ചമ്പ്രംകോട്ട് മന
Chambrangott Mana | Author : Aadhidev
മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറിയ നന്ദൻ ഗഹനമായ ചിന്തയിലാണ്ടു. പത്തുവർഷങ്ങൾക്ക് ശേഷം താനും സുഹൃത്തുക്കളും കണ്ടുമുട്ടാൻ പോവുകയാണ്. സുഹൃത്തുക്കളെന്ന് പറയുമ്പോൾ പ്രൈമറി മുതൽ തന്നോടൊപ്പം പഠിച്ചവരാണ് ഹരിയും ദേവനും. ഡിഗ്രി വരെയും ഒന്നിച്ചു പഠിച്ച തങ്ങൾ ഒന്നിച്ചല്ലാതെ ഒന്നും ചെയ്തിട്ടില്ല. തനിക്ക് സാഹിത്യത്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് താൻ ആ വഴിക്ക് തിരിഞ്ഞപ്പോഴും തന്റെ ഉറ്റ മിത്രങ്ങൾ നല്ലതുപോലെ സപ്പോർട്ട് ചെയ്തിരുന്നു. ദേവൻ അവിടെ വില്ലേജോഫീസിൽ VEO ആണ്. ഹരി ഒരു സ്‌കൂൾ അധ്യാപകനും. താൻ മാത്രം എഴുത്തിനെയും അക്ഷരങ്ങളെയും പ്രണയിച്ച് ഭാവനയുടെ ലോകത്തേക്ക് ചേക്കേറി. എന്നിരുന്നാലും തനിക്ക് അതിൽ യാതൊരു ഖേദവുമില്ലെന്നും മറിച്ച് അത്യാഹ്ലാദമാണെന്നും നന്ദൻ സന്തോഷത്തോടെ ഓർത്തു. അങ്ങനെ പഴയ കാലവും കോളേജ് ജീവിതവുമൊക്കെ അയവിറക്കി ഇരിക്കുമ്പോഴേക്കും വിമാനം ലാൻഡ് ചെയ്തിരുന്നു.
എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും നന്ദന്റെ ഫോണിലേക്ക് ദേവന്റെ കാൾ വന്നിരുന്നു.
“അളിയാ സോറി ടാ.. ഞാനിവിടെ കുറച്ച് തിരക്കുകളിൽ പെട്ട് പോയി. എനിക്ക് വരാൻ പറ്റിയില്ലെടാ… സോറി ടാ…ഞാൻ ഡ്രൈവറെ അയച്ചിട്ടുണ്ട്…നീ ഇങ്ങ് വാ. നമുക്ക് പൊളിക്കണ്ടേ?”
“ആ അതൊന്നും പ്രശ്നം ഇല്ലെടാ… പിന്നെ നാളെ രാവിലെ അങ്ങ് വന്നേക്കണം കേട്ടോ…”
“എടാ… നീ എന്തിനാടാ അങ്ങോട്ട് പോണത്? നീ എന്റെ വീട്ടിലേക്ക് വാടാ. അങ്ങോട്ട് പോണ്ട. എല്ലാരും ഇവിടല്ലേ..പിന്നെന്തിനാ നീ അങ്ങോട്ട് പോണത്? പറയണ കേക്ക് നന്ദൂ…”
“ഇല്ലെടാ… എന്നെ തടയാൻ നോക്കണ്ട ദേവാ…എനിക്ക് പോയേ തീരൂ… എന്റെ അപ്പനപ്പൂപ്പന്മാർ ഉറങ്ങുന്ന മണ്ണാണ്. നീ എന്ത് പറഞ്ഞാലും ഞാൻ അങ്ങോട്ട് തന്നെയാണ് പോകുന്നത്… ഈ തീരുമാനത്തിൽ ഒരു മാറ്റവുമില്ല.”
“ശരി… ഇനി ഞാനായിട്ട് നിന്നെ തടയുന്നില്ല… അല്ലേലും പണ്ടേ നീ തീരുമാനങ്ങളിൽനിന്ന് പിന്നോട്ടില്ലല്ലോ…”
അങ്ങനെ ഫോൺ കട്ടായി.
ചമ്പ്രംകോട്ട് മന!… നന്ദന്റെ പൂർവികർ പണിത തറവാടാണ്…പാലക്കാടുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ തീർത്തും ഒറ്റപ്പെട്ട് നിൽക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും ഉള്ള ഒരു നാലുകെട്ട്. സൂര്യപ്രകാശം പോലും കയറാൻ മടിക്കുന്ന രീതിയിലുള്ള ഒരു കാടുപിടിച്ച പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മനയിൽ നടന്ന പല അരുംകൊലകളും ദുർമരണങ്ങളും മൂലം വർഷങ്ങളായി ആൾത്താമസമില്ലാതെ കിടക്കുന്ന ഒരു പഴയ മന. സ്വത്തിന് വേണ്ടി പരസ്പരം കൊന്നും ചത്തും ഒടുങ്ങിയ ഒരു പരമ്പരയുടെ അവസാന ബാക്കിവയ്പ്പ്. പട്ടാപ്പകൽ പോലും മനക്ക് ചുറ്റും ഒരു ഭീതിജനകമായ അന്തരീക്ഷമാണ്. ആ പരമ്പരയിലെ അവസാന കണ്ണിയായ നന്ദനാണ് ഇപ്പോൾ ഈ മനയുടെ ഏക അവകാശി.
സ്വതവേ ദൈവവിശ്വാസവും പേടിയുമൊന്നുമില്ലാത്ത നന്ദന് അവിടെ താമസിക്കുന്നതിൽ യാതൊരുവിധത്തിലുള്ള പേടിയോ ശങ്കയോ ഉണ്ടായിരുന്നില്ല. ഡ്രൈവർ നന്ദനെ മനയിൽ കൊണ്ടുചെന്നാക്കി ലഗേജ് ഒക്കെ എടുത്ത് വച്ചുകൊടുത്ത് പോയി. നന്ദൻ അവിടെ സ്വയം സെറ്റിൽ ആയി.
***
ചില യാഥാർഥ്യങ്ങളെ നമ്മുക് ഉൾകൊള്ളാൻ ആവില്ല അതിനു കാരണം ആ യാഥാർഥ്യത്തെ കാലും മറ്റു ചിലത് നമ്മുടെ മനസ്സിൽ കുടി കൊല്ലുന്നുണ്ടാവും. ഈ ഹൊറർ ഫിക്ഷൻ വായിക്കാൻ വല്ലാത്ത ഒരു ഫീല.
കഥയിൽ മെയിൻ ആയും ഫോക്കസ് ചെയ്‍തത് സൗഹൃദത്തെ ആണെന്ന് മനസിലായി അതു ഭംഗിയായി അവതരിപ്പിച്ചു ഒരു ഹൊററിലൂടെ. ചിലർ അങ്ങനെ ആണെന്നെ മരിച്ചാലും നമ്മെ വിട്ടു പോവില്ല. ഇതിന്റെ ബാക്കി ഉണ്ടാകുമെന്ന് അറിയില്ല ഉണ്ടെങ്കിൽ നന്നായിരിക്കും.
ഖുറേഷി അബ്രഹാം,,,,,
ഖുറേഷി ബ്രോ,
ഒത്തിരി സന്തോഷം.. ???
\\\\ചില യാഥാർഥ്യങ്ങളെ നമ്മുക് ഉൾകൊള്ളാൻ ആവില്ല അതിനു കാരണം ആ യാഥാർഥ്യത്തെ കാലും മറ്റു ചിലത് നമ്മുടെ മനസ്സിൽ കുടി കൊല്ലുന്നുണ്ടാവും.\\\\
നൂറുശതമാനം യോജിക്കുന്നു. ബാക്കി ഉണ്ടാവുമെന്ന് ഉറപ്പൊന്നും പറയുന്നില്ല. ശ്രമിക്കാം എന്നൊരു വാക്ക് മാത്രം പറയുന്നു. അടുത്ത കഥയിൽ കാണും വരേക്കും ഗുഡ് ബൈ
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
ആദി??? വെറും മൂന്ന് പേജിൽ അതിമനോഹരമായി അവതരിപ്പിച്ചു… ഇഷ്ടപ്പെട്ടു
ഒത്തിരി സന്തോഷം ഹൈദർ ബ്രോ???
Dear Brother, വെറുതെ ഈ ഗ്രൂപ്പിൽ ഒന്നു നോക്കിയതാണ്. അപ്പോൾ താങ്കളുടെ പേര് കണ്ടു. കഥ വായിച്ചു. നന്നായിട്ടുണ്ട്. ഞാൻ ഇവിടെ സ്ഥിരം വരാറില്ല. ഇനി മറ്റേ ഗ്രൂപ്പിൽ കാണില്ലേ. ഇനി ഇടക്ക് ഇവിടെയും നോക്കാം
Thanks and regards.
ഹരിദാസ് ബ്രോ,
കുമ്പിടി ഡബിളാ?? ഇവിടെയും ഉണ്ടാവും അവിടെയും ഉണ്ടാവും…??
കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം????
സ്നേഹത്തോടെ
ആദിദേവ്
പൊളിയേ ❣️❣️❣️❣️
ഇന്നാലും ഇത്രക്ക് ചുരുക്കണ്ടായിരുന്നു
താങ്ക്സ് yk???
ആദി ബ്രോ
കഥ അടിപൊളി ? നല്ലൊരു ഹൊറർ നോവൽ നുള്ള സ്കോപ്പ് ഉണ്ട് ഈ കഥയിൽ.
1 പാർട്ടിൽ നിർത്തി എന്നത് ഒഴിച്ചാൽ വേറെ ഒരു കുഴപ്പവുമില്ല..
ഇത് ഒരു തുടർകഥ ആക്കി എഴുതാൻ ശ്രമിച്ചുടെ ❔️
താങ്ക്സ് Zayed ബ്രോ…
ശ്രമിക്കാം എന്ന് മാത്രം പറയുന്നു. നിലവിലെ തിരക്കുകൾ അവസാനിക്കുമ്പോൾ പരിഗണിക്കാം… പറ്റുമോ എന്തോ…?
പറയാതെ വന്നു അല്ലേ ? നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഉണ്ടാവുമോ
ഇതുവരെ തീരുമാനിച്ചിട്ടില്ല ടാ.. ശ്രമിക്കാം…
എന്തായാലും ഒത്തിരി സന്തോഷം മുത്തേ…
❤️❤️❤️
????
ആദി ദേവ്,
ഒറ്റവാക്കിൽ പറഞ്ഞാൽ കിടു, ഇത് ഇങ്ങനെ പറഞ്ഞു തീരേണ്ട കഥ അല്ലാ എന്നൊരു തോന്നൽ കുറച്ച് കൂടെ വിശദീകരിച്ചു എഴുതാമായിരുന്നു, പക്ഷെ ഒരു ചെറുകഥയുടെ ചട്ടക്കൂടിൽ സൂപ്പർ ആണ്, ആശംസകൾ…
താങ്ക്സ് ജ്വാലാ???
Sheii… ഒറ്റ പാർട്ടിൽ തീർക്കണ്ടായിരുന്നു. അടിപൊളി കഥ പെട്ടന്ന് അങ്ങ് തീർന്നു poyee?
സോറി ബ്രോ… എന്തായാലും കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ???
സ്നേഹത്തോടെ
ആദിദേവ്
അടിപൊളി….??
ആദീ സൂപ്പറായിട്ട് എഴുതി..നല്ല അവതരണം..ദൃശ്യങ്ങൾ മനസ്സിൽ പതിക്കുന്ന നല്ല എഴുത്ത്..അൽപ്പം കൂടി നീട്ടാമായിരുന്നു അല്ലെങ്കിൽ ഒരു തുടർക്കഥ ആകാമായിരുന്നു എന്നൊക്കെ തോന്നി വായിച്ചു കഴിഞ്ഞപ്പോൾ..അത്രക്കും നന്നായിട്ടുണ്ട്..!!
അടുത്ത കഥക്കായി കാത്തിരിക്കുന്നു❤️
താങ്ക്സ് ഷെൽബി ബ്രോ…???
മച്ചാനെ..അടിപൊളി??
ഒരു ഷോർട്ട് ഫിലിം കണ്ടപോലെ തോന്നി.. മടി പിടിച്ചല്ലേ?? atleast 3 4 പേജെങ്കിലും കൂട്ടി എഴുതിയാൽ ഒന്നൂടെ സെറ്റ് ആയേനെ.. പണ്ടത്തെ ഇത്തിരി നോസ്റ്റാള്ജിയയും, ഹരിയുടെ മരണവും എല്ലാം കൂടെ…
ആ പോട്ടെ, നമുക്ക് അടുത്ത ഹൊറർ സ്റ്റോറി തുടർക്കഥ ആക്കി മിന്നിക്കാം❤️❤️
പിന്നല്ല! താങ്ക്സ് ആദി ബ്രോ?♥️?♥️?♥️
ആദിദേവ്
എന്റെ മാഷേ… എന്തു പാണിയണ് നിങ്ങൾ കാട്ടിയത്… നല്ല ഒരു ഹോർറോർ വൈബ് create ചെയ്തു… ഒരു ലക്ഷണമൊത്ത ഹോർറോർ നോവൽ ആക്കാനുള്ള മുതൽ ഉണ്ടായിരുന്നു…ഇത് 3 പേജിൽ ഇത്രേം ഫീൽ ഉള്ള ഒരു കഥ ഉണ്ടാക്കാം എങ്കിൽ ഒരു നോവൽ ആയിരുന്നേൽ പൊടിപൊടിച്ചേനെ ❤️
പറ്റുമെങ്കിൽ ഡെവലപ്പ് ചെയ്തു നോവൽ ആക്കി എഴുതുക ??
ജീവൻ ബ്രോ…
നിന്റെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി മുത്തേ?♥️♥️??
ഉറപ്പ് പറയുന്നില്ല… എങ്കിലും ശ്രമിക്കാം. നിലവിൽ കുറച്ച് തിരക്കിലാണ്. അത് കഴിഞ്ഞു ശ്രമിക്കാം…
Polichu
???.
ഒത്തിരി സന്തോഷം ബ്രോ♥️?♥️?♥️?
അടിപൊളി ആയിട്ടുണ്ട് ???
താങ്ക്സ് ജോനാപ്പീ?♥️♥️
ഇത് തുടർന്ന് എഴുതമായിരുന്നു …..
നല്ല സ്റ്റോറി ആണ്..❤❤❤
താങ്ക്സ് S.!.d.h_ ബ്രോ???
ഇത് ഒരു നോവൽ ആക്ക്ക്ൻ ഉള്ള സ്കോപ് ഉണ്ടാർന്നല്ലൊ ആദി..
ആദി,
ഒരു നോവലിനുള്ളതെല്ലാം ഇതിലുണ്ട്. എന്തുകൊണ്ട് തുടർന്നു കൂടാ.
നല്ല അവതരണമായിരുന്നു.
താങ്ക്സ് കൊച്ചിക്കാരൻ ബ്രോ???
ഉറപ്പ് പറയുന്നില്ല ഹർഷേട്ടാ… എങ്കിലും ശ്രമിക്കാം…???
machanee…nannayittund….enthinanu ivade vachu inrthiyath..itho nalla thudar kadhayayi ezuthayirunnaloo…
Porus ബ്രോ,
ഞാനിത് എഴുതുമ്പോൾ മനസ്സിൽ അങ്ങനെയൊരു ഐഡിയ ഇല്ലായിരുന്നു. എങ്കിലും ഈ ത്രെഡ് ഡെവലപ് ചെയ്യാൻ കഴിയുമോ എന്ന് നോക്കാം….വേറെ കുറച്ച് കഥകളുടെ തിരക്കിലാണ്. അത് കഴിഞ്ഞാൽ പരിഗണിക്കാം. ബാക്കി ഭാഗങ്ങൾക്ക് എങ്കിലും ഞാനൊരു ഉറപ്പ് പറയുന്നില്ല..
സ്നേഹത്തോടെ
ആദിദേവ്
Aadhi, thudakkam gambheeram. Ella kadhakalaeyum polae ethu nallathakattae ennu ashamsikkunnu. Pettennu nxt parttumayi varan sremikkuka
ശരൺ ബ്രോ,
ഞാനിത് ഒരു തുടർക്കഥ ആക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. ഇനി അങ്ങനെ ആക്കാൻ പറ്റുമോ എന്നും ഉറപ്പില്ല. ശ്രമിക്കാം എന്നൊരു വാക്ക് മാത്രം പറയുന്നു. വേറെ കുറച്ച് കഥകളുടെ തിരക്കിലാണ്. അത് കഴിഞ്ഞാൽ പരിഗണിക്കാം. ബാക്കി ഭാഗങ്ങൾക്ക് എങ്കിലും ഞാനൊരു ഉറപ്പ് പറയുന്നില്ല..
സ്നേഹത്തോടെ
ആദിദേവ്
??
???