അച്ചായാ ഇനി നമുക്ക് ഇതുപോലെ ഒരു ദിവസം കിട്ടോ. ഈ സ്കൂൾ ലൈഫ് കഴിഞ്ഞാൽ നമ്മൾ എല്ലാവരും പല വഴിക്ക് പിരിയില്ലേടാ. പിന്നെ പുതിയ സ്കൂൾ പുതിയ കൂട്ടുകാർ അങ്ങനെ എല്ലാം. അപ്പൊ നീയൊക്കെ എന്നെ മറക്കില്ലടാ…
നിങ്ങളെയൊക്കെ ഞാൻ മറക്കോ.എവിടെ പോയാലും എന്നും നിങ്ങളൊക്കെ എന്റെ ഒപ്പം ഉണ്ടാവും എന്നും.നീയൊന്നും എന്നെ മറക്കാതിരുന്നാൽ മതി..
അച്ചായോ. നിന്നെ ഞാൻ മറക്കോ. ഓർമ്മിക്കാൻ ഒരുപാട് ഓർമ്മകൾ തന്നിട്ടില്ലേ. അതുമതി എനിക്ക് മറക്കാതിരിക്കാൻ…
അതല്ല കുറെ കഴിഞ്ഞാൽ നിന്റെ വിവാഹമൊക്കെ കഴിഞ് കുട്ടികളും നിന്റെ കെട്ട്യോനും ഒക്കെ ആയാൽ പിന്നെ നീ അവരുടെ ലോകത്തായിരിക്കും പിന്നെ ഈ ചളിയൻ അച്ചായനെയൊന്നും ഓർക്കാൻ നിനക്ക് സമയം കാണൂല്ലാ…
എവിടെ പോയാലും നിങ്ങളൊക്കെ എന്റെ മനസ്സിൽ ഉണ്ടാകും….
സംസാരിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല രണ്ടുപേരും യാത്ര പറഞ്‍ പിരിഞ്ഞു…
___________________++____________________
റൈഹാ നീ എന്താ ഒന്നും മിണ്ടാതെ നടക്കുന്നത്. കുറച്ചു സമയമായി നമ്മൾ നടക്കാൻ തുടങ്ങീട്ട്…
ഷാനു…. നമ്മൾ എന്തിനാ കണ്ടുമുട്ടിയത്…
നീ എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ…
നമ്മൾ ഒരിക്കലും കണ്ടുമുട്ടേണ്ടവർ അല്ലായിരുന്നു…
അതെന്താ…
ഒരു ദിവസം നമ്മൾ എന്തായാലും പിരിയും. പിന്നെ എന്തിനാ നമ്മൾ കണ്ടുമുട്ടിയത്. എന്തിനാ നീ എന്നെ ഇത്രക്കും സ്നേഹിച്ചത്…
അത് നിന്നെ സ്വന്തമാക്കാൻ വേണ്ടി….
നിനക്ക് തോന്നുന്നുണ്ടോ നമ്മൾ ഈ ജന്മം ഒന്നാകുമെന്ന്….
ഈ ജന്മത്തിൽ നമ്മൾ ഒന്നായില്ലെങ്കിൽ അടുത്ത ജന്മത്തിൽ നീ എനിക്ക് വേണ്ടി കാത്തിരിക്കണം…
ഇല്ല നമ്മൾ ഒരിക്കലും ഒന്നാവില്ല. പിന്നെ കുറച്ചു കഴിഞ്ഞാൽ എനിക്കും നിനക്കും ഓർക്കാൻ വേണ്ടി മാത്രം വേദനിക്കുന്ന ഓർമ്മകളായി മാറും നമ്മുടെ സ്നേഹം. നിനക്ക് എന്നെ മറക്കാൻ പറ്റോ.ഒരുപക്ഷെ പെട്ടന്നൊരുനാൾ നമ്മൾ അകന്നാൽ ഓർക്കാൻ കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് നല്ല സുഹൃത്തുക്കളായി നമ്മുക്ക് പിരിഞ്ഞൂടെ….
റൈഹാ നിനക്ക് പറ്റോ. അങ്ങനെ ആവാൻ….
ഒരുപക്ഷെ ഇപ്പൊ ശ്രമിച്ചാൽ നമ്മുക്ക് സാധിക്കും….
ഇല്ല റൈഹാ എനിക്ക് സാധിക്കില്ല. കാരണം ഷാനു റൈഹാനെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്…
കുറച്ചു സമയം ഞങ്ങളുടെ ഇടയിൽ മൗനം നിറഞ്ഞു നിന്നു. റൈഹാടെ കണ്ണുകൾ നിറഞ്ഞ് കണ്ണുനീർ കവിളിലൂടെ ഒലിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ അത് കൈകൊണ്ട് തടഞ്ഞു. പിന്നീട് അവൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ഒരുപാട് ദൂരം എത്തിയിരുന്നു.ഞാൻ അവളുടെ കൈ പിടിച്ചു അവൾ കൈ കുതറാൻ ഒരുങ്ങിയപ്പോൾ ഞാൻ ഒന്നുകൂടി ബലത്തിൽ പിടിച്ചു. വിട് ഷാനു ആരെങ്കിലും കാണും. അവൾ ശക്തിയായി വീണ്ടും കൈ പിന്നിലേക്ക് വലിച്ചു….
Siooper