എന്ന് നിന്‍റെ ഷാനു [Shaan Wky] 24

കഥയുടെ മുൻ ഭാഗങ്ങൾ വേണമെന്നുള്ളവർ പേഴ്‌സണലായി വന്നാൽ തരുന്നതാണ്.

ഓരോരുത്തരുടേയും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു കഥ പറയാനുണ്ടാവും ആ കഥയ്ക്ക് കണ്ണിനീരിന്റെ ഉപ്പുരസവും പുഞ്ചിരിയുടെ മധുരവും ഓർമകളുടെ നിറങ്ങളുമുണ്ടാകും..

അങ്ങനെ ദിവസ്സങ്ങളും മാസങ്ങളും കടന്നു പോയി കൊല്ലപരീക്ഷ എത്തി. ആ കൊല്ലവും ഞങ്ങൾ ജയിച്ചു. പത്താം ക്ലാസ്സ്‌ ആയതുകൊണ്ട് തന്നെ ക്ലാസുകൾ പെട്ടന്ന് തുടങ്ങി. പക്ഷെ ആ കൊല്ലവും പതിവ് പോലെ തന്നെ നടന്നു. ഞങ്ങൾ ഏഴുപേരും പല ക്ലാസ്സിൽ ആയി. എനിക്ക് കൂട്ടായി കിട്ടിയത് ഗ്രീഷ്മയെയും. അവൾക്ക് അച്ചായനെയും. ക്ലാസ്സ്‌ തുടങ്ങി ദിവസങ്ങൾ കഴിഞ്ഞു. അവൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല.എന്റെ ഇഷ്ട്ടം ഞാനും ഉള്ളിൽ ഒതുക്കി നടന്നു. അതിനിടയിലാണ് എന്റെ ജീവിതത്തിൽ എന്നെ തളർത്തിയ ഒരു സംഭവം ഉണ്ടായത്. എന്റെ ഉപ്പയുടെ മരണം. പെട്ടന്നായിരുന്നു അത് സംഭവിച്ചത്. അത് എന്നെയും ഉമ്മയെയും തളർത്തി. പറയാൻ മാത്രം ബന്ധുക്കൾ ഇല്ലാത്തതുകൊണ്ട് ഞങ്ങൾ രണ്ട് പേരും ഒറ്റക്കായി. പിന്നീട് അങ്ങോട്ട്‌ കടയിലെ കാര്യങ്ങൾ ഞാൻ ഒറ്റക്ക് നോക്കേണ്ടി വന്നു. അപ്പോഴാണ് ഞങ്ങൾക്ക് വേണ്ടി എത്രത്തോളം എന്റെ ഉപ്പ കഷ്ട്ടപ്പെട്ടിരുന്നെന്നു മനസ്സിലായത്. അല്ലെങ്കിലും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലല്ലോ. ഒരു മാസത്തോളം എനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പിന്നെ ടീച്ചർമാരുടെയും മാഷുമാരുടെയും നിർബന്ധത്തിനു വഴങ്ങി ഞാൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി. പകല് മുഴുവൻ ഉമ്മ കടയിൽ പോയിരിക്കാൻ തുടങ്ങി.പക്ഷെ പെട്ടന്ന് എന്റെ ഉപ്പയുടെ വിയോഗത്തിൽ നിന്ന് കരകേറാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.അതിനിടയിൽ എന്റെ ജീവിതത്തിൽ നിന്ന് കുറച്ച് കാലത്തേക്ക് മനപ്പൂർവ്വം അവളെയും മാറ്റി നിർത്തേണ്ടി വന്നു.അപ്പൊ എന്റെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്ങനെയെങ്കിലും പഠിച്ചു എന്റെ ഉമ്മയെ നല്ല രീതിയിൽ നോക്കണം. അന്ന് ഈ പത്താം ക്ലാസ്സുകാരൻ എന്ത് ചെയ്യാനാ. ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം….

ടാ ഷാനെ. നീ എന്താ ടാ ഇങ്ങനെ ആ പണ്ടത്തെ കളിയും ചിരിയും വഴക്കൊന്നും ഇല്ലല്ലോ നിനക്ക് എന്ത് പറ്റി….

ഹേയ് ഒന്നുമില്ല. ഗ്രീഷ്മ….

ഞങ്ങൾക്ക് ആ പഴയ ഷാനുവിനെ മതി. നീ നമ്മുടെ ആ പഴയ കൂട്ട് കെട്ടിലേക്ക് തിരിച്ചു വരണം.നീ എന്താ റൈഹാട് ഒന്നും മിണ്ടാത്തത്. അവൾ എത്ര സങ്കടപ്പെട്ടിട്ടാണ് നടക്കുന്നതെന്നറിയോ. ആ അച്ചായനും ശംഭുവും ആരും നീയില്ലാത്ത കാരണം ഒരു കാര്യത്തിനും ഞങ്ങളോടൊപ്പം ഞങ്ങളോടൊപ്പം ഇല്ല. എല്ലാവരും പല വഴിക്കായി.ടാ നമുക്ക് പറ്റോ ഇങ്ങനെയൊക്കെ ആവാൻ. നീ ഇല്ലാത്തത് കൊണ്ടാണ് ആരും പരസ്പരം ഒന്നും മിണ്ടാത്തത്..

ഗ്രീഷ്മ അത്.എനിക്ക് കഴിയോ നിങ്ങളൊക്കെ വിട്ടു പോകാൻ. ഞാൻ വരും ആ പഴയ ഷാനുവായിട്ട്. ഇപ്പൊ എനിക്ക് സമയമില്ല. ഉമ്മ കടയിൽ ഒറ്റക്കാണ്. എനിക്ക് അങ്ങോട്ട്‌ പോകണം….

ഉം….
÷÷÷÷÷÷÷÷÷•••••••••••••••••••••••••÷÷÷÷÷÷÷÷
കുറച്ച് ദിവസങ്ങളായി എല്ലാവരെയും ഞാൻ അകറ്റി നിർത്തുകയായിരുന്നു.ഇനിയും എനിക്ക് ഇതുപോലെ നടക്കാൻ കഴിയില്ല ആ പഴയ കൂട്ടുകാരും സ്കൂളും എല്ലാം എനിക്ക് തിരിച്ചു വേണം. എനിക്ക് ആ പഴയ ഷാനു ആവണം. ആവാൻ ഞാൻ ശ്രമിക്കുകയാണ്…
°°°°°°°°°°°°°°°°°°÷÷÷÷÷÷÷÷÷÷°°°°°°°°°°°°°°°°°

അവൻ എന്നിൽ നിന്ന് അകന്നപ്പോഴാണ് അവന്റെ സ്നേഹം എനിക്ക് മനസ്സിലായത്. ഇനിയും അവന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചാൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ചതി ആയിരിക്കും അത്. അവനെ നഷ്ട്ടപ്പെട്ടാലും ഇല്ലങ്കിലും അവന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.അവനിൽ നിന്നും ഞാൻ അകലാൻ മനപ്പൂർവ്വം ശ്രമിച്ചത് അവനെ കിട്ടില്ലെന്ന്‌ അറിയാമായിരുന്നത് കൊണ്ടാണ്.ഏത് നിമിഷവും എന്റെ ജീവിതത്തിൽ എന്തും സംഭവിക്കാമെന്ന് അറിയാവുന്നത് കൊണ്ടാണ്. എന്തായാലും ഇനിയും അവനിൽ നിന്ന് അകലാൻ എനിക്ക് ആവില്ല. നാളെ അവനോട് പറയണം എനിക്ക്….

അവനെ കാണാനായി വഴിയരികിൽ ഞാൻ അവനെയും കാത്തു നിന്നു. സാധാരണ അവനും അച്ചായനും ഒരുമിച്ചായിരുന്നു വരാറുണ്ടായിരുന്നത് ഇന്ന് അവൻ ഒറ്റക്കായിരുന്നു.അവൻ എന്റെ അടുത്ത് എത്തിയപ്പോൾ ഒന്ന് ചിരിച്ചു….

എന്താ ഷാനു എന്നെ മറന്നോ. അതോ വേണ്ടാന്ന് വെച്ചോ…
അതിന്റെ മറുപടി അവൻ ചിരിയിൽ ഒതുക്കി.എന്നിട്ട് അല്പദൂരം ഒന്നും മിണ്ടാതെ നടന്നു…

ഷാനു നീ എന്തെങ്കിലും ഒന്ന് മിണ്ടുന്നുണ്ടോ. ഞാൻ നിന്നെയും കാത്താണ് ഇവിടെ നിന്നിരുന്നത്. എത്ര ദിവസമായി നീ എന്നോട് ഒന്ന് ശെരിക്കും സംസാരിച്ചിട്ട് ഇത്ര പെട്ടന്ന് ഞാൻ നിനക്ക് ശല്ല്യമായോ അതോ എന്നെ മനപ്പൂർവ്വം ഒഴിവാക്കുന്നതാണോ….

റൈഹാ….

വേണ്ട ഷാനു ഇപ്പൊ നിനക്ക് എന്നോട് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നുണ്ടാവില്ല. നമ്മുടെ സൗഹൃദത്തിനപ്പുറത്തു നിന്നാണ് ഞാൻ നിന്നോട് സംസാരിക്കുന്നത്. ഇനിയും നിന്നോട് പറയാതിരിക്കാൻ എനിക്കാവില്ല. കുറച്ച് ദിവസ്സം നീ എന്നോട് മിണ്ടാതിരുന്നപ്പോൾ എനിക്ക് പലതും നഷ്ട്ടപ്പെട്ടു നിന്റെ സൗഹൃദം നിന്റെ സ്നേഹം. അത് എനിക്ക് തിരിച്ചു വേണം. ചിലപ്പോൾ ഒരു പക്വത ഇല്ലാത്ത എന്റെ മനസ്സിന്റെ തോന്നലാവാം ഇന്നല്ലെങ്കിൽ നാളെ നീ എനിക്ക് നഷ്ട്ടപ്പെടും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ നിന്നെ സ്നേഹിക്കുന്നത്. വയ്യ ഷാനു എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്താൻ. അറിഞ്ഞുകൊണ്ടു തന്നെ ഞാൻ ഞാൻ നിന്നിലേക്ക്‌ അടുക്കുകയാണ്.

റൈഹാ ഞാൻ ഇപ്പോഴും നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. പക്ഷെ ഇപ്പൊ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിന്നെ നഷ്ട്ടപ്പെടുത്താനും.എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് പറയാനല്ലാതെ വേറെ ഒന്നിനും എനിക്ക് ഇപ്പൊ കഴിയില്ല…

എത്ര കൊല്ലം ഞാൻ കാത്തിരിക്കണം നിനക്ക് വേണ്ടി….

അത് പറയാൻ എനിക്ക് കഴിയില്ല. പടച്ചോന്റെ വിധിയുണ്ടങ്കിൽ നമ്മൾ ഒന്നാകും..

എത്ര കാലം വേണമെങ്കിലും ഞാൻ നിനക്കു വേണ്ടി കാത്തിരിക്കാം.നിന്നെ നഷ്ട്ടമാകും എന്ന് അറിഞ്ഞുകൊണ്ടുതന്നെ എന്നാലും നിന്നെ മറക്കാൻ എനിക്ക് കഴിയില്ല….

സംസാരിച്ച്‌ സ്കൂളിൽ എത്തിയത് അറിഞ്ഞില്ല. ഞങ്ങൾ ക്ലാസ്സിലേക്ക് കയറി. അന്ന് എനിക്ക് വളരെ സന്തോഷം നിറഞ്ഞ ദിവസ്സമായിരുന്നു. ദിവസ്സങ്ങൾക്ക് ശേഷം അവന്റെ മുഖത്ത്‌ ആ പഴയ ചിരി ഞാൻ കണ്ടു. ഇനി അവനെ ആ പഴയ ഷാനുവാക്കി മാറ്റണം….

÷÷÷÷÷÷÷÷÷÷÷××××××××÷÷÷÷÷÷÷÷÷÷÷÷÷

വീണ്ടും എന്റെ മനസ്സിൽ പ്രതീക്ഷയുടെ ചിറകുകൾ മുളച്ചു തുടങ്ങി. റൈഹാ അവൾ വീണ്ടും പ്രതീക്ഷകൾ തന്നു. ജീവിതത്തിന്റെ ഒരറ്റത്ത്‌ അവളും എന്റെ കൈ പിടിച്ച് എന്നിലേക്ക്‌ വരുന്നു…

ടാ ഷാനു….
എന്നുള്ള വിളിയിൽ നിന്നാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്….

അത് ശംഭു ആയിരുന്നു…

എന്താടാ നിനക്ക് ഞങ്ങളെയൊന്നും വേണ്ടേ…

ശംഭു…. സോറി ടാ…

നിന്നോട് ഒരു കാര്യം പറയാനാണ് വന്നത്. ഈ വരുന്ന ഞായറാഴ്ച്ച എന്റെ ചേച്ചിയുടെ വിവാഹമാണ് നീ വരണം.നിങ്ങളെ മാത്രമേ ഞാൻ ക്ഷണിക്കുന്നുള്ളൂ എന്റെ കൂട്ടുകാരായി. ഞാൻ പോണൂ….

ശംഭു നിക്കടാ. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. നീ ദേഷ്യപ്പെടല്ലേ. ഞാൻ വരാം. ഞാൻ മാത്രമല്ല ഞങ്ങൾ എല്ലാവരും ഉണ്ടാകും. എനിക്ക് നിങ്ങളുടെ ആ പഴയ ഷാനു ആവണം…

1 Comment

Comments are closed.