കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 3 [Darryl Davis] 92

ഞാൻ ഇത്രേം ആലോചിച്ചു എണീറ്റുവന്നപ്പോൾ ഫ്രഡ്‌ തെണ്ടി മുന്നിൽ നിന്നവന്നിട്ടു അവന്റെ ശക്തി ഫുൾ എടുത്തു ഇടിച്ചു. അതവന്റെ മുഖത്തിന് തന്നെ കൊണ്ടു…
ഓഡിയൻസിൽനിന്ന് ” ഓഓഓഓഓ ” എന്ന് ഒച്ച മുഴങ്ങി. മെലിഞ്ഞു ഒണങ്ങിയ ഫ്രഡ്‌ന്റെ ഫുൾ പവറിലെ ഇടി അവനു വെറും തൂവൽ സ്പർശം ആരുന്നു..

അടുത്ത നിമിഷം തന്നെ “എവെരി ആക്ഷൻ ഹാസ് ആൻ ഇക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ” എന്ന് പറയുംപോലെ ഇടി വന്നു.. ന്യൂട്ടൻന്റെ ലോ എല്ലാം തെറ്റി റിയാക്ഷൻ ഒട്ടും ഇക്വൽ അല്ലാരുന്നു. ഒറ്റ ഇടിക്ക് ഫ്രഡ്‌ന്റെ കണ്ണാടി തെറിച്ചു പുറകിൽ നിന്ന എന്റെ തലേടെ സൈഡിലൂടെ തെറിച്ചു പോയി.. ഫ്രഡ്‌ തെറിച്ചു ടേബിൾഉം മറിച്ചു താഴെ വീണു… ഇടി താടിയെല്ലിന കൊണ്ടെയെങ്കിലും തല പുറകോട്ടു തെറിച്ച സ്പീഡില കണ്ണാടി തെറിച്ചു പോയെ.

തെറിച്ചു വീണ ഫ്രഡ്‌ ബോധം പോയപോലെ കിടന്നു. ഇടിച്ചവൻ മെല്ലെ എന്റെ നേരെ തിരിഞ്ഞു.

” അപ്പൊ ഹീറോ എങ്ങനാ ഇതിന്റെ ബാക്കി നി മേടിക്കുവല്ലേ ” അവന്മാര് അതുപറഞ്ഞു മെല്ലെ ചിരിച്ചു.

എന്തായാലും ഇടി കൊള്ളും ഒന്ന് പൊരുതി നോക്കാമെന്നു ഞാൻ വിചാരിച്ചു.

ഒരുത്തൻ എന്റെ നേരെ വന്നു.. ഞാൻ രണ്ടു സ്റ്റെപ് ഫ്രണ്ടിലോട്ട് കേറി. ഞാനും അവനും തമ്മിൽ ഒരു കൈ അകലം മാത്രം.. അവന്റെ മുഖത്തു പുച്ഛഭാവം മാത്രം. അതൂടെ കണ്ടപ്പോ എന്റെ എല്ലാ കണ്ട്രോളും പോയി. ഒറ്റ ഇടി അവന്റെ മുഖത്തിന്റെ സൈഡിന് കൊടുത്തു. എന്റെ സൈഡിന് അങ്ങനൊരു അറ്റാക്ക് അവൻ കരുതിയില്ലാ.. അവൻ പെട്ടന്ന് വീഴാൻ പോയി ഡസ്കിൽ പിടിച്ചു നിന്നു.

” നി അത്രക്കായോ, നിന്നെ തീർന്നെടാ ” ബാക്കി രണ്ടുപേരിൽ ഒരുത്തൻ പറഞ്ഞു.

അവർ രണ്ടു പേരും ഒന്നിച്ചു വന്നു. ഇടികൊണ്ടവൻ തല കുടഞ്ഞു സ്റ്റേബിൾ ആകുന്നെ ഒള്ളു.. മുന്നോട്ടു വന്ന രണ്ടുപേരിൽ ഒരുതെന്റെ മുഖത്തിന് നേരെ ആദ്യം ചെയ്തപോലെ പഞ്ച് ചെയ്ത് നോക്കി.. പക്ഷെ ഇത്തവണ അവൻ കുനിഞ്ഞു മാറി കൈ ലോക്ക് ചെയ്ത് പുറകിലെത്തി..

കൈ ഒന്ന് ഊരാൻ ഞാൻ ആകുന്നെ വലിച്ചു നോക്കി. നടന്നില്ല. അപ്പോളേക്കും രണ്ടാമത്തവനും വന്ന് കൈ ടൈറ്റ് ആക്കി പിടിച്ചു.. ഇടി കൊണ്ടു വീണവൻ മെല്ലെ എണീറ്റു. എന്തായാലും അവനിട്ടു ഒന്ന് പൊട്ടിച്ചതിന്റെ സന്തോഷം എനിക്കുണ്ട്.. ഇനി സന്തോഷമായിട്ട് രണ്ടിടി കൊള്ളാം.

അവൻ എന്നീട്ടു താടിയെല് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും അനക്കി നടന്നു വന്നു. എന്റെ വയറു നോക്കി ആഞ്ഞു ഒരു ഇടി ഇടിച്ചു..

12 Comments

  1. Story ayachitt 1 week kazhinju 3 math onnude ayachittund… Athilm vannilel story evidamkond avasanikunnu

  2. കൊള്ളാട ❤️.., കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ?

    1. Thank you bro

  3. വായിച്ചു.ഇഷ്ടപ്പെട്ടു നീ തുടരെടാ. ത്രില്ലിങ് ആക്കി കൊണ്ട് പോകണം ഒരു സിനിമ കാണുന്ന ഫീൽ വായനക്കാരനിൽ നിലനിർത്തണം.

  4. nannayittund…adipoli…

  5. പിന്നെ വായിച്ചിട്ട് പറയാം

  6. ഇന്നാണ് മുഴുവൻ വായിച്ചത്…

    ഇഷ്ട്ടപെട്ടു…

    തുടരുക… മടിക്കാതെ എഴുത്ത് തുടരൂ ബ്രോ

  7. കഥ ഉദ്യോഗജനകമായി മുന്നോട്ട് പോകുന്നു. കഥയുടെ ഗതി വിഗതികൾ മാറി വരട്ടെ, പുതിയ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  8. ഇത്തവണ മടുപ്പായത്തിൽ ക്ഷമ ചോയ്ക്കുന്നു. അടുത്ത പാർട്ടിൽ നല്ല രീതിയിൽ തിരിച്ചു വരും..

    1. രാവണാസുരൻ(rahul)

      Bro ഇതുവരെ വായിച്ചില്ല വായിച്ചു അഭിപ്രായം പറയാം

  9. ഖുറേഷി അബ്രഹാം

    ഇതിലും ഞാൻ തന്നെ ആത്യം

Comments are closed.