അനക്ക് അറിയാല്ലോ ഉപ്പാന്റെ സ്വഭാവം. ഉപ്പ അറിഞ്ഞാൽ പിന്നെ നിന്നെ വെച്ചേക്കില്ല…
അതിന് ഇത്ത ഞാൻ ഒന്നും ചെയ്തില്ലല്ലോ. അവർ എന്റെ പിന്നാലെ നടന്ന് ശല്ല്യം ചെയ്യുന്നതിന് ഞാൻ എന്ത് ചെയ്യാനാ….
എന്തായാലും സ്കൂൾ പൂട്ടിയില്ലെ എല്ലാം ഇതോടെ അവസാനിപ്പിച്ചോ അതാ നല്ലത്.
ഉം.. ശരി…
ഹോ ഇവളെ വർത്താനം കേട്ടാൽ ഞാൻ ഒരാഴ്ച്ച അവനോടൊപ്പം കറങ്ങിട്ട് വീട്ടിൽ വന്നപോലെയുണ്ട്…..
——————————***——————————-
ദിവസങ്ങൾ കഴിഞ്ഞു പോയി. ഓരോ ദിവസവും എന്നെ വരവേറ്റിയിരുന്നത് അവളെ കുറിച്ചുള്ള ഓർമ്മകളായിയുന്നു. അവളെ കാണാൻ ഒരുപാടു ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ദിവസങ്ങൾ അങ്ങനെ മുന്നിട്ടു പോയി അതിനിടയിൽ റിസൾട്ട് വന്നു. ഞങ്ങൾ അഞ്ച് പേരും ജയിച്ചു. അവളെ കാര്യം പറയണ്ടല്ലോ. എല്ലാറ്റിലും വലിയ മാർക്കോടെ അവളും ജയിച്ചു. അവിടുന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്കൂൾ തുറന്നു. രണ്ട് മാസങ്ങൾക്കു ശേഷം അവളെ കാണാം എന്ന സന്തോഷത്തോടെയാണ് ഞാൻ സ്കൂളിൽ വന്നത്.പക്ഷെ കുറേ ദിവസ്സങ്ങൾക്ക് ശേഷം കണ്ടപ്പോളും അവൾക്ക് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു…
ഹലോ…. എന്താടോ ഇത് വരെ എന്നോടുള്ള തന്റെ ദേഷ്യം മാറീട്ടില്ലെ….
എനിക്ക് എന്തിനാ തന്നോട് ദേഷ്യം….
പിന്നെന്താ കണ്ടാൽ ഒന്ന് ചിരിക്കങ്കിലും ചെയ്‌തൂടെ….
ഹോ തന്നെ ഞാൻ കണ്ടില്ല അതാണ്.എവിടെ പോയി നിന്റെ ബാക്കിയുള്ളവർ അവരെയും കണ്ടില്ലല്ലോ.
ഇവിടെ എവിടെങ്കിലും കാണും. രണ്ട് മാസമായില്ലെ എല്ലാവരെയും കണ്ടിട്ട് കറങ്ങി നടക്കുന്നുണ്ടാകും….
എന്താ നീ പോയില്ലെ….
എനിക്ക് ആകെ ഒരാളെ കാണാനുണ്ടായിരുന്നോളൂ ആളെ കണ്ട് അത് മതി….
ഹോ ആരാണാവോ ആ ആൾ….
ആ ആളല്ലെ എന്റെ മുന്നിൽ ഇരിക്കുന്നത്….
ആര് ഞാനോ… നന്നായി… അല്ല അന്ന് തനിക്ക് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞില്ലെ അതെന്താ….
ഓ അതോ…. അത് അന്നല്ലെ…
അതെന്താ അന്ന് പറയാനുള്ളത് ഇന്ന് പറഞ്ഞൂടെ…..
അത് ഇന്ന് പറഞ്ഞിട്ട് കാര്യമില്ല… അന്ന് പറയാനുള്ളത് അന്ന് കേൾക്കാണമായിരുന്നു….
അന്ന് തന്നോടുള്ള ദേഷ്യം കൊണ്ട് ഞാൻ പോയതല്ലെ….
ഇപ്പൊ ആ ദേഷ്യം ഇല്ലേ….
അതിന് അന്നും എനിക്ക് നിന്നോട് ദേഷ്യമൊന്നും അല്ലായിരുന്നു….
പിന്നെ….
എന്തോ എനിക്കറിയില്ല.അതെന്താണെന്ന്…
അപ്പൊ…. ഇനി തനിക്ക് എന്നോട് ദേഷ്യമൊന്നും ഇല്ലെന്ന് കരുതിക്കോട്ടെ….
ഓ അതിനെന്താ…..
അപ്പോഴാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ ക്ലാസ്സിലേക്ക് മാഷ് കയറിവന്നത്. എല്ലാവരോടും നിശാംദ്ധരായി ഇരിക്കാൻ പറഞ്ഞു. എന്നിട്ട് മാഷ് തുടർന്നു. ഞാൻ പേര് വിളിക്കുന്നവർ ഒൻപതാംക്ലാസ്സ് A യിൽ പോയി ഇരിക്കണം. മാഷ് പേര് വിളിക്കാൻ തുടങ്ങി. പേര് വിളിച്ചവരെല്ലാം ഓരോരുത്തരായി പുതിയ ക്ലാസ്സിലേക്ക് പോയി. കൂടെ അവളെയും വിളിച്ചു. പോകുന്നതിനിടയിൽ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. പിന്നീട് അങ്ങോട്ട് എന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി ഓരോ പേര് വിളിക്കുമ്പോഴും അടുത്തത് എന്നെ വിളിക്കുമെന്ന് കരുതി ഇരുന്നു.പടച്ചോനെ ഇയ്യ് എന്നെ ചതിക്കല്ലെ. ഓളെ ക്ലാസ്സിൽ തന്നെ എന്നെയും ഇരുത്തണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു. പക്ഷെ അപ്പോഴേക്കും മാഷ് പേര് വിളിച്ചു നിറുത്തി. ഇത്രയും പേര് ഒൻപതാംക്ലാസ്സ് A യിലും. ഇനി വിളിക്കുന്നവർ B യിലേക്കും പോകാൻ നിർദ്ദേശിച്ചു. ആദ്യം തന്നെ എന്റെ പേരിൽ നിന്നാണ് തുടങ്ങിയത്. ഹോ ഈ കാലമാടന് ഈ പേര് കുറച്ചു മുന്പേ വിളിക്കാമായിരുന്നില്ലേ മുഖത്ത് ഒരു ചിരിയും പിടിപ്പിച്ചു ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി. പക്ഷെ മനസ്സിൽ ഒരുപാട് സങ്കടമുണ്ടായിരുന്നു. ഇനി മുതൽ അവളെ കണ്ടിരിക്കാൻ സാധിക്കില്ലല്ലോ.അത് എന്നെ നിരാശനാക്കി. എങ്കിലും എന്റെ പിന്നാലെ മ്മടെ അച്ചായനും ഉണ്ടായിരുന്നു കമ്പനിക്ക്. അങ്ങനെ B യിൽ ഞാനും ഇച്ചായനും മാത്രം. അങ്ങനെ ഫൈവ് കിങ് ലെ അഞ്ചു പേരും പല ക്ലാസ്സിലായി. കുറച്ച് കഴിഞ്ഞപ്പോൾ സ്കൂൾ വിട്ടു ഞാൻ അവളെ കാണാനായി വീണ്ടും അവളുടെ ക്ലാസ്സിന്റെ അടുത്തേക്ക് ചെന്നു. പക്ഷെ അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങിയിരുന്നു. നിരാശയോടെ സ്കൂളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് എന്റെ മുന്നിൽ ഒരു സൈക്കിൾ വന്ന് നിന്നത്. അത് അവളായിരുന്നു. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. അവൾ എന്നെ വിളിച്ചു….
ഷാനു… ഒന്ന് നിന്നെ….
ഞാൻ നിന്നു…. ഉം എന്തേ…..
ഞാൻ വിചാരിച്ചു നീ പോയിട്ടുണ്ടാകുമെന്ന്…
എന്താ കാര്യം……അവൾ സംസാരിക്കുമ്പോൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.ഞാൻ ചോദിച്ചു.താൻ എന്തിനാ ഇങ്ങനെ കിതക്കുന്നത്….
ഹേയ് നിന്നെ കാണാൻ വേണ്ടി ഇത്തിരി സ്പീഡിൽ വന്നതാ.ഞാൻ പോട്ടെ സമയം ഒരുപാടായി…
അവൾ അങ്ങനെ പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും അവളുടെ മുഖത്തു നിന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു അവൾക്ക് എന്തോ എന്നോട് പറയാൻ ഉണ്ടെന്ന്.പിന്നീട് ഒന്നും പറയാതെ അവൾ പോയി. ഞാനും വീട്ടിലേക്കു നടന്നു. എന്റെ മനസ്സിൽ വീണ്ടും പുതിയ പ്രതീക്ഷകൾ പൂവിട്ടു. എന്തായിരിക്കും അവൾക്ക് എന്നോട് പറയാൻ ഉണ്ടായിരിക്കാ. അവൾ പറയാതെ തന്നെ എന്താണ് എന്നോട് പറയാൻ ശ്രമിച്ചത് അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തി.
—————————-****——————————-
ഹോ ഇന്ന് എനിക്ക് എന്ത് പറ്റി. പതിവില്ലാതെ ഞാൻ അവനോട് ഒരുപാട് നേരം സംസാരിച്ചു. അല്ലങ്കിൽ അവനെ കണ്ടാൽ അപ്പൊ എനിക്ക് ദേഷ്യം വരുന്നതാണ്. ഇന്നെന്തോ എനിക്ക് അങ്ങനെ ഒന്നും ഉണ്ടായില്ല. ഒരുപാട് നേരം ഞാൻ അവനോട് സംസാരിച്ചു. ഈ രണ്ട് മാസത്തിനിടയിൽ എനിക്ക് എന്താ സംഭവിച്ചത്. ഇനി ഇത് വല്ല പുതിയതിന്റെയും തുടക്കമാണോ. അങ്ങനെയൊന്നും ഉണ്ടാവാൻ പാടില്ല. മനസ്സേ എന്നെ കൈ വിടല്ലെ.എന്തെങ്കിലും ഒന്ന് പറയാനുണ്ടായിരുന്നത് ഇത്താത്തയോടായിരുന്നു അവളുടെ വിവാഹം കഴിഞ്ഞതോടെ അതും നഷ്ട്ടപ്പെട്ടു. ഒരു ദിവസ്സം പോലും എന്നെ കാണാതിരിക്കാൻ പറ്റില്ല എന്ന് പറയുന്ന ആളായിരുന്നു ഇപ്പോൾ വല്ലപ്പോഴും വിളിച്ച് സംസാരിച്ചാലായി. അവളെയും കുറ്റം പറയാൻ പറ്റില്ല പുതിയ ആളുകൾ ചുറ്റുപാടുകൾ എല്ലാം പൊരുത്തപ്പെട്ടു വരണ്ടേ എല്ലാം ശെരിയാകും. എന്തായാലും അവനോട് നല്ല രീതിയിൽ സംസാരിക്കാൻ സാധിച്ചല്ലോ അത് തന്നെ വലിയ ഭാഗ്യം.ഇനി എന്നും ഇതുപോലെ ആയാൽ മതിയായിരുന്നു…..
Siooper