“ഒന്നുമില്ല ചേട്ടാ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു പോയതാ. പിന്നെ എന്റെ പേര് കാർത്തിക എന്നാ ചേട്ടൻ എന്നെ മാഡം എന്നൊന്നും വിളിക്കണ്ട ജിത്തുവേട്ടൻ പറഞ്ഞ പോലെ എന്റെ പേര് വിളിച്ചാൽ മതി അല്ലെങ്കിൽ എന്നെ പരിചയം ഉള്ളവർ വിളിക്കുന്നത് കാർത്തു എന്നാണ് അത് വിളിച്ചാലും മതി.”
“അല്ല സൈദു എന്താ ഇന്നത്തെ നമ്മുടെ പരിപാടികൾ?”
“അയ്യോ ജിത്തു ഇന്ന് നിങ്ങളെ കമ്പനി ഗസ്റ്റ് ഹൗസിൽ കൊണ്ടാക്കാൻ മാത്രം ആണ് അനൂപ് പറഞ്ഞത്.”
കുറച്ചു അന്ധാളിച്ചു കൊണ്ട് സൈദു ജിത്തുവിനോട് പറഞ്ഞു.
“വെറുതെ പറഞ്ഞതാ മാഷേ ഇന്ന് നല്ല പോലെ ഒന്ന് റസ്റ്റ് എടുക്കണം. വേറോന്നും വേണ്ട.”
ചിരിച്ചു കൊണ്ട് ജിത്തു തിരിച്ചു മറുപടി കൊടുത്തു.
“പിന്നെ ജിത്തു നമ്മുക്ക് ഭക്ഷണം ഇപ്പോൾ കഴിക്കണോ അതോ അവിടെ ചെന്ന് ഓർഡർ ചെയ്യുക ആണോ?”
“എന്ത് വേണം കാർത്തു?”
“നമ്മുക്ക് ഇപ്പോൾ തന്നെ കഴിക്കാം ജിത്തുവേട്ടാ അവിടെ ചെന്നാൽ ഫ്രഷ് ആയി കിടന്നുറങ്ങാമല്ലോ.”
കാർത്തിക പറഞ്ഞപോലെ സൈദു അവരെയും കൊണ്ട് ഒരു ഹോട്ടലിൽ കയറി. അവർ കഴിക്കാൻ സൈദുവിനോട് പറഞ്ഞു എങ്കിലും അവൻ കഴിച്ചില്ല.
“സൈദു കഴിക്കാതെ ഞങ്ങൾ മാത്രം ആയിട്ട് എങ്ങനെ കഴിക്കാനാണ്?”
“അതല്ല ജിത്തു ആകെ കുറച്ചു ദിവസമാണ് എനിക്ക് വീട്ടിൽ നിന്നും കഴിക്കാൻ സാധിക്കുള്ളു. അപ്പോൾ ഇന്ന് വീട്ടിൽ നിന്നും കഴിക്കാമെന്ന് ഭാര്യയോടും മോനോടും പറഞ്ഞു അതുകൊണ്ടാണ്.”
ജിത്തു അത് കേട്ടപ്പോൾ പിന്നെ നിർബന്ധിച്ചില്ല പക്ഷെ ജിത്തു തന്നെ സൈദുവിനും കൂടി കുടിക്കാൻ മേടിച്ചു.
“കഴിക്കാൻ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷെ ഒരു ജ്യൂസ് കുടിക്കാമല്ലോ. അല്ല പറഞ്ഞ പോലെ ഭാര്യയുടെയും മകന്റെയും പേര് പറഞ്ഞില്ലല്ലോ?”
“ഭാര്യയുടെ പേര് സീന മകന്റെ പേര് ഹാഷിം.”
അങ്ങനെ അവർ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ അവർക്കുള്ള ഭക്ഷണം എത്തി. പിന്നെ അവരുടെ ഭക്ഷണം കഴിക്കൽ കഴിഞ്ഞു ഹോട്ടലിൽ നിന്നും അവർ ഗസ്റ്റ് ഹൗസിൽ സൈദു എത്തിച്ചു.
നല്ല ഒരു വില്ലയുടെ മുൻപിൽ ആണ് ജിത്തുവും കാർത്തുവും എത്തിയത്.
Do koppe kuttetta, thanikk onne katha publish cheythude
♥️♥️♥️♥️♥️♥️
Aparajithan anthayi onnu reply taruuu
ഇത് അഡ്മിനോളജിയാണ് പച്ച തെറിയാണ് എടാ അഡ്മിൻ നിനക്ക് മുഴുവൻ ബ്ലോക്ക് എടാ നീ ആലോചിക്കുന്ന നിന്നെ പോലെ കഴുകട കൊറേ ഉള്ളിലുണ്ട് എടാ അഡ്മിനെ മര്യാദക്ക് ബ്ലോക്ക് ഒക്കെ മാറി വന്നാലേ അച്ഛന്റെ നിന്റെ അച്ഛന്റെooooooooo
എടാ വലിയ അമ്മ ഭാര്യ
Aparajitha evdeyaa???….
Aparajithan?