❤️ദേവൻ ❤️part 9 [Ijasahammed] 247

അവൾക്ക് എന്തൊക്കെയോ നഷ്ടമായെന്നുള്ള അവളുടെ തോന്നലിനു അത് ആക്കം കൂട്ടും …

വേണ്ടാ..,

കരച്ചിൽ അടക്കി

നിർത്തി അവളെ ചേർത്ത് പിടിച്ചു…..

നെഞ്ചിൽ കിടന്നു കരയണ അവള്ടെ കണ്ണ്നീര് എന്റെ മാറിലൂടെ ഒഴുകി…

തല മുടിയിൽ തലോടികൊണ്ട് മിണ്ടാതെ ഞാൻ ഇരുന്നു….

“നെനക്ക് .. നെനക്ക് ഒന്നുല്ലാ പെണ്ണെ… ന്തിനാ ഈ കെടെന്ന് കരയണേ നീയ്…. ”

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊടുത്തുകൊണ്ട് പറഞ്ഞു…

” അമ്മിണിയമ്മേ.. ഇവൾ വെല്ലോം കഴിച്ചുണ്ണോ…. ”

“ആരു കഴിക്കുന്നു….

കഞ്ഞി കൊണ്ടന്നു വെച്ചിട്ട് നേരം ഇത്തിരി ആയി.. ഒരു സ്പൂൺ എടുത്തു വായിൽ വെച്ചിട്ടില്ല ഈ നേരം വരെ…. ”

കണ്ണുരുട്ടി ഞാൻ അവളെ ഒന്ന് നോക്കി…

“ഇതൊന്നു ചൂടാക്കി കൊണ്ടെരോ.. ”

അമ്മിണിഅമ്മയോടായി പറഞ്ഞു…

“ഏട്ടൻ.. ”
ഞാൻ ചോദിച്ചു

“ഇല്ല.. ഏട്ടൻ ഒന്നും അറിഞ്ഞിട്ടില്ല…. ”

അവൾ നിലത്തേക്ക് നോക്കി പറഞ്ഞു നിർത്തി…

“അറിയരുത്… ഒരിക്കലും.., ഒന്നും താങ്ങാൻ പറ്റില്ല ആ പാവത്തിന്….. ”

 

“പക്ഷേ.., നിന്റെ പേര്പോലും പറയണത് ഇഷ്ട്ടല്ല … ”

 

മനസ്സ് നൊന്തെങ്കിലും

“സാരല്ല… അങ്ങനെ ഇരുന്നോട്ടെ… അതാ നല്ലത്..

ഈ ദേഷ്യവൊക്കെ വെറുതെയാ.. പാവാ..
നീ ഇനീം വേദനിപ്പിക്കരുത് അതിനെ.. അത്രെയേ വേണ്ടൂ… എല്ലാം ശെരിയാകും….
ന്നോട് ഉള്ള ദേഷ്യൊക്കെ മാറിക്കോളും.. അതൊന്നും കൂട്ടാക്കണ്ട നീയ്.. ”

ചൂടാക്കി കൊണ്ട് വന്ന കഞ്ഞി മുന്നിൽ വെച്ചുകൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു…

14 Comments

  1. എപ്പോഴാണ് വയ്ച്ചത്
    ഞാൻ പ്രതീക്ഷ കൈവിടുന്നില്ല മനോഹരമായ ഒരു ക്ലൈമാക്സ് ഈ കഥക്കു തരണം,ഇപ്പോൾ വയ്ക്കുമ്പോൾ ഉണ്ടാകുന്ന നോവ് അതിൽ ഇല്ലാതാകാൻ ഞാൻ കാത്തിരിക്കുന്നു.stay safe guyz

  2. നിധീഷ്

    ❤❤❤

  3. ഇധൊരു sad story annengil sorry too❤ njan നിർത്താനേ എന്റെ ലൈഫ് ഒരു sad ആണ് അതിന്റെ കൂടെ ഈ കഥ കൂടി വായിക്കാൻ vayaa

    1. athey abiprayam thane anu swantham life thane ethupole tragedy ayirikya eni storykoode thangan veya

    2. Same feeling bro???

  4. എടാ ചങ്ങായി..സംഭവം കൊള്ളാം ?
    വായിക്കുമ്പോൾ നല്ല ഫീൽ കിട്ടാറുണ്ട്, പക്ഷേ പേജിൻ്റെ എണ്ണം ആ feel അങ്ങ് കളയുന്നുണ്ട്.. ☹️☹️
    Expecting more pages,,,,.

  5. പിന്നെയും നൊമ്പരപ്പെടുത്തിയ വരികൾ.
    കുറച്ച് ദിവസം എടുത്താലും കുഴപ്പം ഇല്ല പേജ് കൂട്ടി എഴുതാൻ നോക്കണേ.
    Waiting For Next Part♥️♥️♥️♥️

  6. ❤️❤️❤️❤️❤️

  7. Page kooty ezhuthu

Comments are closed.