വേദനകൊണ്ട് ഞാൻ നിലത്തു കിടന്നു പുളഞ്ഞു.. ചവിട്ടിനേക്കാൾ നേരത്തെ വയറ്റിൽ ഇടിച്ചതാരുന്നു വേദന.
അവന്മാർ മൂന്നും കൂടെ ഓടി വന്നു.. നിലത്തു കിടന്നിരുന്ന എന്നേം കൂട്ടത്തിൽ വീണവനേം അവിടിട്ടു ചവിട്ടാൻ തുടങ്ങി.. കൂട്ടത്തിൽ വീണവനും ഫ്രഷർ ആരുന്നു.. അത് കണ്ടപ്പോളാണ് അവനും കിട്ടാൻ തുടങ്ങിയെ..
അവരു ചവുട്ടു നിർത്തി മെല്ലെ മാറി
” ഇനി നിനക്കൊക്കെ എന്നും കിട്ടിയ ഇടി ഓർമയുണ്ടാകണം കേട്ടോടാ, ഇല്ലേൽ നി ഒക്കെ ഇനിം മേടിക്കും ” അത്രേം പറഞ്ഞു അവന്മാർ തിരിഞ്ഞു നടക്കാൻ തുടങ്ങി.
പെട്ടന്നു എന്റെ കൂടെ വീണവൻ ചാടി എണീറ്റു ഒന്ന് വിരിഞ്ഞു നിന്നു. ഇവനെന്തിനുള്ള പുറപ്പാടാണ് ഇനി ഇവനും ഇടി മേടിച്ചു തെരുവോ എന്നോർത്തു കിടന്നെടുത്ത കിടന്നു ഞാൻ അവനെ ഒന്ന് നോക്കി..
ഒരു ബ്ലാക്ക് ഷർട്ടും നീല ജീൻസും ഇട്ട് കയ്യിൽ ഒരു കൊന്ത ബ്രേസിലറ്റ് പോലെ ഇട്ടിട്ടുണ്ട്. ബ്ലാക്ക് ഷർട്ടിൽ ഫുഡ് തെറിച്ചു വീണിട്ടുണ്ട്.. മുഖത്തു നോക്കിയപ്പോളാണ് ആളെ മനസിലായെ. അത് ഡേവിസ് ആരുന്നു.. ഓ ഇവൻ എന്ത് ചെയ്യാനാണ് എന്ന് ഞാൻ ഓർത്തപ്പോ പോയ വില്ലൻമാർ മെല്ലെ നിന്നിട്ടു തിരിഞ്ഞു നോക്കി..
” ആഹാ എന്താടാ തിരിച്ചു തല്ലാനാണോ എന്നാ അതൊന്ന് കാണണമെല്ലോ ” ഒരുത്തൻ പറഞ്ഞു
എന്നിട്ട് അവൻ ഡേവിസ്ന്റെ അടുത്തോട്ടു വന്നു. ഡേവിസ്ന്റെ പുരികം കണ്ടാൽ അറിയാം ഫൈറ്റ് നടക്കും എന്ന്. കൈമുഷ്ടി ചുരുട്ടി പിടിച്ചിരിക്കുന്നു..
അവൻ ഡേവിസ്ന്റെ അടുത്തെത്തി ഷോൾഡറിൽ പിടിച്ചു തള്ളാൻ വേണ്ടി കൈ കൊണ്ടുവന്നതും. പെട്ടന്നു അവൻ രണ്ടു സ്റ്റെപ് പുറകിലോട്ട് പോയി.
അവൻമെല്ലെ മൂക്കിൽ തൊട്ടുനോക്കി ” ചോര ” അതെ അവന്റെ മൂക്കിൽ ചോര വന്നു. അവൻ ഷോൾഡറിൽ പിടിച്ചു തള്ളാൻ പോയപ്പോ ഡേവിസ് ഒരു മീഡിയം സ്‌ട്രെങ്തിൽ ഒരു പഞ്ച് മൂക്കിന് കൊടുത്തു. അത് കണ്ടപ്പോ ബാക്കി രണ്ടു പേര് ഡേവിസ്ന്റെ നേരെ ഓടി അടുത്തു. എല്ലാരും അടുത്തത് ഡേവിസ് ഇടി കൊണ്ടു വീഴും എന്ന ഉറപ്പിൽ നിന്നു.
Story ayachitt 1 week kazhinju 3 math onnude ayachittund… Athilm vannilel story evidamkond avasanikunnu
കൊള്ളാട ❤️.., കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ?
Kollam bro… ❤️
Thank you bro
വായിച്ചു.ഇഷ്ടപ്പെട്ടു നീ തുടരെടാ. ത്രില്ലിങ് ആക്കി കൊണ്ട് പോകണം ഒരു സിനിമ കാണുന്ന ഫീൽ വായനക്കാരനിൽ നിലനിർത്തണം.
nannayittund…adipoli…
പിന്നെ വായിച്ചിട്ട് പറയാം
ഇന്നാണ് മുഴുവൻ വായിച്ചത്…
ഇഷ്ട്ടപെട്ടു…
തുടരുക… മടിക്കാതെ എഴുത്ത് തുടരൂ ബ്രോ
കഥ ഉദ്യോഗജനകമായി മുന്നോട്ട് പോകുന്നു. കഥയുടെ ഗതി വിഗതികൾ മാറി വരട്ടെ, പുതിയ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…
ഇത്തവണ മടുപ്പായത്തിൽ ക്ഷമ ചോയ്ക്കുന്നു. അടുത്ത പാർട്ടിൽ നല്ല രീതിയിൽ തിരിച്ചു വരും..
Bro ഇതുവരെ വായിച്ചില്ല വായിച്ചു അഭിപ്രായം പറയാം
ഇതിലും ഞാൻ തന്നെ ആത്യം