എന്ന് നിന്‍റെ ഷാനു [Shaan Wky] 24

എന്ന് നിന്‍റെ ഷാനു

Ennu Ninte Shanu Malayalam Novel bY Shaan Wky

ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം….

എന്റെ പേര് ഷാനു. ഞാൻ ഗൾഫിലായിരുന്നു. ഇപ്പോ നാട്ടിൽ വന്നിട്ട് മൂന്ന് മാസമായി. ഈ കഥ നടക്കുന്നത് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടാണ്…

ഇനി കഥയിലേക്ക് വരാം…

ആദ്യമായാണ് ഞാൻ ആ സ്കൂളിൽ വരുന്നത്. ഏഴാം ക്ലാസ്സ്‌ വരെ ഞാൻ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നോടൊപ്പം ആ സ്കൂളിൽ ഒരു ചങ്ക് കൂടെയുണ്ടായിരുന്നു. എല്ലാ തല്ലൊള്ളി തരത്തിനും ചെറുപ്പം മുതലെ കട്ടക്ക് നിന്നിരുന്നത് അവനായിരുന്നു. അങ്ങനെ ക്ലാസ്സ് തുടങ്ങി.പുതിയ സ്കൂൾ പുതിയ കൂട്ടുകാർ പുതിയ അധ്യാപകർ അങ്ങനെ എല്ലാം പുതിയ ഒരു ലോകമായിരുന്നു ദിവസങ്ങൾ കഴിഞ്ഞു ഞങ്ങൾക്ക് അവിടെ പുതിയ കൂട്ടുകാരെ കിട്ടി അങ്ങനെ സ്കൂൾ ജീവിതം ആഘോഷിച്ചു തുടങ്ങി. അതിനിടയിൽ പുതിയ മൂന്ന് കൂട്ടുകാർ കൂടി ഞങ്ങൾക്കിടയിൽ വന്നു. പിന്നീട് ഞങ്ങൾ അഞ്ചു പേരായി.തല്ലുകൂടിയും തല്ലുണ്ടാക്കിയും ദിവസങ്ങൾ കഴിഞ്ഞു പോയി. ഞങ്ങൾ രണ്ട് പേര് ഒഴികെ ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ബാക്കി മൂന്നുപേരും അത്യാവശ്യം നല്ല രീതിയിൽ പടിക്കുന്നവരായിരുന്നു.ഞങ്ങളോടൊപ്പം എല്ലാ തല്ലൊള്ളിതരത്തിനും ഒപ്പം ഉണ്ടാകുമവർ . എന്നും ടീച്ചറിൽ നിന്നും തല്ലും കൊള്ളും.ഞങ്ങളോടൊപ്പം കൂട്ട് കൂടരുതെന്നു വാണിങ്ങും കൊടുക്കും. എന്നാലും അവർ ഞങ്ങളോടൊപ്പം വീണ്ടും കൂട്ടുകൂടും. ഞങ്ങൾ രണ്ട് പേരും എപ്പോഴും അവരോടു ചോദിക്കും എന്തിനാ ഞങ്ങളോടൊപ്പം കൂട്ട് കൂടി നാശവുന്നത് എന്ന്. പക്ഷെ ഞങ്ങളോട് ഒരു പ്രത്യേക ഇഷ്ട്ടമായിരുന്നു അവർക്ക് . ഇത്രയും കാലം ഞങ്ങൾ പഠിച്ചത് ഈ സ്കൂളിൽ തന്നെ ആയിരുന്നു പക്ഷെ സ്കൂൾ ജീവിതം എന്താണെന്ന് അറിഞ്ഞത് ഞങ്ങൾ വന്നതിന് ശേഷമാണെന്ന് അവർ പറയും.അങ്ങനെ എകദേശം ഒരു മാസം കഴിഞ്ഞു. അതിനിടയിൽ ഞങ്ങളുടെ ഗ്രൂപ്പിന് #ഫൈവ്_കിങ് എന്ന് ആ സ്കൂളിൽ പേര് വീണു.കാരണം ആ സ്കൂളിൽ എന്ത് നടന്നാലും അതിന്റെ മുന്നിൽ ഞങ്ങൾ അഞ്ചു പേരും ഉണ്ടാകും. ഒരു മാസം കഴിയുമ്പോഴേക്കും ആ സ്കൂളിൽ ഫെയ്മസ് ആയി. അങ്ങനെ ക്ലാസ്സിൽ ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്ന ദിവസമായി.ഞങ്ങളുടെ #ഫൈവ്_കിങിൽ നിന്നും ഒരാളെ സെക്കൻഡ് ലീഡറായി തെരഞ്ഞെടുത്തു. ശെരിക്കും പറഞ്ഞാൽ കള്ളന്മാരെ കയ്യിൽ താക്കോൽ കൊടുത്തു എന്ന് പറഞ്ഞപോലെയായി.ഞങ്ങളുടെ ക്ലാസ്സിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളായിരുന്നു. ഫസ്റ്റ് ലീഡറായി അവരിൽ നിന്നും ഒരാളെ തെരഞ്ഞെടുത്തു….

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഒരു ദിവസം പതിവ് പോലെ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കുട്ടി ക്ലാസ്സിലേക്ക് കയറി വന്നത്. ഒപ്പം ഒരു ടീച്ചറും ഉണ്ടായിരുന്നു. ഞങ്ങൾ വിചാരിച്ചത് ആ കുട്ടി ടീച്ചറുടെ മകളായിരിക്കും എന്നാണ്.അപ്പോഴാണ് ടീച്ചർ പറഞ്ഞത് ഈ കുട്ടി നമ്മുടെ ക്ലാസ്സിൽ പുതുതായി വന്നതാണ്. ഇനി പരസ്പരം പരിചയപ്പെട്ടോളൂ എന്നും പറഞ്ഞു ടീച്ചർ ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി.അവൾ ഒന്നും മിണ്ടാതെ ബാഗും
തൂക്കി ഞങ്ങൾ ഇരിക്കുന്ന ലാസ്റ്റ് ബഞ്ചിനോട് ചേർന്ന ബഞ്ചിന്റെ ഒരറ്റത്തു പോയി ഇരുന്നു. ഞങ്ങൾ പലരും എന്ത് ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല. അത് കണ്ട് ഞാൻ എന്റെ അടുത്തിരിക്കുന്നവനോട് അവൾ കേൾക്കേ ചോദിച്ചു “ജോസപ്പേ കുട്ടി പൊട്ടിയാണെന്നു തോന്നുന്നു ഒന്നും മിണ്ടുന്നില്ല.” അത് കേട്ടപാടെ അവൾ എന്നെ തുറിച്ചു നോക്കി.അത് കണ്ട അവൻ പറഞ്ഞു “ഹാവു” എന്തായാലും കുട്ടിക്ക് ചെവി കേൾക്കാം പൊട്ടിയല്ല. അങ്ങനെ സംസാരിച്ച്‌ ഇരിക്കുമ്പോഴാണ് ക്ലാസ്സ്‌ ടീച്ചർ വന്ന് പറഞ്ഞത് ഇന്ന് മലയാളം ടീച്ചർ ലീവ് ആണ് അതുകൊണ്ട് എന്തേങ്കിലും എഴുതാനോ പഠിക്കാനോ ഉണ്ടങ്കിൽ ഇരുന്നു പഠിച്ചോ.സംസാരിക്കുന്നവരുടെ പേര് സെക്കന്റ് ലീഡറോട് എഴുതി അടുത്ത, പിരീഡിൽ ടീച്ചറക്ക് കാണിച്ച് കൊടുക്കാനും. ഞാൻ അപ്പുറത്തെ ക്ലാസ്സിൽ ഉണ്ടെന്നും പറഞ്ഞു ടീച്ചർ പോയി. പിന്നെ ക്ലാസ്സിലെ കുട്ടികൾക്ക് ഞങ്ങളെ പേടി ആയത് കൊണ്ട് എന്ത് ചെയ്താലും അവർ ഒന്നും പറയില്ല. ടീച്ചർ പറഞ്ഞാൽ ഞങ്ങൾ എന്തും അനുസരിക്കും ക്ലാസ്സിൽ ഞങ്ങൾ സംസാരിക്കില്ല. പക്ഷെ ടീച്ചർ പറയുന്ന അന്ന് ഒരു നോട്ട് ബുക്കിന്റെ ഏട് പകുതി തീരും. ഞങ്ങൾ അന്ന് പരസ്പരം സംസാരിച്ചിരുന്നത് ബുക്കിന്റെ ഏട് പറിച്ചു അതിലായിരുന്നു. അങ്ങനെ ആ പിരീഡും അവസാനിക്കുമ്പോൾ ക്ലാസ്സിലെ ഒരുവിധം എല്ലാ കുട്ടികളുടെയും പേര് എഴുതിയിട്ടുണ്ടാവും. ബാക്കി ഞങ്ങൾ അഞ്ചു പേരുടെയും പേര് മാത്രം ഉണ്ടാവില്ല. അതാ ഞാൻ നേരത്തെ പറഞ്ഞത് ടീച്ചർ കള്ളന്റെ കയ്യിലാണ് താക്കോല് കൊടുത്തതെന്ന്. അന്ന് സ്കൂൾ വിടുന്നത് വരെ അവൾ ആരോടും ഒന്നും മിണ്ടിയില്ല.
പിറ്റേ ദിവസം ഞങ്ങൾ സ്കൂളിൽ എത്തി. ക്ലാസ്സിലെ എല്ലാ കുട്ടികളും എത്തിയിട്ടും അവൾ എത്തിയിട്ടില്ല. അന്നും അവൾ നേരം വൈകിയാണ് വന്നത്. അവൾ വരുന്നത് കണ്ട ഞാൻ നേരേ ക്ലാസ്സിന്റെ വാതിക്കൽ പോയി നിന്നു. അവൾ ക്ലാസ്സിലേക്ക് കയറാൻ നിന്നപ്പോൾ അവളെ തടഞ്ഞു നിർത്തി. എന്നോട് മാറിനിക്കാൻ എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി. ഞാൻ പറഞ്ഞു താൻ പേര് പറഞ്ഞിട്ട് ക്ലാസ്സിൽ കയറിയാൽ മതി. അപ്പോഴാണ് ക്ലാസ്സിലേക്ക് ടീച്ചർ വരുന്നത് കണ്ടത്. ഞാൻ നേരേ അവിടെ നിന്നും മുങ്ങി. അവൾ നേരേ എന്നെ ഒന്നുകൂടി തുറിച്ചു നോക്കി ക്ലാസ്സിലേക്ക് കയറി. ടീച്ചർ നേരേ വന്നത് അവളുടെ അടുത്തേക്കായിരുന്നു. അവളോട്‌ ചോദിച്ചു എന്താ കുട്ടി ക്ലാസ്സിലെ എല്ലാവരെയും പരിചയപ്പെട്ടില്ലെ.

“അത് കേട്ട ഞാൻ പറഞ്ഞു”

ടീച്ചറെ ഈ കുട്ടി ഊമയാണെന്ന് തോന്നുന്നു ഒന്നും മിണ്ടുന്നില്ല.

അതെന്താ ഷാനു. നീ അങ്ങനെ പറഞ്ഞത്.

അല്ല ഞങ്ങൾ എല്ലാവരും ഓരോന്ന് ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടുന്നില്ല വെറുതെ തുറിച്ചു നോക്കുന്നു എന്നല്ലാതെ.

അവൾ പുതിയ കുട്ടിയല്ലെ ഇവിടെ ആദ്യമായിട്ടല്ലെ വരുന്നത് എല്ലാം ശെരിയായിക്കോളും.

ഉം… ശെരി എന്നും പറഞ്ഞ്. ടീച്ചർ പതിവ് പോലെ ക്ലാസ്സ്‌ തുടർന്നു. ആ പിരീഡ് കഴിയുന്നത് വരെ അവൾ എന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു ടീച്ചർ പുറത്തേക്ക് പോയി. ഞാൻ നേരേ അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.

എന്തിനാ നീ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നത്.

അവൾ ഒന്നും മിണ്ടിയില്ല.

വല്ലാത്ത തുറിച്ചു നോക്കിയാൽ നിന്റെ ഉണ്ട കണ്ണ് രണ്ടും കുത്തി പൊട്ടിക്കും എന്ന് വെറുതെ അവളോട്‌ പറഞ്ഞു. അത് കേട്ടതും അവൾ എന്റെ മുഖത്തു നോക്കി എന്തോ മെല്ലെ പറഞ്ഞു.അത് കണ്ട ഞാൻ പറഞ്ഞു. എന്തേങ്കിലും പറയാനുണ്ടങ്കിൽ മുഖത്തു നോക്കി പറയടി ഉണ്ടക്കണ്ണി. അങ്ങനെ ഞങ്ങളുടെ ക്ലാസ്സിൽ ആദ്യമായി അവൾ എന്നോട് സംസാരിച്ചു.

“എന്താ പറഞ്ഞത് എന്ന് അറിയണ്ടേ”

പോടാ പട്ടി എന്ന്….

1 Comment

Comments are closed.