ഇല്ലിക്കൽ 3 [കഥാനായകൻ] 400

“ജിത്തു ഇതാണ് നിങ്ങളുടെ കമ്പനി ഗസ്റ്റ് ഹൗസ്. എങ്ങനെയുണ്ട്?”

“ആഹാ ഇത്രയും വലിയ വില്ലയാണോ ഗസ്റ്റ് ഹൗസ്.”

വില്ലയുടെ മുൻപിൽ ചുറ്റും വീക്ഷിച്ചു കൊണ്ടിരുന്ന ജിത്തുവും കാർത്തുവും സൈദു ലാഗേജ്‌ എടുക്കാം തുടങ്ങിയപ്പോൾ ആണ് അവർ വേഗം സൈദുവിന്റെ കൈയിൽ നിന്നും മേടിച്ചു അവർ വില്ലയുടെ അകത്തേക്ക് കയറി.

ഫുള്ളി ഫർണിഷായ വില്ലയുടെ അകത്തു എല്ലാ സാധനങ്ങളും ഒരുക്കിയിരുന്നു.

“സൈദു ഇവിടെ ആരെങ്കിലും സ്ഥിരമായി താമസിക്കാറുണ്ടോ?”

“നമ്മുടെ മനു അവന്റെ കല്യാണത്തിന് മുൻപ് പണ്ട് സ്ഥിരം ഇവിടെയായിരുന്നു അതുകഴിഞ്ഞു അവൻ നന്നായി മൈന്റൈൻ ചെയ്യാറുണ്ട്. പിന്നെ നിങ്ങൾക്ക് നാളെ രാവിലെ ഉള്ള ബ്രേക്ഫാസ്റ് ഒക്കെ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്. അതുപോലെ ചായ എന്തെങ്കിലും ഉണ്ടാകണം എങ്കിൽ അതിനുള്ള സാധനങ്ങൾ ഒക്കെ അടുക്കളയിൽ ഉണ്ട്. എന്നാ ഞാൻ ഇറങ്ങട്ടെ? നാളെ കാണാം.”

അവരോടു യാത്ര പറഞ്ഞു സൈദു പോയത്തോടെ. വാതിൽ അടച്ചു ജിത്തു മുറിയിൽ കയറിയപ്പോഴേക്കും കാർത്തു ഫ്രഷ് ആവാൻ കയറി. ജിത്തു അവന്റെ ഡ്രെസ്സ് എടുത്തു അടുത്തുള്ള മുറിയിൽ ഉള്ള ബാത്റൂമിൽ പോയി ഫ്രഷ് ആയി തിരിച്ചു വന്നു.

കാർത്തുവും വന്നതോടെ യാത്ര ക്ഷീണം കാരണം രണ്ടു പേരും പെട്ടന്ന് ഉറങ്ങി.

*******************************************************************************************

(അതെ സമയം ഇല്ലിക്കൽ ദേശത്ത്)

ഒരു ചെറിയ ഓടിട്ട വീടിന്റെ മുൻപിൽ ഇരിക്കുക ആയിരുന്ന ഏകദേശം മദ്ധ്യവയസ്സായ ഒരു സ്ത്രീ. അവരുടെ എടുത്തു മൊബൈലിൽ നോക്കി ഇരിക്കുന്ന ഒരു യുവാവും ഉണ്ടായിരുന്നു.

“മോനെ നിയൊന്ന് ആ പൊക്കത്ത് ചെന്ന് നോക്കുമോ? അച്ഛൻ വരാം എന്ന് പറഞ്ഞിട്ട് കാണുന്നിലല്ലോ?!

“അച്ഛൻ ഇപ്പോൾ എത്തും അമ്മേ. അമ്മ ഇങ്ങനെ പേടിക്കാതെ.”

അവൻ അമ്മയെ ചേർത്തുപിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു.

“നി ഒന്ന് ചെന്ന് നോക്ക് കണ്ണാ ചിലപ്പോൾ വല്ല അസുഖവും വന്നു വഴിയിൽ തലകറങ്ങി വീഴും. എന്നാ ഈ പണിക്ക് പോകണ്ട എന്ന് പറഞ്ഞാലോട്ടും കേൾക്കത്തുമില്ല.”

അവർ അവരുടെ ആധി കാരണം മകനോട് വീണ്ടും പറഞ്ഞു. പിന്നെ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവൻ നോക്കാൻ ഇറങ്ങി.

“അമ്മേ ഞാൻ പോയി നോക്കട്ടെ. ഞങ്ങൾ വരുന്നത് വരെ പുറത്തേക്ക് ഒന്നും ഇറങ്ങണ്ട കേട്ടോ.”

6 Comments

  1. Do koppe kuttetta, thanikk onne katha publish cheythude

  2. ♥️♥️♥️♥️♥️♥️

  3. Aparajithan anthayi onnu reply taruuu

  4. ഇത് അഡ്മിനോളജിയാണ് പച്ച തെറിയാണ് എടാ അഡ്മിൻ നിനക്ക് മുഴുവൻ ബ്ലോക്ക് എടാ നീ ആലോചിക്കുന്ന നിന്നെ പോലെ കഴുകട കൊറേ ഉള്ളിലുണ്ട് എടാ അഡ്മിനെ മര്യാദക്ക് ബ്ലോക്ക് ഒക്കെ മാറി വന്നാലേ അച്ഛന്റെ നിന്റെ അച്ഛന്റെooooooooo
    എടാ വലിയ അമ്മ ഭാര്യ

  5. Aparajitha evdeyaa???….

Comments are closed.