ഹോ പിന്നെ… എന്നാ മോൻ കൂട്ടണ്ട…
ഹേയ് അങ്ങനെ പറയരുത്. താൻ ആദ്യമായി തന്നതല്ലെ. എങ്ങനെ ഉണ്ട് കൈ പുണ്യം എന്ന് നോക്കട്ടെ..
അത് കഴിച്ചു നോക്കീട്ട് ഞാൻ പറഞ്ഞു…
ഉം… കൊഴപ്പമില്ല. എന്നാലും ഞാൻ ഉണ്ടാക്കുന്ന അത്രക്കൊന്നും രസമില്ല…
ദേ ചെക്കാ വല്ലാതെ കളിയാക്കിയാൽ. ചമ്മന്തിയെടുത്തു കണ്ണിൽ തേക്കും..
രണ്ടണ്ണം മിണ്ടാതെ ഇരുന്ന് കഴിക്കുന്നുണ്ടോ…ഇല്ലങ്കി
ഇന്റെ ഇച്ചായോ കുറേ നേരമായല്ലോ കഴിക്കാൻ തുടങ്ങീട്ട്. ആ പാവം ഗ്രീഷ്മക്ക് വല്ലതും കൊടുക്ക് ..
അയ്യടാ എനിക്കൊന്നും വേണ്ട…
അല്ല നിനക്ക് ഇപ്പൊ തരാം. മിണ്ടാതെ തിന്നിട്ട് എണീറ്റ് പോടീ…
നീ പോടാ കൊരങ്ങാ…
അത് നിന്റെ കെട്ടിയോനെ വിളിച്ചാൽ മതി…
അത് ഞാൻ കെട്ടിയിട്ട് തീരുമാനിച്ചോളാ ട്ടാ….
പിന്നീട് എല്ലാ ദിവസവും ഞങ്ങൾ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്….
പിന്നീട് എല്ലാ ദിവസവും ഞങ്ങൾ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അവിടന്നങ്ങോട്ട് ഞങ്ങളുടെ ഇടയിൽ ഒരു സൗഹൃദം വളരുകയായിരുന്നു. ഒരു ക്ലാസ്സിലല്ലങ്കിലും സമയം കിട്ടുമ്പോഴെല്ലാം ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു എപ്പോഴും.അപ്പോഴും എന്റെ ഇഷ്ട്ടം അറിഞ്ഞിട്ടും അവൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അത് അവളോട് തുറന്ന് ഇതുവരെ പറയാനും എനിക്ക് പേടിയായിരുന്നു. കാരണം ഇപ്പോഴുള്ള ഈ സൗഹൃദം നഷ്ട്ടപ്പെട്ടാലോ എന്ന പേടി..
ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം സ്കൂൾ വരാന്തയിൽ ഒറ്റക്ക് നിൽക്കുമ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു..
എന്താ ഷാനു ഇവിടെ ഒറ്റക്ക് നിൽക്കുന്നത്…
ഹേയ് ഒന്നൂല്ലാ വെറുതെ…
വെറുതെ നിന്ന് എന്താ ഇത്രയും ആലോചിക്കാനുള്ളത്…
ചുമ്മാ…
ഹാ എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയടോ…
അത് ഒന്നുമില്ല പിന്നീട് ഒരു ദിവസം പറയാം..
അത് നന്നായി ഇങ്ങനെ എന്നോട് പറയാനുള്ളതെല്ലാം പിന്നെ പറയാം എന്ന് പറഞ്ഞ് ഒരു ദിവസം ഇതെല്ലാം കേൾക്കാൻ ഞാൻ ഉണ്ടായില്ലങ്കിലോ…
മ്മ്… താൻ എങ്ങോട്ടാ പോണത്…
നമ്മടെ കാര്യമൊന്നും അങ്ങനെ പറയാൻ പറ്റില്ലടോ…
അതെന്താ അങ്ങനെ….
ഞാൻ ജനിച്ചതും വളർന്നതെല്ലാം അങ്ങ് ദുഫായിലായിരുന്നു. നാട്ടിൽ വന്നിട്ട് നാല് കൊല്ലമായിട്ടൊള്ളൂ. അവിടെ ഉപ്പാക്ക് ഒരു സൂപ്പർ മാർക്കറ്റാണ് ഇപ്പൊ അത് നോക്കുന്നത് ഉപ്പാന്റെ അനിയനാണ്. ഇടക്ക് ഉപ്പ അവിടേക്കു പോകും ഒന്നോ രണ്ടോ മാസം നിൽക്കും. ഇനി അനിയൻ ഏത് നിമിഷവും നാട്ടിൽ വരും പിന്നെ കല്യാണം കഴിഞ്ഞാൽ പിന്നെ ആള് തിരിച്ചു പോകുന്നില്ലെന്നാണ് പറയുന്നത് അപ്പൊ പിന്നെ ഉപ്പയും ഉമ്മയും തിരിച്ചു പോകും അതിന് മുൻമ്പ് ചിലപ്പോൾ എന്റെ…..
അവൾ അവിടെ പറഞ്ഞ് നിർത്തി.പക്ഷെ എനിക്ക് കാര്യം മനസ്സിലായി. ഉപ്പയും ഉമ്മയും പോകുന്നതിന് മുൻമ്പ് അവളുടെ വിവാഹം നടത്തും. എന്നാലും ഞാൻ അറിയാത്ത പോലെ അവളോട് പറഞ്ഞു…
അതിനെന്താ തനിക്ക് ഇവിടെ തന്റെ ബന്ധുക്കൾ ഇല്ലേ അവരോടൊപ്പം നിന്ന് പടിച്ചൂടേ…
അതൊന്നും എന്റെ ഉപ്പാക്ക് ഇഷ്ട്ടമല്ല. അല്ലങ്കിൽ ഉമ്മാനേയും ഇവിടെ നിർത്തി ഉപ്പാക്ക് പോയാൽ പോരേ.ഉമ്മാടെ വീട് ഇവിടെ അടുത്താണ്…
അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചു. ഇവൾ എന്നെ വിട്ട് പോയാൽ പിന്നെ അവളെ ഒന്ന് കാണാൻ പോലും സാധിക്കില്ല…
ടോ നീയെന്താ വീണ്ടും ആലോചിക്കുന്നത്.
അവളുടെ വീണ്ടുമുള്ള ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…
ഹേ.. താൻ എന്താ ചോദിച്ചത്…
നീ എന്താ വീണ്ടും ആലോചിക്കുന്നതെന്ന്…
അത് പിന്നെ ഒന്നുമില്ല…
ഇനി ഇതും പിന്നെ പറയാനുള്ളതാണോ…
ഹേയ് അല്ല….
ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് ശംഭുവും അച്ചായനും കയറി വന്നു…
ടാ ഷാനെ നീ ഇവിടെ കത്തിയടിച്ചു നിക്കാണോ നിന്നെ എവിടെയെല്ലാം അന്വേഷിച്ചു…
ഉം… എന്താ കാര്യം…
അപ്പൊ നീ അറിഞ്ഞില്ലെ…
എന്ത്….
ടോ ഷാനു ഞാൻ പോട്ടെ…
ഇടയിൽ അവൾ കയറി സംസാരിച്ചു…
നീ എവിടെക്കാ പോണത്..
അത് കേട്ട് അച്ചായൻ മറുപടി പറഞ്ഞു.
നിങ്ങൾ സംസാരിക്ക്. ഞാൻ പോട്ടെ…
നീ അവിടെ നിക്ക് നീ കേൾക്കാൻ പാടില്ലാത്തതൊന്നും ഞങ്ങൾക്ക് പറയാനില്ല…
ഓ… എന്നാ പറ ഞാനും കേൾക്കട്ടെ…
അച്ചായ എന്താ നീ പറയുന്നത്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല…
ടാ പൊട്ടാ നമ്മുക്ക് എപ്പോഴും എട്ടിന്റെ പണി തന്നോണ്ടിരുന്നില്ലെ ആ മാഷ് ഇവിടെ നിന്ന് സ്ഥലം മാറി പോവുകയാണ്…
ഹാ. അത് നന്നായി.. എന്തായാലും ഈ സ്കൂളിൽ നിന്ന് പോകുന്നതിന് മുൻപ് ആ മാഷിന് തിരിച്ച് പതിനാറിന്റെ പണി കൊടുക്കണം എന്ന് കരുതിയതാ.പോവല്ലെ ഇനി അത് വേണ്ടല്ലോ. നിന്നോട് ഇത് ആരാ പറഞ്ഞത്…
ഞങ്ങൾ ഇപ്പൊ ഓഫിസിൽ പോയപ്പോൾ അവിടെ പറയുന്നത് കേട്ടതാ. ഈ വെള്ളിയാഴ്ച്ച ഉച്ചവരെ ക്ലാസ്സ് ഉണ്ടാവൂ.അത് കഴിഞ്ഞാൽ മാഷിനുള്ള യാത്രയപ്പാ…
അപ്പൊ ആ മാഷിന് നമ്മുടെ വക ഒരു യാത്രയപ്പ് കൊടുക്കണ്ടേ.
അത് കേട്ട് അവൾ പറഞ്ഞു.
അല്ല നീ എന്താ ഉദ്ദേശിച്ചത്…
എന്തായാലും ഒരു കൊല്ലമെങ്കിൽ ഒരു കൊല്ലം നമ്മളെ പഠിപ്പിച്ച മാഷല്ലെ. മാഷ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ അതെല്ലാം നമ്മുടെ നല്ലതിന് വേണ്ടിയാകും..
അതൊക്കെ ശെരിയാണ്… പക്ഷെ നമ്മൾ എന്ത് ചെയ്യാനാണ്..
നമ്മുക്ക് എല്ലാവർക്കും കൂടി മാഷിന് ഒരു സമ്മാനം വാങ്ങി കൊടുക്കാം നമ്മൾ ആറേഴുപേരുണ്ടല്ലോ…
അതെല്ലാം ശെരിയാണ്….
Siooper