ഓടി അടുത്ത ആദ്യത്തെ ആളെ ഡേവിസ് വയറിൽ പിടിച്ചു വന്ന അതെ സ്പീഡിൽ പൊക്കി എടുത്തു പുറകിലുള്ള ടേബിളിലേക്ക് മലത്തി അടിച്ചു. ശെരിക്കും പറഞ്ഞ ഒരു സ്‌പൈൻ ബസ്റ്റർ മൂവ്. കൂടി നിന്നവർ ഒന്ന് ഞെട്ടി..
മൂന്നാമൻ അടുത്തേക്ക് വന്നു ഒരു പുഞ്ചന് ശ്രെമിച്ചു ഡേവിസ് പെട്ടന് കുനിഞ്ഞു മാറിട്ടു നെഞ്ച് നോക്കി ഒരു ചെറിയ പുഷ് കൊടുത്തു കാലുകൊണ്ട്. അതിനു വേദന ഒന്നും ഇല്ല പിന്നെ അവൻ ചെയ്തത് ഒരു ഡിസ്റ്റൻസ് കിട്ടാൻ വേണ്ടിയാണ്. പുഷ് ചെയ്തു അവൻ പുറകോട്ടു പോയതും ഡേവിസ് വായുവിൽ പറന്നു പൊങ്ങി ഒന്ന് വട്ടം കറങ്ങി ഒരു ടൂർനാടോ കിക്ക് കൊടുത്തു. അത് കറക്റ്റ് ആയിട്ട് അവന്റെ മുഖത്തു ലാൻഡ് ചെയ്തു. ഒറ്റ കിക്കിൽ അവൻ നിലംപതിച്ചു.
ഡേവിസ് ഒന്ന് ഷോൾഡർ കുടഞ്ഞു മൂക്കിന്ന് ബ്ലഡ് വന്ന് നോക്കി നിക്കുന്നവന്റെ നേരെ ചെന്നു അവൻ ഒന്നും നോക്കാതെ തിരിഞ്ഞു ഓടി. ബാക്കി രണ്ടെണ്ണം വേദനകൊണ്ട് പുളഞ്ഞോണ്ടിരുന്നു. ഒരുത്തൻ ടേബിൾലും ഒരുത്തൻ നിലത്തും.. ഡേവിസ് എന്റെ നേരെ നടന്നു വന്നു. അപ്പോളും നിലത്തു കിടന്നു ഞാൻ അവനെ ഒരു അത്ഭുതം പോലെ നോക്കി കാണുവാരുന്നു.
അവൻ എന്റെ അടുത്തുവന്നു എന്റെ നേരെ കൈ നീട്ടി ഞാൻ കൈയിൽ പിടിച്ചപ്പോ അവൻ എന്നെ നിലത്തിന്ന് പൊക്കി എടുത്തു. അപ്പോളേക്കും ഫ്രഡ്‌നും ബോധം വന്നിരുന്നു. അവൻ നോക്കുമ്പോ ടേബിളിൽ നിന്നു നടുവ് പൊതി എണീക്കാൻ നോക്കുന്ന ഒരുത്തൻ. താഴെ നോക്കിയപ്പോ ഭിത്തിയിൽ പിടിച്ചു എണീക്കാൻ നോക്കുന്ന അടുത്തവൻ. അവനു ഇവിടെ നടന്നതിനെ പറ്റി ഒരു ബോധവും ഇല്ലായിരുന്നു. എന്തായാലും എന്നെ കണ്ടപ്പോൾ അവൻ ഹാപ്പി ആയി.
ആ ഒരു ഇൻസിഡന്റ് ശേഷം ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി മാറിയിരുന്നു. പണ്ട് മുതലേ ഡേവിസ് ഇങ്ങനെ ഒതുങ്ങി നിന്നിരുന്നവൻ ആയിരുന്നു. അപ്പൊ വെറുതെ ഇരിക്കുന്നവന്റെ നെഞ്ചത്ത് കേറാൻ ആളുകൾ കാണുലോ. അങ്ങനെ ആളുകൾ വരാൻ തുടങ്ങിയപ്പോ ഡേവിസ് പഠിച്ചു തുടങ്ങിയതാണ് മാർഷ്യൽ ആർട്സ്. ടേക്വണ്ടോ, ജിയു ജിറ്റ്സു, കിക്ക് ബോക്സിങ് എല്ലാം ഒരുവിധം അവൻ പഠിച്ചിട്ടുണ്ട്.
അവന്റെ ഒരു പ്രശ്നം എന്തെന്നാൽ എക്സാം ഒന്നും അവനു ഇഷ്ടമല്ല. എക്സാമിന് കേറിയാലും അവിടിരുന്നു ഉറങ്ങും. ബുദ്ധി വെച്ച് നോക്കിയാൽ അവന്റെ അടുത്തുപോലും ആരും എത്തില്ല. ഉത്തരങ്ങൾ എല്ലാം അറിയാമെങ്കിലും എക്സാം എന്ന പ്രോസസ്സ് അവനു ഇഷ്ടമല്ലായിരുന്നു. എന്തായാലും ജസ്റ്റ് പാസ്സ് ആയിട്ടാണെലും കോളേജ് ജയ്ച്ചു കയറി. ഇപ്പൊ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയിൽ വർക്ക് ചെയുന്നു. 6 മാസം മുന്നേ എന്നോട് വന്നു പറഞ്ഞു
“എടാ ഇനി അങ്ങോട്ട് കമ്പ്യൂട്ടറും ഇന്റർനെറ്റും ആണ് അതുകൊണ്ട് ഞാൻ അത് പഠിക്കാൻ പോകുവ” അതും പറഞ്ഞു കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങി ഇപ്പൊ ഒരു മാസം ആയിട്ട് ഒരു കമ്പനിയിൽ കേറി. ഇവന്റെ സ്വഭാവം വെച്ച് അധികനാൾ കാണില്ലാരിക്കും എന്തായാലും ഇപ്പോൾ അവിടാണ്.
Story ayachitt 1 week kazhinju 3 math onnude ayachittund… Athilm vannilel story evidamkond avasanikunnu
കൊള്ളാട ❤️.., കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ?
Kollam bro… ❤️
Thank you bro
വായിച്ചു.ഇഷ്ടപ്പെട്ടു നീ തുടരെടാ. ത്രില്ലിങ് ആക്കി കൊണ്ട് പോകണം ഒരു സിനിമ കാണുന്ന ഫീൽ വായനക്കാരനിൽ നിലനിർത്തണം.
nannayittund…adipoli…
പിന്നെ വായിച്ചിട്ട് പറയാം
ഇന്നാണ് മുഴുവൻ വായിച്ചത്…
ഇഷ്ട്ടപെട്ടു…
തുടരുക… മടിക്കാതെ എഴുത്ത് തുടരൂ ബ്രോ
കഥ ഉദ്യോഗജനകമായി മുന്നോട്ട് പോകുന്നു. കഥയുടെ ഗതി വിഗതികൾ മാറി വരട്ടെ, പുതിയ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…
ഇത്തവണ മടുപ്പായത്തിൽ ക്ഷമ ചോയ്ക്കുന്നു. അടുത്ത പാർട്ടിൽ നല്ല രീതിയിൽ തിരിച്ചു വരും..
Bro ഇതുവരെ വായിച്ചില്ല വായിച്ചു അഭിപ്രായം പറയാം
ഇതിലും ഞാൻ തന്നെ ആത്യം