എന്ന് നിന്‍റെ ഷാനു [Shaan Wky] 24

ഗ്രീഷ്മ നീ പോകാൻ വരട്ടെ. ഈ അച്ചായന് നിന്നോട് എന്തോ പറയാനുണ്ടത്രേ…

അല്ലടാ ശംഭു എനിക്ക് എന്താ അവളോട്‌ പറയാനുള്ളത്…

ഹേയ് അപ്പൊ നീയല്ലെ എന്തോ പറയാനുണ്ടെന്ന് പറഞ്ഞത്…

അയ്യടാ ഇവൻക്കോ ഞാൻ കേട്ടത് തന്നെ…
വല്ല ചെവി കേൾക്കാൻ പറ്റാത്തവരോട് പോയി പറയാൻ പറ അവരാകുമ്പോൾ തിരിച്ച്‌ ഒന്നും ചെയ്യില്ലല്ലോ….

അതല്ലെ നിന്നോട് പറയാനുണ്ടെന്ന് പറഞ്ഞത്…

എന്താ ശംഭു പറഞ്ഞത് കേട്ടില്ല…

ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്…

ടാ സഞ്ജു നീ ഒന്ന് നിന്നെ…

ഉം എന്താ…

എന്താടാ നിനക്ക് ഇത്ര കലിപ്പ്.നിന്റെ സൈക്കിൾ ഒന്ന് തന്നെ….

അപ്പൊ എനിക്ക് വീട്ടിൽ പോണ്ടേ…

നിനക്കെന്താ നടന്നാൽ വീട്ടിൽ എത്തില്ലെ. സൈക്കള് കാട്ടട. നീ വീട്ടിൽ എത്തുന്നതിനു മുന്നേ നിന്റെ സൈക്കിള് വീട്ടിൽ എത്തിയിരിക്കും ഈ ഇച്ചായനാടാ പറയുന്നത്….

ഉം ശെരി…

വാടാ ഷാനെ കേറടാ..

വേണ്ടടാ അവൾ വീട്ടിൽ എത്തിക്കാണും…

നിന്നോട് കേറാനല്ലേ പറഞ്ഞത്…

അപ്പൊ ഗ്രീഷ്മ പോട്ടെ ഇനി രണ്ട് മാസം കഴിഞ്ഞ് കാണാം…

ഹോ രണ്ട് മാസം നിങ്ങളെയൊന്നും സഹിക്കണ്ടല്ലോ….

അങ്ങനെ ഞങ്ങൾ യാത്രയായി അവളെ കാണാൻ. പക്ഷെ പോയി നിന്നത് അവളുടെ വീടിന്റെ പടിക്കലായിരുന്നു. അവളോട്‌ ഒന്നും സംസാരിക്കാൻ പറ്റിയില്ല. അവൾ ഞങ്ങളെ കണ്ടു. അപ്പോഴേക്കും അവൾ വീടിന്റെ അകത്തേക്ക് കയറിയിരുന്നു….

ഇപ്പൊ നിങ്ങൾക്ക് സമാധാനമായില്ലെ. ഞാൻ പറഞ്ഞതല്ലെ കാണാൻ പറ്റില്ലാന്ന്. വെറുതെ മനുഷ്യന്റെ നടു ഒടിഞ്ഞു…

നിനക്ക് ഭാഗ്യമില്ല ഷാനെ. വാ നമ്മുക്ക് വന്ന വഴിയേ തിരിച്ചു പോകാം…

അല്ല ഇച്ചായ കുറച്ച് മുന്നേ നീ എന്തൊക്കെയോ പറഞ്ഞല്ലോ വീട്ടിൽ കയറി പൊക്കുമെന്നോക്കെ എന്തേ പൊക്കുന്നില്ലെ…

അതുപിന്നെ ഞാൻ അവളുടെ മുന്നിൽ വെച്ച് എന്തെങ്കിലും പറയണ്ടേ എന്ന് കരുതി പറഞ്ഞതല്ലെ. എന്റെ വീട്ടിൽ നിന്ന് തന്നെ എനിക്ക് ഒന്നും പൊക്കാൻ പറ്റണില്ല പിന്നല്ലെ ഓൾടെ വീട്ടീന്ന് അവളെ പൊക്കുന്നത്. ഇതെല്ലാം ഈ ഇച്ചായന്റെ ഒരു കളിയല്ലെ മക്കളെ….

നീ നിന്ന് വാചകമടിക്കാതെ വരുന്നുണ്ടോ….

പോയപോലെ അവിടുന്നും തിരിച്ചു പോന്നു. ഒരുപാട് സംങ്കടത്തോടെയാണ് ഞാൻ അവിടെ നിന്നും തിരിച്ചു പോന്നത്. ഇനി ഒന്ന് കാണണമെങ്കിൽ രണ്ട് മാസം കാത്തിരിക്കണം അതും കാണോ എന്ന് ഒരു ഉറപ്പും ഇല്ലാ. കണ്ണിൽ നിന്നും വന്ന
കണ്ണുനീരിനെ കാറ്റിൽ പറത്തിവിട്ടു ഞാൻ. അവരോടെല്ലാം യാത്ര പറഞ്ഞ് തിരികെ വീട്ടിലേക്ക് പോയി. ഒരു കൊല്ലം കാട്ടിക്കൂട്ടിയ തെമ്മാടി തരത്തിനും അവധി കൊടുത്തു. ഈ ചുരുങ്ങിയ ദിവസങ്ങളിൽ ആദ്യമായി തോന്നിയ പ്രണയവും മനസ്സിനെ വല്ലാതെ പൊള്ളിച്ചു. എങ്ങും എത്താതെ പാറി നടക്കുന്ന അപ്പൂപ്പൻ താടി പോലെ ആ പ്രണയവും പാറി നടന്നു. എന്നാലും മനസ്സിന് ഒരു ഉറപ്പുണ്ടായിരുന്നു ആ അപ്പുപ്പൻ താടി ഒരു ദിവസം ഞാൻ സ്വന്തമാക്കുമെന്നു. എന്തൊക്കെയോ ആലോചിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല. എന്തോ വീട്ടിൽ എത്തിയപ്പോൾ പഴയ കാര്യങ്ങളെല്ലാം ഓർത്ത്‌ കട്ടിലിൽ കിടന്നു. കുറച്ച് കഴിഞ്ഞ് ഉമ്മ വന്നു വിളിച്ചപ്പോഴാണ് പഴയ ചിന്തയിൽ നിന്നും തിരികെ വന്നത്. സാധാരണ സ്കൂൾ പൂട്ടിയാൽ ഒരുപാട് സന്തോഷവും അത്ര തന്നെ സംങ്കടവും തോന്നാറുണ്ട്. എന്നാൽ ഇപ്പൊ മനസ്സ് നിറയെ സംങ്കടം തളം കെട്ടി നിന്നു. ഇനി എത്ര ദിവസങ്ങൾ കാത്തിരിക്കണം എല്ലാവരെയും അതിലുപരി അവളെയും ഒന്ന് കാണാൻ.എല്ലാ കൂടി ആലോചിച്ചപ്പോൾ ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. പതിവ് പോലെ കുളിച്ചു കടയിലേക്ക് പോകാൻ ഒരുങ്ങി.ആ കുളി ശരീരത്തെ തണുപ്പിക്കാൻ കഴിഞ്ഞെങ്കിലും മനസ്സിന് ചുട്ടു പൊള്ളുന്നവേദനയായിരുന്നു…

—————————————————————–

എന്നാലും അവൾ പറഞ്ഞതല്ലെ അവൻക്ക് എന്താ പറയാനുള്ളത് എന്നു കേൾക്കാമായിരുന്നു. അതിനെങ്ങനെ അപ്പോഴേക്കും വരില്ലേ ദേഷ്യം. സ്കൂളിലെ അവസാന ദിവസമെങ്കിലും അവനോട് ഒന്ന് നല്ല രീതിയിൽ സംസാരിക്കാമായിരുന്നു. അവൾ ഒരുപാട് നിർബന്ധിച്ചതാ. എന്റെ ഈ സ്വഭാവം അതിന് സമ്മതിച്ചില്ല. അവൻ എന്നെ കാണാൻ വേണ്ടി വീടുവരെ വരെ വന്നു. എന്നിട്ടും…ഞാൻ എന്താ ഇങ്ങനെ ആയി പോയത്. എന്തായിരിക്കും അവൻക്ക് എന്നോട് പറയാൻ ഉണ്ടാവുക. ഇനി ഒന്ന് കാണണമെങ്കിൽ രണ്ട് മാസം കഴിയണം. അതിനിടയിൽ ഒന്ന് കാണാനോ സംസാരിക്കാനോ സാധിക്കില്ല…..

ഇനിയൊന്ന് കാണണമെങ്കിൽ രണ്ട് മാസം കഴിയണം. അതിനിടയിൽ ഒന്ന് സംസാരിക്കാനോ കാണാനോ കഴിയില്ല.ഇനി ഒരു വഴിയും ഇല്ല രണ്ട് മാസം കാത്തിരിക്കല്ലാതെ….

ടീ റൈഹു നീ എന്തെടുക്കാ അവിടെ ബാത്റൂമിൽ കയറീ മൂളി പാട്ട് പാടാൻ തുടങ്ങീട്ട് ഒരു മണിക്കൂറായല്ലോ….

ദാ കഴിഞ്ഞ് ഇത്ത….

ഇയ്യ് കുളി കഴിഞ്ഞ് ഇങ്ങോട്ട് വാ അന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്….

മ്മ് എന്താണാവോ പതിവില്ലാത്ത ഒരു കാര്യം ചോദിക്കല്….

എന്താ ഇത്താ….

ഇന്ന് സ്കൂൾ വിട്ട് വരുമ്പോൾ ആരാ നിന്റെ കൂടെ ഉണ്ടായിരുന്നത്….

ആരും ഉണ്ടായിരുന്നില്ലല്ലോ….

പിന്നെ ഞാൻ കണ്ടതോ….

അത് ഇത്താക്ക് തോന്നിയതാവും….

അല്ല ഞാൻ മുകളിൽ ഇരിക്കുമ്പോൾ കണ്ടതാ. കുറച്ച് ആൺകുട്ടികൾ നിന്റെ പിന്നാലെ വരുന്നത്….

ഹോ അതോ അത് എന്റെ ക്ലാസ്സിലെ കുട്ടികളാണ്…

അതിന് അവർ എന്തിനാ നിന്റെ ഒപ്പം വരുന്നത്…

അത് ഞാൻ ഇന്ന് രാവിലെ പറഞ്ഞില്ലെ എന്നെ ശല്ല്യം ചെയ്യുന്നവനെ പറ്റി അവരാ…

അവർ വന്ന് വന്ന് വീട്ടിലും ശല്ല്യം ചെയ്യാൻ തുടങ്ങിയോ….

അത് അവൻ ഇന്ന് എന്നെ കാണണമെന്ന് എന്റെ കൂട്ടുകാരിയോട് പറഞ്ഞയച്ചിരുന്നു ഞാൻ പറ്റില്ലെന്നു പറഞ്ഞു. അപ്പൊ എന്നെ കാണാൻ വന്നതാകും. ഞാൻ കണ്ടത് തന്നെ വീടിന്റെ അകത്തേക്ക് കയറുമ്പോഴാണ്….

അവൻക്ക് എന്താ നിന്നോട് പറയാനുള്ളത്…

അതിന് ഞാൻ അവിടെ നിന്നോ എന്നാലല്ലേ അറിയൂ. അല്ല ഇത്താത്ത എന്നെ ചോദ്യം ചെയ്യാണോ….

1 Comment

Comments are closed.