കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 3 [Darryl Davis] 92

കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 3

Case 1 :  the Song Of Death Part 3 | Author : Darryl Davis | Previous Part

 

അമാന്റയുടെ മരണത്തോടെ സ്കോലൻഡ് പോലീസ് ഡിപ്പാർട്മെന്റ് ആകെ ചൂട് പിടിച്ചു. വുഡ്‌സ്ന്റെ നേരെ ആന്റണി ആളികത്തി. സംഭവം സ്കോലൻഡ് മുഴുവൻ പരസ്യമായി. പോലീസ് ഡിപ്പാർട്മെന്റനു മുഴുവൻ ഇതൊരു വെല്ലുവിളി തന്നെ ആയി. എന്ത് വില കൊടുത്തും കേസ് തെളിയിക്കാൻ അവർ ഉറച്ചു. വുഡ്‌സ് തന്നെ മെയിൻ ഓഫീസർ ആയിട്ടു ചുമതല ഏറ്റു. വുഡ്‌സ്ന് ഇതൊരു അഭിമാന പ്രശ്നം കൂടെ ആയിരുന്നു.വൈകിട്ടു ഡ്യൂട്ടി കഴ്ഞ്ഞു അപ്പാർട്മെന്റിൽ തിരിച്ചെത്തിയിരുഞ്ഞു ജെറെമി. ജെറെമി ആയിട്ട് അപ്പാർട്മെന്റ് ഷെയർ ചെയ്തത് ഡാര്യൽ ഡേവിസ് ആയിരുന്നു.

ഡാര്യൽ ഡേവിസ്, ജെറെമിയുടെ കാഴ്ചപാടിലൂടെ..

ഡേവിസും ആയിട്ട് എനിക്ക് 6 വർഷത്തെ പരിചയം ഉണ്ട്. കോളേജ് തുടക്കം തൊട്ടു അവനെ അടുത്തറിയാം. അവൻ ആരോടും ഒത്തിരി അടുപ്പം കാണിക്കാത്ത പ്രകൃതം ആണ്. പഠിക്കാൻ മിടുക്കനായിരുന്നു. പക്ഷെ പരീക്ഷ എഴുതുന്നതിനോട് വല്യ താല്പര്യം ഇല്ലാരുന്നു പുള്ളിക്ക്. ഇഷ്ടമുള്ള വിഷയം തോന്നുന്ന സമയത്ത് പഠിക്കും. താല്പര്യം ഉള്ളപ്പോ ലാബ് ചെയ്യും..
ഫിസിക്സ്‌ മേജർ എടുത്ത അവനെ മിക്കപ്പോളും കെമിസ്ട്രി ലാബിലും കാണാം. എന്തിനോടാണോ താല്പര്യം തോന്നുന്നേ അത് അവൻ പഠിച്ചിരിക്കും.

ക്ലാസ്സിലെ ബാക്കി ആൾകാർക്ക് അവനോടു പുച്ഛമായിരുന്നു. ആരോടും മിണ്ടാതെ ഒറ്റക്കിരിക്കുന്ന അവനെ എല്ലാരും അകറ്റി നിർത്തി. അവനു ബാക്കി ഉള്ളവർ എന്ത് വിചാരിക്കും എന്നുള്ളത് ഒരു വിഷയം അല്ലായിരുന്നു. ഞാനും അവനും കൂട്ടുകാരാകാൻ ഉണ്ടായ സംഭവം പറയാം.

കോളേജിൽ ജോയിൻ ചെയ്തിട്ട് ഒരാഴ്ച ആയതേ ഒള്ളു.. പുതിയ കൂട്ടുകാരുമായി അടുത്ത് വരുന്ന സമയം. ഡേവിസ്നെ അന്ന് ഞാൻ ശ്രെദ്ധിക്കാറില്ലാരുന്നു. അങ്ങനെ ഏഴാം ദിവസം ഞാൻ ക്യാന്റീനിൽ ഇരിക്കുവായിരുന്നു.. പുതിയ പിള്ളേരെ എല്ലാം നോക്കി സീനിയർസ് നിൽപ്പൊണ്ട്.. ഞാനും എന്റെ കൂട്ടുകാരൻ ഫ്രഡ്‌ഉം ഒന്നിച്ചു ഒരു ടേബിൾഇൽ ഇരുന്നു. ഫ്രഡ്‌നെ കാണാൻ തീരെ മെലിഞ്ഞിട്ടാണ്. പോരാത്തതിന് വലിയൊരു കണ്ണാടി മുഖത്തും…

സീനിയർസ് 3 പേര് ഒന്നിച്ചു നിന്ന് ഓരോരുത്തരെ കളിയാക്കാൻ തുടങ്ങി.. അവരുടെ കണ്ണിൽ ഫ്രഡ്‌ പെട്ടു. മെല്ലെ ഫ്രഡ്‌നെ കളിയാകാൻ തുടങ്ങി. ആദ്യമൊന്നും ഫ്രഡ്‌ കാര്യമാക്കിയില്ല. മെല്ലെ അവർ ഫ്രഡ്‌ന്റെ പറ്റി മോശമായ കമന്റ്‌ പറഞ്ഞു. അത് കേട്ടപോളുള്ള ദേഷ്യത്തിൽ ഫ്രഡ്‌ ടേബിളിൽ ആഞ്ഞിടിച്ചു. അപ്പോളത്തെ ദേഷ്യത്തിൽ ചെയ്തതാണേലും പെട്ടന്ന് ചുറ്റും ശാന്തമായി. ഇടിച്ചപ്പോൾ ഇത്രേം സൗണ്ട് പ്രതീക്ഷിച്ചില്ല.

സീനിയർസിന് തീരെ ഇഷ്ടപ്പെട്ടില്ല അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു. നേരെ വന്നു ഫ്രഡ്‌നെ പൊക്കി എടുത്തു ഭിത്തിയേൽ ചേർത്തുനിർത്തി..

12 Comments

  1. Story ayachitt 1 week kazhinju 3 math onnude ayachittund… Athilm vannilel story evidamkond avasanikunnu

  2. കൊള്ളാട ❤️.., കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ?

    1. Thank you bro

  3. വായിച്ചു.ഇഷ്ടപ്പെട്ടു നീ തുടരെടാ. ത്രില്ലിങ് ആക്കി കൊണ്ട് പോകണം ഒരു സിനിമ കാണുന്ന ഫീൽ വായനക്കാരനിൽ നിലനിർത്തണം.

  4. nannayittund…adipoli…

  5. പിന്നെ വായിച്ചിട്ട് പറയാം

  6. ഇന്നാണ് മുഴുവൻ വായിച്ചത്…

    ഇഷ്ട്ടപെട്ടു…

    തുടരുക… മടിക്കാതെ എഴുത്ത് തുടരൂ ബ്രോ

  7. കഥ ഉദ്യോഗജനകമായി മുന്നോട്ട് പോകുന്നു. കഥയുടെ ഗതി വിഗതികൾ മാറി വരട്ടെ, പുതിയ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  8. ഇത്തവണ മടുപ്പായത്തിൽ ക്ഷമ ചോയ്ക്കുന്നു. അടുത്ത പാർട്ടിൽ നല്ല രീതിയിൽ തിരിച്ചു വരും..

    1. രാവണാസുരൻ(rahul)

      Bro ഇതുവരെ വായിച്ചില്ല വായിച്ചു അഭിപ്രായം പറയാം

  9. ഖുറേഷി അബ്രഹാം

    ഇതിലും ഞാൻ തന്നെ ആത്യം

Comments are closed.