സമയം രാത്രി പതിനൊന്ന് മണിയായി. നന്ദൻ തന്റെ മുറിയിലിരുന്ന് എന്തോ കുത്തിക്കുറിച്ചിരിക്കുമ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടു.
“ഈ സമയത്തിതാരാ?” നന്ദൻ അത്ഭുതപ്പെട്ടു.
ചെന്ന് വാതിൽ തുറന്നപ്പോ തന്റെ മുന്നിൽ അതാ ഹരി നിക്കുന്നു. അവന്റെ മുഖത്തൊരു പ്രത്യേക തേജസ്സുണ്ടായിരുന്നു. പെട്ടെന്ന് തന്നെ നന്ദൻ ഹരിയെ വാരിപ്പുണർന്നു…
“എത്ര കാലമായി അളിയാ കണ്ടിട്ട്… നീയെന്താ വിളിച്ചാ ഫോണെടുക്കത്തെ? നിനക്കല്ലേലും നമ്മളോടൊന്നും ഒരു സ്നേഹവുമില്ല…”
“എന്റളിയാ… ഓരോരോ തിരക്കുകളിലായിരുന്നെടാ…സോറി… നീയങ്ങ് മെലിഞ്ഞല്ലോടാ നന്ദാ… മുംബൈയിൽ കഴിക്കാനൊന്നും കിട്ടത്തില്ലേടാ?”
“ഒന്നുപോടാ ഹരി?? പക്ഷെ നിനക്കൊരു മാറ്റവുമില്ലല്ലോടേയ്…”
“ഹിഹി…”
“ആ എന്തായാലും വന്ന കാലിൽ നിക്കാതെ കേറിവാടാ… അകത്തിരുന്ന് സംസാരിക്കാം… നീയിന്ന് ഇവിടെ നിക്കുവല്ലേ? ആ അല്ലേലും ഈ രാത്രി ഇനി നീയെങ്ങും പോവണ്ട.”
“ഓ ആയിക്കോട്ടെ… ഇനി നീ പറഞ്ഞിട്ട് കേട്ടില്ലെന്ന് വേണ്ട…”
വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ആ സുഹൃത്തുക്കൾ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചും കളിച്ചും ചിരിച്ചും സമയം ചെലവഴിച്ചു. നന്ദന് ഹരിയോട് തന്റെ മുംബൈയിലെ ജീവിതം പറയാനായിരുന്നു വ്യഗ്രത. സാധാരണ സംസാരിച്ചുതുടങ്ങിയാൽ വായടയ്ക്കാത്ത ഹരി ഇത്തവണ പതിവിലും വിപരീതമായി ക്ഷമയോടെ നന്ദന്റെ വാക്കുകൾക്ക് കാതോർത്തു. നന്ദനത് ശ്രദ്ധിച്ചെങ്കിലും കാര്യമാക്കിയില്ല. ഒടുവിൽ ഒരുപാട് നേരത്തെ സംഭാഷണങ്ങൾക്കൊടുവിൽ രണ്ടുപേരും കിടക്കാൻ തീരുമാനിച്ചു. അങ്ങനെ ഗുഡ്നൈറ്റ് പറഞ്ഞ് അവർ രണ്ടുമുറികളിലായി കിടന്ന് നിദ്രയെ പുൽകി.
കിളികളുടെ കളകളാരവം കേട്ടാണ് നന്ദൻ ഉറക്കമുണർന്നത്. എണീറ്റ് ഫ്രഷായി ചായയുമിട്ട് ഹരിയുടെ റൂമിലേക്ക് പോയി. അവിടെയെത്തിയ നന്ദൻ ഞെട്ടി. ഹരി അവിടെയില്ല… എല്ലായിടത്തും അവനെ അന്വേഷിച്ച് നടന്നെങ്കിലും എങ്ങുംതന്നെ നന്ദന് ഹരിയെ കാണാനായില്ല. അപ്പോഴേക്കും ദേവൻ അങ്ങോട്ടേക്ക് എത്തിയിരുന്നു..
“ഗുഡ്മോർണിങ്ങ് നന്ദാ.. എന്താണ് മാഷേ കാര്യമായിട്ടൊരു തെരച്ചിൽ? ഈ ചായ എനിക്കാവുമല്ലേ? ഇങ്ങെടുത്തോ….”
നന്ദന്റെ കയ്യിലെ രണ്ടു ചയക്കപ്പുകൾ കണ്ട് ഒരെണ്ണം ദേവൻ പിടിച്ചുവാങ്ങി.
“ഹ! ഇത് നിനക്കല്ലെടാ….”
“ഏഹ്ഹ്! ഞാനല്ലാതെ ഇവിടിപ്പോ നിന്റൂടെ ആരാ?”
“എടാ ഹരിക്കാടാ…”
“ഹരിക്കോ!!! ദേ നീ രാവിലെ തമാശ പറയല്ലേ… അതും ഇമ്മാതിരി തമാശ…”
“എടാ സത്യമാടാ.. അവൻ ഇന്നലെ രാത്രി വന്നിരുന്നു. എന്നോടൊപ്പം ഒത്തിരി നേരം സംസാരിച്ചിരുന്ന് ശേഷം ഇവിടെത്തന്നെ കിടന്നാ അവൻ ഉറങ്ങിയത്…”
“പെട്ടെന്ന് ദേവന്റെ കയ്യിലിരുന്ന ചായഗ്ലാസ് നിലത്തേക്ക് വീണു. അവനാകെ പേടിച്ച മട്ടാണ്.”
“ടാ വാ.. എണീക്ക്. ഇനി നീ ഇവിടെ നിക്കണ്ട. മറുത്തൊന്നും പറയണ്ടാ…വേഗം ഇറങ്ങാം..”
ചില യാഥാർഥ്യങ്ങളെ നമ്മുക് ഉൾകൊള്ളാൻ ആവില്ല അതിനു കാരണം ആ യാഥാർഥ്യത്തെ കാലും മറ്റു ചിലത് നമ്മുടെ മനസ്സിൽ കുടി കൊല്ലുന്നുണ്ടാവും. ഈ ഹൊറർ ഫിക്ഷൻ വായിക്കാൻ വല്ലാത്ത ഒരു ഫീല.
കഥയിൽ മെയിൻ ആയും ഫോക്കസ് ചെയ്‍തത് സൗഹൃദത്തെ ആണെന്ന് മനസിലായി അതു ഭംഗിയായി അവതരിപ്പിച്ചു ഒരു ഹൊററിലൂടെ. ചിലർ അങ്ങനെ ആണെന്നെ മരിച്ചാലും നമ്മെ വിട്ടു പോവില്ല. ഇതിന്റെ ബാക്കി ഉണ്ടാകുമെന്ന് അറിയില്ല ഉണ്ടെങ്കിൽ നന്നായിരിക്കും.
ഖുറേഷി അബ്രഹാം,,,,,
ഖുറേഷി ബ്രോ,
ഒത്തിരി സന്തോഷം.. ???
\\\\ചില യാഥാർഥ്യങ്ങളെ നമ്മുക് ഉൾകൊള്ളാൻ ആവില്ല അതിനു കാരണം ആ യാഥാർഥ്യത്തെ കാലും മറ്റു ചിലത് നമ്മുടെ മനസ്സിൽ കുടി കൊല്ലുന്നുണ്ടാവും.\\\\
നൂറുശതമാനം യോജിക്കുന്നു. ബാക്കി ഉണ്ടാവുമെന്ന് ഉറപ്പൊന്നും പറയുന്നില്ല. ശ്രമിക്കാം എന്നൊരു വാക്ക് മാത്രം പറയുന്നു. അടുത്ത കഥയിൽ കാണും വരേക്കും ഗുഡ് ബൈ
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
ആദി??? വെറും മൂന്ന് പേജിൽ അതിമനോഹരമായി അവതരിപ്പിച്ചു… ഇഷ്ടപ്പെട്ടു
ഒത്തിരി സന്തോഷം ഹൈദർ ബ്രോ???
Dear Brother, വെറുതെ ഈ ഗ്രൂപ്പിൽ ഒന്നു നോക്കിയതാണ്. അപ്പോൾ താങ്കളുടെ പേര് കണ്ടു. കഥ വായിച്ചു. നന്നായിട്ടുണ്ട്. ഞാൻ ഇവിടെ സ്ഥിരം വരാറില്ല. ഇനി മറ്റേ ഗ്രൂപ്പിൽ കാണില്ലേ. ഇനി ഇടക്ക് ഇവിടെയും നോക്കാം
Thanks and regards.
ഹരിദാസ് ബ്രോ,
കുമ്പിടി ഡബിളാ?? ഇവിടെയും ഉണ്ടാവും അവിടെയും ഉണ്ടാവും…??
കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം????
സ്നേഹത്തോടെ
ആദിദേവ്
പൊളിയേ ❣️❣️❣️❣️
ഇന്നാലും ഇത്രക്ക് ചുരുക്കണ്ടായിരുന്നു
താങ്ക്സ് yk???
ആദി ബ്രോ
കഥ അടിപൊളി ? നല്ലൊരു ഹൊറർ നോവൽ നുള്ള സ്കോപ്പ് ഉണ്ട് ഈ കഥയിൽ.
1 പാർട്ടിൽ നിർത്തി എന്നത് ഒഴിച്ചാൽ വേറെ ഒരു കുഴപ്പവുമില്ല..
ഇത് ഒരു തുടർകഥ ആക്കി എഴുതാൻ ശ്രമിച്ചുടെ ❔️
താങ്ക്സ് Zayed ബ്രോ…
ശ്രമിക്കാം എന്ന് മാത്രം പറയുന്നു. നിലവിലെ തിരക്കുകൾ അവസാനിക്കുമ്പോൾ പരിഗണിക്കാം… പറ്റുമോ എന്തോ…?
പറയാതെ വന്നു അല്ലേ ? നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഉണ്ടാവുമോ
ഇതുവരെ തീരുമാനിച്ചിട്ടില്ല ടാ.. ശ്രമിക്കാം…
എന്തായാലും ഒത്തിരി സന്തോഷം മുത്തേ…
❤️❤️❤️
????
ആദി ദേവ്,
ഒറ്റവാക്കിൽ പറഞ്ഞാൽ കിടു, ഇത് ഇങ്ങനെ പറഞ്ഞു തീരേണ്ട കഥ അല്ലാ എന്നൊരു തോന്നൽ കുറച്ച് കൂടെ വിശദീകരിച്ചു എഴുതാമായിരുന്നു, പക്ഷെ ഒരു ചെറുകഥയുടെ ചട്ടക്കൂടിൽ സൂപ്പർ ആണ്, ആശംസകൾ…
താങ്ക്സ് ജ്വാലാ???
Sheii… ഒറ്റ പാർട്ടിൽ തീർക്കണ്ടായിരുന്നു. അടിപൊളി കഥ പെട്ടന്ന് അങ്ങ് തീർന്നു poyee?
സോറി ബ്രോ… എന്തായാലും കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ???
സ്നേഹത്തോടെ
ആദിദേവ്
അടിപൊളി….??
ആദീ സൂപ്പറായിട്ട് എഴുതി..നല്ല അവതരണം..ദൃശ്യങ്ങൾ മനസ്സിൽ പതിക്കുന്ന നല്ല എഴുത്ത്..അൽപ്പം കൂടി നീട്ടാമായിരുന്നു അല്ലെങ്കിൽ ഒരു തുടർക്കഥ ആകാമായിരുന്നു എന്നൊക്കെ തോന്നി വായിച്ചു കഴിഞ്ഞപ്പോൾ..അത്രക്കും നന്നായിട്ടുണ്ട്..!!
അടുത്ത കഥക്കായി കാത്തിരിക്കുന്നു❤️
താങ്ക്സ് ഷെൽബി ബ്രോ…???
മച്ചാനെ..അടിപൊളി??
ഒരു ഷോർട്ട് ഫിലിം കണ്ടപോലെ തോന്നി.. മടി പിടിച്ചല്ലേ?? atleast 3 4 പേജെങ്കിലും കൂട്ടി എഴുതിയാൽ ഒന്നൂടെ സെറ്റ് ആയേനെ.. പണ്ടത്തെ ഇത്തിരി നോസ്റ്റാള്ജിയയും, ഹരിയുടെ മരണവും എല്ലാം കൂടെ…
ആ പോട്ടെ, നമുക്ക് അടുത്ത ഹൊറർ സ്റ്റോറി തുടർക്കഥ ആക്കി മിന്നിക്കാം❤️❤️
പിന്നല്ല! താങ്ക്സ് ആദി ബ്രോ?♥️?♥️?♥️
ആദിദേവ്
എന്റെ മാഷേ… എന്തു പാണിയണ് നിങ്ങൾ കാട്ടിയത്… നല്ല ഒരു ഹോർറോർ വൈബ് create ചെയ്തു… ഒരു ലക്ഷണമൊത്ത ഹോർറോർ നോവൽ ആക്കാനുള്ള മുതൽ ഉണ്ടായിരുന്നു…ഇത് 3 പേജിൽ ഇത്രേം ഫീൽ ഉള്ള ഒരു കഥ ഉണ്ടാക്കാം എങ്കിൽ ഒരു നോവൽ ആയിരുന്നേൽ പൊടിപൊടിച്ചേനെ ❤️
പറ്റുമെങ്കിൽ ഡെവലപ്പ് ചെയ്തു നോവൽ ആക്കി എഴുതുക ??
ജീവൻ ബ്രോ…
നിന്റെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി മുത്തേ?♥️♥️??
ഉറപ്പ് പറയുന്നില്ല… എങ്കിലും ശ്രമിക്കാം. നിലവിൽ കുറച്ച് തിരക്കിലാണ്. അത് കഴിഞ്ഞു ശ്രമിക്കാം…
Polichu
???.
ഒത്തിരി സന്തോഷം ബ്രോ♥️?♥️?♥️?
അടിപൊളി ആയിട്ടുണ്ട് ???
താങ്ക്സ് ജോനാപ്പീ?♥️♥️
ഇത് തുടർന്ന് എഴുതമായിരുന്നു …..
നല്ല സ്റ്റോറി ആണ്..❤❤❤
താങ്ക്സ് S.!.d.h_ ബ്രോ???
ഇത് ഒരു നോവൽ ആക്ക്ക്ൻ ഉള്ള സ്കോപ് ഉണ്ടാർന്നല്ലൊ ആദി..
ആദി,
ഒരു നോവലിനുള്ളതെല്ലാം ഇതിലുണ്ട്. എന്തുകൊണ്ട് തുടർന്നു കൂടാ.
നല്ല അവതരണമായിരുന്നു.
താങ്ക്സ് കൊച്ചിക്കാരൻ ബ്രോ???
ഉറപ്പ് പറയുന്നില്ല ഹർഷേട്ടാ… എങ്കിലും ശ്രമിക്കാം…???
machanee…nannayittund….enthinanu ivade vachu inrthiyath..itho nalla thudar kadhayayi ezuthayirunnaloo…
Porus ബ്രോ,
ഞാനിത് എഴുതുമ്പോൾ മനസ്സിൽ അങ്ങനെയൊരു ഐഡിയ ഇല്ലായിരുന്നു. എങ്കിലും ഈ ത്രെഡ് ഡെവലപ് ചെയ്യാൻ കഴിയുമോ എന്ന് നോക്കാം….വേറെ കുറച്ച് കഥകളുടെ തിരക്കിലാണ്. അത് കഴിഞ്ഞാൽ പരിഗണിക്കാം. ബാക്കി ഭാഗങ്ങൾക്ക് എങ്കിലും ഞാനൊരു ഉറപ്പ് പറയുന്നില്ല..
സ്നേഹത്തോടെ
ആദിദേവ്
Aadhi, thudakkam gambheeram. Ella kadhakalaeyum polae ethu nallathakattae ennu ashamsikkunnu. Pettennu nxt parttumayi varan sremikkuka
ശരൺ ബ്രോ,
ഞാനിത് ഒരു തുടർക്കഥ ആക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. ഇനി അങ്ങനെ ആക്കാൻ പറ്റുമോ എന്നും ഉറപ്പില്ല. ശ്രമിക്കാം എന്നൊരു വാക്ക് മാത്രം പറയുന്നു. വേറെ കുറച്ച് കഥകളുടെ തിരക്കിലാണ്. അത് കഴിഞ്ഞാൽ പരിഗണിക്കാം. ബാക്കി ഭാഗങ്ങൾക്ക് എങ്കിലും ഞാനൊരു ഉറപ്പ് പറയുന്നില്ല..
സ്നേഹത്തോടെ
ആദിദേവ്
??
???