കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 3 [Darryl Davis] 92

ആ പേപ്പറിൽ. അലക്സാണ്ടർ ആൽഫർഡ് അമാന്റ ആൽബർട്ട് ആന്റണി എന്ന പേരുകൾ. തലകെട്ടു പഴയപോലെ Revenge List തന്നെ. ഇപ്പൊ അലക്സാണ്ടർ അമാന്റ എന്ന പേരുകൾ വെട്ടിയിരിക്കുന്നു.” നിങ്ങൾ ബോഡി ആയിട്ടു പോയി കഴിഞ്ഞ് ഞാൻ വീണ്ടും അവിടെ പോയിരുന്നു. ആ പേപ്പർ അവിടെ കാണും എന്ന് എനിക്കുറപ്പായിരുന്നു. അവിടുന്ന് അല്പം മാറി നിലത്തു നിന്നു അതെനിക്ക് കിട്ടി “. ഡേവിസ് പറഞ്ഞു.

” അപ്പൊ നിനക്ക് ഇ കേസിൽ ഇന്റെരെസ്റ്റ്‌ ഉണ്ടല്ലേ ” ജെറെമി ചുമ്മാ ചോതിച്ചു.

” പിന്നല്ലാതെ 2 കൊലപാതകം ഒരു തെളിവുമില്ല ബാക്കി ചെയ്യും എന്ന് ഭീഷണി പോലീസ് വട്ടം കറങ്ങി നിക്കുന്നു. ഇത്രം ഒക്കെ ആയ പിന്നെങ്ങനെ ഇന്റെരെസ്റ്റ്‌ വരാതെ ഇരിക്കും ” ഡേവിസ് സന്തോഷത്തിൽ പറഞ്ഞു.

” എന്തായാലും നിന്റെ കാര്യം ഞാൻ ഇൻസ്‌പെക്ടർ വുഡ്‌സ്നോട് നേരത്തെ പറഞ്ഞിരുന്നു. എനിക്കൊരു ഹെല്പ് ന് എന്റെ കൂട്ടുകാരൻ കാണും എന്ന്. സാധാരണ പുള്ളി ഇതൊക്കെ ഇഷ്ടപെടാത്തതാ പിന്നെ കേസ് ഇത്രേം വഷളായകൊണ്ട് സമ്മതിച്ചു. എങ്ങനേലും ഇതു തെളിയിക്കണം ”

“എന്തായാലും നാളെ നമക്ക് സൺറൈസ് ബാംഗ്ലൗ വരെ പോണം. അവിടുന്നല്ലേ എല്ലാത്തിന്റേം തുടക്കം “. അത്രേം പറഞ്ഞു ഡേവിസ് കിടക്കാനായി പോയി.

പെട്ടന്നു എന്തോ ഓർത്തപോലെ തിരിഞ്ഞു വന്നിട്ട് അവൻ പറഞ്ഞു ” സ്മിത്ത് കുടംബത്തെ അറിയാവുന്ന ആരോ ആണ് കൊലയാളി. പരിചയം ഉള്ള ആള് തന്നെ വില്ലൻ “.

“അതെങ്ങനെ നിനക്ക് മനസിലായി ” ജെറെമി തിരക്കി.

” നി ആലോചിക്ക് നാളെ നമ്മൾ സൺറൈസ് ബാംഗ്ലൗവിലേക്കു പോകുമ്പോൾ ഞാൻ പറയാം, അതിനു മുന്നേ നീയും നന്നായി ആലോചിക്കു ജെറെമി, ഗുഡ് നൈറ്റ്‌ ബഡ്‌ഡി ” ഇത്രേം പറഞ്ഞു ഡേവിസ് കിടക്കാനായി പോയി.

അൽപനേരം ജെറെമി അതൊക്കെ ആലോയ്ച്ചു കിടന്നു. മെല്ലെ അയാളും ഉറക്കത്തിലേക്കു വഴുതി വീണു.

കഥ ഇനി ജെറെമിയുടെ കാഴ്ചപാടിലൂടെ..

 

രാവിലെ തന്നെ ഞങ്ങൾ എണീറ്റു. ഒരു ഇന്റെരെസ്റ്റിംഗ് സബ്ജെക്റ്റ് കിട്ടിയതുകൊണ്ട് ആണെന്ന് തോനുന്നു ഡേവിസ് നല്ല ഉത്സാഹത്തിൽ ആയിരുന്നു. സൺറൈസ് ബാംഗ്ലൂവിൽ പോകുന്ന വിവരം വുഡ്‌സ്നെ വിളിച്ചു അറിയിച്ചു. രാവിലത്തെ പ്രഭാത ഭക്ഷണോം കഴിച്ച് ഞങ്ങൾ സൺറൈസ് ലക്ഷ്യമാക്കി ഇറങ്ങി..

12 Comments

  1. Story ayachitt 1 week kazhinju 3 math onnude ayachittund… Athilm vannilel story evidamkond avasanikunnu

  2. കൊള്ളാട ❤️.., കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ?

    1. Thank you bro

  3. വായിച്ചു.ഇഷ്ടപ്പെട്ടു നീ തുടരെടാ. ത്രില്ലിങ് ആക്കി കൊണ്ട് പോകണം ഒരു സിനിമ കാണുന്ന ഫീൽ വായനക്കാരനിൽ നിലനിർത്തണം.

  4. nannayittund…adipoli…

  5. പിന്നെ വായിച്ചിട്ട് പറയാം

  6. ഇന്നാണ് മുഴുവൻ വായിച്ചത്…

    ഇഷ്ട്ടപെട്ടു…

    തുടരുക… മടിക്കാതെ എഴുത്ത് തുടരൂ ബ്രോ

  7. കഥ ഉദ്യോഗജനകമായി മുന്നോട്ട് പോകുന്നു. കഥയുടെ ഗതി വിഗതികൾ മാറി വരട്ടെ, പുതിയ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  8. ഇത്തവണ മടുപ്പായത്തിൽ ക്ഷമ ചോയ്ക്കുന്നു. അടുത്ത പാർട്ടിൽ നല്ല രീതിയിൽ തിരിച്ചു വരും..

    1. രാവണാസുരൻ(rahul)

      Bro ഇതുവരെ വായിച്ചില്ല വായിച്ചു അഭിപ്രായം പറയാം

  9. ഖുറേഷി അബ്രഹാം

    ഇതിലും ഞാൻ തന്നെ ആത്യം

Comments are closed.