എന്ന് നിന്‍റെ ഷാനു [Shaan Wky] 24

പിന്നെ എന്താ പ്രശ്നം..

അതിന് പൈസ വേണ്ടേ…

അതിന് നിങ്ങൾ ആരും പേടിക്കണ്ട. അവൾ പറഞ്ഞു. എന്റെ കയ്യിൽ കുറച്ച് പൈസയുണ്ട്. ഇടക്ക് ഉപ്പ പോക്കറ്റ് മണിയായി തരുന്നതാണ് ഒരു നാനൂർ അഞ്ഞൂറ് രൂപ കാണും. ബാക്കിയുള്ളത് നോക്കിയാൽ പോരേ….

എന്ന ബാക്കി ഞാൻ എടുക്കാം…

ഷാനെ അതിന് നിന്റെ കയ്യിൽ എവിടുന്നാ പൈസ…

അതൊന്നും നിങ്ങൾ അറിയണ്ട. അപ്പൊ ഇന്ന് ബുധൻ നാളെ നമ്മുക്ക് ടൗണിൽ പോകാം എല്ലാവർക്കും കൂടി.മറ്റവന്മാരെയും വിളിക്കാം…

അയ്യോ ഞാനില്ല പൈസ ഞാൻ നാളെ തരാം. നിങ്ങൾ പോയി വാങ്ങിയാൽ മതി. അവൾ പറഞ്ഞു..

ഉം ശെരി… പക്ഷെ നമ്മൾ എന്ത് വാങ്ങും…

ഞാൻ ഒരു അഭിപ്രായം പറയട്ടെ…. അച്ചായൻ പറഞ്ഞു….

അത് കേട്ട് അവൾ പറഞ്ഞു…..

പറഞ്ഞോ. വല്ല ചെളിയും പറയാനാണെങ്കിൽ. ആ ചെളിയെടുത്ത്‌ നിന്റെ വായയിൽ തന്നെ തിരുകും….

എന്ന ഞാൻ പറയുന്നില്ല….

അത് കേട്ട് കൊണ്ടാണ് ഗ്രീഷ്മ കയറിവരുന്നത്….

എന്താ എല്ലാവരും കൂടി ഒരു ചർച്ച. ഞാനും അറിയുന്നത് കൊണ്ട് വിരോധമുണ്ടോ….

ഹേയ് ഇല്ല.. നിനക്ക് ഒരു ചെക്കനെ നോക്കുന്ന കാര്യം പറഞ്ഞതാ എന്താ വേണോ…

അതിന് അച്ചായൻ ബുന്ധിമുട്ടണ്ട എനിക്ക് അച്ഛനും അമ്മയുമുണ്ട് അവർ നോക്കിക്കോളും..

എന്റെ അച്ചായാ ഇങ്ങനെ ചെളി വാരി എറിയണോ. തിരിച്ച്‌ അങ്ങോട്ട്‌ തന്നെ കിട്ടിയില്ലെ.

റൈഹാ നീ കാര്യം പറ….

അല്ല അച്ചായന് എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലെ അത് പറ…

ആ എന്തായാലും ആ മാഷ് ഒരു മാഷല്ലെ. നമ്മുക്ക് ഒരു ഷർട്ടും മുണ്ടും വാങ്ങിയാലോ..

ഹോ എന്തായാലും അച്ചായൻ ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു…

നിങ്ങൾ ഇത് എതൊക്കെയാ പറയുന്നത്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..

അത് ഗ്രീഷ്മ നമ്മുടെ മാഷില്ലെ ആ മാഷ് ഇവിടുന്നു സ്ഥലം മാറി പോവുകയാണ് അതിന് മാഷിന് ഒരു സമ്മാനം കൊടുക്കുന്നതിന്റെ കാര്യം പറഞ്ഞതാ. അപ്പൊ അച്ചായൻ പറഞ്ഞപോലെ ചെയ്യാം..

എല്ലാം പറഞ്ഞുറപ്പിച്ചു ഞങ്ങൾ തൽക്കാലത്തേക്ക് പിരിഞ്ഞു. അപ്പോഴും അവളോട്‌ എനിക്ക് എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നി.

സ്കൂൾ വിട്ടു.

അവൾ ഞങ്ങളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു വീട്ടിൽ പോയിരുന്നത്. വീട് എത്തുന്നത് വരെ കളിപറഞ്ഞും തമാശപറഞ്ഞും നടക്കും. വീടിന്റെ അടുത്തെത്തിയാൽ യാത്ര പറഞ്ഞ് പോകുമ്പോൾ എന്നും മനസ്സിൽ കടലോളം സങ്കടം തോന്നും.

വീട്ടിൽ എത്തിയാൽ പിന്നെ ഒന്നിനും സമയം കിട്ടാറില്ല. നേരെ കടയിലേക്ക് പോകണം കുറച്ച് സമയത്തേക്കാണെങ്കിലും അവളെ ഞാൻ മനപ്പൂർവ്വം മറക്കും. പക്ഷെ ഇന്ന് എനിക്ക് അതിനും കഴിഞ്ഞില്ല.
കാരണം ഇന്ന് അവൾ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഏത് നിമിഷവും അവൾ എന്നെ വിട്ടുപോകും എന്ന് ഓർക്കുമ്പോൾ….

പിന്നെ എപ്പോഴോ ഞാൻ കടയിലെ തിരക്കിലേക്ക് മാറി…..
÷÷÷÷÷÷÷÷^^^^^^÷÷÷÷÷÷÷÷÷^^^^^^÷÷÷÷÷÷

ഇന്ന് ഞങ്ങൾ പതിവില്ലാതെ കുറേ സമയം ഒറ്റക്ക് സംസാരിച്ചു. സാധാരണ അവനെ ഒറ്റക്ക് കിട്ടാറില്ല. എപ്പോഴും ഉണ്ടാകും കൂട്ടുകാർ. ആ സമയം കൊണ്ട് ഞങ്ങൾ ഒന്നുകൂടി അടുക്കുകയായിരുന്നു. ഞങ്ങളുടെ ഈ ബന്ധം സൗഹൃദത്തിനപ്പുറത്തേക്ക് വളരരുത്.മറിച്ചായാൽ പിന്നീട് ഞാൻ തന്നെ ദുഃഖിക്കേണ്ടിവരും. ഇനി എത്ര കാലം ഇങ്ങനെ മുന്നോട്ട് പോകുമെന്ന് എനിക്കറിയില്ല.അത്രയും കാലം നല്ല സുഹൃത്തുക്കളായി തന്നെ പോകണം.
എന്തായാലും കുറച്ച് കാര്യങ്ങൾ അവനോട് തുറന്ന് പറഞ്ഞത് നന്നായി.ഇല്ലങ്കിൽ ഒരു ദിവസം പെട്ടന്ന് ഞാൻ പോയാൽ അവൻക്ക് അത് സഹിച്ചെന്നു വരില്ല.ഏത് നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന വെറും ഒരു സൗഹൃദമായി തന്നെ മുന്നോട്ടു പോകട്ടെ.
സമയം കുറെയായി.നാളെ മാഷിന് വാങ്ങാനുള്ള പൈസയും ശെരിയാക്കി വെച്ച് കിടക്കാൻ ഒരുങ്ങി…..
÷÷÷÷÷÷÷÷÷÷÷÷^^^^^^^^^^^^^÷÷÷÷÷÷÷÷÷÷
അങ്ങനെ കടയടച്ചു വീട്ടിൽ എത്തി.പക്ഷെ എന്റെ മനസ്സ് വളരെ അസ്വസ്ഥതയായിരുന്നു. ഒരിക്കൽ നഷ്ട്ടപെടാനുള്ളതാണെന്ന് അറിഞ്ഞിട്ടും അവളെ മറക്കാൻ എനിക്ക് കഴിയുന്നില്ല.എന്ത് വന്നാലും അവളെ എനിക്ക് മറക്കാൻ കഴിയില്ല. എന്റെ ഇഷ്ട്ടം അവൾ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടക്കുമ്പോഴും ഞാൻ പറയാൻ ബാക്കി വെച്ചതെല്ലാം അവളോട്‌ തുറന്ന് പറയണം. പിന്നീട് ഒരിക്കൽ അവളോട്‌ തുറന്ന് പറയാൻ കഴിഞ്ഞില്ലങ്കിലോ. കാലങ്ങൾക്ക് ശേഷം ഒന്ന് കാണാൻ ഇടയായാൽ നീ അന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞാൽ അതിന് ചിലപ്പോൾ എന്റെ കയ്യിൽ മറുപടി ഇല്ലാതെ വരും.ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ മനസ്സിലിട്ട് നീറുമ്പോഴും ഉറക്കത്തെ കൂട്ട് പിടിച്ചെങ്കിലും അവനും എന്നെ കൈ വിട്ടിരുന്നു….

ഉത്തരമില്ലാത്ത ചോദ്യങ്ങൾ മനസ്സിൽ നീറുമ്പോഴും ഉറക്കത്തെ കൂട്ടുപിടിച്ചെങ്കിലും അവനും എന്നെ കൈ വിട്ടിരുന്നു.നാളെ അവളോട്‌ എന്റെ ഇഷ്ട്ടത്തെ പറ്റി പറയണം എന്ന ഉദ്ദേശത്തോടെ ആ രാവിനെ ഞാൻ വരവേറ്റു. അന്ന് അവളെയും കാത്ത് വഴിയിൽ നിന്നു. കൂടെ അച്ചായനും ഉണ്ടായിരുന്നു. അവൾ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ അവനോട് പറഞ്ഞു.അവൻക്കും അതിനൊരു മറുപടി ഉണ്ടായിരുന്നില്ല. എന്തായാലും എല്ലാം അവളോട്‌ തുറന്ന് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു. അവളെയും കാത്ത് ഒരുപാട് നേരം നിന്നെങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല.ഞങ്ങൾ നേരെ സ്കൂളിലേക്ക് നീങ്ങി. സ്കൂൾ എത്താനായപ്പോൾ അവളും ഞങ്ങൾക്കൊപ്പം എത്തി. പക്ഷെ സ്കൂളിൽ ബെല്ല് അടിച്ചത് കൊണ്ട് അവളോട്‌ ഒന്നും പറയാൻ സാധിച്ചില്ല. ഉച്ചക്ക് കാണാം എന്ന് പറഞ്ഞ് ക്ലാസ്സിലേക്ക് പോയി. കൂടെ ഞങ്ങളും..

സമയം ഒരുപാട് കഴിഞ്ഞു ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള ബെല്ല് അടിച്ചു. പതിവ് പോലെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തേക്ക് ഇറങ്ങി. സാധാരണ ഞങ്ങൾ ഒരുമിച്ച് ഇരുന്നായിരുന്നു ഭക്ഷണം കഴിക്കാൻ ഇരിക്കാറ്. ഇന്നെന്തോ അവൾ മാറിയിരുന്നു. അത് കണ്ടപ്പോൾ എന്തോ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.വീണ്ടും അവൾ എന്നിൽ നിന്നു അകലുന്നത് പോലെ തോന്നി. അവൾ പെട്ടന്ന് ഭക്ഷണം കഴിച്ച് മാഷിന് നാളെ സമ്മാനം കൊടുക്കാനുള്ള പൈസയും അച്ചായനെ ഏൽപ്പിച്ച്‌ അവിടെ നിന്നും എഴുന്നേറ്റ് പോകാൻ നിന്നു. അത് കണ്ട അച്ചായൻ അവളോട്‌ ചോദിച്ചു….

എന്താ റൈഹാ താൻ പെട്ടന്ന് എഴുന്നേറ്റത്…

ഹേയ്. ഒന്നുമില്ല എനിക്ക് ലൈബ്രറിയിൽ പോകണം. കുറച്ച് ദിവസമായി അവിടെക്കെല്ലാം പോയിട്ട്. കുറച്ച് പുതിയ പുസ്തകങ്ങൾ എടുക്കണം.

അതും പറഞ്ഞ് എന്നെയും ഒന്ന് നോക്കി അവൾ പോയി. അന്ന് ഞങ്ങളുടെ ഇടയിൽ സംസാരം വളരെ കുറവായിരുന്നു.എന്താ അവൾക്ക് സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല.ഭക്ഷണം കഴിക്കുന്നതിനിടയിൽ ആലോചിച്ചു ഇരിക്കുമ്പോഴാണ് ഗ്രീഷ്മയുടെ ചോദ്യം എന്നെ ഉണർത്തിയത്…

ടാ ഷാനെ അവൾക്ക് എന്താപറ്റിയത് ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ഇപ്പൊ എന്ത് പറ്റി. നമ്മളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുന്നത് പോലെ. നിങ്ങൾ വീണ്ടും തല്ലുകൂടിയോ.

ഹേയ്… ഇന്നലെ ക്ലാസ്സ്‌ വിട്ട് നമ്മൾ എല്ലാവരും ഒരുമിച്ചല്ലെ പോയത് അത് വരെ ഒരു കൊഴപ്പവും ഉണ്ടായിരുന്നില്ല….

ഭക്ഷണം കഴിക്കുന്നത് പാതി വഴിയിൽ നിർത്തി ഒന്നും സംസാരിക്കാൻ നിൽക്കാതെ ഞാനും എഴുന്നേറ്റു പോയി.
÷÷÷÷÷÷÷÷÷÷÷÷××××××××××÷÷÷÷÷÷÷÷÷÷

എനിക്ക് പറ്റില്ല അവനോട് സംസാരിക്കാതിരിക്കാൻ. കുറച്ച് ദിവസത്തിനുള്ളിൽ ഞാൻ അവനോട് ഒരുപാട് അടുത്തു. അത് ഏത് രീതിയിലാണെന്ന് എനിക്ക് അറിയില്ല. എന്തായാലും എനിക്ക് ഒന്നറിയാം അവനെ മറക്കാനോ സംസാരിക്കാതിരിക്കാനോ എനിക്ക് കഴിയില്ല. പക്ഷെ അവനെ അതിന്റെ പേരിൽ വേദനിപ്പിക്കാൻ ഞാൻ ഒരുക്കമല്ല. പെട്ടന്നൊരുന്നാൾ ഞങ്ങൾ പിരിയേണ്ടവരാണ്.ഇനിയും അവനോട് കൂടുതൽ അടുത്താൽ ഒരു പക്ഷെ അവനിൽ നിന്നു അകലേണ്ടിവന്നാൽ അവൻക്കോ അതിനേക്കാൾ കൂടുതൽ എനിക്കോ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്തായാലും ഞങ്ങളുടെ ഇടയിൽ ഒരകലം പാലിച്ചേ പറ്റു.അതിലുപരി ഈ സൗഹൃദം അതിന്റെ അപ്പുറത്തേക്ക് വളരാനും പാടില്ല. ആ ഇഷ്ട്ടത്തിന് സൗഹൃദത്തിന്റെ അതിർവരമ്പുകൾ കടക്കാനും സമ്മതിച്ചുകൂടാ…

1 Comment

Comments are closed.