വീട്ടിലേക്ക് കേറിചെല്ലുമ്പോൾ ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല…
ഏട്ടൻ ബാംഗ്ലൂരിലേക്ക് പോകുമ്പോൾ അച്ചുവിന്
കൂട്ടിനു നിർത്തിയിരുന്ന
അമ്മിണിഅമ്മഉണ്ടായിരുന്നു മുറിയിൽ
അച്ചുവിന് അരികിൽ….
എന്നെ കണ്ടതും അമ്മിണിഅമ്മ ചോദിച്ചു…
“നിന്നെ കണ്ടിട്ടു കുറച്ചായല്ലോ കുട്ടിയേ…
ഇവിടം വരെയൊന്നു വന്നൂടെ നെനക്ക് ഇടക്കൊക്കെ….
അമ്മിണിയമ്മയുടെ കൈതലം പിടിച്ചൊന്ന് ചിരിച്ചെന്ന് വരുത്തി..
“അച്ചൂ… ആരാ
വന്നിരിക്കണേ
നോക്കിയേ ന്റെ മോള്..”
അച്ചു കണ്ണുകൾ വലിച്ചു തുറന്നു….
ആ കിടപ്പ് കാണാൻ അസഹനീയം ആയി തോന്നി…
തലയിലൊരു വലിയ കെട്ടുമായി അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു….
ഓടി ചെന്ന് അവളെ പിടിച്ചു.. നേരെ ഇരുത്തി.. അവൾക്ക് അരികിലായി ഇരുന്നു..
എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുമ്പോൾ അവളുടെ കണ്ണിലെ കണ്ണുനീർ ഞാൻ കണ്ടില്ലെന്ന് വച്ചു…
“നീ എവിടേർന്നു ഡീ….
ന്നെ ഒന്ന് കാണാൻ പോലും തോന്നില്ലാലോ നിനക്ക് ന്നാലും…. ”
പതിവ് കളിയോടെ അവളത് പറയുമ്പോൾ ചിരിക്കാൻ അവൾ നന്നേ പാട്പെടുന്നുണ്ടെന്ന് എനിക്ക് തോന്നി….
കുറച്ചുനേരം അവളെ നോക്കിഅങ്ങനെയിരുന്നു..
“ഒക്കെ മാറും ട്ടോ… ”
തെല്ലൊരു ഇടർച്ചയിൽ കവിളിൽതലോടികൊണ്ട് പറഞ്ഞു….
“അതിന് നിക്ക് ഇപ്പൊ കൊഴപ്പൊന്നൂല്ലല്ലോ . ..
അവളൊന്നുചിരിച്ചു കൊണ്ട് തുടർന്നു..
“ഇനി മാറാൻ ഒന്നും ഇല്ലാ…
മാറാനും കഴിയില്ലാ….. ”
കവിളിൽ വച്ച എന്റെ കൈത്തലം പിടിച്ച് അവൾ പൊട്ടികരഞ്ഞു…..
ഞാൻ കൂടെ കരഞ്ഞാൽ തോറ്റുപോകും..
എപ്പോഴാണ് വയ്ച്ചത്
ഞാൻ പ്രതീക്ഷ കൈവിടുന്നില്ല മനോഹരമായ ഒരു ക്ലൈമാക്സ് ഈ കഥക്കു തരണം,ഇപ്പോൾ വയ്ക്കുമ്പോൾ ഉണ്ടാകുന്ന നോവ് അതിൽ ഇല്ലാതാകാൻ ഞാൻ കാത്തിരിക്കുന്നു.stay safe guyz
???
???
??
❤❤❤
ഇധൊരു sad story annengil sorry too❤ njan നിർത്താനേ എന്റെ ലൈഫ് ഒരു sad ആണ് അതിന്റെ കൂടെ ഈ കഥ കൂടി വായിക്കാൻ vayaa
athey abiprayam thane anu swantham life thane ethupole tragedy ayirikya eni storykoode thangan veya
Same feeling bro???
എടാ ചങ്ങായി..സംഭവം കൊള്ളാം ?
വായിക്കുമ്പോൾ നല്ല ഫീൽ കിട്ടാറുണ്ട്, പക്ഷേ പേജിൻ്റെ എണ്ണം ആ feel അങ്ങ് കളയുന്നുണ്ട്.. ☹️☹️
Expecting more pages,,,,.
പിന്നെയും നൊമ്പരപ്പെടുത്തിയ വരികൾ.
കുറച്ച് ദിവസം എടുത്താലും കുഴപ്പം ഇല്ല പേജ് കൂട്ടി എഴുതാൻ നോക്കണേ.
Waiting For Next Part♥️♥️♥️♥️
????
❤️❤️❤️❤️❤️
Page kooty ezhuthu
❣️
1 st