ഇല്ലിക്കൽ 2 [കഥാനായകൻ] 329

Views : 10190

“ആഹ് അവിടെ ആരും ഇല്ല പോയി ഒന്ന് നോക്കാം എന്ന് വച്ചു.”

“ആണോ എവിടെ ആണ് വീട്?”

“ഇല്ലിക്കൽ എന്ന് പറയും.”

“ഇല്ലിക്കല്ലോ?”

“അതെ”

ഇല്ലിക്കൽ എന്ന പേര് കേട്ടപ്പോൾ തന്നെ അവർ മൂന്നു പേരും പരസ്പരം നോക്കി. മൂന്ന് പേരുടെയും മുഖത്തും അത്ഭുതം അല്ലെങ്കിൽ ആശ്ചര്യം കണ്ട കാർത്തുവിനും ജിത്തുവിനും ഭയങ്കര ആകാംഷ ആയി.

 

“നിങ്ങൾക്ക് ഇല്ലിക്കലെ പറ്റി അറിയാവോ?”

ആകാംഷയോടെ കാർത്തു ചോദിച്ചു പക്ഷെ അവരുടെ മുഖത്ത് പെട്ടന്ന് ഗൗരവും നിറഞ്ഞു. ജിത്തു അവളുടെ കയ്യിൽ പിടിച്ചു അവൾ ജിത്തുവിനെ നോക്കിയപ്പോൾ അവ കണ്ണുരുട്ടി.

“നിങ്ങൾ ഇല്ലിക്കല്ലില്ലെ ആ വീട്ടിലേക്ക് തന്നെ ആണോ പോകുന്നത്?”

“അവിടെയും പോകണം”

ആദിത്തിന്റെ ചോദ്യത്തിന് ജിത്തു മറുപടി കൊടുത്തു.

“അഭിജിത്ത് ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം നിങ്ങൾ പേടിക്കരുത് പിന്നെ ഞങ്ങൾക്ക് എങ്ങനെ അറിയാം എന്നും ഉള്ളത് പിന്നെ പറഞ്ഞു തരാം.”

അപർണയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ കാർത്തുവിന് ചെറിയ പേടി ആയി തുടങ്ങി.

പക്ഷെ ജിത്തുവിന്റെ മുഖത്ത് വലിയ ഭാവ വത്യാസം കാണാത്തത് കാർത്തുവിന് സംശയം ജനിപ്പിച്ചു.

അതിനടയിൽ ജിത്തുവിനെ തന്നെ ശ്രദ്ധിച്ചിരുന്ന ആദിത്ത് പതുകെ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അഭിജിത്തിന് അറിയാം എന്ന് എനിക്ക് മനസ്സിലായി പക്ഷെ അഭിജിത്ത് വിചാരിക്കാത്ത കാര്യങ്ങൾ ചിലപ്പോൾ നടന്നു എന്നും വരും അതുകൊണ്ട് സൂക്ഷിക്കണം. പിന്നെ അവിടേക്ക് പോകുന്നതിനു മുൻപ് തന്നെ കാർത്തികയോട് എല്ലാം പറഞ്ഞു കൊടുക്കണം.

പിന്നെ നിങ്ങൾ അച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനു മുൻപ് ഇല്ലിക്കല്ലിലെ ആ തറവാട്ടിൽ പോകണം. അവിടെ നിങ്ങളെ കാത്തു ഒരു ആൾ ഇരിക്കുന്നുണ്ട്.”

ഇതൊക്ക കേട്ടു അത്ഭുതത്തോടെ ഇരിക്കുക ആയിരുന്നു കാർത്തു. അതുപോലെ ജിത്തുവിന്റെ മുഖത്തും ആകാംഷ നിറഞ്ഞു.

“നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ അറിയാം?”

ജിത്തുവിൽ നിന്നും പെട്ടന്ന് വന്ന ചോദ്യം ആയിരുന്നു അത്.

“ഞങ്ങൾക്ക് എല്ലാം അറിയാം എന്ന കൂട്ടിക്കോ.”

ചിരിച്ചു കൊണ്ട് അപർണ പറഞ്ഞു. അത് കേട്ടുകൊണ്ട് ആദിത്തും ലാവണ്യയുടെ മുഖത്തും ചെറിയ പുഞ്ചിരി തെളിഞ്ഞു.

“അഭിജിത്ത് അപ്പോൾ മറക്കണ്ട ആ തറവാട്ടിൽ പോയി ആളെ കണ്ടിട്ടേ നിങ്ങൾ നിങ്ങളുടെ അച്ചന്റെ വീട്ടിലേക്ക് പോകാവൂ.”

Recent Stories

The Author

കഥാനായകൻ

3 Comments

  1. Nice stry

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com