എന്ന് നിന്‍റെ ഷാനു [Shaan Wky] 24

എന്നും ഓരോന്ന് ആലോചിച്ച്‌ കിടക്കുന്നതല്ലാതെ ഒരക്ഷരം പഠിക്കാൻ കഴിയാറില്ല പുസ്തകം തുറന്നാൽ അവന്റെ മുഖമാണ് തെളിയുന്നത്.പുസ്തകം അടച്ച് വെച്ച് ഞാൻ മെല്ലെ ഉറക്കത്തെ കൂട്ടുപിടിച്ചു….

ടീ റൈഹാ നീ എന്താ അവിടെ കാണിക്കുന്നത്…ടീ റൈഹാ ഇവളെന്താ ഒന്നും മിണ്ടാത്തത്… ഹോ പോത്ത്‌ പോലെ കിടന്നുറങ്ങാണല്ലേ….

എന്താണ് ഉമ്മാ…

അന്റെ ഉപ്പ എത്രനേരമായി വിളിക്കുന്നത്‌. ന്നാ ഫോണ്…

എന്താ ഉപ്പാ….

എന്താ നിന്നെ കുറിച്ച് ഉമ്മാക്ക് കംപ്ലയിന്റ് പറയാനേ സമയമുള്ളല്ലോ എന്താ നീ അവിടെ കാണിക്കുന്നത്…

അത് പിന്നെ ഉപ്പ…

നീ ഒന്നും പറയണ്ട. ഞാൻ അവിടെ ഇല്ലെന്ന് കരുതി നീ കളിച്ചു നടക്കണ്ട നാളെ വല്ലന്റെയും കൂടെ പറഞ്ഞയക്കാനുള്ളതാ വല്ല ചീത്തപ്പേരും ഉണ്ടാക്കി വെച്ചാൽ അതിന്റെ നാണക്കേട് ഞങ്ങൾക്കാണ് നീ ഒരു പെൺകുട്ടിയാണ് അത് ഓർമ്മ വേണം..

അടുത്തത് പറയാൻ നിക്കുമ്പോഴേക്കും ഞാൻ ഫോൺ കട്ട്‌ ചെയ്ത് ഉമ്മാടെ കയ്യിൽ തന്നെ കൊടുത്തു.എന്നിട്ട് പറഞ്ഞു…

പടച്ചോനെ എനിക്ക് ഒരാണായി ജനിച്ചാൽ മതിയായിരുന്നു. അങ്ങനെയാണെങ്കിൽ എനിക്ക് എവിടേക്കും പോകാം എന്തും ചെയ്യാം. ഇത് അങ്ങോട്ട്‌ തിരിഞ്ഞാലും കുറ്റം ഇങ്ങോട്ട് തിരിഞ്ഞാലും കുറ്റം….

ഈ പെണ്ണന്താ പിറുപിറുക്കുന്നത്.

ഒന്നൂല്ല എന്റെ ഉമ്മ. ഞാൻ എന്നോട് തന്നെ പറഞ്ഞതാ…

ഞാൻ വീണ്ടും വാതിൽ അടച്ച് കിടന്നു. എന്റെ റബ്ബേ ഇപ്പൊ തന്നെ ഇങ്ങനെ ഇനി അവനെ കുറിച്ച് അറിഞ്ഞാൽ പിന്നെ എന്നെ പള്ളിക്കാട്ടിൽ നോക്കിയാൽ മതി….
±±±±±±±±±±±±±±±÷÷÷÷÷±±±±±±±±±±±±±±

എന്താണ് ഇവൾക്ക് പറ്റിയത്. ഒരു ദിവസ്സം കൊണ്ട് ഇവൾ ആകെ മാറിയല്ലോ. എന്നോട് ഒന്ന് മിണ്ടുന്നുപോലുമില്ല ഇതിന് മാത്രം ഞാൻ അവളോട്‌ എന്ത് തെറ്റാണ് ചെയ്തത്.വീണ്ടും അവൾ ആ പഴയ റൈഹയാവുകയാണോ. ഇനിയും അവൾ എന്നിൽ നിന്നും അകലുകയാണോ. കാലങ്ങൾ കൊണ്ട് ഞാൻ നെയ്തെടുത്ത എന്റെ സ്വപ്‌നങ്ങൾ തകരുകയാണോ. ഇനിയും അവൾ എന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്നത് എന്തിനാണ്. സ്വന്തമായാലും ഇല്ലെങ്കിലും അവളെ മറക്കാൻ എനിക്കാവില്ല.നാളെ എന്തായാലും അവളെ കാണണം അവളോട്‌ പറയണം സ്വീകരിച്ചാലും ഇല്ലെങ്കിലും. സമയം ഒരുപാട് കഴിഞ്ഞത് കൊണ്ട് ഇനിയും കണ്ടുതീരാത്ത സ്വപ്‌നങ്ങളെ തേടി സഞ്ചരിക്കാൻ തുടങ്ങി…..
÷÷÷÷÷÷÷÷÷÷÷÷÷÷••••••÷÷÷÷÷÷÷÷÷÷÷÷÷÷

നേരം വെളുത്തു….

പതിവ് പോലെ സ്കൂളിൽ എത്തി. അവൾ ഇന്ന് പതിവിലും നേരത്തെ എത്തി. അവളോട്‌ സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ അവൾ എന്നെ കണ്ടിട്ടും ക്ലാസ്സിൽ നിന്നു പുറത്തേക്ക് വന്നില്ല. സ്കൂളിൽ ബെല്ലടിച്ചതുകൊണ്ട് ഞാനും ക്ലാസ്സിലേക്ക് കയറി. ഇന്ന് ഉച്ചവരെ ക്ലാസ്സ്‌ ഉള്ളു. ഇന്ന് മാഷിനുള്ള യാത്രയ്പ്പായതുകൊണ്ട് ക്ലാസ്സിൽ ടീച്ചേഴ്സ് കുറവായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസ്സിൽ എപ്പോഴും ബഹളമായിരുന്നു.സാധാരണ ഭക്ഷണം കഴിക്കാനുള്ള ബെല്ല് അടിയ്ക്കുന്നതിന് തൊട്ട് മുൻപ് ഓഫിസിൽ നിന്നും ഒരറിയിപ്പ് വന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ഒൻപത് പത്ത്‌ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും ഹാളിൽ വന്ന് ഇരിക്കാനായിരുന്നു അറിയിപ്പ്. എല്ലാവരും ഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോയി. ഞങ്ങളെ കാത്ത് അവൾ പുറത്ത് നിൽപ്പുണ്ടായിരുന്നു. പക്ഷെ ഞാൻ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങിയില്ല. അച്ചായനും ശംഭുവും കുറേ നിർബന്ധിച്ചു വരാൻ. ഞാൻ ഓരോന്നും പറഞ്ഞ് ഒഴിവായി. എന്നെ കാണാതായപ്പോൾ അവൾ കാരണം അന്വേഷിച്ചു. അച്ചായൻ അവളോട്‌ കാര്യങ്ങൾ പറഞ്ഞു. അവൻക്ക് വിശപ്പില്ല നമ്മളോട് പോയി കഴിച്ചോളാൻ പറഞ്ഞു. അച്ചായനറിയാമായിരുന്നു എന്റെ കാര്യം അതുകൊണ്ട് അവൻ കൂടുതൽ നിർബന്ധിച്ചില്ല. അവർ ഭക്ഷണം കഴിക്കാൻ പോയി കുറച്ച് കഴിഞ്ഞപ്പോൾ ഞാനും ക്ലാസ്സിൽ നിന്നു ഇറങ്ങി ലൈബ്രറിയിൽ പോയിരുന്നു. വെറുതെ അവിടെയുള്ള പുസ്തകത്തിന്റെ താളുകൾ മറിച്ചു നോക്കികൊണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവളും അങ്ങോട്ട്‌ വന്നു. എന്നെ കണ്ടപ്പോൾ അവൾ എന്റെ അരികിൽ വന്നിരുന്നു…

എന്താ ഷാനു നിനക്ക് പറ്റിയത്….

അതെ എനിക്കും അത് തന്നെയാണ് ചോദിക്കാനുള്ളത് എന്താ നിനക്ക് പറ്റിയത്..

എനിക്ക് ഒന്നും പറ്റിയിട്ടില്ലല്ലോ…

രണ്ട് ദിവസമായി നീ എന്നോട് ശെരിക്കും ഒന്ന് മിണ്ടിയിട്ട് അതിന് മാത്രം ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്.

എന്താ ഷാനെ നീ ഇങ്ങനെ പറയുന്നത്….

പിന്നെ ഞാൻ എങ്ങനെ പറയണം….
റൈഹാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ് നീ എന്നെ കണ്ടിട്ടും ഒരു വാക്ക് പോലും മിണ്ടാതെ ഇരുന്നാൽ എനിക്ക് സഹിക്കില്ല.

ഷാനെ നീ നിർത്ത്‌.. വാ നമ്മുക്ക് പുറത്തേക്ക് പോകാം. ഇവിടെ കുട്ടികളെല്ലാം ശ്രദ്ധിക്കുന്നുണ്ട് അതും പറഞ്ഞ് അവൾ എന്റെ കൈ പിടിച്ച് വലിച്ചു.
ഞങ്ങൾ രണ്ട് പേരും അവിടെ നിന്ന് ഇറങ്ങി നടന്നു….

ഷാനെ നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല..

നിനക്ക് മനസ്സിലാവാതെയല്ല നീ മനസ്സിലാക്കുന്നില്ല എന്ന് പറ.

എനിക്ക് നിന്നോട് തല്ലുകൂടാൻ ഇഷ്ടമില്ല. നീ ഇതൊക്കെ എന്തറിഞ്ഞിട്ട പറയുന്നത്. നിനക്കറിയാലോ ഏത് നിമിഷവും പിരിയാനുള്ളവരാണ് നമ്മൾ അതിനിടയിൽ ഈ പ്രണയം ഒന്നും ശെരിയാവില്ല. പിന്നെ നമ്മുടെ പ്രായം ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസം മാത്രമേ ഉണ്ടാവൂ. നമ്മൾ പഠിക്കുന്നത് എട്ടാം ക്ലാസ്സിൽ ഇനിയും എത്ര കാലം കഴിയണം നിനക്ക് വിവാഹത്തെ പറ്റി ചിന്തിക്കാൻ അത് നീ ആലോചിച്ചിട്ടുണ്ടോ. എത്ര കാലം എന്ന് വെച്ച ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കാ.ഒരു പക്ഷെ ഞാൻ കാത്തിരുന്നേക്കാം എന്റെ വീട്ടുകാർ അതിന് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ. എന്ത് പറഞ്ഞ് ഞാൻ കാത്തിരിക്കും നിനക്ക് വേണ്ടി പറ.

റൈഹാ നീ പറയുന്നതിന് ഒന്നിനും എന്റെ കയ്യിൽ മറുപടി തരാനില്ല. പക്ഷെ എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ എനിക്ക് നിന്നെ ഇഷ്ട്ടമാണ്…

ഷാനെ നീ ഒന്ന് ചിന്തിക്ക്. ഇതെല്ലാം ഇപ്പൊ തോന്നും കുറച്ച് കാലം കഴിഞ്ഞാൽ നീ പറഞ്ഞതും എന്തിന് ഞാൻ തന്നെ നിനക്ക് ഒരു ഭാരമാകും. ഇനിയും നിന്റെ മുന്നിൽ ജീവിതം ബാക്കി കിടക്കുന്നു പഠിച്ചു നല്ലൊരു ജോലിയൊക്കെ നേടി നല്ലൊരു പെണ്ണിനെ കണ്ടുപിടിച്ചു കല്യാണം കഴിച്ച് സുഖമായി ജീവിക്ക്….

ജീവിതം.. ഷാനു ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളൂ അത് നിന്നെയാണ്. ആ നീയില്ലാതെ ഷാനുവിന് ഒരു ജീവിതം ഉണ്ടാവില്ല…

ഷാനെ നീ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ. നീ ഒന്ന് ഞാൻ പറയുന്നത് മനസ്സിലാക്ക്. നമുക്കിടയിൽ ഇതൊന്നും നടക്കില്ല. നമ്മുക്ക് നല്ല സുഹൃത്തുക്കളായി തന്നെ പോകാം…

ഷാനെ സമയം ഒരുപാടായി നമ്മുക്ക് പോകാം.

പിന്നെ ഒന്നും പറയാൻ അവൾ സമ്മതിച്ചില്ല. ആ പിടിച്ച കൈ വിടാതെ ഞങ്ങൾ ഹാള് വരെ നടന്നു ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും പെരുപാടികൾ തുടങ്ങിയിരുന്നു. മാഷായിരുന്നു സംസാരിച്ചിരുന്നത്. അവൾ പെട്ടന്ന് എന്റെ കൈ വിട്ടു.

ഷാനെ മ്മടെ അച്ചായനും ശംഭുവും കൂട്ടുകാരും എവിടെ നമ്മുക്ക് മാഷിന് സമ്മാനം കൊടുക്കണ്ടേ. അപ്പോഴാണ് അച്ചായൻ വന്നത്….

ടാ നീ എവിടെ ആയിരുന്നു മാഷിന് ഇത് കൊടുക്കണ്ടേ. എല്ലാം ഞാൻ പ്രിൻസിനോട് പറഞ്ഞിട്ടുണ്ട് കൊടുത്തോളാൻ പറഞ്ഞു. വാ എല്ലാവർക്കും കൂടി കൊടുക്കാം.

പെരുപാടിയുടെ അവസാനം ഞങ്ങൾ സ്റ്റേജിൽ കയറി മാഷിന് കൊടുത്തു.മാഷ് പോകുന്നതിനിടയിൽ ഞങ്ങളെ വിളിച്ചു.ഞങ്ങൾ ഏഴുപേരും മാഷിന്റെ അടുത്തേക്ക് പോയി…

ഷാനെ നിങ്ങൾ നന്നായി പഠിക്കണം വലിയ ആളുകളായി വളരണം. നല്ല ജോലിയൊക്കെ നേടി കല്യാണമൊക്കെ കഴിച്ച് നന്നായി ജീവിക്കണം. ഞാൻ നിങ്ങളെ വല്ലതും പറഞ്ഞിട്ടുണ്ടണ്ടെങ്കിൽ അതെല്ലാം നിങ്ങളുടെ നല്ലതിന് വേണ്ടിയാണ്. എല്ലാം ഞങ്ങൾ കേട്ട് നിന്നു…

മാഷ് യാത്രയും പറഞ്ഞു സ്കൂളിന്റെ പടിയിറങ്ങി…..

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഒപ്പം ഞങ്ങളുടെ സൗഹൃദവും. കൊല്ലപരീക്ഷയും എത്തി…..

#ബാക്കി_തുടരും…..

പ്രിയ സുഹൃത്തുക്കളെ ഷാനുവിന്റെയും റൈഹാടെയും ജീവിത കഥ കുറച്ച് കൂടി മുന്നോട്ടു കൊണ്ട് പോകാൻ ഞാൻ നിർബന്ധിതിനായിരിക്കുകയാണ്. അടുത്തഭാഗം മുതൽ ഒൻപതാം ക്ലാസ്സിൽ നിന്നും ജയിച്ചു അവരുടെ ജീവിതത്തിലേക്ക് വഴിത്തിരിവ് ഉണ്ടാക്കിയ കഥയാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്….

1 Comment

Comments are closed.