അപ്പോൾ തന്നെ ആ അമ്മ സ്വന്തം മൊബൈലിൽ നിന്നും മകനെ വിളിച്ചു പക്ഷെ മൊബൈൽ സ്വിച്ച് ഓഫ് എന്നാണ് കാണിച്ചത്. അതോടെ അവരുടെ പേടി വർധിച്ചു അയാൾ അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
*******************************************************************************************
വലിയ ഒരു കാട്ടിൽ കൂടി ഓടുന്ന ഒരു യുവാവ് അവന്റെ കൈ പിടിച്ചു കൊണ്ട് തന്നെ ഒരു യുവതിയും കൂടി കൂടെ ഓടുന്നുണ്ട്. അവന്റെ ശരീരം കണ്ടാൽ തന്നെ അറിയാം നല്ല രീതിയിൽ ആയോധന കലയിൽ പ്രാവിണ്യം ഉള്ള ആൾ ആണ് എന്ന്.
ഇരുട്ട് കാരണം അവരുടെ മുഖം വ്യക്തമല്ലെങ്കിലും അവർ രണ്ടുപേരുടെയും മുഖത്തു കണ്ടത് ഭയമാണ്. അവർ പക്ഷെ കാടിന്റെ ഉള്ളിലേക്ക് ഓടി കയറിക്കൊണ്ട് ഇരിക്കുകയായിരുന്നു.
പെട്ടന്ന് അവർക്ക് ചുറ്റും മുഖമൂടി അണിഞ്ഞ വേഷധാരികൾ വളഞ്ഞു. കയ്യിൽ ആയുധങ്ങൾ ഏന്തി നിൽക്കുന്ന അവരെ കണ്ടു പേടിച്ചു ആ യുവതി യുവാവിന്റെ പിറകിലേക്ക് ഒളിച്ചു.
അവരുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചുകൊണ്ട് ആ യുവാവ് യുവതിയെ മാറ്റി നിർത്തി. പക്ഷെ അപ്പോഴേക്കും അവർ ആക്രമിക്കാൻ തുടങ്ങി.
മുൻപിൽ നിന്ന രണ്ടു പേർ ഒരുമിച്ചു ആ യുവാവിനെ അവരുടെ ആയുധങ്ങൾ കൊണ്ട് ആക്രമിച്ചു പക്ഷെ ആ യുവാവ് വെറും കൈയോടെ തന്നെ അവരുടെ ആക്രമണങ്ങൾ ചെറുത്ത് നിൽക്കുകയും പിന്നെ തിരിച്ചു ആക്രമിക്കുകയും ചെയ്തു കൊണ്ട് ഇരുന്നു.
ക്ഷണ നേരം കൊണ്ട് തന്നെ അവർ എല്ലാവരെയും ആ യുവാവിന്റെ ആക്രമണത്തിൽ വീണു പോയി.
പക്ഷെ പെട്ടന്ന് ഒരു ശബ്ദം കേട്ട് യുവാവ് തിരഞ്ഞപ്പോൾ ആ യുവതിയുടെ നേരെ വാൾ ഓങ്ങുന്ന ഒരു ആളെ ആണ് കണ്ടത് പക്ഷെ ആ യുവാവിന് എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ യുവതിക്ക് വെട്ടേറ്റു.
യുവതിയുടെ എടുത്തേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും തന്റെ പിന്നിൽ നിന്നും ആ യുവാവിനും വെട്ടേറ്റു. ആ യുവാവ് നിരങ്ങി നീങ്ങി കൊണ്ട് വെട്ടേറ്റു വീണ യുവതിയുടെ എടുത്തേക്ക് എത്തി.
അപ്പോഴാണ് പെട്ടന്ന് ഒരു വെളിച്ചം കൊണ്ട് ആ യുവാവിന്റെയും യുവതിയുടെ മുഖങ്ങൾ തെളിഞ്ഞത്. യുവാവിന്റെ മുഖം ജിത്തുവിന്റെ പോലെയും യുവതിയുടെ കാർത്തുവിന്റെ പോലെയും.
“കാർത്തു…..”
എന്ന് നിലവിളിച്ചു.
തുടരും.
Do koppe kuttetta, thanikk onne katha publish cheythude
♥️♥️♥️♥️♥️♥️
Aparajithan anthayi onnu reply taruuu
ഇത് അഡ്മിനോളജിയാണ് പച്ച തെറിയാണ് എടാ അഡ്മിൻ നിനക്ക് മുഴുവൻ ബ്ലോക്ക് എടാ നീ ആലോചിക്കുന്ന നിന്നെ പോലെ കഴുകട കൊറേ ഉള്ളിലുണ്ട് എടാ അഡ്മിനെ മര്യാദക്ക് ബ്ലോക്ക് ഒക്കെ മാറി വന്നാലേ അച്ഛന്റെ നിന്റെ അച്ഛന്റെooooooooo
എടാ വലിയ അമ്മ ഭാര്യ
Aparajitha evdeyaa???….
Aparajithan?