കേസ് 1 : ദി സോങ് ഓഫ് ഡെത്ത്
Case 1 : the Song Of Death | Author : Darryl Davis
പുതുവർഷത്തെ വരവേൽക്കാൻ സ്മിത്ത് കുടുംബം മൊത്തം സൺറൈസ് ബാംഗ്ലൗ വിൽ ഒത്തു കൂടിയിട്ടുണ്ട്. വൈൻ ആസ്വദിച് തുടങ്ങിയിരുന്നു എല്ലാരും. ഈ സമയം കാനഡയിൽ നല്ല തണുപ്പ് ഒള്ള സമയം ആയത്കൊണ്ട് റൂം ചൂടാക്കാൻ തീ പുകക്കുന്നുണ്ട്.
സ്മിത്ത് കുടുംബം ഒന്ന് നോക്കുവാണേൽ റൂമിന്റെ നടുക് വലിയ ചാരുകസേരയിൽ ഇരുന്ന് വൈൻ ആസ്വദിക്കുന്നത് അലക്സാണ്ടർ സ്മിത്ത് ആരുന്നു. ബാക്കി ഉള്ളവർ അദ്ദേഹത്തിന്റെ മക്കളാണ്.
അലക്സാണ്ടർ സ്മിത്ത് റിട്ടയേർഡ് ജഡ്ജ് ആണ്. അദ്ദേഹം ആണ് ഈ കോടികണക്കിന് സ്വത്തിന് ഉടമ. ആ കാരണത്താൽ മക്കൾക്കെല്ലാം അദ്ദേഹത്തെ പേടിയും പുറമേ ബഹുമാനം നടിച്ചിരുന്നു.
അലക്സാണ്ടർ സ്മിത്തിന്റെ മൂത്ത മകൻ ആൽഫര്ട് സ്മിത്ത്. പ്രായം ഒരു 53 വയസ്സ് കാണും. പണ്ട് ഒരുപാട് വൃത്തികെട്ട പരിപാടികൾ നടത്തിയിരുന്നു. ഇപ്പോൾ അലക്സാണ്ടർ സ്മിത്തിന്റെ സഹായം കൊണ്ട് റിയൽ എസ്റ്റേറ്റ് പരിപാടികൾ ആയി നടക്കുന്നു.
അടുത്തത് അമാന്റ സ്മിത്ത്, അമാന്റ അലക്സാണ്ടർനു ഇഷ്ടപെടാത്ത ഒരാളെ വിവാഹം ചെയ്തിരുന്നു ജെസൺ ബ്രൗൺ അതാണ് ഭർത്താവിന്റെ പേര്. ജെസൺ ഒരു ആര്ടിസ്റ് ആണ്. വരാകളോടുള്ള ഇഷ്ടം കൊണ്ടാണ് അമാന്റ ജെയ്സണിനെ ഇഷ്ടപെട്ടത്. അലക്സാണ്ടർനു അതിൽ നല്ല വിയോജിപ്പുണ്ടാരുന്നു എന്നാലും മകളുടെ ഇഷ്ടത്തിനൊപ്പം അദ്ദേഹം നിന്നു. സ്മിത്ത് കുടുംബത്തിലെ മറ്റാരും ജെയ്സണെ അംഗീകരിച്ചിരുന്നില്ല.
അലക്സാണ്ടറിന്റെ 3മത്തെ ആൽബർട്ട് സ്മിത്ത്. സമൂഹത്തിൽ ഉന്നതത്തിൽ ഉള്ളവനും കാനഡിയൻ ഡെയിലി എന്ന ന്യൂസ്‌പേപ്പർ കമ്പനിടെ ഓണറും. ഇത്രേം ഓക്കേ ഉണ്ടായിട്ടും അത്പോരാ എന്ന നിലപാടുകാരൻ ആണ് ആൽബർട്ട് , അത്കൊണ്ടുതന്നെ അലക്സാണ്ടറിന്റെ ബാക്കി സ്വത്തിൽനിന്നും എന്തേലും കിട്ടണം എന്ന ആഗ്രഹം പുള്ളിക്കൊണ്ട്.
4 മത്തെ ആൾ ആന്റണി സ്മിത്ത്. സ്കോട്ലൻഡ് ഗവണ്മെന്റ് ഡിഫെൻസ് ഡിപ്പാർട്മെന്റിലെ ഒരു പ്രെധാനപ്പെട്ട ഉദ്യോഗസ്ഥൻ. ആരുമായിട്ടും അതികം അടുപ്പമില്ലാത്ത ഒരു സ്വഭാവകാരൻ.
ഈ രാത്രി ഇവരെ കൂടാതെ അവിടെയുള്ള ബാക്കി ആൾകാർ എലൈൻ ബെൻഡറും അവരുടെ മകൻ ആൽബസ് ബെൻഡറും. എലൈൻ ബംഗ്ലൗയിലെ കുക്ക് ആണ്. ആൽബസ് അവിടെ ഉള്ള ബാക്കി കാര്യങ്ങൾ ഓക്കേ നോക്കിനടത്തികൊണ്ടിരുന്നു. പുറംപണിച്ചെയ്യുന്ന മാർക്കസ് ഉം ഗാർഡൻ നോക്കിപരിപാലിച്ചിരുന്ന സാറ ഉം വൈകിട്ട് വീട്ടിലേക്ക് പോയിരുന്നു. സ്മിത്തുകൾക് ഭക്ഷണം വെക്കേണ്ടത്കൊണ്ട് എലൈൻഉം ആൽബസ് ഉം അവിടെത്തങ്ങാൻ അലക്സാണ്ടർ പറഞ്ഞിരുന്നു.
രാത്രി എല്ലാരും നല്ല രീതിയിൽ ന്യൂഇയർ സെലിബർസ്ഷൻ നടത്തി. ആൽഫര്ട് ഉം ആൽബർട്ടും അച്ഛനോട് സ്വത്തിന്റെ കാര്യം സൂചിപ്പിക്കുകയുണ്ടായ്യ് എന്നാൽ ഇനി ആർക്കും ഒന്നും തരണില്ലെന്നു അലക്സാണ്ടർ കടുപ്പിച്ചു പറഞ്ഞു. ഇച്ചിരെ രൂക്ഷമായ രീതിയിൽ തന്നെ ഒരു തർക്കം അവിടെ നടന്നു. അലക്സാണ്ടർനു ഈ ബാംഗ്ലൗ തന്റെ പേരിൽ ഒരു മ്യൂസിയം ആകാൻ ആണ് ആഗ്രഹം. മരിച്ചുകഴിഞ്ഞാലും സ്മിത്ത് കുടുംബത്തിന്റെ പേര് നിൽക്കണേൽ ഇതുവേണം എന്ന് അദ്ദേഹത്തിന് നിർബന്ധം ആരുന്നു. അല്ലേൽ മക്കൾ താൻ ഉണ്ടാക്കിയതെല്ലാം മുടിപ്പിക്കും എന്ന് അലക്സാണ്ടറിനു ഉറപ്പായിരുന്നു.
അങ്ങനെ പരസ്പരം തർകിച്ചും ചീത്തവിളിച്ചും അവർ പുതുവർഷത്തെ വരവേറ്റു.
” എന്നാൽ അവർ അറിഞ്ഞിരുന്നില്ല അന്ന് മുതൽ അവരുടെ സ്വസ്ഥത ഇല്ലാതാകുകയാണെന്ന് “.
തുടക്കം സൂപ്പർ ?
Poliyaanu muthe..thudaroo.
നന്നായിട്ടുണ്ട്
കൊള്ളാം തുടരുക?
Thank you??
kollaam machanee..Adipoli aayittund..ingane thanne munnottu pokatte…waitng for nxt part….
Next part on the way. English type story aarkkum ishtapedun thonunilla enthayalum eth finish cheyyum
Kollam bro..adutha bhagam page kooti ezhuthuka…
Ok bro next time page koottan sremikkam
കുറ്റാന്വേഷണ കഥ പോലെ മുന്നോട്ട് പോകുന്നു. എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
Crime thriller aanu. But english type aayond aarkum ishtapedum ennu thonunilla
☠️ waiting..
??
Itresting ???
Thank you❤❤