” എന്താടാ ദേഷ്യം വരുന്നുണ്ടോ നിനക്ക് ” : ഒന്നാമൻ
” ഇവന്റെ ദേഷ്യം കുറക്കണമെല്ലോ.. ഒരു കാര്യം ചെയ്യ് നീ നാക്കുകൊണ്ട് എന്റെ ഷൂ ഒന്ന് വൃത്തിയാക്ക് ” : രണ്ടാമൻ പറഞ്ഞു.
എല്ലാവരും ഒരു അടിപൊട്ടും എന്ന പ്രതീക്ഷയിൽ ഫ്രഡ്‌നെ നോക്കി.. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ആയിപോയി.. 3 ജിമ്മൻ മാരും ഫ്രഡ്‌നെ വളഞ്ഞു.. അവൻ തല താഴ്ത്തി നിന്നു.
” നി ഇപ്പൊ ഇതു ചെയ്ത പിന്നീട് നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല പക്ഷെ ചെയ്തില്ലേൽ നി കോളേജ് പടുത്തം മുഴുമിക്കില്ല ” അതിലൊരുത്തൻ പറഞ്ഞു.
എല്ലാവരും നോക്കിനിക്കെ ഫ്രഡ് മെല്ലെ മുട്ട് മടക്കി ഇരുന്നു.. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.. കോളേജിലെ പെണ്ണുങ്ങൾ എല്ലാം എന്നേം അവനേം മാറി മാറി നോക്കികൊണ്ടിരുന്നു.. അവരു നോക്കുന്നത്കൊണ്ടാണോ അതോ ഇവനോടുള്ള സ്നേഹം കൊണ്ടാണോ ഞാൻ ഇടയിൽ കയറി..
പെട്ടന്ന് എന്റെ ബോഡി ഓട്ടോമാറ്റിക് ആയി അവർക്കിടയിലേക്ക് എഴുനേൽപ്പിച്ചതാണ്.. ഇടയിൽ നിന്നപ്പോളാ മണ്ടത്തരം കാണിച്ചലോ എന്നോർത്തത്..
ഞാൻ ഇടയിൽ കേറിയപ്പോ ഫ്രഡ്‌നു ധൈര്യം വന്നു അവൻ എണീറ്റു എന്റെ പിന്നിൽ നിന്നു. കണ്ടു നിക്കുന്നവർക് ആവേശം ആയി എന്തായാലും അടിനടക്കും.. എന്നേം ഫ്രഡ്‌നേം അവന്മാർ പഞ്ഞിക്കിടും എന്ന് എല്ലാരും ഉറപ്പിച്ചു.
” ആഹാ നി കൊള്ളാലോ കൂട്ടുകാരന് കിട്ടുന്നത് ഷെയർ മേടിക്കാൻ വന്നതാണോ അതോ ഹീറോ ആകാൻ വന്നതാണോ ” ഒരുത്തൻ സംസാരിച്ചു തുടങ്ങി മറ്റേ രണ്ടു പേര് ഡസ്കിൽ കേറി ഇരുന്നു.
“പ്ലീസ് ഞങ്ങൾ ഒരു വഴക്കിനില്ല ” ഇത്രേം പറഞ്ഞു ഞാൻ ഫ്രഡ്‌നേം പിടിച്ചു തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോ ആ സംസാരിച്ചവൻ എന്റെ പുറത്തിന് ചവുട്ടി. അതികം വേദന ഒന്നും എടുത്തില്ലേലും. ചവുട്ടിന്റെ ആഘാതത്തിൽ ബാലൻസ് തെറ്റി ഞാൻ വീണു.
കൂടിനിന്നവർ ചിരിക്കാൻ തുടങ്ങി.. കൂടിനിന്നവർ മിക്കവരും 2മ 3മ ഇയർ സീനിയർസ് ആയോണ്ട് ഒരു സഹതാപവും ആർക്കും ഇല്ലാരുന്നു.. ഇന്നത്തെ ഇര ഞങ്ങളാണ് എന്നാണ് എല്ലാരുടേം മുഖത്തു..
നിലത്തുകിടന്ന ഞാൻ പെട്ടന്ന് ഒരു നിമിഷം ചിന്തിച്ചു.. എണീറ്റ് അടിക്കണോ വേണ്ടയോ. അടിക്കാനാണേൽ ജയ്ക്കാനാകില്ല വെറുതെ എല്ലാരുടേം മുന്നിൽ കെടന്നു നാണംകെടും.. വേണ്ട പ്രശ്നം വേണ്ട.
Story ayachitt 1 week kazhinju 3 math onnude ayachittund… Athilm vannilel story evidamkond avasanikunnu
കൊള്ളാട ❤️.., കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ?
Kollam bro… ❤️
Thank you bro
വായിച്ചു.ഇഷ്ടപ്പെട്ടു നീ തുടരെടാ. ത്രില്ലിങ് ആക്കി കൊണ്ട് പോകണം ഒരു സിനിമ കാണുന്ന ഫീൽ വായനക്കാരനിൽ നിലനിർത്തണം.
nannayittund…adipoli…
പിന്നെ വായിച്ചിട്ട് പറയാം
ഇന്നാണ് മുഴുവൻ വായിച്ചത്…
ഇഷ്ട്ടപെട്ടു…
തുടരുക… മടിക്കാതെ എഴുത്ത് തുടരൂ ബ്രോ
കഥ ഉദ്യോഗജനകമായി മുന്നോട്ട് പോകുന്നു. കഥയുടെ ഗതി വിഗതികൾ മാറി വരട്ടെ, പുതിയ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…
ഇത്തവണ മടുപ്പായത്തിൽ ക്ഷമ ചോയ്ക്കുന്നു. അടുത്ത പാർട്ടിൽ നല്ല രീതിയിൽ തിരിച്ചു വരും..
Bro ഇതുവരെ വായിച്ചില്ല വായിച്ചു അഭിപ്രായം പറയാം
ഇതിലും ഞാൻ തന്നെ ആത്യം